WHAT IS THE BENEFIT OF THE BODY IF YOU STOP SUGAR AND SWEETS? പഞ്ചസാരയും മധുരവും നിർത്തിയാൽ എന്തു ഗുണമാണ് ശരീരത്തിന് ?
പഞ്ചസാര പൂർണ്ണമായി നിർത്തുന്നതാണ് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്. അമിതവണ്ണം, കൊളസ്ട്രോൾ, പ്രമേഹം എന്നിവ കുറയ്ക്കാൻ പഞ്ചസാര നിർത്തുന്നതാണ് നല്ലത്. ഇങ്ങനെയുള്ളവർ കരുതും ഞാൻ പഞ്ചസാര കഴിക്കുന്നില്ല എങ്കിലും എന്തുകൊണ്ടാണ് എനിക്ക് ഈ പ്രശ്നങ്ങൾ. നമ്മൾ നേരിട്ട് പഞ്ചസാര കഴിക്കുന്നില്ലെങ്കിലും നമ്മൾ കഴിക്കുന്ന പലവിധ ഭക്ഷണങ്ങളിലൂടെയും പഞ്ചസാര അല്ലെങ്കിൽ പഞ്ചസാരയുടെ പലവിധ രൂപഭേദങ്ങൾ നമ്മുടെ ഉള്ളിൽ വളരെ ഉയർന്ന അളവിൽ എത്തുന്നുണ്ട്.
രാവിലെ ചായ കുടിക്കുകയും 11 മണിക്ക് നാരങ്ങ വെള്ളം കുടിക്കുകയും പുറത്തു പോകുമ്പോൾ ഒരു ഷേക്ക് കുടിക്കുകയും അല്ലെങ്കിൽ ബേക്കറി പലഹാരം കഴിക്കുകയും ചെയ്യുന്നു. ഇതിലെല്ലാം വളരെ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. പലപ്പോഴും പഞ്ചസാര ചേർക്കേണ്ട എന്ന് കരുതി നാചുറലായ ആയ ജ്യൂസുകൾ കഴിക്കാറുണ്ട്. പഞ്ചസാര ഇടുന്നില്ല എന്നാണ് കരുതുന്നത് എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്നത് പഞ്ചസാരയുടെ മറ്റൊരു വകഭേദമായ ഫ്രാക്റ്റോസ് ആണ്. ഇത് ഉയർന്ന അളവിൽ ജ്യൂസുകൾക്ക് അകത്ത് അടങ്ങിയിട്ടുണ്ട്. കോളകൾക്ക് അകത്ത് ഏതെല്ലാം അളവിലാണ് പഞ്ചസാര അടങ്ങിയിരിക്കുന്നത്. ഇങ്ങനെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മധുരം അഥവാ പഞ്ചസാര കഴിച്ചു കൊണ്ടേയിരിക്കുന്നു. ഈ മധുരം നമ്മൾ പൂർണ്ണമായി നിർത്തിക്കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് വിശദീകരിക്കാം.
