ഇപ്പോൾ നമ്മുടെ കേരളത്തിൽ എങ്ങോട്ട് തിരിഞ്ഞാലും പനിയാണ്. പനി ഇല്ലാത്ത വീടുകൾ ഇല്ല. ആദ്യം ഇത് കുട്ടികളിൽ ആണ് കണ്ടുതുടങ്ങിയത് എങ്കിലും ഇപ്പോൾ മുതിർന്നവർക്കും പനിയോട് പനിയാണ്. സാധാരണഗതിയിൽ പനി വന്നു കഴിഞ്ഞാൽ പനിയുടെ ഗുളിക കഴിച്ചാൽ രണ്ട് ദിവസം ആകുമ്പോൾ മാറും. അല്ലെങ്കിൽ മെഡിക്കൽ സ്റ്റോറിൽ പോയി രണ്ടോ മൂന്നോ ദിവസം ഗുളിക കഴിച്ചാൽ മാറുമെങ്കിലും പൂർണ്ണമായും മാറുന്നില്ല. ആദ്യം പനി വരുന്നു ഒരു ദിവസം സ്വയം മരുന്ന് കഴിച്ചു നോക്കും രണ്ടാമത്തെ ദിവസം മെഡിക്കൽ സ്റ്റോറിൽ പോയി അത്യാവശ്യം ആന്റിബയോട്ടിക്കും പനിയുടെ മരുന്നും കഴിച്ചുനോക്കും. എന്നിട്ടും ഒരു നാല് ദിവസം കഴിഞ്ഞിട്ട് പനി കുറയുന്നുമില്ല. പനി വന്നു കഴിഞ്ഞാൽ തൊണ്ടവേദന , ശരീരത്തിന് അതിശക്തമായ വേദന , തലവേദന , തലകറക്കം, എഴുന്നേറ്റിരിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥ. പനി ഒന്നു മാറിയാലും ഒരു മാസത്തോളം ഭയങ്കര ക്ഷീണം. ഇപ്പോഴത്തെ സീസണിൽ കേരളത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന പനിയുടെ ലക്ഷണമാണ്. നിങ്ങൾ പത്രത്തിൽ വാർത്ത കാണുന്നുണ്ടല്ലോ. ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകൾ ആണ് പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്നത്. ഡെങ്കു പനിയുണ്ട്, ചിക്കൻഗുനിയയുണ്ട്, ഇനി അതല്ല കൊറോണ വൈറസും ഉണ്ട് . ഏതു പനിയാണ് നമ്മളെ ബാധിച്ചത്. എങ്ങനെയാണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടാൽ തിരിച്ചറിയുക. ഏത് സാഹചര്യത്തിലാണ് ഇതിന് മരുന്നുകൾ എടുക്കേണ്ടത്. വീട്ടിൽ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നുള്ളതിനെപ്പറ്റി പലർക്കും സംശയമുണ്ട്.
നമ്മളെ ഇപ്പോൾ ബാധിക്കുന്നതിന്റെ ലക്ഷണങ്ങൾ എന്താണെന്നും എങ്ങനെ കൈകാര്യം ചെയ്യണം എന്നും വിശദീകരിക്കാം:- നമ്മുടെ നാട്ടിൽ ഇപ്പോൾ പനി പടരുന്നതിന് പലവിധ കാരണങ്ങളുണ്ട്.
ഒന്നാമത്:- കുറച്ചുനാളായിട്ട് കടുത്ത ചൂടിൽ നിന്നും നല്ല മഴയിലേക്ക് നമ്മുടെ കാലാവസ്ഥ മാറിയിട്ടുണ്ട്. കാലാവസ്ഥ മാറുന്ന ഈ സമയത്ത് വളരെപെട്ടെന്ന് ഈ വൈറസുകൾക്ക് പ്രജനനം ഉണ്ടാകും. ഈ വൈറസുകൾ പെട്ടെന്ന് തന്നെ അനുകൂല സാഹചര്യത്തിൽ അവർ ഇവിടെ പടർന്നു പിടിക്കുന്നു.
