MONSOON DISEASES IN CHILDREN കുട്ടികളിലെ മഴക്കാല രോഗങ്ങൾ
സ്കൂൾ തുറന്നാൽ കുട്ടികൾക്ക് തുടർച്ചയായി അസുഖം വരുന്നത് എന്തുകൊണ്ട് ? ആരോഗ്യം എങ്ങനെ വർദ്ധിപ്പിക്കാം ?
ജൂൺ മാസം ഇങ്ങ് എത്തിക്കഴിഞ്ഞു. മഴക്കാലവും എത്തി. സ്കൂൾ എല്ലാം തുറന്ന് എല്ലാ കുട്ടികളും അതായത് ചെറിയവരും വലിയവരും സ്കൂളിലും കോളേജുകളിലും പോയി തുടങ്ങി. എല്ലാവർഷം പോലെ തന്നെ സ്കൂൾ തുറക്കുന്ന സമയത്ത് പലവിധ രോഗങ്ങൾ കുട്ടികൾക്ക് പിടിപെടുമോ എന്നാണ് മാതാപിതാക്കൾക്ക് ഭയം. മുൻപത്തെ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കോവിഡിന്റെ ഒരു ഭീഷണി വീണ്ടും കോവിഡ് രോഗം പകരുമോ എന്ന ഭയം കൂടി നിലവിലുണ്ട്. എന്തുകൊണ്ടാണ് സ്കൂൾ തുറക്കുന്ന സമയത്ത് കുട്ടികൾക്ക് വളരെ പെട്ടെന്ന് രോഗം പിടിപെടുന്നത്. എങ്ങനെ നമുക്ക് ഈ പ്രശ്നത്തെ മറികടന്ന് കുട്ടികൾക്ക് ആരോഗ്യം നേടിയെടുക്കാം എന്ന് നോക്കാം.
ഒന്നാമത്തെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ രണ്ടുമാസം അല്ലെങ്കിൽ മൂന്നുമാസം തന്നെ കുട്ടികൾ വീട്ടിൽ ചടഞ്ഞു കൂടിയിരിക്കുന്നു. അവർ വളരെ റിലാക്സഡ് ആണ്. ആ ഒരു പിരീഡിൽ നിന്ന് പെട്ടെന്ന് ജൂൺ ആയി സ്കൂൾ തുറക്കുന്ന സമയം മുതൽ കുട്ടികൾക്ക് ഒരു ഓവർ ഷെഡ്യൂൾ വരുകയാണ്. പണ്ടത്തെ കാലത്തെ വെക്കേഷൻ എന്ന് പറയുന്നത് അവർ പാടത്തും പറമ്പിലും കളി സ്ഥലത്തും എല്ലാം തന്നെ ഓടിക്കളിച്ച് കുട്ടികൾ വളരെ ആക്ടീവാണ്. ഇപ്പോഴത്തെ ഒരു സമയം ഒന്ന് ആലോചിച്ചുനോക്കൂ. ഇപ്പോഴത്തെ കുട്ടികൾ വെക്കേഷൻ സമയത്ത് ടിവിയുടെ മുന്നിലും മൊബൈൽ ഫോണിലും ആയിരിക്കും ഇല്ലെങ്കിൽ വീഡിയോ ഗെയിംസ് ആയിരിക്കും. ഓടിക്കളിക്കുന്ന സാഹചര്യവും വെയിൽ കൊള്ളുന്ന ഒരു സാഹചര്യവും ഇല്ല. കുട്ടികൾ മറ്റുള്ളവരുമായി ഇടപഴകന്നുമില്ല. തോന്നുന്ന സമയത്ത് ഉറങ്ങുന്നു. ഇഷ്ടമുള്ള സമയത്ത് ഉണരുന്നു. ഇത് അവർക്ക് റിലാക്സ് പിരീഡ് ആണ്. പക്ഷേ ജൂൺ മാസം സ്കൂൾ തുറക്കുമ്പോൾ രാവിലെ നേരത്തെ ഉണരണം, വളരെ പെട്ടെന്ന് റെഡിയാക്കണം, ഫുഡ് കഴിച്ചാൽ ആയി ഇല്ലെങ്കിലായി. സ്കൂളിൽ വളരെ ടൈറ്റ് ഷെഡ്യൂൾ ആണ്. വളരെ സ്ട്രെസ് അവർക്ക് അനുഭവപ്പെടുന്നു. സ്കൂൾ കഴിഞ്ഞാൽ ട്യൂഷൻ ഫുൾടൈം തിരക്കാണ്. ഇങ്ങനെ പെട്ടെന്ന് കുട്ടികളുടെ ലൈഫ് സ്റ്റൈലിൽ വരുന്ന ഒരു വ്യക്തമായ മാറ്റം കുട്ടികളുടെ മനസ്സിനും ശരീരത്തിനും വല്ലാത്ത സ്ട്രെസ്സ് ക്രിയേറ്റ് ചെയ്യുന്നു. ഇത് വളരെ പെട്ടെന്ന് അവരുടെ ഇമ്മ്യൂണിറ്റി മോശമാകുന്നതിനും അസുഖങ്ങൾ പിടിപെടാനും കാരണമാകുന്നു. ഇതാണ് ഏറ്റവും കൂടുതൽ പ്രത്യേകിച്ച് ജൂൺ ജൂലൈ മാസങ്ങളിൽ കുട്ടികൾക്ക് വളരെ ചെറിയ രോഗമോ വലിയ രോഗമോ പിടിപെടാനുള്ള കാരണം.
