SYMPTOMS OF NIPAH VIRUS AND THINGS TO WATCH OUT FOR നിപ വൈറസിന്റെ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
വർഷങ്ങൾക്കു മുമ്പ് സിംഗപ്പൂരും മലേഷ്യയിലും ആണ് ആദ്യം നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആദ്യം പന്നികൾക്ക് വന്ന് അവിടെ നിന്നാണ് മനുഷ്യരിലേക്ക് വന്നത്. ഈ സമയത്ത് രോഗബാധിതർക്ക് മരണം കൂടുതലായിട്ട് ഉണ്ടായിട്ടുള്ളത് തലച്ചോറിനെ ബാധിച്ചതുകൊണ്ടാണ്. മസ്തിഷ്ക ജ്വരം വന്നാണ് മരണം ഉണ്ടായിട്ടുള്ളത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് ബംഗ്ലാദേശിൽ നിപ്പാ വൈറസ് ബാധ ഉണ്ടായ സമയത്ത് കൂടുതൽ ആൾക്കാർക്കും ഉണ്ടായത് ശ്വാസകോശത്തിൽ ന്യൂമോണിയ ബാധിച്ചാണ് മരണം സംഭവിച്ചിട്ടുള്ളത്.
2018 – ൽ നമ്മുടെ കേരളത്തിൽ കോഴിക്കോട് ഉണ്ടായിരുന്ന നിപ്പാ ബാധ ഒരേപോലെ ശ്വാസകോശത്തിനെയും തലച്ചോറിനെയും ബാധിച്ചു കൊണ്ടായിരുന്നു വന്നത്. അതുകൊണ്ടാണ് കോഴിക്കോട് ഈ രോഗം ബാധിച്ചിരുന്നവർ 90% വും മരണപ്പെടാൻ ഇടയായത്. ഇപ്പോൾ കഴിഞ്ഞ ദിവസം കോഴിക്കോട് ഉണ്ടായിരുന്ന രണ്ടു മരണങ്ങളിലും കൂടുതലായിട്ട് കാണിച്ച ലക്ഷണം ന്യൂമോണിയ ബാധ അതായത് ശ്വാസകോശത്തിനെ ഈ വൈറസ് ബാധിക്കുകയും ഈ ശ്വാസകോശം ശരിയായി പ്രവർത്തിക്കാതെ ഓക്സിജൻ്റെ ശേഷി കുറഞ്ഞ് ഹൃദയം നിന്ന് പോകുന്ന അവസ്ഥയിലേക്ക് ആണ് ചെന്നെത്തിയത്.
ഈ നിപ്പ വൈറസ് ബാധ പലപ്പോഴും നമുക്ക് മറ്റു’ പനി H1,N1 ഒക്കെയായിട്ട് സിംലാരിറ്റി ഉള്ളതുകൊണ്ട് ഇവ എങ്ങനെ തമ്മിൽ തിരിച്ചറിയാം എന്ന് വിശദീകരിക്കാം:- ഏറ്റവും പ്രധാനപ്പെട്ടത് നിപ്പാ വൈറസ് മറ്റു ജീവികളിൽ നിന്നല്ല പഴങ്ങളിലൂടെ മനുഷ്യനിലേക്ക് അതായത് വവ്വാലുകൾ കഴിച്ച പഴങ്ങളിലൂടെയോ വവ്വാലുകൾ കുടിച്ച കള്ളിലൂടെയോ ഇല്ലെങ്കിൽ വവ്വാലുകളിലൂടെയും പഴത്തിലൂടെയും ജ്യൂസിലൂടെയും എല്ലാമാണ് മനുഷ്യരിലേക്ക് വരുന്നത്. H1,N1 മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ കോമൺ ആയിട്ട് പടരുന്നു. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ 90% കാണുന്ന പനി, ജലദോഷം, തൊണ്ട വേദന H1,N1 എന്ന് വിളിക്കുന്ന പന്നിപ്പനി വിഭാഗത്തിൽപ്പെട്ട വൈറസാണ്.