രണ്ടാമത്തേത്:- ഈ മഴ പെട്ടെന്ന് തുടങ്ങുന്ന സമയത്ത് ഈ കൊതുകുകൾ ഭയങ്കരമായിട്ട് പ്രത്യേകിച്ച് മഴ വെള്ളത്തിൽ പെറ്റ് പെരുകും. ഈഡിസ് ഈജിപ്തി വിഭാഗത്തിൽ ഉൾപ്പെടുന്ന ചെറിയ ഇനം കൊതുകാണ് ഡെങ്കു പനി പരത്തുന്നത്. ഈ കൊതുകുകൾ പരത്തുന്ന ഡെങ്കു പനിയാണ് നമ്പർ വൺ വില്ലൻ. ഇതുകൊണ്ട് മാത്രം തീരുന്നില്ല ഈ കാലാവസ്ഥ മാറ്റത്തിന്റെ സമയത്ത് തന്നെ പഴങ്ങളുടെ സമയവും ആണ്. ഒന്ന് കേരളത്തിൽ ഇഷ്ടം പോലെ മാമ്പഴവും ചക്കപ്പഴവും ഉണ്ട്. ഈ സമയത്ത് തന്നെ ഈച്ചകളും വല്ലാണ്ട് പെറ്റു പെരുകുന്ന സീസൺ ആണ്. നിങ്ങളുടെ വീട്ടിലും പരിസരത്തും സാധാരണ കാണുന്നതിനേക്കാൾ കൂടുതൽ ഈച്ചകളുടെ സാന്നിധ്യം കൂടുതൽ കാണാം. ഛർദ്ദി, വയറിളക്കം, ലൂസ് മോഷൻ , വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം ഈച്ചകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ്. ഇങ്ങനെ ഈയൊരു സീസൺ മാറ്റം അതായത് കടുത്ത ചൂടിൽ നിന്നും തണുപ്പിലേക്കുള്ള സീസൺ ചേഞ്ചലാണ് ഇപ്പോൾ പലവിധ രോഗങ്ങളും കടന്നുവരുന്നത്. കുട്ടികളിൽ സാധാരണ രണ്ടുമാസത്തെ അവധി കഴിഞ്ഞ് സ്കൂളിൽ പോയി തുടങ്ങുമ്പോൾ ചെറിയ അസുഖമുള്ള കുട്ടികളിൽ നിന്നും മറ്റു കുട്ടികളിലേക്ക് വളരെ പെട്ടെന്ന് തന്നെ പനിയും, ജലദോഷവും, തൊണ്ടവേദനയും, ചുമയും പടരും. വളരെ സാധാരണയായി ഒന്നോ രണ്ടോ ദിവസം പനിയോടുകൂടി കാണുന്നത് എച്ച് വൺ എൻ വൺ എന്ന് വിളിക്കുന്ന ഇൻഫ്ലുവൻസ വൈറസ് ഉണ്ടാക്കുന്ന പനിയാണ്. ഇത് സാധാരണഗതിയിൽ രണ്ടുദിവസം നമ്മളൊന്ന് വിശ്രമിച്ചാൽ അത്യാവശ്യം വെള്ളമൊക്കെ കുടിച്ച് കഞ്ഞി എല്ലാം കുടിച്ച് വിശ്രമിച്ചു കഴിഞ്ഞാൽ കുട്ടികൾക്കും മുതിർന്നവർക്കും കുറയാറുണ്ട്.
ഈ പനിയുടെ ലക്ഷണം എന്ന് പറയുന്നത് എന്താണ് ?
പനി, തൊണ്ടവേദന, നല്ല ജലദോഷം, ദേഹം വേദന ഇവയൊക്കെയാണ്. രണ്ടുദിവസം ഇതിൻറെ ലക്ഷണങ്ങൾ കാണിച്ചു എന്ന് വരാം. അതുകഴിഞ്ഞ് ക്രമേണ കുറഞ്ഞുപോകും. എന്നാൽ അലർജി പ്രശ്നങ്ങൾ ഉള്ളവരായ കുട്ടികൾക്കും, മുതിർന്നവർക്കും പലപ്പോഴും ജലദോഷപനി എന്ന് വിളിക്കുന്ന ഫ്ലൂവർ വന്നു പോയി കഴിഞ്ഞാൽ അതോടനുബന്ധിച്ച് സൈനസ് ഇൻഫെക്ഷൻ കണ്ടെന്നു വരാം. ചെവിക്ക് ഇൻഫെക്ഷൻ വരാം. വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ആസ്മ, ശ്വാസംമുട്ട് പോലെയുള്ള പ്രശ്നങ്ങൾ വരാം. ഇത്തരം ബുദ്ധിമുട്ട് ഉള്ളവർക്ക് ഈ രോഗം വന്നുകഴിഞ്ഞാൽ പിന്നെ മാറി വരാൻ ഒരു മാസം വേണ്ടിവരും. രണ്ടോ മൂന്നോ കോഴ്സ് മരുന്ന് കഴിച്ചാൽ അവർക്ക് ഈ ബുദ്ധിമുട്ടുകൾ കുറഞ്ഞ് വരുന്നത് കാണത്തുള്ളൂ.