രക്ഷിതാക്കൾ വരുത്തുന്ന വീഴ്ച
രണ്ടാമത്തെ കാരണം എന്നു പറയുന്നത് അച്ഛനെയും അമ്മയുടെയും അമിതമായിട്ടുള്ള ടെൻഷൻ ആണ്. മുമ്പത്തെ കാലത്ത് പലപ്പോഴും കുട്ടികൾക്ക് ചെറിയ ജലദോഷമോ തൊണ്ടവേദനയും ചുമയും ഉണ്ടായാൽ ചുക്കുകാപ്പി കുടിച്ചാൽ മതി എന്നൊക്കെ പറയും. 2 ദിവസം റസ്റ്റ് എടുത്താൽ മതി എന്നും പറയും. പക്ഷേ ഇന്നത്തെ കാലത്ത് പല വീടുകളും ന്യൂക്ലിയർ ഫാമിലിയിൽ അച്ഛനും അമ്മയും രണ്ട് കുട്ടികളും മാത്രമാണ് കാണുക. അച്ഛനും അമ്മയും ജോലിക്കാർ ആകും. കുട്ടികൾക്ക് അത്യാവശ്യം ഒരു അസുഖം വന്നിരുന്നാലും ലീവ് എടുത്ത് ഇവർ ആരെയെങ്കിലും കൂടെ നിൽക്കേണ്ട ഒരു സാഹചര്യം വരും. അതുകൊണ്ടുതന്നെ എന്ത് സംഭവിക്കും. ചെറുതായിട്ട് കുട്ടികൾക്ക് ഒരു അസുഖം വന്നാൽ ഉടൻ മെഡിക്കൽ ഷോപ്പിൽ പോയി മരുന്നു വാങ്ങുവാനും ഇല്ലെങ്കിൽ ഡോക്ടറെ കണ്ടിട്ട് ഉടൻതന്നെ ഡോസ് കൂടിയ മരുന്നുകൾ കൊടുത്ത് ഈ കുട്ടികളുടെ അസുഖം പെട്ടെന്ന് മാറ്റാൻ ഇവർ ശ്രമിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് സംഭവിക്കുന്നത് എന്താണ് രണ്ട് തരത്തിലുള്ള പ്രശ്നമുണ്ട്. ഒന്ന് ചെറിയ രോഗത്തിനു പോലും അത്യാവശ്യം വീര്യം ഉള്ള മരുന്നുകൾ ഉപയോഗിച്ച് തുടങ്ങിയാൽ കുട്ടികളുടെ രോഗപ്രതിരോധ ശേഷിക്കും അവരുടെ ശരീരത്തിൽ എത്തുന്ന ബാക്ടീരിയയുടെയും വൈറസിന്റെയും റെസിസ്റ്റൻസിനും വലിയ തോതിൽ വ്യത്യാസം വരും. ഇത് കുട്ടികൾക്ക് വീണ്ടും വീണ്ടും അസുഖം വരുന്നതിന് കാരണമാകാറുണ്ട്.
രണ്ടാമത്തെ പ്രശ്നം എന്നു പറയുന്നത് കുട്ടികൾക്ക് എന്തെങ്കിലും അസുഖം വന്നാൽ എന്ത് സംഭവിക്കും അവരുടെ ഒപ്പം തന്നെ അച്ഛനോ അമ്മയോ നിൽക്കേണ്ട അവസ്ഥ വരും. അവർക്ക് എവിടെ ലീവ് കിട്ടാൻ അല്ലേ. അതുകൊണ്ട് എന്ത് സംഭവിക്കും പെട്ടെന്ന് അവർക്ക് മരുന്നു കൊടുത്ത് കുട്ടികളെ സ്കൂളിലേക്ക് വിടാൻ ശ്രമിക്കും. അസുഖം മാറുന്നതിനു മുൻപ് സ്കൂളിലേക്ക്. പലപ്പോഴും നല്ലൊരു പനിയും കഫക്കെട്ടോ വന്നാല് കുട്ടികളെ ഒരു ദിവസം ലീവ് എടുപ്പിച്ച് പിറ്റേദിവസം മരുന്നു കൊടുത്ത് കുട്ടികളെ സ്കൂളിലേക്ക് വിടും. മറ്റു കുട്ടികൾക്ക് രോഗം പകരുന്ന സ്റ്റേജ് ആയിരിക്കും. അങ്ങനെ സ്കൂളിൽ എത്തിയ ഈ കുട്ടിയിൽ നിന്ന് ആ ക്ലാസിലുള്ള മറ്റെല്ലാ കുട്ടികൾക്കും രോഗം പകർന്നിരിക്കും. ഇത് പലപ്പോഴും സ്കൂളിൽ രോഗം പടർന്നു പിടിക്കുന്നതിന്റെ ഒരു പ്രധാന കാരണമാണ്.