ഇപ്പോഴുള്ള റിപ്പോർട്ട് ചെയ്യപ്പെട്ട പനിയുടെ ഒരു രീതി വിശദീകരിക്കാം
29 ആം തീയതി കോഴിക്കോട് കുറ്റ്യാടിയിൽ നിന്നും ഒരാൾ പനിയായിട്ട് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അവർക്ക് പരിശോധിക്കുന്ന സമയത്ത് കടുത്ത ന്യൂമോണിയയുടെ ശ്വാസകോശത്തിന് വരുന്ന ഇൻഫെക്ഷന്റെ ലക്ഷണം കാണിക്കുകയും അതോടൊപ്പം പനിയുമുണ്ട്. ഓക്സിജൻ്റെ അളവ് താരരമ്യേനെ കുറവ്. ഇവർ ആശുപത്രിയിൽ അഡ്മിറ്റാവുകയും മുപ്പതാം തീയതി മരണപ്പെടുകയും ചെയ്തു
എങ്ങനെയാണ് ഇപ്പോൾ നിപ വന്നത്?
നിപ പനി പടർത്തുന്നത് ഒരിനം RNA വൈറസ് ആണ്. ഈ RNA വൈറസ് ജീവിക്കുന്നത് Flying Fox എന്ന് വിളിക്കുന്ന പഴങ്ങൾ തിന്നു ജീവിക്കുന്ന ഒരിനം വവ്വാലിന്റെ ശരീരത്തിലാണ്. സാധാരണഗതിയിലെ വവ്വാലിന്റെ ശരീരത്തുനിന്നും ഈ വൈറസ് പുറത്തേക്ക് വരാറില്ല. അതിന് പ്രചരണം ചെയ്യേണ്ട കാലഘട്ടമാവുമ്പോഴും അനുകൂലമായിട്ടുള്ള അന്തരീക്ഷവും സാഹചര്യവും വരുമ്പോൾ മാത്രം ഈ വൈറസുകൾ പുറത്തേക്ക് വരുന്നുണ്ട്. ഈ വൈറസകൾക്ക് ജീവിക്കാനും പ്രചരണം ചെയ്യാനും അനുകൂലമായ സാഹചര്യങ്ങളുടെ ജീവികൾ എന്നു പറയുന്നത് 1, വവ്വാലുകൾ 2, പന്നികൾ 3,കുതിര പിന്നെ മനുഷ്യൻ.വവ്വാലുകളിൽ നിന്നും നേരിട്ട് പന്നികളിലേക്കാണ് ഇത് കൂടുതലും പോകുന്നത്. കാരണം വവ്വാലുകൾ നിന്നും ഉമിനീരിലൂടെയും അവരുടെ കാഷ്ടത്തിലുടയും പുറത്തേക്ക് വരും. വാവ്വാലുകളുടെ കാഷ്ഠം കൂടുതലും പന്നികൾ കഴിക്കാറുണ്ട്.
കൂടാതെ വച്ചാലുകൾ ചപ്പിയ പഴങ്ങൾ പലപ്പോഴും പന്നികൾ എടുത്ത് ഭക്ഷിക്കാറുണ്ട്. പന്നികളുടെ ശരീരത്തിൽ വന്ന് കഴിഞ്ഞാൽ ഇത് ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കുന്നില്ല. പന്നികൾക്ക് ചെറിയ ജലദോഷം പോലയോ ചെറിയ പനി പോലെയോ വന്ന് ഇതങ്ങ് പോവുകയും ചെയ്യും. മനുഷ്യൻ്റെ ശരീരത്തിൽ വന്നു കഴിഞ്ഞാൽ ആണ് ഇത് ഗുരുതരമാകുന്നതും കൂടുതൽ രോഗലക്ഷണങ്ങൾ കാണിക്കുകയും മരണപ്പെടുകയും ചെയ്യുന്നത്. മനുഷ്യനെ ഈ രോഗം ബാധിച്ചു കഴിഞ്ഞാൽ ഏകദേശം 70 മുതൽ 80 ശതമാനം വരെയാണ് മരണ നിരക്ക്. ശരിയായിട്ടുള്ള ചികിത്സ മാർഗ്ഗങ്ങൾ ഒന്നും ഇപ്പോൾ ഇല്ല. അതായത് മരുന്നുകൾ ശരിയായിട്ട് ലഭ്യമല്ല. കൂടുതലും ഈ രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് ഇപ്പോൾ നൽകി വരുന്നത്.
