ആരോഗ്യം എന്നാൽ എന്താണ്

രോഗം ഇല്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നാണ് നമ്മൾ പലരും മനസ്സിലാക്കി വച്ചിരിക്കുന്നത്. എന്നാൽ ആരോഗ്യം എന്നത് രോഗം ഇല്ലാത്ത അവസ്ഥയല്ല. മാനസികമായും ശാരീരികമായും സാമൂഹികമായും വെച്ചപ്പെട്ടിരിക്കുന്ന നല്ല അവസ്ഥയെയാണ് ആരോഗ്യം എന്നു പറയുന്നത്. രോഗത്തിൻ്റെ അഭാവം മാത്രമല്ല. ഇത് രോഗമോ ശാരീരിക വൈകല്യമോ ഇല്ലാത്തതിനേക്കാൾ കൂടുതലാണ്. നമ്മുടെ ജീവിതത്തിൻ്റെ സകല മേഖലകളിലുമുള്ള സുസ്ഥിതി ആണ് ആരോഗ്യം. സാമ്പത്തിക സുസ്ഥിതി ആരോഗ്യത്തിൻ്റെ ഭാഗമാണ്. മനസ്സിൻ്റെ സമാധാനം ആരോഗ്യത്തിൻ്റെ ഭാഗമാണ്. നമ്മുടെ ബന്ധങ്ങളിലുള്ള സമാധാനം ആരോഗ്യത്തിൻ്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തിൻ്റെ സകല മേഖലകളിലും സുസ്ഥിതി ഉണ്ടായിരിക്കുക എന്നുള്ളതാണ് യഥാർത്ഥത്തിൽ ആരോഗ്യം. എന്തൊക്കെയാണ് ആരോഗ്യം എന്നു പറയുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രങ്ങൾ. ഹോസ്പിറ്റൽ, സ്ത്സ്കോപ്പ്, മരുന്നുകൾ, ആംബുലൻസ് ഇതൊക്കാണ്. സത്യത്തിൽ ഇതൊന്നുമല്ല ആരോഗ്യത്തിൻ്റെ അടിസ്ഥാനം. യഥാർത്ഥ ആരോഗ്യം നമ്മുടെ ഉള്ളിൽ ആണ് ഉള്ളത്. നമ്മുടെ ഉള്ളിൽ നിന്നാണ് ആരോഗ്യം ഉണ്ടാവുന്നതും ആരോഗ്യം ഇല്ലാത്ത അവസ്ഥയിൽ നിന്ന് ആരോഗ്യം എന്ന അവസ്ഥയിലേക്ക് തിരിച്ചു വരാൻ നമ്മുക്ക് കഴിയുന്നതും. അതിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങേണ്ടതും നമ്മുടെ ഉള്ളിൽ നിന്നാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തെ കുറിച്ചുള്ള നമ്മുടെ സമീപനരീതി മാറേണ്ടതുണ്ട്.
ആരോഗ്യം എന്താണെന്ന് നാം മനസ്സില്ലാക്കേണ്ടതുണ്ട്

