What is a heart attack? What is the difference between angina and heart attack? Part 3. എന്താണ് ഹാർട്ടറ്റാക്ക് ? അൻജൈനയും ഹാർട്ടറ്റാക്കും തമ്മിലുള്ള വ്യത്യാസമെന്ത് ? ഭാഗം 3
ശരീരത്തിലെ ഏതവയവവും പ്രവർത്തനനിരതമാകുന്നത് അതിന് ആവശ്യം വേണ്ട ഊർജ്ജം ലഭിക്കുമ്പോഴാണ്. ഹൃദയത്തിന് ഊർജ്ജം ലഭിക്കുന്നത്, കൊറോണറി ധമനികളിലൂടെ ഒഴുകിയെത്തുന്ന രക്തത്തിൽ അടങ്ങിയിരിക്കുന്ന പ്രാണ വായുവിൽ നിന്നും പോഷക പദാർത്ഥങ്ങളിൽനിന്നുമാണ്. ഹൃദയമെന്ന ശക്തിയേറിയ പമ്പ് ഒരു സ്പന്ദനത്തിലൂടെ 70 മില്ലിലി റ്റർ രക്തമാണ് പമ്പ് ചെയ്യുന്നത്. ഒരു മിനിട്ടിൽ 5 ലിറ്ററോളം രക്തം പമ്പ് ചെയ്യുന്നു. ഒരു ദിവസം 7200 ലിറ്റർ രക്തം പമ്പ് ചെയ്യുന്നു. ഒരാൾക്ക് എഴു പത് വയസ്സാകുമ്പോൾ അയാളുടെ ഹൃദയം ഏതാണ്ട് 18,40,86,000 ലിറ്റർ രക്തം പമ്പ് ചെയ്തിരിക്കും.
ഹൃദയത്തിൻ്റെ ഈ ഭാരിച്ച പ്രവർത്തനത്തിന് കടിഞ്ഞാണിട്ട് അതിനെ നിയന്ത്രിക്കുന്നത് അതിന് ഭക്ഷണം നൽകുന്ന ഹൃദയധമനികൾ തന്നെയാണ്. ഒരാൾ ഉറങ്ങുമ്പോൾ അമ്പത് പ്രാവശ്യം മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം, അയാളോടുമ്പോൾ നൂറ്റിയമ്പത് പ്രാവശ്യമെങ്കിലും മിടിപ്പിൻ്റെ വേഗത കൂട്ടേണ്ടിവരുന്നത്, കാലുകളുടെ മാംസപേശികൾക്കുവേണ്ട അധിക ഊർജ്ജം സമയാസമയം രക്തത്തിലൂടെ എത്തിച്ചു കൊടുക്കുന്ന തിനുവേണ്ടിയാണ്. അപ്പോൾ, നാമൊന്ന് കൈവിരൽ ചലിപ്പിക്കുമ്പോൾ വിശ്രമിച്ചുകൊണ്ടിരുന്ന ഹൃദയം പെട്ടെന്നുണർന്ന് സജീവമാകണമെന്നർത്ഥം. ശരീരത്തിൻ്റെ ഇതര അവയവങ്ങളെയെല്ലാം കേടുപാടുകൂടാതെ ഇത്ര ആത്മാർത്ഥമായി കാത്തുപരിപാലിക്കാൻ ഉദ്യമിക്കുന്ന മറ്റൊരവയവം മനുഷ്യശരീരത്തിലില്ല തന്നെ.
ശരീരത്തിലെ മറ്റവയവങ്ങൾ അദ്ധ്വാനിക്കുമ്പോൾ രക്തമാവശ്യമായി വരുന്നതുപോലെ തന്നെ ഹൃദയപ്രവർത്തനത്തിനും സദാസമയം രക്തം അനിവാര്യമാണ്. ഇത് കോശങ്ങളിലൊഴുകിയെത്തുന്നത് ഹൃദയധമനികളിലൂടെയാണ്. ഈ ഹൃദയധമനികളുടെ ഉൾവ്യാസത്തിന് തടസ്സം ഉണ്ടാകാതെ രക്തപ്രവാഹം അനുസ്യൂതമായി നടക്കുന്നിടത്തോളം കാലം ഹൃദയ സങ്കോച-വികാസപ്രക്രിയയ്ക്ക് യാതൊരു പാളിച്ചയും സംഭവിക്കുന്നില്ല.