എങ്ങനെയാണ് ഇത് മനുഷ്യനിലേക്ക് വരുന്നതെന്ന്?
സാധാരണ ഗതിയിൽ വവ്വാലുകൾ കൂടുതൽ ഇറിറ്റേറ്റട് ആയാലോ ഇല്ലെങ്കിൽ അനുകൂലമായി ഒരു അന്തരീക്ഷം അതായത് നമ്മുടെ അന്തരീക്ഷത്തിന്റെ ക്ലൈമറ്റ് എപ്പോഴും കടുത്ത വേനലിൽ നിന്ന് ഒരു മഴയിലേക്ക് വരുമ്പോൾ അതായത് അന്തരീക്ഷത്തിൽ കൂടുതൽ ഹ്യുമിഡിറ്റി നിൽകുന്ന കാലാവസ്ഥയിലെ ഒരു 18 ഡിഗ്രി മുതൽ 37 ഡിഗ്രി വരെ ടെമ്പറേച്ചറിന്റെ ഇടയിലുള്ള നമ്മുടെ നീരാവി കൂടുതലുള്ള ഒരു കാലാവസ്ഥയിലാണ് ഈ വൈറസുകൾ പുറത്തേക്ക് വരുന്നത്. പുറത്തേക്ക് വന്നു കഴിഞ്ഞാൽ വൈറസിന് മാക്സിമം ഒരു 15 മിനിറ്റ് മാത്രമേ ജീവിക്കാൻ സാധിക്കൂ. .
എന്നാൽ പഴങ്ങളുടെ അകത്ത് ഇവയ്ക്ക് കൂടുതൽ ആയിട്ട് ജീവിക്കാൻ സാധിക്കും. കാരണം പഴങ്ങൾക്ക് അകത്ത് ഇവ കുറച്ച് ആസിഡ് PH കൂടുതലായിട്ടുണ്ട്. കൂടാതെ പഴങ്ങൾക്ക് അകത്ത് ഫ്രെക്ക്റ്റോസ് എന്ന മധുരവും അടങ്ങിയിട്ടുണ്ട്. അവിടെ ഈ വൈറസുകൾ അഞ്ചു ദിവസം വരെ ജീവിക്കും. ഈ വൈറസുകൾ പലപ്പോഴും ഈ പഴങ്ങൾ ഭക്ഷിക്കുമ്പോൾ മനുഷ്യരുടെ ശരീരത്തിലേക്ക് എത്തുന്നു. മനുഷ്യശരീരത്തിൽ എത്തിക്കഴിഞ്ഞാൽ ഇവ മനുഷ്യൻറെ ടോൺസുകളിലാണ് ജീവിക്കുന്നത്. ടോൺസുകളിൽ ഏകദേശം 5 മുതൽ 15 ദിവസം വരെ ജീവിക്കും. 5 മുതൽ 15 ദിവസം വരെയാണ് ഇവയുടെ ഇൻക്യുബേഷൻ കാലയളവ്. അവിടെനിന്നും കൂടുതൽ പെറ്റു പെരുകി വൈറസുകൾ ആദ്യം മനുഷ്യൻറെ ശ്വാസകോശത്തിനെയാണ് ബാധിക്കുന്നത്.
എന്താണ് പുതിയ ലക്ഷണങ്ങൾ?
