
അതിപുരാതന കാലത്ത് ചൈനയിൽ ജീവിച്ചിരുന്ന ഭിഷഗ്വര ശ്രേഷ്ഠൻ ഹുവാങ്ങ് ) (2698-2598 . സി.) ആദ്യമായി രക്ത ചംക്രമണത്തെപ്പറ്റി വിവരിച്ചു. അന്തമില്ലാതെ ഒഴു കുന്ന ദ്രാവകമാണ് രക്തമെന്നും അത് ഹൃദയത്തിന്റെ ചൊല്പടിയിലാ ണെന്നും അദ്ദേഹം പറഞ്ഞു.
Structure And Function Of The Heart.PART-1
ഏതാണ്ട് ഇരുന്നൂറ്റിയമ്പത് മുതൽ മുന്നൂറ്റിയമ്പത് ഗ്രാം വരെ തൂക്കം വരുന്ന, മുഷ്ടിയുടെ വലിപ്പത്തിലുള്ള, ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ ഹൃദയം നെഞ്ചിന്റെ ഇടതുഭാഗത്തായി ഇടത്തേക്ക് ചെരിഞ്ഞ് സ്ഥിതി ചെയ്യുന്നു. വളരെ അപൂർവ്വമായി, ചിലരുടെ നെഞ്ചിന്റെ വലതുഭാഗത്തും (Dextrocardia) ഹൃദയം സ്ഥിതി ചെയ്യാറുണ്ട്.
ഇറ്റലിയിലെ ലിയനാർഡോ ഡവിഞ്ചി (1452 -1519) ധമനീവ്യൂഹത്തിന്റെ സിരാകേന്ദ്രമായി കരളിനെ പരിഗണിച്ചുകൊണ്ട് ചിത്രം വരച്ചു. രക്തക്കുഴലുകളിലെ ജരിതാവസ്ഥയെപ്പറ്റി ആദ്യവിവരങ്ങൾ നൽകിയതും അദ്ദേഹമാണ്.
പിന്നീട് ഇറ്റലിയിലെ ആന്ദ്രെയാസ് വെസാലിയസ് (1514-1564) ആണ് രക്തചംക്രമണത്തിന്റെ കേന്ദ്രം ഹൃദയമാണെന്ന് തിരുത്തിയത്.
1559-ൽ ഇറ്റലിയിലെ റിവ ഡി ട്രെന്റോ, രണ്ടു കൊറോണറി ധമനികളുണ്ടെന്ന് കണ്ടുപിടിക്കുകയും, അവ ഹൃദയത്തിന്റെ പകുതി ഭാഗങ്ങൾക്ക് രക്തം നൽകുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.
1628-ൽ ഇംഗ്ലണ്ടിലെ വില്ല്യം ഹാർവിയാണ് (1578-1657) ആദ്യമായി ഹൃദയത്തെയും രക്തചംക്രമണത്തെയും പറ്റി വിശദവും കൃത്യവുമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
നെഞ്ചിന്റെ ഇരു വശങ്ങളിലുമായി സ്ഥാനമുറപ്പിച്ചിരിക്കുന്ന ശ്വാസകോശങ്ങളുടെ മദ്ധ്യഭാഗത്തായി വളരെ സുരക്ഷിത മായാണ് ഹൃദയം സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ഹൃദയത്തെ ആവരണം ചെയ്യുന്ന സഞ്ചിയാണ് “പെരികാർഡിയം’ (Pericar- dium). അതിനുള്ളിൽ ഉത്പാദിപ്പിക്കപ്പെടുന്ന സവിശേഷതരം ദ്രാവകത്തിന്റെ സഹായത്താൽ തേയ്മാനം കൂടാതെ ഹൃദയം അനുസ്യൂതം മിടിച്ചുകൊണ്ടിരിക്കുന്നു.

