WHAT ARE THE CHARACTERISTICS OF THE RAMBUTAN FRUIT? റംബൂട്ടാൻ പഴത്തിന്റെ പ്രത്യേകതകൾ എന്തൊക്കെ ?
റംബൂട്ടാൻ പഴം ഇത് ഒരുതവണയെങ്കിലും കഴിച്ചിട്ടുള്ളവർ രണ്ടാമത് കണ്ടാൽ വിടുകയില്ല അത്രത്തോളം രുചികരവുമാണ്. കൊച്ചു കുട്ടികൾക്കുപോലും ഇത് കഴിക്കാൻ ഇഷ്ടവുമാണ്. സാധാരണ നിങ്ങൾക്ക് അറിയാമല്ലോ കൊച്ചു കുട്ടികൾക്ക് എന്തെങ്കിലും പഴം കൊടുക്കുവാൻ കുറച്ചു പാടാണ്. എന്നാൽ റംബൂട്ടാൻ പഴം ആണെങ്കിൽ കുട്ടികൾ കൗതുകത്തോടെ കൂടി കഴിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യും.
എന്താണ് ഈ റംബൂട്ടാൻ പഴം?
കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടാണ് നമ്മുടെ നാട്ടിൽ ഇത് വ്യാപകമായി ലഭിക്കാൻ തുടങ്ങിയത്. നമ്മുടെ നാട്ടിൽ ഇപ്പോൾ ഇതിൻറെ സീസണും ആണ്. ഇഷ്ടം പോലെ ലഭിക്കുകയും ചെയ്യുന്നു. റംബൂട്ടാൻ പഴത്തിന്റെ ജന്മനാട് മലേഷ്യയാണ്. റംബൂട്ടാൻ എന്ന് പറഞ്ഞാൽ മുടി എന്നാണ് അർത്ഥം. മുടി പോലെയാണ് ഈ പഴത്തിന്റെ പുറമേയുള്ള തോട്. ഈ തോടിന് അകത്ത് ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ നമുക്ക് അലർജി ഉണ്ടാക്കത്തില്ല. ഈ നാരുകൾ അടങ്ങിയിട്ടുള്ള തോടു പൊളിച്ചിട്ടാണ് അതിനകത്തുള്ള വെളുത്ത നിറത്തിലുള്ള ഫ്ലഷി ആയിട്ടുള്ള പഴം കഴിക്കുകയും അതിനകത്തുള്ള കുരു കളയുകയും ചെയ്യുന്നത്. ഇത് മലേഷ്യ, സിംഗപ്പൂർ, ഇൻഡോനേഷ്യ തുടങ്ങിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുമാണ് ഇന്ത്യയിലേക്ക് വരാറുള്ളത്. ഇന്ന് നമ്മുടെ നാട്ടിൽ തന്നെ ഇ ത് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. നല്ല അത്യാവശ്യം വെയിൽ കിട്ടുന്ന നീർ പാർശ്വയുള്ള മണ്ണിലാണ് റംബുട്ടാൻ സുലഭമായി വളരുന്നുത്.
റംബൂട്ടാൻ പഴത്തിന്റെ ഗുണങ്ങൾ?
വളരെയേറെ ന്യൂട്രിയൻസും ആന്റിഓക്സിഡൻസും അടങ്ങിയിട്ടുള്ള പഴവിഭാഗം തന്നെയാണ് റംബൂട്ടാൻ. റംബൂട്ടാൻ പഴത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാം. ഏറ്റവും കൂടുതൽ ഫോളോയിൻസ്സ് അടങ്ങിയിട്ടുള്ള പഴമാണ് റംബൂട്ടാൻ. ഫോളോയിൻസ്സ് എന്നു പറഞ്ഞാൽ നമ്മുടെ ശരീരത്തിന്റെ ഹോർമോണുകളെ ശരിയായി പ്രവർത്തിപ്പിക്കുന്നതിന് ഫോളോയിൻസ്സ് ആവശ്യമാണ്. സ്ത്രീകൾക്ക് മാസമുറ ശരിയായി നടക്കുന്നതിന്, ഗർഭിണിയാകുന്നതിന്, ഗർഭാവസ്ഥയിൽ എല്ലാം തന്നെ ഫോളോയിൻസ്സ് ആവശ്യമാണ്. പുരുഷന്മാരുടെ ശരീരത്തിലും ബീജങ്ങളുടെ വളർച്ചയ്ക്കും എല്ലാം ഫോളോയിൻസ്സ് സഹായിക്കുന്നുണ്ട്.