ആദ്യം കാണുന്ന ലക്ഷണം പനിയും, ചുമയും, മൂക്കൊലിപ്പും, ദേഹ വേദനയും, തലവേദനയുമാണ്. സാധാരണ ഏതൊരു പനിക്കും കാണുന്ന ലക്ഷണം തന്നെ ഈ നിപ്പയും കാണിക്കുന്നത്. തുടക്കത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ പെട്ടെന്ന് അങ്ങ് മോശമാകും. അതാണ് നിപ്പയുടെ ഏറ്റവും വലിയ പ്രത്യേകത വളരെ പെട്ടെന്ന് രോഗിയുടെ അവസ്ഥ അങ്ങ് മോശമാകും. അതായത് ശ്വാസകോശത്തിൽ നിന്നും ഈ രോഗം രക്തത്തിലേക്ക് കടന്ന് കടുത്ത പനിയിലേക്ക് പോകും. അവിടെ നിന്ന് ഇത് നമ്മുടെ തലച്ചോറിനെ ബാധിച്ച് മസ്തിഷ്ക ജ്വരം എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. പലപ്പോഴും ഈ ആദ്യത്തെ ലക്ഷണങ്ങൾ വരുന്ന സമയത്ത് രോഗിക്ക് തുടർച്ചയായിട്ടുള്ള ചുമയും കടുത്ത പനിയും ആയിരിക്കും കാണുക. അവിടെനിന്നും രോഗിക്ക് ശക്തമായ ശരീരം വേദനയും അതോടൊപ്പം തലക്ക് അസ്വസ്ഥയും കണ്ടെന്ന് വരാം. രോഗിക്ക് തുടർച്ചയായിട്ടുള്ള ഛർദിൽ കണ്ടെന്നുവരാം.
രോഗിക്ക് കാണുന്ന ടിപ്പിക്കൽ ആയിട്ടുള്ള ലക്ഷണങ്ങൾ മുൻപ് 2018 ലെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് രോഗി ഏത് നോക്കിയാലും രണ്ടായി കാണുക, സംസാരിക്കുന്നതിൽ വ്യക്തത ഇല്ലാതിരിക്ക, അബോധ അവസ്ഥ കാണുക, അപസ്മാരകം കാണുക എന്നീ ലക്ഷണങ്ങളാണ് കണ്ടു വരുന്നത്. പലപ്പോഴും ന്യൂമേണിയ രോഗബാധയുള്ള ആൾക്കാർക്ക് അപസ്മാരകവും അതോടൊപ്പം കാണുകയാണെങ്കിൽ ആണ് ഇത് നിപയാണോ എന്ന് പലപ്പോഴും ഡോക്ടർമാർ സംശയിക്കുകയും കൂടുതൽ ടെസ്റ്റുകൾ ചെയ്യേണ്ടി വരുകയും ചെയ്യുന്നത്. രോഗിയുടെ സാമ്പുകളിലുള്ള വൈറസിന്റെ RNA ഐഡന്റിഫൈ ചെയ്യുകയെന്നതാണ് നിപ്പയാണെന്ന് കൺഫോം ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. പക്ഷേ ഈ ലക്ഷണങ്ങൾ നമ്മൾ തിരിച്ചറിഞ്ഞ് രോഗിയുടെ റിപ്പോർട്ട് വന്ന് അത് നിപ്പ ആണെന്ന് കൺഫോം ചെയ്യുമ്പോഴേക്കും രോഗി മരണപ്പെടുന്ന ഒരു സാഹചര്യം വരാം.