എന്നാൽ സ്ഥിതി അതല്ല. മനുഷ്യൻ്റെ അശാസ്ത്രീയവും അപഥ്യവുമായ ജീവിത-ഭക്ഷണചര്യകളിലൂടെ കാലപ്പഴക്കത്തിൽ ശരീരം രോഗാതുരതയ്ക്ക് അടിമപ്പെടുന്നു. അതിൻ്റെ ഭാഗമായി, അമിതമായ കൊഴുപ്പ്, പുകവലി, പ്രഷർ, പ്രമേഹം, ദുർമ്മേദസ്സ്, വ്യായാമരാഹിത്യം, മനോസംഘർഷം, സർവ്വോപരി ജനിതക പ്രവണത, ഇവയെല്ലാമൊത്തുചേരുമ്പോൾ മനുഷ്യശരീരം രോഗങ്ങളുടെ ശവപ്പറമ്പായി മാറുന്നു.
കൊറോണറി ധമനികളിലെ ജരിതാവസ്ഥ ഹാർട്ടറ്റാക്കിൻ്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിലല്ല, പ്രത്യുത ഏതാണ്ട് പത്ത് പന്ത്രണ്ട് വയസാകുന്നതു മുതലേ ഉണ്ടായിത്തുടങ്ങുന്ന ഹൃദയധമനികളിലെ ജരിതാവസ്ഥകാലം ചെല്ലുന്നതോടെ വളർന്ന് വലുതായി അവിടത്തെ രക്ത സഞ്ചാരത്തആപത്കരമായി കുറയ്ക്കുന്ന സ്ഥിതിവിശേഷത്തിലെത്തിച്ചേരുന്നു. ഈ അവസ്ഥയിൽ ശാരീരികമായി ആയാസപ്പെടുമ്പോഴോ, മാനസിക സംഘർഷങ്ങളുണ്ടാകുമ്പോഴോ, ഹൃദയമിടിപ്പു കൂടുമ്പോൾ, കോശങ്ങൾക്കനിവാര്യമായ രക്തം കൊറോണറികളിലൂടെ ഒഴുകിച്ചെല്ലാൻ സാധിക്കാത്ത അവസഥ വരുന്നു.
ഊർജ്ജമുത്പാദിപ്പിക്കുന്നതിനുവേണ്ടിയുള്ള ഹൃദയകോശങ്ങളിലെ വൈവിദ്ധ്യമേറിയ ഉപാപചയ പ്രക്രിയകൾക്ക് ശ്രോതസ്സായി നിലകൊള്ളുന്ന പ്രാണവായുവിൻ്റെ അഭാവമുണ്ടാകുമ്പോൾ കോശങ്ങൾ തളരുകയാണുണ്ടാകുക. പ്രാണവായു ലഭിക്കാതെ തളർന്ന ഹൃദയകോശങ്ങൾ, അതിൻ്റെ അപര്യാപ്തത ദീർഘിക്കുമ്പോൾ, വാടിക്കുഴഞ്ഞ് വീഴുകതന്നെ ചെയ്യുന്നു. പ്രാണവായുവിൻ്റെ അഭാവത്തിൽ വികലമായി നടക്കുന്ന ഉപാപചയപ്രക്രിയ ദീർഘിക്കുമ്പോൾ “ലാക്റ്റേറ്റും മറ്റു രാസഘടകങ്ങളും ഉത്പാദിപ്പി ക്കപ്പെടുകയും, തത്ഫലമായി വൈവിധ്യമേറിയ പ്രവർത്തനപന്ഥാവുകളിലൂടെ നെഞ്ചുവേദനയു ണ്ടാവുകയും ചെയ്യുന്നു.
