
The Main Blood Vessel In The Body Is The Coronary Artery.Part-2

ഇന്ന് ലോകത്തേറ്റവും കൂടുതൽ ഗവേഷണനിരീക്ഷണങ്ങൾ നടക്കുന്നത് കൊറോണറിധമനികളെ രോഗാതുരതയിൽ നിന്നും എപ്രകാരം പരിരക്ഷിക്കാം എന്നതിനെപ്പറ്റിയാണ്.

ഒരു തരത്തിൽ ഹൃദയധമനികളായ കോറോണറികൾ (Coronary Arteries) തന്നെയാണ് ശരീ രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രക്തക്കുഴലുകൾ, ഇന്ന് ലോകത്തേറ്റവും കൂടുതൽ ഗവേഷണ നിരീ ക്ഷണങ്ങൾ നടക്കുന്നതും ഈ അതിപ്രധാനമായ ധമനികളെ രോഗാതുരതയിൽനിന്നും എപ്രകാരം പരിരക്ഷിക്കാം എന്നതിനെപ്പറ്റിയാണ്. ഹൃദയം സങ്കോചിക്കുമ്പോൾ ശുദ്ധരക്തം ഏറ്റവും ആദ്യമായി ഹൃദയപേശികൾക്കുതന്നെ ലഭിക്കണമെന്ന പ്രകൃതിയുടെ നിയമപ്രകാരമാണ് കൊറോണറി കൾ മഹാധമനിയുടെ ആദ്യശാഖകളായി ഉത്ഭവിക്കുന്നത്. ഹൃദയത്തെ പരിപോഷിപ്പിച്ചശേഷം മാത്രമേ രക്തം മറ്റ് ശരീരഭാഗങ്ങളിലേക്ക് ഒഴുകുകയുള്ളൂ.
മഹാധമനിയുടെ ചുവട്ടിൽ, അയോട്ടിക് വാൽവുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്ന മൂന്ന് ഗഹ്വരങ്ങൾ അഥവാ സൈനസ്സുകളുണ്ട്. ഇതിൽ വലത്തേതും ഇടത്തേതുമായ ഗഹ്വരങ്ങ ളിൽ നിന്നാണ് വലത്തെയും ഇടത്തെയും കൊറോണറികൾ ജന്മം കൊള്ളുന്നത്. ഇടത്തെ കൊറോണറി തന്നെ ഏറ്റവും പ്രധാനി. കാരണം അതാണ് ഹൃദയത്തിന്റെ സുപ്രധാന ഭാഗങ്ങളെ പരിപോ ഷിപ്പിക്കുന്നത്. ഇടത്തെ കൊറോണറി ധമനി വിഘടിച്ച് പ്രധാനമായി രണ്ട് ശാഖ കളായിത്തീരുന്നു. കൊറോണറി ധമനി കളെല്ലാംതന്നെ ശാഖോപശാഖകളായി വിഘടിച്ച് സൂക്ഷ്മവ്യാപ്തിയുള്ള നിരവധി ലോമികളായി (Capillaries) രൂപാ ന്തരപ്പെടുന്നു. ഹൃദയ പേശീവ്യൂഹത്തിന്റെ ഒരു മില്ലിമീറ്റർ വിസ്തൃതിയിൽ ഏതാണ്ട് നാലായിരത്തോളം ഇത്തരത്തിലുള്ള ലോമിശാഖകളുണ്ട്. ഹൃദയത്തിന്റെ എല്ലാ കോശങ്ങളേയും സദാസമയം പരിപോഷണം ചെയ്ത്, അവിടത്തെ ളിൽനിന്ന ഉപാപചയ പ്രവർത്തനങ്ങൾ സുഗമമായി നടത്തപ്പെടുവാനുള്ള സാഹചര്യം സൃഷ്ടിച്ച്, കോശവ്യൂഹങ്ങളെ നാശത്തിൽനിന്ന് പരിരക്ഷ ക്കുകയാണ് കൊറോണറി ധമനികളുടെ സുപ്ര ധാന ധർമ്മം.

മഹാധമനിയുടെ ഗഹ്വരങ്ങളിൽനിന്നാണ് വലത്തെയും ഇട ത്തെയും കൊറോണറികൾ ജന്മം കൊള്ളുന്നത്.