ഇനി മറ്റൊരുതരത്തിൽ നമ്മുടെ നാട്ടിലുള്ള കൊറോണ വൈറസ് ഉണ്ടല്ലോ ഇത് പരത്തുന്ന ഒരു പനിയുണ്ട്. കൊറോണ വൈറസ് ഇപ്പോൾ ഒരു ജലദോഷ പനി പോലെ വ്യാപകമായിട്ടുണ്ട്. പല കേസുകളിലും ജലദോഷം ആണെന്ന് കരുതി നടക്കും പരിശോധിച്ച് കഴിഞ്ഞാൽ കൊറോണ ആണെന്ന് തിരിച്ചറിയും. ആരും തിരിച്ചറിയാത്തതുകൊണ്ടാണ് കൊറോണ വൈറസ് എന്ന പേര് കേൾക്കാൻ ഇല്ലാത്തത്. അതും നമ്മുടെ നാട്ടിൽ വ്യാപകമായിട്ടുണ്ട്.
മൂന്നാമത്തെ പനിയാണ് ഇപ്പോൾ ഉള്ളതിൽ വെച്ച് വില്ലൻ ആയിട്ടുള്ളത്. ഡെങ്കു പനി നിങ്ങൾക്ക് അറിയാമല്ലോ. ഏകദേശം ഒരു മൂന്നുവർഷം കൂടുമ്പോൾ ഡെങ്കുപണിയുടെ ഫ്ലേവർ കണ്ടു വരാറുണ്ട്. 2017ൽ ഉണ്ടായിരുന്നു 2020 ൽ കണ്ടിട്ടുണ്ട്. ഇപ്പോൾ ഇതാ 2023 അതിൻറെ ഒരു ഫ്ലേവർ കണ്ടുവരുന്നുണ്ട്. ഇത് പ്രധാനമായി പടരുന്നത് നമ്മുടെ വീട്ടിലും പരിസരത്തും കാണുന്ന മഴ വെള്ളത്തിൽ പെറ്റു പെരുകുന്ന ഒരിനം കൊതുകുകൾ ആണ് ഉണ്ടാക്കുന്നത്. നമ്മളെല്ലാം സാധാരണ വീട്ടിലിരിക്കുന്ന സമയത്തോ ഇല്ലെങ്കിൽ മുറ്റത്തിരിക്കുന്ന സമയത്തോ നമുക്ക് വലിയ വേദന ഉണ്ടാക്കാതെ കാലിലും കൈകളുടെ അകത്തുമെല്ലാം നമ്മൾ കാണുക പോലും ചെയ്യാതെ വന്ന് കടിക്കും. ഈ കറുത്ത ശരീരത്തിൽ വെളുത്ത പുള്ളികളോട് കൂടിയ ചെറിയ കൊതുകുകൾ ഉണ്ട്. ഇവ ശരീരത്തിൽ കടിച്ചു കഴിയുമ്പോൾ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ഈഡിസ് ഈജിപ്തി വിഭാഗത്തിൽ ഉൾപ്പെടുന്ന ചെറിയ ഇനം കൊതുകാണ് ഡെങ്കു പനി പരത്തുന്നത്. ഈ കൊതുകുകൾ ആണ് ഡെങ്കു വൈറസിനെ പരത്തുന്നത്. ഇന്ന് നമ്മുടെ നാട്ടിൽ ഡെങ്കു വൈറസിന്റെ ടൈപ്പ് ടു എന്ന വെറൈറ്റി ആണ് ഇത്രയും പനി പടർന്നു പിടിക്കുന്നതിന്റെ കാരണം.