സുദൃഢമായ പേശികൾകൊണ്ട് നിർമ്മിതമായ ഹൃദയത്തിന് നാലറകളാണുള്ളത്. രണ്ട് ചെറിയ മേലറകളും (Atria) രണ്ട് വലിയ കീഴറകളും (Ventricles). ശരീരത്തിന്റെ നാനാഭാഗത്തുനിന്നും ഉപാപചയ പ്രക്രിയകൾക്കുശേഷം അശുദ്ധമാകുന്ന രക്തം ഹൃദയത്തിന്റെ വലത്തെ മേലറയിലാണ് എത്തിച്ചേരുന്നത്. വലത്തെ മേലറയിൽ നിന്നും അശുദ്ധരക്തം ലൈക്കസ്പിഡ് വാൽവ് (Tricuspid Valve) വഴി വലത്തെ കീഴറയിലെത്തിച്ചേരുന്നു.

സിറിയയിലെ ഇബിൻ അൽ നഫിസ് (1210-1288) ഹൃദയ ധമനികളിലെയും ശ്വാസകോശധമനികളിലെയും രക്ത പര്യയനത്തെപ്പറ്റി ആദ്യമായി വിവര ങ്ങൾ നൽകി.
വലത്തെ കീഴറ (Right Ventricle) സങ്കോചിക്കുമ്പോൾ രക്തം ശക്തിയോടെ പൾമനറി വാൽവ് (Pulmonary Valve) വഴി ശ്വാസകോശ ധമനിയിൽ (Pulmonary Artery) പ്രവേശിക്കുകയും, അവിടെനിന്ന് വലത്തെയും ഇടത്തെയും ശ്വാസകോശങ്ങളിലെത്തിച്ചേരുകയും ചെയ്യുന്നു. ശ്വാസകോശങ്ങളിൽ വെച്ചാണ്, നാം ശ്വസിക്കുന്ന വായുവിൽ നിന്ന് പ്രാണവായു ആഗിരണം ചെയ്ത് അശുദ്ധരക്തം ശുദ്ധീകരിക്കപ്പെടുന്നത്.
ശുദ്ധീകരിക്കപ്പെട്ട രക്തം ഇരുശ്വാസകോശങ്ങളിൽ നിന്നും പൾമനറി സിരകൾ (Pulmonary veins) വഴി ഹൃദയത്തിന്റെ ഇടത്തെ മേലറയിലെത്തിച്ചേരുന്നു. ഇടത്തെ മേലറയിൽ നിന്നും രക്തം മൈട്രൽ വാൽവ് (Mitral valve) വഴി ഹൃദയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അറയായ ഇടത്തെ വെൻട്രിക്കിളിൽ ചെന്നെത്തുന്നു.

. പൾമനറി ധമനി
. ഇടത്തെ മേലറ
. മൈട്രൽ വാൽവ്
. അയോട്ടിക് വാൽവ്
. ഇടത്തെ കീഴറ
. കൊറോണറി സുഷിരങ്ങൾ
. പാപ്പിലറി പേശികൾ
. വലത്തെ കീഴറ
. താഴത്തെ വീനകാവ
. വലത്തെ മേലറ
. ട്രൈകസ്പിഡ് വാൽവ്
. പൾമനറി വാൽവ്
. മുകളിലത്തെ വീനകാവ
. മഹാധമനി
ഇടത്തെ കീഴറ സങ്കോചിക്കുമ്പോൾ അയോട്ടിക് വാൽവ് (Aor- tic valve) വഴി രക്തം ഊക്കോടെ മഹാധമനിയിൽ ചെന്നെത്തുകയും അവിടെനിന്ന് ശാഖകളിലൂടെ ശരീരത്തിന്റെ നാനാഭാഗങ്ങളിലെത്തിച്ചേരുകയും ചെയ്യുന്നു. അശുദ്ധമായ രക്തം ഹൃദയത്തിന്റെ വലതു ഭാഗത്തും ശുദ്ധമായ രക്തം ഇടതുഭാഗത്തും കൂടി ഒഴുകുന്നതുകൊണ്ട് ഹൃദയത്തിന്റെ ഇടത്തെയും വലത്തെയും ഭാഗങ്ങളിലെ അറകൾ ശക്തമായ മാംസ ഭിത്തികൾകൊണ്ട് വേർതിരിക്കപ്പെട്ടിരിക്കുകയാണ്. കാരണം, അശുരക്തവും ശുദ്ധരക്തവും യാതൊരു കാരണവ ശാലും കൂടിക്കലരാൻ പാടില്ല എന്നതുതന്നെ.
ഹൃദയത്തിൽ പ്രധാനമായി നാലു തരം വാൽവുകളാണുള്ളത്. വലത്തെ മേലറയുടേയും കീഴറയുടേയും മദ്ധ്യേ സ്ഥിതിചെയ്യുന്ന മൂന്ന് ഇതളുകളുള്ള ട്രൈക്കസ്പിഡ് വാൽവ്, വലത്തെ കീഴറയ്ക്കും ശ്വാസകോശ ധമനിക്കും മധ്യേയുള്ള പൾമനറി വാൽവ്, ഇടത്തെ മേലറയ്ക്കും കീഴറയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന മൈട്രൽ വാൽവ്, ഇടത്തെ കീഴറയ്ക്കും മഹാധമനിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന അയോട്ടിക് വാൽവ്.