പ്രധാനമായിട്ടും മധുരം നിർത്തിക്കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഇൻസുലിൻ മെറ്റാബോളിസത്തിന്റെ പ്രവർത്തനത്തിൽ മാറ്റം വരും. ഇൻസുലിൻ നമ്മുടെ ശരീരത്തിൽ അമിതമായി പ്രവർത്തിക്കുന്നതു കൊണ്ടാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം വളരെ പെട്ടെന്ന് കൊഴുപ്പായി മാറുന്നത്. അതുകൊണ്ടാണ് നമ്മൾ വണ്ണം വയ്ക്കുന്നതും, കുടവയർ ചാടുന്നതും, ഫാറ്റി ലിവർ വരുന്നതതും. എന്നാൽ നമ്മൾ മധുരം പൂർണമായി ഉപേക്ഷിച്ചാൽ ആദ്യം സംഭവിക്കുന്നത് നമ്മുടെ ഇൻസുലിൻ മെറ്റാബോളിസം ഒന്ന് വ്യത്യാസപ്പെടുകയും ഈ ഗ്ലൈക്കോജൻ മെറ്റാബോളിസം കൂടുകയും ചെയ്യുന്നു. അതായത് ഇൻസുലിന് പകരം നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോൺ എന്ന് പറയുന്ന എൻസൈം കൂടുതൽ പ്രവർത്തിക്കാൻ തുടങ്ങും. ഇതുകൊണ്ട് എന്താ സംഭവിക്കുക. നമ്മുടെ ശരീരത്തിൽ സ്റ്റോർ ചെയ്തിട്ടുള്ള കൊഴുപ്പ് പോലെയുള്ള പഞ്ചസാരയുടെ വകഭേദമായ ഗ്ലൈക്കോജൻ ശരീരം എടുത്ത് കത്തിച്ച് ഊർജ്ജമാക്കി തുടങ്ങും. അതുകൊണ്ട് എന്താ സംഭവിക്കുക. ശരീരത്തിന്റെ വാട്ടർ വെയിറ്റ് അതായത് ജലാംശം പെട്ടെന്ന് മൂത്രമായി പുറത്തേക്ക് പോകും. അതുകൊണ്ട് ആദ്യത്തെ ഒന്നോ രണ്ടോ ദിവസം കൊണ്ട് നമ്മുടെ വെയിറ്റ് അല്പം കുറയുന്നത് കാണാം. രണ്ടാം ദിവസമോ മൂന്നാം ദിവസമോ നമ്മൾ ഈ പഞ്ചസാര നിർത്തുമ്പോൾ രണ്ട് മൂന്ന് ചേഞ്ചസ് നമ്മുടെ ശരീരത്തിൽ നമുക്ക് അനുഭവപ്പെടും. നമുക്ക് അമിതമായി ക്ഷീണം, തലവേദന, തലയ്ക്ക് അമിതഭാരം എന്നിവ അനുഭവപ്പെടും. അതുപോലെ നമുക്ക് ഇറിറ്റേഷൻ, ദേഷ്യം എന്നിവയും അനുഭവപ്പെടും. ഇതിൻറെ കാരണം എന്ന് പറയുന്നത് പഞ്ചസാര അഥവാ മധുരം ഡിപെൻഡ് ചെയ്തിട്ടാണ് നമ്മുടെ തലച്ചോറിലെ ഹാപ്പി ഹോർമോൺസ് വർക്ക് ചെയ്യുന്നത്.
നമ്മൾ ഐസ്ക്രീം കഴിക്കുമ്പോൾ നമ്മുടെ മനസ്സിൽ വളരെ സന്തോഷം വരുന്നു. നമുക്ക് ഉന്മേഷം വരുന്നു. നമ്മൾ ഹാപ്പി ആകുന്നു കാരണമെന്താ?
നമ്മുടെ തലച്ചോറിലെ ഹാപ്പിനസ് ഉണ്ടാക്കുന്ന ഡോപാമൈൻ എൻസൈം എന്ന ഹോർമോണിന്റെ അളവ് ക്രമേണ കുറയുന്നു. സിറാടോൺ കൃത്യമായി വർക്കിയാത്ത അവസ്ഥ വരുന്നു. അതുകൊണ്ടാണ് തലവേദന, ഇറിറ്റേഷൻ, ദേഷ്യം എന്നിവ ഉണ്ടാകുന്നത്. ചിലർ പറയുന്നത് നമ്മൾ പഞ്ചസാര കഴിക്കുന്നത് നമ്മൾ കൊക്കയിൻ എന്ന മയക്കു മരുന്ന് കഴിക്കുന്നതിന് തുല്യമാണ് എന്ന്. അതുകൊണ്ട് പഞ്ചസാര നിർത്തുന്ന സമയത്ത് നമ്മൾ മയക്കുമരുന്ന് പെട്ടന്ന് സ്റ്റോപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന അത്രയും തീവ്രമായ ലക്ഷണങ്ങളാണ് നമ്മുടെ തലച്ചോറിൽ സംഭവിക്കുന്നത്. കഠിനമായ ബുദ്ധിമുട്ട് വരും എന്ന് പല ഡോക്ടർമാരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ സത്യാവസ്ഥ എന്നു പറഞ്ഞാൽ എലികളിൽ നടത്തിയ പഠനങ്ങളിൽ ഈ പഞ്ചസാര കഴിക്കുന്നത് എലികൾക്ക് കൊക്കയ്ൻ അഥവാ മയക്കുമരുന്ന് കൊടുക്കുന്നതിനേക്കാൾ കൂടുതലായിട്ട് അവരുടെ ശരീരങ്ങളെ ബാധിക്കുന്നു എന്നാണ്. നമ്മൾ പഞ്ചസാര എലികൾക്ക് കൊടുക്കുന്നത് പെട്ടെന്ന് സ്റ്റോപ്പ് ചെയ്തു കഴിഞ്ഞാൽ എലികൾക്ക് മയക്കുമരുന്ന് നിർത്തുന്നത് പോലെയുള്ള വളരെ സീരിയസ് ആയിട്ടുള്ള സിംറ്റംസ് അവരുടെ തലച്ചോറിൽ കാണുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മനുഷ്യരിൽ നടത്തിയ പഠനത്തിൽ മയക്കുമരുന്ന് ഉണ്ടാക്കുന്ന അത്രയും പ്രശ്നങ്ങൾ പഞ്ചസാര മനുഷ്യരിൽ സൃഷ്ടിക്കുന്നില്ല.
സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് ആലോചിച്ചു നോക്കാം.ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹരോഗം കുറയ്ക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ആളുകൾ പഞ്ചസാര നിർത്തുന്നില്ലേ. അവർക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലല്ലോ. അതാണ് ഞാൻ പറഞ്ഞത് മധുരം അഥവാ പഞ്ചസാര നിർത്തുന്നത് കൊക്കയിൽ അഥവാ മയക്കു മരുന്ന് നിർത്തുന്നത് പോലെയുള്ള പ്രശ്നങ്ങൾ മനുഷ്യരിൽ ഉണ്ടാകുന്നില്ല. ഇനി പഞ്ചസാര നിർത്തി അഞ്ചു മുതൽ 10 ദിവസം ആകുന്ന സമയത്ത് നമ്മുടെ നാക്കിന് അകത്തുള്ള ടേസ്റ്റ് ബഡ്സ് രസമുകുളത്തിന്റെ സെൻസിറ്റിവിറ്റി വർദ്ധിക്കുന്നു. പഞ്ചസാര അമിതമായി ഉപയോഗിക്കുന്നവർക്ക് അവരുടെ നാവിനകത്തുള്ള രസമുഗളങ്ങളുടെ സെൻസിറ്റിവിറ്റി കുറവായിരിക്കും. അതായത് പതിവായി മധുരം കഴിക്കുന്നവർക്ക് ആവശ്യത്തിന് മധുരം പോരാ എന്ന തോന്നൽ വരാറുണ്ട്. കാരണം മധുരം നമ്മൾ കഴിക്കുമ്പോൾ ഈ ടേസ്റ്റ് ബഡ്സ് ഈ മധുരം തിരിച്ചറിയുന്നതിന് അനുസരിച്ചാണ് നമ്മുടെ തലച്ചോറ് സ്റ്റെബിലൈറ്റ് ചെയ്യപ്പെടുകയും നമ്മുടെ ഹാപ്പി ഹോർമോൺസ് ഉണ്ടാവുകയും ചെയ്യുന്നത്. നമ്മൾ മധുരം കട്ട് ചെയ്ത് ഒരാഴ്ച ആകുമ്പോൾ നമ്മുടെ നാവിന്റെ സെൻസിറ്റിവിറ്റി നന്നായി വർദ്ധിക്കുകയും അല്പം ഭക്ഷണം കഴിച്ചാൽ പോലും രുചിയോടു കൂടി ആസ്വദിച്ച് കഴിക്കുവാനും സാധിക്കും. അത് നിങ്ങൾ ഏതുതരം ഭക്ഷണമായാലും പഞ്ചസാര അഥവാ മധുരം പൂർണമായി നിർത്തിക്കഴിഞ്ഞാൽ കഴിക്കുന്ന ഭക്ഷണത്തിൻറെ രുചി നന്നായി വർധിക്കുന്നതായിട്ട് നമുക്ക് അനുഭവപ്പെടാൻ സാധിക്കും.