ഡെങ്കു പനിയുടെ ലക്ഷണം
ഡെങ്കു പനിയുടെ ലക്ഷണം എന്നു പറയുന്നത് സാധാരണ ഈ കൊതുക് നമ്മുടെ ദേഹത്ത് കടിച്ചു കഴിഞ്ഞാൽ ഏഴു ദിവസം കഴിഞ്ഞാൽ ഇതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. ഒരു കുഴപ്പവും ഇല്ലാതിരിക്കുന്ന നമ്മൾക്ക് പെട്ടെന്ന് ശക്തമായ പനി 102 ഡിഗ്രി മുതൽ 104 ഡിഗ്രി വരെ പനി ഒരു വ്യത്യാസമില്ലാതെ നിലനിൽക്കും. അതോടൊപ്പം ശരീരം അടിച്ചു നുറുക്കിയ വേദന അതായത് നമ്മൾ സൈക്കിളിൽ നിന്നോ ബൈക്കിൽ നിന്നോ വീഴുന്നു അല്ലെങ്കിൽ ഒരു സ്റ്റെപ്പിന്റെ മുകളിൽ നിന്നും താഴേക്ക് മറിഞ്ഞു വീഴുമ്പോൾ ശരീരത്തിന് മൊത്തം ഉണ്ടാകുന്ന ഒരു വേദനയാണ് അനുഭവപ്പെടുന്നത്. ഇടിച്ചു നുറുക്കിയ വേദന , കൈവിരലുകൾ മടക്കുമ്പോൾ വേദനയുണ്ടാകും , ശരീരത്തിലെ മസിലുകൾക്ക് വേദനയുണ്ടാകുന്നു. അതുകൊണ്ടാണ് ബ്രേക്ക് ബോൺ ഫീവർ എന്ന് വിളിക്കപ്പെടുന്നത്.ശക്തമായ പനി, ശരീരവേദന, തൊണ്ടവേദന , കണ്ണുകൾക്ക് ചുവപ്പുനിറം, ശരീരത്തിലെ വയറിന് ഒരു ബുദ്ധിമുട്ട്, ചിലർക്ക് ഛർദ്ദി വരും ചിലർക്ക് ഛർദ്ദി ഉണ്ടാവില്ല , വല്ലാത്ത ഒരുതരം വേദന , ശക്തമായ തലവേദന കാരണം കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥ. ഈ ഒരു പനി ചിലർക്ക് രണ്ട് ദിവസം കാണും .ചിലർക്ക് ഏഴു ദിവസം വരെ വിട്ടുവിട്ട് 103 – 104 ഡിഗ്രി വരെ ടെമ്പറേച്ചർ കണ്ടുകൊണ്ടേയിരിക്കും. സാധാരണഗതിയിൽ നമ്മൾ മെഡിക്കൽ സ്റ്റോറിൽ പോയി പനിക്കുള്ള മരുന്നു കഴിക്കുമ്പോൾ തൽക്കാലത്തേക്ക് കുറയും എന്നാൽ പനി വിട്ടുപോകില്ല. പലരും ചെയ്യുന്നത് എന്താണെന്നോ ഒരു ദിവസം കഴിഞ്ഞിട്ടും പനി മാറുന്നില്ലെങ്കിൽ മെഡിക്കൽ സ്റ്റോറിൽ പോയി ആന്റിബയോട്ടിക് വാങ്ങി ഡെങ്കു പനിക്ക് കഴിക്കുന്ന ഒരു ശീലമുണ്ട്. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ടത് ആന്റിബയോട്ടിക്കും ഡെങ്കിപ്പനിയും തമ്മിൽ ഒരു ബന്ധവുമില്ല. ആന്റിബയോട്ടിക്ക് ഡെങ്കു പനിക്ക് റെസ്പോണ്ട് ചെയ്യില്ല മാത്രമല്ല അനാവശ്യമായിട്ട് പനിക്ക് മരുന്നുകൾ അതായത് വേദനയ്ക്ക് പെയിൻ കില്ലർ മരുന്നുകൾ അതുപോലെതന്നെ ആന്റി ഇൻഫ്ളമേറ്ററി മരുന്നുകൾ കഴിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടിലേക്കും പ്രശ്നങ്ങളിലേക്കും ചെന്നെത്തിക്കും. കാരണം ഈ ഡെങ്കുവൈറസ് നമ്മുടെ ശരീരത്തിൽ വളരെ ശക്തമായ ഇൻഫ്ളമേഷൻ ആണ് ഉണ്ടാക്കുന്നത്. ഈ ഇൻഫ്ളമേഷന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണമാണ് ഇത് നമ്മുടെ ശരീരത്തിലെ പ്ലേറ്റ്ലെറ്റിൽ നമ്മുടെ രക്തത്തിലുള്ള രക്തകോശങ്ങൾ ആയിട്ടുള്ള പ്ലേറ്റ്ലെറ്റിന്റെ പ്രൊഡക്ഷനെ പോയി അങ്ങ് അറസ്റ്റ് ചെയ്യും.