മാത്രമല്ല പൊട്ടാസ്യത്തിന്റെ ഒരു കലവറ തന്നെയാണ് റംബൂട്ടാൻ. പൊട്ടാസ്യത്തിന്റെ ഗുണം എന്ന് പറയുന്നത് ഒന്ന് നമ്മുടെ വൃക്കകളുടെ പ്രവർത്തനത്തിന് സഹായിക്കുന്നു, ഹൃദയത്തിൻറെ പേശികളുടെ പ്രവർത്തനത്തിന് സഹായിക്കുന്നു, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു, നമ്മുടെ ശരീരത്തിലെ മസിലുകളുടെ പ്രവർത്തനത്തിനും മസിലുകളുടെ ഏകോപനത്തിനും പ്രധാനമായും സഹായിക്കുന്നുണ്ട്. വൈറ്റമിൻ C ഉയർന്ന അളവിലെ റംബൂട്ടാനില് അടങ്ങിയിട്ടുണ്ട്. ഇതിൻറെ ഗുണം ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നല്ലൊരു ആന്റിഓക്സിഡൻറ്സ് ആയിട്ട് പ്രവർത്തിക്കുന്നുണ്ട്.
നമ്മുടെ മോണകളുടെയും പല്ലിന്റെയും സ്കിന്നിന്റെയും ആരോഗ്യം മെച്ചപ്പെടുവാൻ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ കാൻസർ രോഗത്തെ ചെറുക്കാൻ ഒരു പരിധി വരെ റംബൂട്ടാൻ സഹായിക്കുന്നുണ്ട്. നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും റംബൂട്ടാൻ നേരിട്ട് പങ്കു വഹിക്കുന്നുണ്ട്. രണ്ടുതരത്തിലാണ് അത് ഗുണം ചെയ്യുന്നത്. ഒന്ന് വൈറ്റമിൻ C നിങ്ങൾക്ക് ഒരു ഇൻഫെക്ഷൻ ഉണ്ടെങ്കിൽ പെട്ടെന്ന് മാറുന്നതിന് ഇതിനകത്ത് ഉള്ള വൈറ്റമിൻ C സഹായിക്കും. രണ്ടാമത്തേത് റംബൂട്ടാന്റെ അകത്ത് അടങ്ങിയിട്ടുള്ള ആൻറി ഓക്സിഡൻറ് നമ്മുടെ ശരീരത്തിൽ കയറുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്നു. ഇതൊരു ആന്റി ബാക്ടീരിയൽ ഏജൻ്റ് ആയി വർക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ശരീരത്തിൽ ഒരു ഇൻഫെക്ഷൻ വരുന്നു. ഇൻഫെക്ഷനെ ട്രീറ്റ്മെൻറ് എടുക്കുന്നു. വളരെ പെട്ടെന്ന് രോഗം മാറുന്നതിന് മരുന്നിനൊപ്പം തന്നെ റംബൂട്ടാൻ കഴിക്കുന്നതും നല്ലതാണ്. നമ്മുടെ രോഗപ്രതിരോധശേഷി വളരെ പെട്ടെന്ന് വീണ്ടെടുക്കുവാനായി സഹായിക്കും. ബാക്ടീരിയകളെ നശിപ്പിക്കുവാനും സഹായിക്കുന്നുണ്ട്.
