അകാലനര
ഒരു 20, 25 വയസ്സ് പ്രായത്തിലും ഒരു 30 വയസ്സിലും വരുന്ന നരയെ അകാലനര എന്ന് പറയും. പാരമ്പര്യത്തിന്റെ പ്രോബ്ലം കൊണ്ടും പല വൈറ്റമിൻ കുറവുകൊണ്ടും മിനറൽസിന്റെയും കുറവുകൊണ്ടും അകാലനര വരാം. പോഷക ആഹാരത്തിൻ്റെ കുറവുകൊണ്ടും പ്രോട്ടീൻ കുറവുകൊണ്ടും അകലനര വരാറുണ്ട്. വിറ്റാമിൻ ബി, സിങ്ക്, ചെമ്പ് എന്നിവയുടെ കുറവും നരച്ച മുടിയുടെ ആദ്യകാല രൂപത്തിന് കാരണമാകുന്നു. ഹൈപ്പർടെൻഷൻ, സമ്മർദ്ദം, ഉത്കണ്ഠ എന്നിവയാണ് മുടി അകാല നരയുടെ പ്രധാന കാരണങ്ങൾ. കീമോതെറാപ്പി പോലുള്ള സമ്മർദപൂരിതമായ ഒരു സംഭവത്താൽ നിങ്ങൾക്ക് നഷ്ടപ്പെടുന്ന മുടി വീണ്ടും നരച്ചേക്കാം.
ജനിതകശാസ്ത്രം, സമ്മർദ്ദം, രോഗപ്രതിരോധ രോഗം, തൈറോയ്ഡ് ഡിസോർഡർ, വിറ്റാമിൻ ബി-12 കുറവ്, പുകവലി, ചില മെഡിക്കൽ അവസ്ഥകൾ, യഥാർത്ഥ ജീവിത സമ്മർദ്ദങ്ങൾ, കെമിക്കൽ ഹെയർ ഡൈകളും മുടി ഉൽപ്പന്നങ്ങളും അകാലനരയ്ക്ക് കാരണമാകാറുണ്ട്.
പരിഹാര മാർഗ്ഗങ്ങൾ
- പൊടിച്ച അഞ്ജനക്കല്ലും പൊടിച്ച പൂനീലവും അറുപതുഗ്രാം വീതമെടുത്ത് ഇടങ്ങഴി കയ്യോന്നി നീരിൽ കലക്കി ഇടങ്ങഴി എണ്ണയും ചേർത്ത് ഇരുമ്പുപാത്രത്തിലാക്കി 7 ദിവസം ആദിത്യ പാകം ചെയ്യുക(വെയിലത്തു വെക്കുക). പിന്നീട് നാലിടങ്ങഴി ത്രിഫലകഷായവും ചേർത്ത് കാച്ചി അരിച്ചു തേയ്ക്കുക
- കറിവേപ്പില ധാരാളം ചേർത്തു വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.
- നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളംകൊണ്ട് പതിവായി തല കഴുകുക.
- മൈലാഞ്ചിയിലയരച്ച് തണലിൽ ഉണക്കിയെടുത്തശേഷം വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടുക.
- കറിവേപ്പില അരച്ചു ചേർത്ത മോര് തലയിൽ ഇരുപത് മിനിറ്റോളം തേച്ചു പിടിപ്പിക്കുക. ഇത് മൂന്നു ദിവസത്തിലൊരിക്കൽ മതിയാവും.
- കരിംജീരകയെണ്ണ തലയിൽ തേയ്ക്കുക.
- നീലയമരിയില നീര്, കിഴുകാനെല്ലി നീര് ഇവയിൽ ഏതെങ്കിലു മൊന്ന് തലയിൽ പുരട്ടി കുളിക്കുക.
- തലയിൽ കട്ടൻചായയൊഴിച്ചു കുളിക്കുക.
- ത്രിഫലചൂർണ്ണം പതിവായി കഴിക്കുക.
- ബദാം എണ്ണയും വെളിച്ചെണ്ണയും സമം ചേർത്ത് ചെറുചൂടോടെ തലയിൽ തിരുമ്മിപ്പിടിപ്പിക്കുക.
- ചെറുപയറ് പൊടിച്ച് പതിവായി തലയിൽ പുരട്ടി കുളിക്കുക.
- കറിവേപ്പിൻ തൊലി, നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാർവാഴ എന്നിവ കൂട്ടിയരച്ച് തലമുടിയിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം കുളിക്കുക
- നീലഭ്യംഗാദി വെളിച്ചെണ്ണയും കയ്യന്ന്യാദി വെളിച്ചെണ്ണയും സമം ചേർത്ത് തേച്ചുകുളിക്കുക.
- അരിത്തവിട് കരുപ്പട്ടിച്ചക്കര ചേർത്ത് ഇടിച്ച മിശ്രിതം 20 ഗ്രാം വീതം ദിവസേന കഴിക്കുക.
Premature Nara
A 20 or 25-year-old man and a 30-year-old man are called premature men. Premature hair loss can be caused by hereditary problems and many vitamin and mineral deficiencies. Abdominal pain is caused by lack of nutritious food and lack of protein. Vitamin B, zinc and copper deficiency also contribute to the early appearance of gray hair. Hypertension, stress and anxiety are the main causes of premature graying of hair. Hair that you lose due to a stressful event, such as chemotherapy, may turn gray again. Genetics, stress, immune disease, thyroid disorder, vitamin B-12 deficiency, smoking, certain medical conditions, real-life stressors, and chemical hair dyes and hair products can all cause premature graying.
- Take 60 grams of powdered Anjana stone and powdered Poonilam and mix it with coconut water and mix it with coconut oil in an iron pot and cook Aditya for 7 days (keep it in the sun). Then add 4 cups of triphala kashaya and strain and rub the kachi.
- Add a lot of curry leaves and apply coconut oil.
- Wash your head regularly with water boiled with gooseberry
- Take henna leaves and dry them in the shade and then rub them in ghee.
- Apply buttermilk mixed with curry leaves for twenty minutes. This should be done once in three days.
- Apply black cumin oil on the scalp.
- Apply the juice of Neelamari leaf and Kikukanelli juice to your head and take a bath.
- Pour black tea on the head and take a bath.
- Consume triphalachurn regularly.
- Mix equal amounts of almond oil and coconut oil and massage it on the scalp with warm water.
- Grind chickpeas and apply it on your head regularly and take a bath.
- Apply a mixture of curry leaves, gooseberry, henna, cardamom and aloe on your hair and take a bath after one hour.
- Mix Neelbhyangadi coconut oil and Kayiniyadi coconut oil and bathe.
- Take 20 grams of the mixture of rice flour and black pepper every day
Leave a Reply