അപ്പോൾ സംഭവിക്കുന്നത് എന്ത്?
പനി തുടങ്ങി പിറ്റേദിവസം മുതൽ ടോട്ടൽ കൗണ്ട് അതായത് ബ്ലഡ് നോക്കുമ്പോൾ ഡബ്ലിയു പി സി കൗണ്ടിന്റെ അളവ് കുറഞ്ഞിരിക്കുന്നത് കാണാം. കൂടാതെ പ്ലേറ്റ്ലെറ്റ് ഓരോ ദിവസവും കഴിയുമ്പോൾ കുറഞ്ഞു വരുന്നതും കാണാം. പ്ലേറ്റിന്റെ പുതിയതായിട്ടുള്ള കോശങ്ങൾ ഉണ്ടാകാത്തത് കൊണ്ട് നമ്മുടെ ശരീരത്തിൽ നാലഞ്ചു ദിവസം പ്ലേറ്റ്ലെറ്റ് കുറഞ്ഞു കുറഞ്ഞു പോകും. ഡെങ്കു പനി വന്നു കഴിഞ്ഞാൽ പ്ലേറ്റ്ലെറ്റ് കുറയും സൂക്ഷിക്കണം. രക്തം പരിശോധിക്കണം നോക്കണം എന്ന് പറയുന്നില്ലേ അതിന് കാരണം ഇതാണ്. ഡെങ്കു പനി ഉണ്ടെങ്കിൽ തിരിച്ചറിയാൻ നമുക്ക് ലാബിൽ പോയി ഒന്ന് ടോട്ടൽ ബ്ലഡ് കൗണ്ട് പ്ലേറ്റ്ലെറ്റ് അതോടൊപ്പം എൻ എസ് 1 എ ജി അതായത് ഡെങ്കുവൈറസിന്റെ ആന്റിജൻ നമ്മുടെ ശരീരത്തിൽ ഉണ്ടോയെന്ന് പരിശോധിക്കുന്നതാണ്. നമുക്ക് ഡെങ്കുപനിയുടെ ആദ്യത്തെ നാലഞ്ചു ദിവസത്തെ നമുക്ക് ചെയ്യാവുന്ന ടെസ്റ്റ് അഞ്ചാറ് ദിവസം കഴിയുമ്പോൾ നമ്മുടെ ശരീരത്തിലെ ഡെങ്കു വൈറസിന്റെ ആന്റിബോഡിയുണ്ട് ഈ ആന്റി ബോഡിയുടെ സാന്നിധ്യം കണ്ടുകഴിഞ്ഞാൽ നമുക്ക് മനസ്സിലാകും വൈറസ് വന്നിട്ടുണ്ട് വന്നുപോയിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും.