കൂടാതെ ഇവയ്ക്കകത്ത് ഉയർന്ന അളവിൽ ഫൈബർ ( നാരുകൾ ) അടങ്ങിയിട്ടുണ്ട്. നാരുകളുടെ ഗുണം നമ്മൾ ആരും പ്രത്യേകം പറയേണ്ടതില്ലല്ലോ എല്ലാവർക്കും അറിയാമല്ലോ.ഒന്ന് നമ്മുടെ ദഹനം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. രണ്ട് നമ്മുടെ ശരീരത്തിന്റെ കൊളസ്ട്രോൾ മെറ്റബോളിസം കറക്റ്റ് ചെയ്യാൻ സഹായിക്കുന്നു. നമ്മുടെ കുടലിനകത്ത് ഒരു ചൂല് പോലെ ക്ലീൻ ചെയ്യുന്നു. പൈൽസ് മാറാൻ സഹായിക്കുന്നു. കൂടാതെ പ്രോബയോട്ടിക്കായി വർക്ക് ചെയ്യുന്നു. അതായത് കുടലിനകത്ത് ജീവിക്കുന്ന നമ്മുടെ ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടാക്കുന്ന ദഹനത്തിനെ സഹായിക്കുന്ന കാൻസറിനെ ചെറുക്കുന്ന നമ്മുടെ പ്രധാനപ്പെട്ട ബാക്ടീരിയകൾ അതായത് നല്ല ബാക്ടീരിയ ഈ ബാക്ടീരിയകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഇതിനകത്തുള്ള ഫൈബർ സഹായിക്കുന്നു.
തീർന്നില്ല ഇതിനകത്ത് ഉയർന്ന ബി കോംപ്ലക്സ് വൈറ്റമിൻ പ്രത്യേകിച്ച് വൈറ്റമിൻ B5 അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ B5 എന്ന് പറയുന്നത് പാന്റോതെനിക് ആസിഡ് ആണ്. ഇതിൻറെ ഗുണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ പ്രത്യേകിച്ച് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ്സിനെ ഊർജ്ജമായി കൺവെർട്ട് ചെയ്യുന്നതിന് ശരീരത്തെ സഹായിക്കുന്നു. നമുക്കറിയാം നമ്മൾ കഴിക്കുന്ന ഭക്ഷണം ഊർജ്ജമായി മാറാതെ നമ്മുടെ ശരീരത്തിൽ കൊഴുപ്പായി മാറുന്നതാണ് അമിതവണ്ണത്തിനും, പ്രമേഹത്തിനും, ഉയർന്ന കൊളസ്ട്രോളിനും എല്ലാം കാരണം. വൈറ്റമിൻ B5 അഥവാ പാന്റോതെനിക് ആസിഡ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന കാർബോഹൈഡ്രേറ്റ്സിനെ കൊഴുപ്പാക്കി മാറ്റാതെ ഊർജ്ജമാക്കി അതായത് എനർജിയാക്കി കത്തിക്കുന്നതിന് വേണ്ടി സഹായിക്കുന്നു. അതുകൊണ്ടുതന്നെ വണ്ണം കുറയുകയും നിങ്ങളുടെ പ്രമേഹരോഗം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇൻസുലിന്റെ സെൻസിറ്റിവിറ്റി വർദ്ധിക്കാനായിട്ട് സഹായിക്കുന്നു. ഈ പാന്റോതെനിക് ആസിഡ് സമൃദ്ധമായിട്ട് റംബൂട്ടാനിൽ അടങ്ങിയിട്ടുണ്ട്.
ക്യാൻസർ രോഗികൾക്ക് കഴിക്കാമോ?