ഇനി പഞ്ചസാര നിർത്തി 6 ആഴ്ചയാകുമ്പോൾ നമ്മുടെ ആമാശയത്തിന്റെയും കുടലിന്റെയും പ്രവർത്തനം നന്നായി വർദ്ധിക്കുകയും ചെയ്യുന്നത് കാണാം. നമുക്ക് കുടലിന്റെ അകത്തു ഗ്യാസ് ഉണ്ടാകുന്ന അവസ്ഥ പെട്ടെന്ന് കുറയുന്നത് കാണാം. ചിലർക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് വയർ വീർത്തു മുട്ടുന്ന പോലെയും ഗ്യാസ് നിറയുന്നതു പോലെയും ഏമ്പക്കവും കോട്ടുവായും ഒക്കെ അമിതമായി ഉണ്ടാകുന്നതും കണ്ടിട്ടില്ലേ. നമ്മൾ പഞ്ചസാര അഥവാ മധുരം നിർത്തുമ്പോൾ ഇത്തരക്കാർക്ക് അസ്വസ്ഥത ഇല്ലാതാക്കാൻ സഹായിക്കും. I B S ടെൻഡൻസി അതായത് ഇറിറ്റബിൾ ബവൽ സിൻഡ്രോം ടെൻഡൻസി ഉള്ളവർക്ക് ഏകദേശം 11/2 മാസത്തോളം പഞ്ചസാര നിർത്തിക്കഴിഞ്ഞാൽ കുടലിന്റെ പ്രശ്നങ്ങൾ കുറഞ്ഞുവരുന്നത് കണ്ടിട്ടുണ്ട്. എന്താണ് .I B S നമ്മൾ സാധാരണഗതിയിൽ എവിടേക്കോ പോകാൻ ഒരുങ്ങുമ്പോഴോ തിരക്കിട്ട് എന്തെങ്കിലും ചെയ്യുമ്പോഴോ ടെൻഷൻ അടിക്കുമ്പോഴോ ഒരു ഇൻറർവ്യൂവിന് പോകാൻ തുടങ്ങുമ്പോഴോ എക്സാം എഴുതാൻ പോകുമ്പോഴും ടോയ്ലറ്റിൽ പോകാൻ തോന്നുന്ന അവസ്ഥ അഥവാ കക്കൂസിൽ പോകണം എന്ന തോന്നൽ വരും. ഒരുതവണ പോയാലും മതിയാകാതെ പിന്നെയും പോകണമെന്നും തോന്നുന്ന അവസ്ഥ ഇത് ഉൽകണ്ഠ ഉള്ള ആളുകൾക്ക് ഈ അവസ്ഥ കാണാറുണ്ട്. ഇത്തരക്കാർക്ക് പഞ്ചസാര നിർത്തി 11/2 മാസം ആകുമ്പോൾ അവരുടെ ഇറിട്രബിൾ പവർ സിൻഡ്രം കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതുപോലെ 10 ആഴ്ച്ച പഞ്ചസാര നിർത്തി കഴിഞ്ഞാൽ സ്കിനിന്റെ നിറം വർദ്ധിക്കുകയും, സ്കിനിന്റെ ചുളിവ് ഇല്ലാത്താക്കുകയും ചെയ്യുന്നു. നമ്മുടെ സ്കിനിന് അനാവശ്യമായി താഴേക്ക് തൂങ്ങി നിൽക്കുന്നതിനെ കുറയ്ക്കും. മുഖത്തും തലയോട്ടിയിലും ഉണ്ടാകുന്ന എണമയം കുറഞ്ഞുവരുന്നത് കാണാം. കൂടാതെ മുഖക്കുരു തുടർച്ചയായി വരുന്നവർക്കും ശരീരത്തിൽ കുരുക്കൾ വരുന്നവർക്കും അതു കുറഞ്ഞു വരുന്നതായി കാണാം. ചർമ്മത്തിന്റെ തിളക്കം വർധിക്കുകയും ചെയ്യുന്നു.