ഒരാൾക്ക് രോഗം വന്ന് അവരിൽ നിന്ന് അടുത്ത ആളിലേക്ക് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഉമിനീരിലൂടെ ഈ രോഗം പടർന്നു എന്നു വരാം. രോഗിയുടെ ശ്രവങ്ങളിലൂടെ പടർന്നുവരാം അതുകൊണ്ടാണ് ഒരാളുടെ ശരീരത്തിൽ വന്ന് രണ്ടാഴ്ച കഴിഞ്ഞ് അവരുമായി അടുത്ത് ഇടപഴകുന്നവർക്ക് ഈ രോഗലക്ഷണം വരികയാണെങ്കിൽ നിപ പകരുന്നുണ്ടോ എന്ന് സംശയിക്കുന്നത്. ഇപ്പോൾ കോഴിക്കോട് മരിച്ച ആൾക്കാരുമായി അടുത്ത് പഴകിയവർക്ക് രോഗം പകർന്നിട്ടുണ്ടോ എന്ന് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അന്വേഷിക്കാൻ കാരണം ഈ രോഗം രണ്ടാഴ്ച ഗ്യാപ്പിലാണ് ഈ രോഗ ലക്ഷണങ്ങൾ ഉള്ള പുതിയ ആൾക്കാർ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളതുകൊണ്ട് തന്നെയാണ്. നിപ പനിയെ സാധാരണ രോഗം ലക്ഷണങ്ങളോടെ തിരിച്ചറിയാമെങ്കിലും 2018 ൽ നമ്മുടെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ വിഭിന്നമായ രീതിയുള്ള രോഗലക്ഷണങ്ങളാണ് ഇപ്പോൾ കോഴിക്കോട് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
2018 – ൽ രോഗിക്ക് തലച്ചോറിന് വരുന്ന ബുദ്ധിമുട്ടുകൾ അതായത് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങളും അതോടൊപ്പം അപസ്മാരകവും അബോധ അവസ്ഥയുമാണ് കൂടുതൽ കണ്ടിരുന്നുവെങ്കിൽ ഇപ്പോൾ കോഴിക്കോട് റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികൾക്ക് കൂടുതലും കാണുന്ന ലക്ഷണങ്ങൾ ന്യൂമോണിയയുടെയും പനിയുടെയും ലക്ഷണങ്ങളാണ്. ന്യൂമോണിയ വന്ന് കടുത്ത് അവർക്ക് രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് വൈറൽ ഡോക്സിമിയകൂടിയിട്ട് ഹൃദയാഘാതം വന്നാണ് ഇവിടെ ഈ രണ്ടു രോഗികളും മരണപ്പെടുന്ന സാഹചര്യമുണ്ടായത്. അതായത് രോഗലക്ഷണങ്ങളിൽ വ്യത്യാസം വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് ഈ 2018 – ൽ വന്ന ഈ വൈറസിന്റെ അതേ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കിയിട്ട് ഇപ്പോഴത്തെ രോഗിയെ ഐഡന്റിഫൈ ചെയ്യാൻ പാടാണ്. അതുകൊണ്ടാണ് ഇപ്പോൾ മരിച്ച ആൾക്കാരുമായി കോൺടാക്ട് ഉള്ളവരെ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റാക്കി ഐഡന്റിഫൈ ചെയ്ത് അവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നത്.
നിപ എങ്ങനെ പടരും?
പലരും പ്രചരിപ്പിച്ചതുപോലെ കോഴിയിറച്ചിയിലൂടെയോ പശുവിന്റെ പാലിലൂടെയൊന്നും നിപ വൈറസ് സാധാരണ പടരാറില്ല. നമ്മൾ ഏതൊരു ഭക്ഷണ സാധനവും ഒരല്പം ചൂടാക്കിയാലോ തണുപ്പിച്ചാലോ അതായത് 18 ഡിഗ്രിക്ക് താഴെക്ക് തണുപ്പിച്ചാലോ ഒരു 37 ഡിഗ്രി മുകളിലേക്ക് അതിനെ ചൂടാക്കിയാലോ അതിനകത്തെ വൈറസിൻ്റെ സാന്നിധ്യം ഉണ്ടെങ്കിൽ നശിച്ചു പോകും. തുറസ്സായ സ്ഥലത്ത് 15 മിനിറ്റിൽ കൂടുതൽ ജീവിക്കാനുള്ള ശേഷി ഈ വൈറസിന് ഇല്ല. പഴങ്ങൾക്ക് അകത്ത് മാത്രമാണ് ഇവ കൂടുതൽ നാൾ 5 ദിവസം വരെ ജീവിച്ചിരിക്കാനുള്ള ശേഷിയുള്ളൂ.