കാൻസർ രോഗത്തിനെ ചെറുക്കുന്നതിനും പ്രത്യേകിച്ച് ചിലയിനം കാൻസറുകളുടെ ചികിത്സയ്ക്ക് അതോടൊപ്പം നല്ലൊരു സപ്ലിമെൻറ് ആയി നമുക്ക് റംബൂട്ടാൻ നൽകാൻ സാധിക്കും. പ്രധാനമായിട്ടും സ്ത്രീകളിലെ സ്തനാർബുദം, സർവിക്കൽ കാൻസറിൻ്റെ ചികിത്സയ്ക്കും ഇതൊരു നല്ല സപ്ലിമെൻറ് ആയിട്ട് ഉപയോഗിക്കാം. എല്ലുകളെ ബാധിക്കുന്ന ക്യാൻസറിൻ്റെ അതല്ലെങ്കിൽ കരളിനെ ബാധിക്കുന്ന ക്യാൻസറിൻ്റെ ചികിത്സയോടൊപ്പം നല്ലൊരു സപ്ലിമെൻറ് ആയി നമുക്ക് റംബൂട്ടാൻ നൽകാനായി സാധിക്കും. ഇതുകൂടാതെ നമ്മുടെ സ്കിന്നിന്റെയും, മുടിയുടെ ആരോഗ്യത്തിനും ഈ റംബൂട്ടാൻ കഴിക്കുന്നത് നല്ലതാണ്. ഏതൊരു തലത്തിൽ നോക്കി കഴിഞ്ഞാലും നമ്മുടെ ശരീരത്തിൻ്റെ രോഗപ്രതിരോധശേഷിക്കും പല രോഗങ്ങളെ ചെറുക്കുന്നതിനു വേണ്ടിയും നമുക്ക് റംബൂട്ടാൻ ഉപയോഗിക്കാനായി സാധിക്കും. പലപ്പോഴും റംബൂട്ടാൻ നല്ലത് എന്ന് പറയുമ്പോഴും റംബൂട്ടാൻ ഫ്ലേവറിൽ ഉള്ള ഭക്ഷണം കഴിച്ചത് കൊണ്ട് റംബൂട്ടാന്റെ ഗുണങ്ങൾ കിട്ടണമെന്നില്ല. റംബൂട്ടാൻ പഴം എപ്പോഴും നല്ലത്. നിങ്ങൾ റംബൂട്ടാൻ മരത്തിൽ നിന്നും പറിച്ച് അധികം പഴുകുന്നതിനു മുൻപ് ഫ്രിഡ്ജിൽ ഒക്കെ വെച്ചിട്ട് ഒരിക്കലും റംബൂട്ടാൻ ഉപയോഗിക്കാൻ പാടില്ല. മരത്തിൽ നിന്നും പൊട്ടിച്ച് ഫ്രഷായി ഉപയോഗിന്നതാണ് വളരെ ഗുണപ്രദം. എല്ലാവർക്കും ഇത് സാധ്യമല്ല. വളരെ പെട്ടെന്ന് കേടാകുന്ന ഒരു പഴവിഭാഗമാണ് റംബൂട്ടാൻ അതുകൊണ്ടുതന്നെ നിങ്ങൾ അധികനാൾ വച്ചിരിക്കാതെ വാങ്ങി താമസിക്കാതെ കഴിച്ചു തീർക്കാൻ ശ്രമിക്കുക. ഈ ഒരു സീസണിൽ റംബൂട്ടാൻ ഇഷ്ടം പോലെ ലഭിക്കുന്നുണ്ട്. ഇതിൻറെ ഗുണങ്ങൾ നിങ്ങൾ എല്ലാ സുഹൃത്തുക്കളോടും അറിയിക്കുക ഷെയർ ചെയ്യുക കൊച്ചു കുട്ടികൾക്ക് വരെ ഇത് വളരെ നല്ലതാണ്. (പക്ഷെ കുട്ടികൾക്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കണം. കുരു തൊണ്ടയിൽ കുടുങ്ങാതിരിക്കാൻ. ഗുണങ്ങൾ മനസ്സിലാക്കി കഴിക്കുന്നതിനോടൊപ്പം അപകടങ്ങൾ വരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്)
Leave a Reply