ഡെങ്കു പനി ബാധിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
ഇനി നിങ്ങൾക്ക് ഡെങ്കു പനി ബാധിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാം:- ഡെങ്കുബനി ആണല്ലോ എന്ന് കരുതി ഭയന്ന് ആശുപത്രിയിൽ പോയി അഡ്മിറ്റ് ആവേണ്ട കാര്യമില്ല. നിങ്ങളുടെ ശരീരത്തിലെ ഫ്ലൂറിഡ് അഡ്മിനിസ്ട്രേഷൻ അതായത് ജലാംശം ആവശ്യത്തിന് എത്തിക്കുക എന്നതാണ് ഡെങ്കു പനിയുടെ ചികിത്സയുടെ പ്രധാനപ്പെട്ട ഭാഗം. നിങ്ങൾ ധാരാളമായി വെള്ളം കുടിക്കുക. വെറും വെള്ളം കുടിച്ചാൽ പോര നമ്മുടെ ശരീരത്തിന്റെ സോഡിയം പൊട്ടാസ്യം ലെവലിൽ വ്യത്യാസം വന്നാൽ നമുക്ക് ക്ഷീണം വല്ലാണ്ട് കൂടാൻ കാരണമാകും. പല ഡെങ്കുപ്പനി കേസുകളിലും ചർദ്ദി വല്ലാണ്ട് വരാൻ ഒരു സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ വെള്ളം കുടിക്കുന്നത് ഒരുമിച്ച് മൂന്ന് നാല് ഗ്ലാസ് വെള്ളം കുടിക്കുന്നതിന് പകരം ഇടയ്ക്കിടെ ഓരോ 10 മിനിറ്റ് കൂടുമ്പോൾ ഒരു അര ഗ്ലാസ് വെള്ളം വെച്ച് ഇടയ്ക്കിടെ കുടിക്കുക. വെറും വെള്ളം കുടിക്കുന്നതിനേക്കാൾ നിങ്ങൾ ഡയബറ്റിക് അല്ലെങ്കിൽ വെള്ളത്തിനകത്ത് ഒരല്പം ഗ്ലൂക്കോസും അല്പം ഉപ്പും ചേർത്തിട്ട് വെള്ളം കുടിക്കുന്നതാണ് നല്ലത്. കാരണം നമ്മുടെ ശരീരത്തിൽ ക്ഷീണം വരാതിരിക്കാൻ ഇത് സഹായിക്കും. അതല്ലെങ്കിൽ നിങ്ങൾക്ക് തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ, മാമ്പഴം പോലെയുള്ളവ ചെറുതായി അരിഞ്ഞിട്ട് കൂടുതൽ വെള്ളം ചേർത്ത് ജ്യൂസ് ആയി കുടിക്കാം. അതിൽ യാതൊരു കാരണവശാലും പഞ്ചസാരയോ ആർട്ടിഫിക്കൽ ഫ്ലവേഴ്സും ചേർക്കരുത്. എന്നിട്ട് ഇവയ്ക്കകത്ത് അല്പം ഉപ്പ് ചേർത്തിട്ട് ഇടയ്ക്കിടെ കുടിക്കുക. ഇത് നിങ്ങളുടെ ശരീരത്തിൽ ലവണങ്ങൾ കുറഞ്ഞു പോകാതെ സോഡിയം പൊട്ടാസ്യം കുറഞ്ഞു പോകാതെ ആവശ്യത്തിന് സപ്ലിമെൻറ് ആയി നിലനിൽക്കുകയും ചെയ്യും. ഈ ഒരു രീതിക്ക് നിങ്ങൾക്ക് വെള്ളം കുടിക്കാം. ഉപ്പ് ചേർത്ത കഞ്ഞിവെള്ളം കുടിക്കുക, കഞ്ഞി ധാരാളം കഴിക്കുക, ചോറ് അധികം കഴിക്കാതെ കഞ്ഞി കുടിക്കുന്നതാണ് നല്ലത്. വളരെ പെട്ടെന്ന് ദഹിക്കുന്ന പ്രോട്ടീനുകൾ കഴിക്കണം എങ്കിൽ മാത്രമേ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ കോശങ്ങൾക്ക് ഡെങ്കുവൈറസിനെ തുരുത്തി ഓടിക്കാൻ സാധിക്കുകയുള്ളൂ. അതിനെ വെജിറ്റബിൾ പ്രോട്ടീൻസ് ആയിട്ടുള്ള കടല, പയർ പോലെയുള്ളവ ചേർത്തിട്ട് നിങ്ങൾക്ക് കഞ്ഞി കുടിക്കാം. അല്ലെങ്കിൽ മുട്ട നന്നായി വേവിച്ച് മുട്ട ഓംലെറ്റ് ആക്കിയോ അല്ലെങ്കിൽ പുഴുങ്ങിയിട്ടും എല്ലാ ഭക്ഷണത്തോടൊപ്പം കഴിക്കാം പ്രത്യേകിച്ച് നാടൻ മുട്ട.