ആരോഗ്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും പ്രധാനമാണ് നമ്മുടെ ജീവിതരീതിയും നമ്മൾ കാര്യങ്ങളെ സമീപിക്കുന്ന രീതിയും. സമാധാനവും സന്തോഷവും സമൃദ്ധിയും സമ്പന്നതയും നിറഞ്ഞു നിൽക്കുന്ന അത്ഭുതങ്ങൾ നിറഞ്ഞ ഈ ലോകത്ത് നാം ജീവിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മുക്ക് ഇതിനെയൊക്കെ കാണാൻ കഴിയുന്നുണ്ടോ. നിങ്ങൾക്ക് ആസ്വാദിക്കുവാൻ കഴിയുന്നുണ്ടോ. അങ്ങനെയുണ്ട് എങ്കിൽ നിങ്ങൾ ആരോഗ്യമുള്ള വ്യക്തിയാണ് എന്ന് പറയാൻ കഴിയും. പലപ്പോഴും അനാരോഗ്യം തുടങ്ങുന്നത് നമ്മുടെ മനസ്സിൽ നിന്നാണ്. അനാരോഗ്യം തുടങ്ങുന്നത് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന അനുഭവങ്ങളിൽ നിന്നാണ്. അനാരോഗ്യങ്ങൾ പലപ്പോഴും തുടങ്ങുന്നത് നമ്മുടെ ആഴത്തിലുള്ള വേദനകളിൽ നിന്നാണ്. മനസ്സിൽ നിന്ന് തുടങ്ങുന്ന പല അസുഖങ്ങളും പിന്നീട് ശരീരത്തെയും നമ്മുടെ ജീവിത്തത്തയും കീഴ്പ്പെടുത്തുന്നതായി നമ്മുക്ക് കാണാൻ സാധിക്കും. ഇവിടെ ഏറ്റവും പ്രധാനം എന്താണ്. ഏറ്റവും പ്രധാനം നമ്മുക്ക് നമ്മളോടുള്ള ചിന്താഗതിയിൽ വരേണ്ട മാറ്റങ്ങളാണ്. നാം നമ്മെ തന്നെ ഇഷ്ടപ്പെടുകയും നമ്മൾക്ക് ഇപ്പോൾ ഉള്ള ആരോഗ്യത്തിൽ സന്തോഷവാനാവുകയും നന്ദിയുള്ളവരാവുകയും ചെയ്യുമ്പോൾ നമ്മൾ ആരോഗ്യമായി സുസ്ഥിതിയുള്ളവനായി മാറുന്നു. നമുക്ക് എവിടെയെങ്കിലും ഒരു വേദനയോ ഒരു അസ്വസ്ഥയോ ഉണ്ടാകുമ്പോൾ അപ്പോഴാണ് നമ്മുക്ക് അങ്ങനെ ഒരവയവം നമ്മുക്ക് ഉള്ളതു തന്നെ നമ്മൾ തിരിച്ചറിയുന്നത്. മാത്രമല്ല അതല്ലാത്ത ശരീരത്തിൻ്റെ മറ്റെല്ലാ ഭാഗങ്ങളും സമാധാനത്തിലും സന്തോഷത്തിലും ഇരിക്കുന്നത് നമ്മുക്ക് കാണുവാനും കഴിയുന്നു. ഇവിടെ ഏറ്റവും പ്രധാനമായും നാം മുസ്സില്ലാക്കേണ്ട കാര്യമുണ്ട്. നമ്മുക്ക് എത്ര സുസ്ഥിതിയാണോ എത്ര ആരോഗ്യമാണോ ഇപ്പോൾ നിലവിൽ ഉള്ളത്. അതിൽ സന്തോഷിക്കുവാനും അതിൽ നന്ദിയുള്ളവരാകുവാനും നമ്മുക്ക് കഴിയണം. ആ രീതിയിൽ ഉള്ള നമ്മുടെ സമീപനങ്ങളാണ് നമ്മുടെ ജീവിതത്തിൻ്റെ മുന്നോട് പോകുന്നതാണ് കൂടുതൽ ആരോഗ്യവാൻ ആകുവാൻ നമ്മെ സഹായിക്കുന്നത്. എപ്പോഴും സന്തോഷത്തോടെ ഇരിക്കുക. Health Is Wealth.
What Is Health
What Is Health

Many of us have understood that health is the absence of disease. But health is not the absence of disease. Health is a state of well-being mentally, physically and socially. Not just the absence of disease. It is more than having no disease or physical disability. Health is a state of well-being in all areas of our life. Financial health is part of health. Peace of mind is part of health. Peace in our relationships is part of health. Therefore, being healthy in all areas of our life is actually health. What are the images that come to your mind when you think of health? The hospital, the stethoscope, the medicines and the ambulance are all there. In fact, this is not the basis of health. True health is within us. Health comes from within us and we are able to return from a state of unhealthiness to a state of health. Its activities must start from within us. Therefore, our approach to health needs to change.
We need to rethink what health is

When it comes to health, the most important thing is our lifestyle and the way we approach things. Can we see all this as we live in this wonderful world full of peace, happiness, abundance and prosperity? Can you enjoy If so then you can say that you are a healthy person. Unhealthiness often begins in our minds. Unhealthiness begins with experiences in our lives. Illnesses often begin with our deepest hurts. We can see that many diseases that start from the mind later subdue the body and our quality of life. What is most important here. The most important thing is that we need to change the way we think about ourselves. When we love ourselves and are happy and grateful for the health we have now, we become healthy. When we have a pain or a discomfort somewhere, that’s when we realize that we have such an organ. Moreover, we can see that all the other parts of the body are in peace and happiness. Here is the most important thing that we need to make Muslim. How healthy and how healthy we are now. We should be able to rejoice in it and be grateful for it. It’s our attitudes in that way that help us become healthier going forward in our lives. Be Happy Always. Health Is Wealth.
Leave a Reply