ഹൃദയകോശങ്ങൾക്ക് ആവശ്യാനുസരണം പ്രാണവായുവും പോഷകപദാർത്ഥങ്ങളും ലഭി ക്കാത്തതുനിമിത്തം അവിടത്തെ ഉപാപചയപ്രക്രി – യയ്ക്ക് കോട്ടം തട്ടുമ്പോൾ (Anaerobic Glyco lysis) ഉത്പാദിപ്പിക്കപ്പെടുന്ന ലാക്റ്റേറ്റും ഇതര രാസഘടകങ്ങളും ക്രമാതീതമാകുമ്പോഴാണ് ഹൃദയപേശികളിൽ പ്രാണവായുവിന്റെ അഭാവം (Ischemia) മൂർച്ഛിച്ച് നെഞ്ചുവേദന (Angina Pe toris) ഉണ്ടാകുന്നത്. അപ്പോൾ കൊറോണറി ധ നികളുടെ പ്രഥമപ്രധാനമായ ധർമ്മം, ജീവനെ നിലനിർത്തുന്ന ഹൃദയമെന്ന പമ്പിന് നിർവിഘ്നം രക്തം നൽകി അപചയങ്ങളിൽ നിന്ന് ആ അവയ വത്തെ കാത്തുപരിപാലിക്കുന്നതാണ്.
കൊറോണറി ധമനികളിലൂടെയുള്ള അനുസ്യൂതമായ രക്തപര്യയനത്തിന് പാളിച്ച സംഭവിക്കു മ്പോഴാണ് ഹൃദയകോശങ്ങൾക്ക് ആവശ്യമായ രക്തം ലഭിക്കാതെ വരുന്നത്. ശരീരത്തെ സമൂല മായി ബാധിക്കുന്ന രോഗാതുരതയുടെ ഭാഗമായി കൊറോണറി ധമനികളിലും ജരിതാവസ്ഥയു ണ്ടായി (Atherosclerosis) അവയിൽ “ബ്ലോക്കുണ്ടാകുമ്പോഴാണ് രക്തപ്രവാഹത്തിന് കോട്ടം തട്ടുന്നത്. കാലപ്പഴക്കത്തിലുണ്ടാകുന്ന ഈ ഘടനാപരിവർത്തനം വഷളായി ഹൃദയധമ നികളിൽ ബ്ലോക്കുകൾ അധികരിക്കു മ്പോൾ, ഹൃദയപേശികൾക്കനിവാര്യമായ രക്തം ലഭിക്കാതെ വരുന്നു. ഈ സാഹ ചര്യത്തിലാണ് ശാരീരിക- മാനസിക ആയാസത്തിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച് കഠിനമായ നെഞ്ചുവേദനയോഹാർട്ടറ്റാക്കോ ഉണ്ടാകുന്നത്. അപ്പോൾ മഹാധ മനികളുടെ ചുവട്ടിൽ നിന്നുത്ഭവിക്കുന്ന ഈ സൂക്ഷ്മവ്യാസമുള്ള ആർട്ടറികൾ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രക്തക്കുഴലുകൾ എന്നു തന്നെ പറയാം.
ഹൃദയത്തിൽ ‘ഇടതന്മാർക്കാ’ണ് പ്രാധാന്യം. ഇടത്തെ കീഴറയും ഇടത്തെ കൊറോണറികളുമാണ് ജീവൻ താങ്ങി നിർത്തുന്നത്. ശുദ്ധരക്തവും ഇടത്തെ അറകളിലൂടെയാണൊഴുകുന്നത്.


വലത്തെയും ഇടത്തെയും കൊറോണറികൾ


ശരീരത്തെയാകെ ബാധിക്കുന്ന രോഗാതുരതയുടെ ഭാഗമായി കൊറോണറി ധമനികളിലും ജരിതാവസ്ഥയുണ്ടായി അവയിൽ ‘ബ്ലോക്കു’ണ്ടാകുമ്പോഴാണ് രക്തപ്രവാഹത്തിന് കോട്ടം തട്ടുന്നത്.
ശ്രദ്ധിക്കുക