പുരാതന ഈജി പ്റ്റിലെ (1550 ബി. സി.) പാപ്പിറസ് രേഖ കളിൽ, ഒരുവൻ്റെ മരണശേഷം അയാളുടെ സ്വഭാവത്തിന്റെ സാക്ഷിയായി അയാളുടെ ഹൃദയം പരിണമിക്കുമെന്ന് എഴുതപ്പെട്ടിരുന്നു. അതുകൊണ്ട് അവർ ശരീരത്തിൽനിന്ന് ഹൃദയത്തെ വേർപെടുത്തി വെവ്വേറെ സംസ്ക്കരിച്ചിരുന്നു.
ഓരോ വാൽവുകളും രക്തത്തിന്റെ മുന്നോട്ടുള്ള പ്രവാഹത്തെ തടസ്സപ്പെടുത്താതെ സമയോചിതമായി തുറക്കുകയും അടയുകയും ചെയ്യുന്നു. രക്തം പിൻദിശകളിലേക്ക് തിരിഞ്ഞൊഴുകാതിരിക്കാനാണ് വാൽവുകൾ അടയുന്നത്.
ശരീരത്തിലെ മറ്റൊരു പേശീവ്യൂഹത്തിനുമില്ലാത്ത അപൂർവ്വ സിദ്ധിയാണ് ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ചില കോശവ്യൂഹങ്ങൾക്കുള്ളത്. സ്വയം വൈദ്യുതി ഉത്പാദിപ്പിച്ചുകൊണ്ട് ഹൃദയപേശികളെ ഒന്നൊന്നായി ഇവ സങ്കോചനക്ഷമമാക്കുന്നു.
വലത്തെ മേലറ മുതൽ കീഴറകൾ വരെ നീണ്ടുകിടക്കുന്ന ഇത്തരം സവിശേഷ കോശവ്യൂഹങ്ങൾ സ്വയം ഉത്തേജിക്കപ്പെടുകയും തുടർന്ന് മറ്റ് ഹൃദയപേശികളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതു കൊണ്ടാണ് സങ്കോചവികാസ പ്രക്രിയ നിർവ്വിഘ്നം നടക്കുന്നത്. ഈ സവിശേ ഷകോശങ്ങളുടെ തലവൻ വലത്തെ മേലറയിൽ സ്ഥിതി ചെയ്യുന്ന സൈനസ് നോഡ് (Sinus Node) ആണ്.
സൈനസ് നോഡിൽ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുത തരംഗങ്ങൾ മേലറകളിലൂടെ സഞ്ചരിച്ച്, കീഴറകൾക്ക് മദ്ധ്യേ സ്ഥിതിചെയ്യുന്ന മാംസ ഭിത്തിയിലെ “ഏ.വി. നോഡി’ൽ (A.V. Node) എത്തിച്ചേരുന്നു. എ. വി. നോഡിൽ നിന്നും വൈദ്യുതതരംഗങ്ങൾ”ഹിസ് സമുച്ഛയ’ (His Bundle) ത്തിലൂടെ പ്രവഹിച്ച് വലത്തെയും ഇടത്തെയും കീഴറകളെ സമൂലമായി ഉത്തേജിപ്പിക്കുകയും തൽഫലമായി അവ സങ്കോചിക്കുകയും ചെയ്യുന്നു.