ഇനി 1 വർഷം പഞ്ചസാര നിർത്തിയാൽ നമ്മുടെ തലച്ചോറിന്റെ ഫംഗ്ഷൻ ഗണ്യമായി ഇംപ്രൂവ് ചെയ്യുന്നത് കാണാൻ സാധിക്കും. നമ്മുടെ ബ്രെയിൻ കൂടുതൽ ഷാർപ് ആകും. നമ്മുടെ മറവി കുറഞ്ഞു വരുന്നതും കാണാം. നമ്മുടെ ബുദ്ധിശക്തി വർദ്ധിക്കുകയും നമുക്ക് കൂടുതൽ കാര്യങ്ങൾ ഓർത്തിരിക്കാൻ സാധിക്കുകയും ചെയ്യും. കണക്കു പോലെ നമ്മുടെ ബ്രെയിൻ വളരെ ഷാർപ്പായി ഉപയോഗിക്കേണ്ട സമയങ്ങളിൽ കണക്കു കൂട്ടലുകളിൽ നമ്മുടെ തലച്ചോറിന്റെ ഫംഗ്ഷൻ ഇംപ്രൂവ് ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കും. മാത്രമല്ല 40 വയസ്സ് കഴിഞ്ഞ സ്ത്രീകളിലും പുരുഷന്മാരിലും കാണുന്ന ഉറക്കക്കുറവ് ഈ അവസ്ഥ പരിഹരിക്കുന്നതിന് മധുരം പൂർണമായും നിർത്തുന്നത് നല്ലതാണ്. മധുരം പൂർണമായി നിർത്തിയാൽ നമ്മുടെ എല്ലുകൾ കൂടുതൽ സ്ട്രോങ്ങ് ആകും അല്ലെങ്കിൽ എല്ല് പൊടിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകുന്നു അതായത് എല്ല് തേയ്മാനം സംഭവിക്കുന്നു. ഓസ്റ്റിയോ പോറോസിസ് എന്ന രോഗം ഉണ്ടാകുന്നു.
നമ്മൾ കൂടുതലായി മധുരം എടുക്കുന്ന സമയത്ത് നമ്മുടെ എല്ലുകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന ടെൻഡൻസി കുറയുകയും എല്ലുകൾ വളരെ സോഫ്റ്റ് ആയി പോവുകയും ചെയ്യുന്നു. അതുകൊണ്ടാണ് പറയുന്നത് മധുരം കൂടുതൽ കഴിക്കുന്നവർക്ക് എല്ലു തേയ്മാനം ഉണ്ടാകുമെന്നും നമ്മൾ പഞ്ചസാര പൂർണമായി നിർത്തിയാൽ നമ്മുടെ എല്ലുകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന ടെൻഡൻസി കൂടുകയും എല്ലുകൾ സ്ട്രോങ്ങ് ആവുകയും ചെയ്യുന്നു. അതുപോലെ നമ്മുടെ കാഴ്ച ശക്തി കുറയ്ക്കാൻ മധുരം ഒരു കാരണമാകുന്നു. ഉദാഹരണത്തിന് ഗർഭാവസ്ഥയിൽ ഇരിക്കുന്ന സ്ത്രീകൾ മധുരം കൂടുതൽ ഉപയോഗിച്ചാൽ അവരുടെ മക്കൾ കണ്ണട ഉപയോഗിക്കുന്നത് കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മധുരം കൂടുതൽ ഉപയോഗിക്കുന്നവരുടെ കണ്ണിന്റെ കാഴ്ചശക്തിയെ ഒരുപാട് ബാധിക്കുന്നു. അതുകൊണ്ട് മധുരം നിർത്തി ആരോഗ്യം വീണ്ടെടുത്ത് ജീവിതം ആസ്വദിക്കുക.
ഈ ഇൻഫ്രമേഷൻ എല്ലാവരിലേക്കും ഷെയർ ചെയ്യുക. ഈ ജീവിതത്തിൽ നമ്മെ കൊണ്ട് പറ്റുന്ന നന്മ മറ്റുള്ളവരിലേക്ക് എത്തിക്കുക.
Leave a Reply