അതുകൊണ്ട് തന്നെ പലപ്പോഴും വവ്വാലുകൾ ചപ്പിയ വവ്വാലുകൾ കടിച്ച പഴങ്ങൾ നിങ്ങൾ കഴിക്കുന്ന രീതിയും പറമ്പിൽ നിന്നെല്ലാം കഴിക്കുന്നത് ഒഴിവാക്കുക. മാത്രമല്ല പലപ്പോഴും വീടിൻറെ മുകളിലും തട്ടും പുറത്തും എല്ലാം തന്നെ വവ്വാലുകൾ കഴിച്ചിട്ടുള്ള പേരക്ക അല്ലെങ്കിൽ മാമ്പഴം പോലുള്ള അല്ലെങ്കിൽ ചക്കപ്പഴം പോലുള്ളവ ഈ ഒരു സീസണിൽ ഈ ഒരു സമയത്ത് നിങ്ങൾ നിർബന്ധമായിട്ടും കഴിക്കരുത് ഒഴിവാക്കുക. നിങ്ങളുടെ കുട്ടികളെയും ഇത് പറഞ്ഞ് മനസ്സിലാക്കാൻ മറക്കരുത്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് രോഗം ഉള്ള ഒരാളിൽ നിന്നാണ് മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത.
നിപയെ എങ്ങനെ ചെറുക്കാം?
നിങ്ങൾക്ക് ആർക്കെങ്കിലും പനി, ജലദോഷം, തൊണ്ടവേദന, ചുമ എന്നിവർ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ സ്വയം മെഡിക്കൽ സ്റ്റോറിൽ പോയി ചികത്സിക്കാതെ ഒരു ഡോക്ടറെ കണ്ട് ഉപദേശം തേടുന്നത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. നമുക്ക് കോവിഡ് കാലത്ത് നമ്മൾ ശ്രദ്ധിച്ച കാര്യങ്ങൾ അതായത് മാസ്ക് ഉപയോഗിച്ച് കഴിഞ്ഞാൽ തന്നെ ഈ വൈറസ് പടരുന്നതിനെ നമ്മുക്ക് ഗണ്യമായി ചെറുക്കാൻ സാധിക്കും. അതോടൊപ്പം കൈകൾ സോപ്പ് ലായനിയിൽ കഴുകിയാൽ തന്നെ ഈ വൈറസ് ഉണ്ടെങ്കിൽ തന്നെ നശിച്ചു പോകും. കാരണം നമ്മുടെ വെള്ളത്തിൻറെ P H എട്ടിനു മുകളിലേക്ക് വന്നു കഴിഞ്ഞാൽ ഒരു ആൽക്കലൈൻ P H ൽ ഈ വൈറസ് ജീവിക്കില്ല.
നമ്മൾ വീട്ടിൽ വാങ്ങുന്ന പഴങ്ങൾ തന്നെ ഈ ഒരു സമയത്ത് വൈറസുണ്ടോ നിപയുണ്ടോ എന്ന് പേടിക്കുന്ന ഒരുപാട് പേരുണ്ട്. പേടിക്കേണ്ട കാര്യമില്ല. പുറംതോട് പൊട്ടിയിട്ടില്ല എങ്കില് നിങ്ങൾക്ക് ഏതൊരു പഴവും വാങ്ങി ഉപയോഗിക്കാം കുഴപ്പമില്ല. നിങ്ങൾക്ക് അങ്ങനെ ഒരു ഭയമുണ്ടെങ്കിൽ നിങ്ങൾ ഒരു ലിറ്റർ വെള്ളം എടുത്തിട്ട് അതിനകത്ത് 1/2 ടിസ്പ്പൂൺ വീട്ടിൽ ഉപയോഗിക്കുന്ന ബേക്കിംഗ് സോഡാ പൊടി ഇട്ട് വെള്ളത്തിനകത്ത് നിങ്ങൾ ഈ പഴങ്ങൾ നന്നായി കഴുകിയിട്ട് എടുത്ത് നിങ്ങൾക്ക് ഉപയോഗിക്കാം. കാരണം ബേക്കിംഗ് സോഡാ ഇട്ട വെള്ളം ആൽക്കലെൻ സൊലൂഷ്യനാണ്. ഈ ആൽക്കലെൻ സൊലൂഷ്യനിൽ നിപ വൈറസ് വളരെ പെട്ടന്ന് നശിച്ചു പോകും.