ഈ അവസരത്തിൽ രോഗി ആയാസപ്പെടുമ്പോൾ നെഞ്ചിൽ കഠിനമായ വേദന അനുഭവപ്പെടുന്നതായി പരാതിപ്പെടും. ആയാസം നിർത്തി വിശ്രമിക്കുമ്പോൾ ആ നെഞ്ചുവേദന കുറയുന്നതായും പറയും. അദ്ധ്വാനിക്കുമ്പോൾ നെഞ്ചിടിപ്പ് കൂടി, ഇടുങ്ങിയ ധമനികളിലൂടെ ആവശ്യത്തിന് കിട്ടാതിരുന്ന രക്തം, വിശ്രമിച്ച് ഹൃദയസ്പന്ദന വേഗത കുറഞ്ഞപ്പോൾ സാവധാനമൊഴുകിയെത്തിയതാണ് ഈ വേദന കുറയാനുള്ള കാരണം. ആയാസപ്പെടുമ്പോൾ ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ ഏതാണ്ട് അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഈ നെഞ്ചുവേദനയെ “ക്രോണിക് സ്റ്റേബിൾ അൻജൈന’ (Chronic Stable An gina) എന്നു പറയുന്നു ഇനി ശാരീരിക-മാനസിക അദ്ധ്വാനത്തിന്റെ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെടാതെ, വിശ്രമിക്കുമ്പോഴോ, ഭക്ഷണം കഴിക്കുമ്പോഴോ, മല വേഗമുണ്ടാകുമ്പോഴോയൊക്കെ സംജാതമാകുന്ന നെഞ്ചുവേദനയുണ്ട്. ഇത്, കൊറോണറി ധമനികളിലെ രക്ത സഞ്ചാരം അപകടകരമാംവിധം കുറയുമ്പോഴാണ് സംഭവിക്കുന്നത്. ഈ അത്യാപത്കരമായ അവസ്ഥ സമുചിതമായി ചികിത്സിക്കപ്പെടാതെ പോയാൽ മരണം തന്നെ അനന്തരഫലം.
വിശ്രമസമയത്തുണ്ടാകുന്ന നെഞ്ചുവേദനയെ “അൺസ്റ്റേബിൾ അൻജൈന’ (Unstable Angina) എന്ന് വിളിക്കുന്നു. ഇത് മിക്കപ്പോഴും ഹാർട്ടറ്റാക്കിന് മുന്നോടിയായി എത്തുന്ന ഒരു അതിസങ്കീർണ്ണ പ്രതിഭാസമാണ്. ഈ സമയത്തുള്ള കൃത്യമായ രോഗനിർണ്ണയവും, സമുചിതമായ ചികിത്സാ സംവിധാനവും രോഗിയുടെ ജീവൻ രക്ഷിക്കാൻ പ്രാപ്തമാക്കും. മറിച്ച്, ആമാശയാന്ത്രത്തിലെ ‘ഗ്യാസ്ട്രബിളോ’, അസിഡിറ്റിയോ, മസിലുകളുടെ വേദനയോയൊക്കെയായി തെറ്റിദ്ധരിച്ച് വേണ്ട ചികിത്സ നൽകപ്പെടാതെ പോകുമ്പോഴാണ് മരണം മാടിവിളിക്കുന്നത്.
ഹൃദയപേശികളുടെ രക്തദാരിദ്ര്യം നിയന്ത്ര ണാതീതമായി മൂർച്ഛിച്ച് ദീർഘനേരം നിലകൊണ്ടാൽ പ്രാണവായുവിൻ്റെ അഭാവത്തിൽ കോശങ്ങൾ ഒന്നൊന്നായി ചത്തൊടുങ്ങുക തന്നെ ചെയ്യും. ഇത് സാധാരണയായി സംഭവിക്കുന്നത്. ഇടുങ്ങിയ ഹൃദയധമനിയിലെ കൊഴുപ്പ് നിക്ഷേപങ്ങൾ പെട്ടെന്ന് നീരുവന്ന് വിങ്ങിപ്പൊട്ടി (Plaque rupture) അവിടെയൊരു രക്തക്കട്ടയുണ്ടായി ധമനിയുടെ ഉൾവ്യപ്തി പൂർണമായി അടയുമ്പോഴാണ്.അതോടെ ആ ധമനിയിലൂടെയുള്ള രക്തപ്രവാഹം പൂർണ്ണമായി നിലയ്ക്കുകയും ആ ധമനി പരിപോഷണം ചെയ്യുന്ന ഹൃദയ കോശങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു. ഈ സമയത്താണ്, രോഗിക്ക് അരമണിക്കൂറോ അതിലധികമോ നീണ്ടുനിൽക്കുന്ന ദീർഘമായ നെഞ്ചുവേദനയുണ്ടാകുന്നത്. ഈ അവസ്ഥയെയാണ് ജനകീയ ഭാഷയിൽ ഹാർട്ടറ്റാക്കെന്നും, വൈദ്യഭാഷയിൽ ഇൻഫാർക്ഷൻ’ (MyocardialInfarction) എന്നും വിളിക്കുന്നത്.