നിങ്ങളുടെ രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയുന്നുണ്ടോ എന്ന് ഡെങ്കുപനിയുടെ സമയത്ത് പരിശോധിക്കുന്നത് നല്ലതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ നിങ്ങൾക്ക് പ്ലേറ്റ്ലെറ്റ് പരിശോധിച്ചു കഴിഞ്ഞാൽ ഇതൊരു മൂന്നോ നാലോ ദിവസത്തിൽ കുറഞ്ഞുവരുന്നത് കാണാൻ പറ്റും. സാധാരണഗതിയിൽ പ്ലേറ്റ്ലെറ്റ് ക്രമേണ ഡെങ്കു പനിക്ക് കുറഞ്ഞ് തുടങ്ങിയാൽ നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ പ്ലേറ്റ്ലറ്റ് തിരിച്ച് നോർമലായി കൂടി തുടങ്ങാറുണ്ട്. അതുകൊണ്ട് നിങ്ങൾ പ്ലേറ്റിലേക്ക് കുറയുന്നതിന്റെ അളവ് ശ്രദ്ധിച്ചാൽ മതിയാകും. പ്ലേറ്റ്ലെറ്റ് നിങ്ങൾക്ക് കുറവാണെങ്കിൽ നിങ്ങൾ നിർബന്ധമായിട്ടും അതായത് മധുരം, പഞ്ചസാര, ശർക്കര, കരിപ്പെട്ടി പോലെയുള്ള മധുരങ്ങൾ ചേർക്കാതെ നിങ്ങൾക്ക് ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ്. നിങ്ങൾ ഇപ്പോഴത്തെ സീസണിൽ ഉള്ള മാതള പഴം ദിവസവും ഒന്നോ രണ്ടോ കഴിക്കുക. പപ്പായ, ചെറി, കിവി പ തണ്ണിമത്തൻ, സ്റ്റോബറി ഇവയെല്ലാം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത്തരത്തിലുള്ള ഫ്രൂട്ട്സ് നിങ്ങൾ പതിവായി ഉൾപ്പെടുത്തി കഴിഞ്ഞാൽ ഓട്ടോമാറ്റിക്കൽ ആയി നിങ്ങളുടെ ശരീരത്തിലെ രക്തകോശങ്ങൾ വളരെ പെട്ടെന്ന് പുനർജീവിച്ച് നോർമനിലേക്ക് വരാൻ സാധിക്കും .ഈ ഒരു രീതിയിലേക്ക് നിങ്ങൾ ശ്രദ്ധിക്കുക. പ്ലേറ്റ്ലെറ്റ് 25000 താഴേക്ക് കുറയുകയാണെങ്കിൽ നിങ്ങൾ ഡോക്ടറെ ബന്ധപ്പെട്ട് ഹോസ്പിറ്റലിലേക്ക് മാറുകയോ ഇല്ലെങ്കിൽ വേണ്ട ചികിത്സ ചെയ്യുകയും വേണം.
സാധാരണ രീതിയിൽ പ്ലേറ്റ്ലെറ്റ് 20000 വരെ കുറയുന്നവർ പേടിക്കേണ്ട കാര്യമില്ല. ഇതിൽ പറഞ്ഞ രീതിയിൽ ഫുഡ് കഴിച്ച് വീട്ടിൽ ശ്രദ്ധിച്ചാൽ മതി. യാതൊരു കാരണവശാലും ഇപ്പോഴത്തെ പനിക്ക് ഒരു ദിവസം റസ്റ്റ് എടുത്തതിനുശേഷം രണ്ടാമത്തെ ദിവസം സാരമില്ല എന്ന് വിചാരിച്ച് ജോലിക്കോ സ്കൂളിലോ പോയിക്കഴിഞ്ഞാൽ പലപ്പോഴും പനി വന്നു മാറിയതിന്റെയുള്ള ക്ഷീണം നിങ്ങൾക്ക് മാറാൻ മാസങ്ങൾ എടുത്തെന്നു വരാം. ഡെങ്കു പനി വന്നിട്ട് ശരിയായി നിങ്ങൾ വിശ്രമിച്ചില്ലെങ്കിൽ ഒരുപക്ഷേ അതിന്റെ ക്ഷീണവും മറ്റും ബുദ്ധിമുട്ടുകളും പലപ്പോഴും ഡെങ്കുപനി വന്നു മാറിയാലും അതിനോട് അനുബന്ധിച്ച് ചുമ, കഫക്കെട്ട്, ആസ്മ, ശ്വാസമുട്ട് പോലെയുള്ള രോഗങ്ങൾ വരാം. സ്കിന്നിന്റെ നോർമൽ ടോൺ മാറിപ്പോകും. പലപ്പോഴും ഡെങ്കുപ്പനി വന്നു മാറിപ്പോയവരിൽ നമ്മുടെ ആന്റി ബോഡിയുടെ ഓവർ റിയാക്ഷൻ കൊണ്ട് ശരീരത്തിൽ ചൊറിച്ചിൽ, ഇറിറ്റേഷൻ, ഡ്രൈ സ്കിൻ ഉള്ളവർക്ക് എക്സിമ പോലെയുള്ള കണ്ടീഷൻസ് കൂടാനെല്ലാം കാരണമാകും. മുടി വല്ലാണ്ട് കൊഴിഞ്ഞു പോകാനും ഇത് കാരണമാണ്. ഈ പ്രശ്നങ്ങൾ മറികടക്കണമെങ്കിൽ ഡെങ്കുപ്പനി ഉള്ള സമയത്ത് ഒരാഴ്ചയെങ്കിലും പൂർണ്ണമായും വിശ്രമിക്കാൻ ശ്രദ്ധിക്കുക എങ്കിൽ ഈ ബുദ്ധിമുട്ട് മറികടക്കാൻ സാധിക്കും.