- കൊറോണറി ധമനികളിലൂടെ ഒരു മിനിട്ടിൽ ഒരു മില്ലിലിറ്റർ രക്തം എന്നതോതിലാണ് ഒഴുകുന്നത്. എന്നാൽ ഹൃദയ പ വർത്തനം വേഗതയിലായാൽ കോശങ്ങൾക്ക് പ്രാണവായു നൽകുന്നതിനായി ഈ രക്തപ വാഹം അഞ്ചിരട്ടി വരെ വർദ്ധിപ്പിക്കാനുള്ള കഴിവും കൊറോണറികൾക്കുണ്ട്.
- സെറോട്ടോണിൻ, ത്രോംബോൻ, എന്റോ ത്തീലിൻ എന്നീ പദാർത്ഥങ്ങളുടെ പ്രവർത്ത നത്താലും അജ്ഞാതകാരണങ്ങളാലും ജരി താവസ്ഥ ഉള്ളതും ഇല്ലാത്തതുമായ കൊറോ റികളിൽ “വാസോസ്പാസം’ ഉണ്ടാകാം. അതായത് അവ താൽക്കാലികമായി ചുരുങ്ങാം. ഈ സമയത്ത് രക്തസഞ്ചാരം നിലച്ച് ഹൃദയ കോശങ്ങളിൽ രക്തദാരിദ്ര്യമുണ്ടായി കലശ ലായ നെഞ്ചു വേദനയുണ്ടാകാം. പിന്നീട് കൊറോണറി സ്വതവേ വികസിച്ച് രക്തസ ഞ്ചാരം സുഗമമാകുകയും ചെയ്യും. ചിലപ്പോൾ ഇത് ഹാർട്ടറ്റാക്കിലേക്കു തന്നെ നയിക്കാം. ഇത്തരം രോഗികളിൽ ആൻജിയോഗ്രാഫി എടുത്താൽ ബ്ലോക്ക് കണ്ടെത്താൻ സാധി ക്കില്ല.
- കൊറോണറി ധമനികൾ ചുരുങ്ങുന്നതിനെയും വികസിക്കുന്നതിനെയും നിയന്ത്രിക്കുന്നത് രണ്ടുതരം നാഡികളാണ്. കോളിനേർജിക്കും സിമ്പതെറ്റിക്കും നാഡീവ്യൂഹങ്ങളാണിവ. കോളിനേർജിക്ക് നാഡിയിലെ “അസെറ്റിൽ കോളിൻ’ എന്ന പദാർത്ഥം ഹൃദയധമനിയെ വികസിപ്പിച്ച് രക്തസഞ്ചാരം വർദ്ധിപ്പിക്കുന്നു. സാധാരണ നിലയിൽ സിമ്പതെറ്റിക് നാഡി പ്രവർത്തന നിരതമല്ല. എന്നാൽ, നാനാവിധകാ രണങ്ങളാൽ സിമ്പതെറ്റിക് നാഡീവ്യൂഹം പ്രോജ്വലമാകുമ്പോൾ, അപ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന “നോർഎപ്പിനെ ഫ്രിൻ’ എന്ന ഹോർമോൺ മുഖേന ഹൃദയം ഉത്തേജിപ്പിക്കപ്പെടുന്നു. ഉപരതല കൊറോണറി ധമനികളും വികസിക്കപ്പെടുന്നു.
ആൻജിയോഗ്രാഫിയിൽ കാണുന്ന കൊറോണറി ധമനികൾ

The Main Blood Vessel In The Body Is The Coronary Artery.Part-2


Today, most of the research in the world is focused on how to protect coronary arteries from disease.

Coronary arteries are the most important blood vessels in the body. Today, the world’s largest and most researched observation is on how to protect these vital arteries from disease. Coronaries originate as the first branches of the aorta, according to the law of nature that when the heart contracts, the heart muscle should receive fresh blood first. Only after nourishing the heart does the blood flow to other parts of the body.
At the base of the aorta, there are three cavities, or sinuses, located in relation to the aortic valve. The right and left coronary arteries arise from the right and left ventricles. The left coronary is the most important. Because it nourishes the vital parts of the heart. The left coronary artery bifurcates into two main branches. All the coronary arteries branch off into many fine capillaries. There are about 4,000 of these fibers per millimeter of cardiac muscle. The vital function of the coronary arteries is to protect the cellular systems from damage by nourishing all the cells of the heart at all times, creating conditions for the metabolic activities to be carried out smoothly.

The right and left coronary arteries arise from the cavities of the aorta.

Angina Pe toris occurs when the lactate and other chemical components produced when the metabolic process is damaged due to lack of oxygen and nutrients to the heart cells as required. The primary function of the coronary arteries, then, is to supply the life-sustaining pump of the heart with undisturbed blood and protect the organ from deterioration.
When the smooth flow of blood through the coronary arteries is impaired, the heart cells are deprived of the blood they need. As a part of the disease that affects the body radically, the coronary arteries also have atherosclerosis. When there is a block in them, the blood flow is damaged. When this structural transformation worsens with age, the heart muscles do not get the necessary blood. In this situation, severe chest pain or heart attack occurs according to the fluctuation of physical and mental stress This micro-diameter that occurs Arteries are the most important blood vessels in the body.
At heart, the importance is for ‘leftists’. The left ventricle and the left coronary arteries are life-sustaining. Pure blood also flows through the left ventricles.


Right and left coronary arteries


As part of the disease that affects the whole body, the blood flow is damaged when there is a blockage in the coronary arteries.
ശ്രദ്ധിക്കുക

- Blood flows through the coronary arteries at a rate of one milliliter per minute. But the coronary arteries also have the ability to increase this blood flow up to five times to supply oxygen to the cells when the heart is beating faster.
- “Vasospasm” can occur in coronary arteries with and without infarcts due to the action of serotonin, thromboxane, and endothelin and for unknown reasons. That means they can shrink temporarily. At this time, the blood circulation stops and there is blood deficiency in the heart cells and there may be severe chest pain. Later coronary will expand spontaneously and blood circulation will be smooth. Sometimes it can even lead to a heart attack. Angiography may not detect the block in such patients.
- Two types of nerves control the constriction and dilation of the coronary arteries. These are the cholinergic and sympathetic nervous systems. Acetyl choline in the cholinergic nerve dilates the heart and increases blood flow. Normally, the sympathetic nerve is inactive. However, when the sympathetic nervous system is activated for various reasons, the heart is stimulated by the hormone norepinephrine produced. The superficial coronary arteries are also dilated.
Coronary arteries seen on angiography

Leave a Reply