അപ്പോൾ അൻജന’യുണ്ടാകുമ്പോൾ കോശനാശം സംഭവിക്കുന്നില്ല. എന്നാൽ ഹാർട്ടറ്റാക്കുണ്ടാകുമ്പോൾ കോശങ്ങൾ ചത്തൊടുങ്ങുകയാണ് ചെയ്യുന്നത്. കൊറോണറി ധമനികളിലെ ബ്ലോക്കിന്റെ ആധിക്യമനുസരിച്ച് ഹൃദയപേശി കൾക്കേൽക്കുന്ന ആഘാതവും കൂടുതലായി വരും. ഇങ്ങനെ നിർജ്ജീവമാകുന്ന കോശവ്യൂഹങ്ങളെല്ലാം പിന്നീട് ചലനരഹിതമായിത്തീരുകയും ചെയ്യുന്നു. ഹാർട്ടറ്റാക്ക് കൂടുതൽ ഹൃദയഭാഗങ്ങളെ ബാധിക്കുമ്പോൾ ഹൃദയത്തിന്റെ സമൂലമായ സങ്കോചനക്ഷമതയും അവതാളത്തിലാകുന്നു. ഇങ്ങനെയാണ് രോഗിയെ നിരാലംബമാക്കുന്ന നിരവധി രോഗലക്ഷണങ്ങളുണ്ടാകുന്നത്. നെഞ്ചുവേദനയോടൊപ്പം ദു:സ്സഹമായ ശ്വാസംമുട്ടലും,നെഞ്ചിടിപ്പും, തളർച്ചയും ബോധക്ഷയവുമൊക്കെയുണ്ടാകുന്നു.
ഉറ്റവരേയും ഉടയവരേയും വിട്ട് മറ്റൊരു ലോകത്തേക്ക് യാത്രയാകേണ്ടിവരുമോ എന്ന ആകുലചിന്ത, അതോടെ നെഞ്ചിടിപ്പ് കൂടുന്നു. ശ്വാസഗതി വർദ്ധിക്കുന്നു, നെഞ്ചത്തും ഇരുകരങ്ങളിലും വയറ്റിലും വേദന കലശലാകുന്നു. ഓക്കാനവും ഛർദ്ദിയുമൊക്കെയുണ്ടാകുന്നു. തളർച്ച കൂടി ഒരുവേള മോഹാലസ്യപ്പെട്ടെന്നു തന്നെ വരാം,
മാരകമായ ഈ അവസ്ഥയിൽ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിക്കേണ്ടത് പരമപ്രധാനമായ നടപടിതന്നെ. മറ്റ് നിസ്സാരമായ രോഗാവസ്ഥകളെന്ന് കരുതിയോ,ഉദാസീനത പൂണ്ടോ, മുറി വൈദ്യനായോ, ചികിത്സ മാറ്റിവയ്ക്കുന്ന അവസ്ഥ മരണത്തെ ക്ഷണിച്ചുവരുത്തുക തന്നെ ചെയ്യും.
ശ്രദ്ധിക്കുക
- കൊറോണറി ധമനികൾ അടഞ്ഞ് രക്തപ്രവാഹം അപര്യാപ്തമാകുമ്പോൾ ഹൃദയകോശങ്ങളിലെ ഉപാപചയ പ്രക്രിയ അവതാളത്തിലാകുന്നു.
- മിതമായി ആയാസപ്പെടുമ്പോഴോ, വിശ്രമസമയത്തോ ഉണ്ടാകുന്ന ദു:സ്സഹമായ നെഞ്ചുവേദനയെ “അൺസ്റ്റേബിൾ അൻജൈന’ എന്നു വിളിക്കുന്നു. ചികിത്സ ഉടനടി വേണ്ടതായിട്ടുണ്ട്.
What is a heart attack? What is the difference between angina and heart attack? Part 3
Anything in the body becomes functional when it gets the energy it needs. The heart gets its energy from the vital air and nutrients contained in the blood flowing through the coronary arteries. The heart is a powerful pump that pumps 70 milliliters of blood in one beat. It pumps about 5 liters of blood per minute. It pumps 7200 liters of blood a day. By the time a person reaches the age of seventy, his heart has pumped around 18,40,86,000 liters of blood.