ഇപ്പോൾ ഈ മഴക്കാലം കഴിയുന്നതുവരെ ഇത്തരത്തിൽ പലവിധ പനികൾ നമ്മുടെ നാട്ടിലും നമ്മുടെ വീടുകളിലും എല്ലാം മാറിമാറി കാണുന്നതു കൊണ്ടുതന്നെ ഭയപ്പെടേണ്ട കാര്യമില്ല. ഇതിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ച് സൂക്ഷിച്ച് മുന്നോട്ടു പോയാൽ മതിയാകും. നിങ്ങൾക്ക് ചെറുതായി അസുഖം ഉണ്ടെങ്കിലോ നിങ്ങളുടെ കുട്ടിക്ക് നേരിയതോതിൽ ജലദോഷമോ ചുമയോ ഉണ്ടെങ്കിൽ പോലും കുട്ടികളെ സ്കൂളിലേക്ക് വിടാതിരിക്കണം. മറ്റു കുട്ടികൾക്ക് നമ്മൾ അസുഖം ബോധപൂർവ്വം പകർന്ന് കൊടുക്കാത്തിരിക്കുക. ഇത്തരം പകർച്ചവ്യാധികൾ സമൂഹത്തിൽ പടരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ ഇൻഫർമേഷൻ എല്ലാ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക. നമ്മുടെ നാട്ടിൽ പടർന്നു പിടിക്കുന്ന പനിയെ ചെറുക്കുന്നതിന് നമുക്ക് ഒരുമിച്ച് പോരാടാം.
നമ്മുടെ നാട്ടിൽ എവിടെ തിരിഞ്ഞാലും പനിയോട് പനി . ഹോസ്പിറ്റലുകൾ നിറഞ്ഞു കവിഞ്ഞു. അതിൽ നിന്ന് രക്ഷപ്രാപിക്കാനും അഥവാ പനി വന്നാൽ നമ്മെ അധികം ബാധിക്കാതിരിക്കുവാനും നമ്മുടെ ന്യൂട്രീഷ്യൻ സപ്ലിമെന്റുകൾ നമ്മെ സഹായിക്കും.
ഏതൊക്കെയാണ് എല്ലാവരും അത്യാവശ്യമായി ഈ സമയത്ത് കഴിക്കേണ്ട ന്യൂട്രിഷ്യൻ സപ്ലിമെന്റുകൾ ?
Nutricharge Men & Women 1 വീതം രാവിലെ ഭക്ഷണത്തിന് ശേഷം.
Nutricharge Veg Omega 1 വീതം മൂന്ന് നേരം ഭക്ഷണ ശേഷം
Nutricharge S 5 1 വീതം രാവിലെയും ഉച്ചയ്ക്കും ഭക്ഷണ ശേഷം
Good Sip 3 നേരം 1 പാക്കറ്റ് വീതം ദിവസവും കുടിക്കുക
Protein powder 2 packet വീതം ദിവസവും
( Nutricharge Strawberry Prod
Nutricharge Cocoa Prod
Nutricharge All Pro
Nutricharge Prodiet Coffee Hazelnut
Nutricharge Prodiet Banana Caramel
Nutricharge Kesar Pista Prodiet )
ഇതിൽ ഏതെങ്കിലും ഒരു പ്രോട്ടീനെങ്കിലും ദിവസവും ഉപയോഗിക്കുക.
Leave a Reply