കൈകൾ സോപ്പ് വെള്ളത്തിൽ നന്നായി കഴുക്കുക. ജലദോഷം, പനി, ചുമ, തൊണ്ട വേദനയുള്ള ആൾക്കാരുടെ അടുത്തേക്ക് കഴിയുന്നത്ര പോകാതിരിക്കാ. നിങ്ങളുടെ വീട്ടിൽ ആരെങ്കിലും രോഗലക്ഷണങ്ങളായ ജലദോഷം, പനി, ചുമ, തൊണ്ട വേദനയുണ്ടെങ്കിൽ പുറത്തേക്ക് വിടുക അലെങ്കിൽ സ്കൂളിൽ വിടുക എല്ലാം ഈ ഒരു സമയത്ത് നീപ വൈറസിൻ്റെ ഈ പടരുന്ന സമയങ്ങളിൽ നിന്ന് ഒഴിവാക്കുവാൻ ശ്രദ്ധിക്കണം. ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിപ വൈറസ് പടരുന്നത് നാമ്മുക്ക് പൂർണ്ണമായിട്ട് ഒഴിവാനായിട്ട് സാധിക്കും. നിപ വൈറസിൻ്റെ ചികത്സ രോഗ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികത്സയാണ് ഇപ്പോൾ നൽകുന്നത്.
രോഗം ബാധിച്ചിട്ടുള്ളവർക്ക് അവരുടെ ശരീരത്തിലുള്ള നിപയ്ക്ക് എതിരായിട്ടുള്ള ആൻറിബോഡി വൈറസ് വർദ്ധിപ്പിക്കുന്ന monoclonal antibodies ഓസ്ട്രേലിയിലെല്ലാം ആ മരുന്നുകൾ ലഭ്യമാണ്. 2019 ൽ കേരളത്തിൽ ഈ രോഗം വന്ന സമയത്ത് അവിടെനിന്ന് ഈ മരുന്ന് വരുതിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ നിപ കോഴിക്കോട് പടർന്നു പിടിക്കുകയാണെന്നുണ്ടെങ്കിൽ ഒരുപക്ഷേ ഈ monoclonal antibodies ലഭ്യമാക്കുന്ന രീതിയിലൂടെയുള്ള ചികിത്സയിലൂടെ ഈ രോഗാവസ്ഥ ഗുരുതരമാകാതെ നമുക്ക് രോഗികളെ രക്ഷിക്കാൻ സാധിക്കും.
എല്ലാവരും അത്യാവശ്യമായി ഈ സമയത്ത് കഴിക്കേണ്ട ചില ന്യൂട്രിഷ്യൻ സപ്ലിമെന്റുകൾ
Nutricharge Men & Women 1 വീതം രാവിലെ ഭക്ഷണത്തിന് ശേഷം.
Nutricharge Veg Omega 1 വീതം മൂന്ന് നേരം ഭക്ഷണ ശേഷം
Nutricharge S 5 1 വീതം രാവിലെയും ഉച്ചയ്ക്കും ഭക്ഷണ ശേഷം
Good Sip 3 നേരം 1 പാക്കറ്റ് വീതം ദിവസവും കുടിക്കുക
Protein powder 2 packet വീതം
ഇതിൽ ഏതെങ്കിലും ഒരു പ്രോട്ടീനെങ്കിലും ദിവസവും ഉപയോഗിക്കുക.
(Nutricharge Strawberry Prod
Nutricharge Cocoa Prod
Nutricharge All Pro
Nutricharge Prodiet Coffee Hazelnut
Nutricharge Prodiet Banana Caramel
Nutricharge Kesar Pista Prodiet)
Leave a Reply