ഹൃദയപേശിയിലെ ഉത്തേജനസംവിധാനം.
എല്ലാ അറകളുടെയും സങ്കോചനാനന്തരം വികാസപ്രക്രിയയാണ് നടക്കുന്നത്. ഈ സങ്കോച വികാസപ്രക്രിയ ഒരു ദിവസം ഒരു ലക്ഷം പ്രാവശ്യം നടക്കുന്നുണ്ടെന്ന് ഓർക്കുക. ഹൃദയം ഒരു പ്രാവശ്യം സങ്കോചിക്കുമ്പോൾ എഴുപത് മില്ലിലിറ്റർ രക്തമാണ് പുറത്തേക്കൊഴുകുന്നത്. ഒരു മിനിട്ടിൽ ഏതാണ്ട് അഞ്ചുലിറ്റർ രക്തമാണ് ഹൃദയ അറകളിലൂടെ പ്രവഹിക്കുന്നത്.
ഇടത്തെ കീഴറ സങ്കോചിക്കുമ്പോൾ മഹാധമനിയിലൂടെ അതിവേഗത്തിൽ പ്രവഹിക്കുന്ന രക്തം ധമനീഭിത്തികളിലേൽപ്പിക്കുന്ന മർദ്ദമാണ് “രക്തസമ്മർദ്ദം’ അഥവാ ‘ബ്ലഡ്പ്രഷർ,. അതിശക്തിയിൽ ധമനികളിലൂടെയുള്ള രക്തപ്രവാഹത്തെ തുടർന്ന് ധമനീഭിത്തികൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതാണ് ‘പൾസ്’.

ഹൃദയമെന്ന ശക്തിയേറിയ ‘പമ്പിൻ്റെ നിർവിഘ്നമായ പ്രവർത്തനം മൂലമാണ് ജീവൻ പാളിച്ച കൂടാതെ നിലനിൽക്കുന്നത്.
ഹൃദയമെന്ന ശക്തിയേറിയ പമ്പിന്റെ നിർവിഘനമായ പ്രവർത്തനം മൂലമാണ് പാളിച്ച കൂടാതെ ജീവൻ നിലനിൽക്കുന്നത്. ഈ പമ്പിന്റെ പ്രവർത്തനോന്മുഖതയ്ക്കേൽക്കുന്ന ഏതൊരാഘാതവും മനുഷ്യജീവനെ പിടിച്ചുലയ്ക്കുമെന്നതിൽ സംശയമില്ല.
ശ്രദ്ധിക്കുക:
- മുഷ്ടിയുടെ വലിപ്പത്തിലുള്ള ഹൃദയത്തിന് ഏതാണ്ട് മുന്നൂറ് ഗ്രാം തൂക്കമുണ്ട്.
- ഹൃദയത്തിന് നാല് അറകളാണുള്ളത്. രണ്ട് ചെറിയ മേലറകളും രണ്ട് വലിയ കീഴറകളും.
- അശുദ്ധരക്തം ഹൃദയത്തിന്റെ വലത്തുഭാഗത്തുള്ള അറകളിലൂടെയും ശുദ്ധരക്തം ഇടതുഭാഗത്തുള്ള അറകളിലൂടെയും ഒഴുകുന്നു.
- ഹൃദയത്തിൽ നാലു വാൽവുകളാണുള്ളത്. അവ രക്തം പിൻദിശകളിലേയ്ക്കൊഴുകാതെ സൂക്ഷിക്കുന്നു.
- ഹൃദയത്തിലുള്ള സവിശേഷതരം കോശ വ്യൂഹങ്ങൾ സ്വയം വൈദ്യുതി ഉത്പാദിപ്പിച്ചുകൊണ്ട് സങ്കോച വികാസപ്രക്രിയ നട ത്തുന്നു.
- പൾസും പ്രഷറും ഉണ്ടാകുന്നത് ഹൃദയത്തിന്റെ സങ്കോചവും വികാസവും മൂലമാണ്.
ഹൃദയത്തിന്റെ ഛേദം

Leave a Reply