The heart’s heavy work is controlled by the arteries that feed it. The heart, which beats fifty times when a person sleeps, has to increase the speed of the beat at least one hundred and fifty times when he is running, so that the extra energy needed by the muscles of the legs is delivered from time to time through the blood. So, when we move a finger, it means that the resting heart should suddenly wake up and become active. There is no other organ in the human body that tries so sincerely to preserve all the other organs of the body without damage.
Just as other organs of the body require blood when working, the heart also needs blood at all times. It flows into the cells through the arteries of the heart. As long as the internal diameter of these coronary arteries is unobstructed and the blood flow is continuous, there is no impairment of the heart’s systole.
But that is not the case. Due to the unscientific and unethical lifestyle and food habits of man, the body becomes addicted to disease in the course of time. In turn, excess fat, smoking, pressure, diabetes, malnutrition, lack of exercise, mental stress, and above all genetic predisposition, all combine to make the human body a cesspool of disease.
Coronary arteriosclerosis does not occur in the days immediately before the heart attack, but the arteriosclerosis in the heart, which starts from the age of 10 or 12 years, grows and increases over time to the point where blood circulation is dangerously reduced. In this condition, when there is physical strain or mental tension, when the heart rate increases, the blood that is necessary for the cells cannot flow through the coronary arteries.
When there is a lack of oxygen, which fuels the various metabolic processes in the heart cells to produce energy, the cells become fatigued. Deprived of oxygen, the heart cells wither and die when the insufficiency is prolonged. When metabolic processes are prolonged in the absence of oxygen, lactate and other chemicals are produced, resulting in chest pain through a variety of mechanisms.
At this point the patient complains of severe pain in the chest on exertion. It is also said that when you stop straining and rest, that chest pain will decrease. The reason for this decrease in pain is that the chest beats faster during exertion, blood does not get enough through the narrowed arteries, and it flows slowly when the heart rate slows down at rest. This chest pain that occurs during exertion and almost disappears when resting is called “Chronic Stable Angina” (Chronic Stable Angina) is no longer related to the fluctuations of physical and mental exertion, but there is chest pain that occurs when resting, after eating, or when having a bowel movement. This occurs when the blood flow in the coronary arteries is dangerously reduced. If this serious condition is not treated properly, death can result.
Chest pain at rest is called “Unstable Angina”. This is a very complex phenomenon that often precedes a heart attack. Accurate diagnosis and appropriate treatment at this time can save the patient’s life. Otherwise, it may be mistaken for gastrointestinal ‘gastric’, acidity, or muscle pain and not be treated properly. Death calls when you leave.
If the blood deficiency of the heart muscles becomes uncontrollable and continues for a long time, the cells will die one by one due to the lack of oxygen. This usually happens. Plaque rupture occurs when the fatty deposits in the narrowed heart artery suddenly swell and form a blood clot and completely block the inside of the artery. As a result, the blood flow through the artery stops completely and the heart cells that nourish the artery are damaged. It is during this time that the patient experiences prolonged chest pain lasting half an hour or more. This condition is popularly called heart attack and medically called myocardial infarction.
Then cell destruction does not occur when Anjana’ is present. But when you have a heart attack, the cells are dying. Myocardium according to severity of coronary artery block The impact will also be greater. Like this All cell lines that become inactive then become immobile. When a heart attack affects more parts of the heart, the radical contractility of the heart is also impaired. This is how many symptoms occur that make the patient helpless. Chest pain is accompanied by painful shortness of breath, chest tightness, weakness and fainting.
The anxious thought of having to leave the nearest and dearest and travel to another world, with that the heart palpitations increase. Shortness of breath increases, pains in chest, flanks and abdomen. There is nausea and vomiting. Fatigue and fainting may occur.
In this life-threatening situation, the most important step is to get the patient to the intensive care unit of the hospital as soon as possible. Postponing treatment for other minor ailments, due to indifference or as a doctor, will invite death.
pay attention
- When the coronary arteries become blocked and the blood flow is inadequate, the metabolic processes in the heart cells become depressed.
- Severe chest pain that occurs with moderate exertion or at rest is called ‘unstable angina’ and requires immediate treatment.
Leave a Reply