ഇനി മൂന്നാമത്തെ കാരണം എന്ന് പറയുന്നത് ദേഹം അനങ്ങാതെയുള്ള കുട്ടികളുടെ ജീവിതശൈലിയാണ്. ഞാൻ മുമ്പ് പറഞ്ഞല്ലോ കുട്ടികൾ മുമ്പ് പാടത്തും പറമ്പിലും ഓടിക്കളിക്കാനുള്ള സൗകര്യം ഉണ്ട്. എന്നാൽ ഇപ്പോഴത്തെ കുട്ടികൾക്ക് മൊബൈൽ ടിവി വീഡിയോ ഗെയിംസ് എന്നതിന് അപ്പുറം ഒരു ലോകം ഇല്ല എന്ന അവസ്ഥയാണ്. ഈയൊരു സാഹചര്യത്തിൽ എന്ത് സംഭവിക്കും. കുട്ടികൾക്ക് വ്യായാമം ഒട്ടുമില്ല. കുട്ടികളുടെ ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങൾ ആക്ടീവായിട്ട് നിൽക്കുന്ന സാഹചര്യം ഇല്ല.
നോർവയിലെ കഴിഞ്ഞവർഷം നടത്തിയ ഒരു പഠനത്തിൽ ഈ കോവിഡ് കാലം കഴിഞ്ഞതിനുശേഷം കുട്ടികൾക്ക് ശരീരം അനങ്ങാതെ ഇരിക്കുന്ന ഒരു സാഹചര്യമാണ് കൂടുതൽ നിലവിലുള്ളത്. ഒരു ദിവസം അതായത് 24 മണിക്കൂറിൽ 15 മിനിറ്റ് മാത്രമാണ് ആവറേജ് ഒരു കുട്ടിക്ക് ദേഹം അനങ്ങുന്നതരത്തിൽ വ്യായാമമോ കളികളോ ചെയ്യുന്നത്. ബാക്കിയുള്ള സമയം അത്രയും കുട്ടികൾ വെറുതെ ഇരിക്കുകയാണ്. ഇത് കുട്ടികളുടെ രോഗപ്രതിരോധശേഷിയെ ഗണ്യമായി ബാധിക്കും. കുട്ടികളുടെ ശരീരം ആക്ടീവ് ആകത്തുമില്ല.
ഇനി നാലാമത്തെ പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് ഈ രണ്ടു മാസത്തെ വെക്കേഷൻ മാർച്ച് ഏപ്രിൽ മെയ് ഈ ഒരു മൂന്നുമാസം കാലയളവ് എന്ന് പറയുന്നത് കുട്ടികൾ പലപ്പോഴും വീട്ടിലാണ്. ഈ ഒരു പിരീഡിൽ കുട്ടികൾക്ക് ബാക്ടീരിയകളോ വൈറസുകളും ആകേണ്ട എക്സ്പോസ് ഇല്ല. നമ്മൾ പലപ്പോഴും നമ്മുടെ ശരീരത്തിലേക്ക് ഒരു വൈറസ് എത്തുന്ന സമയത്ത് ഈ വൈറസ് നമുക്ക് രോഗം ഉണ്ടാക്കുമ്പോൾ സംഭവിക്കുന്നത് നിങ്ങൾക്ക് അറിയാമല്ലോ. നമ്മുടെ ശരീരത്തിലെ ഈ വൈറസിനെതിരെയുള്ള ആന്റിബോഡികൾ ഡെവലപ്പ് ചെയ്യാറുണ്ട്. നമ്മുടെ ശരീരത്തിലെ ഈ ആന്റിബോഡികൾ ഉണ്ടെങ്കിലും വീണ്ടും ഒരു മാസത്തിനകത്ത് വീണ്ടും ഈ വൈറസ് നമ്മെ ആക്രമിച്ചിരുന്നാലും നമ്മുടെ ശരീരത്തിനകത്ത് ഇത് കയറുകയോ ഡെവലപ്പ് ചെയ്യുകയോ ഇല്ല.
കാരണം നമ്മുടെ ശരീരത്തിൽ ആൻറിബോഡികൾ ഉണ്ട്. കുട്ടികൾ ഈ മൂന്നു മാസം പ്രത്യേകിച്ച് വെക്കേഷൻ കാലഘട്ടത്തിൽ വീടിനകത്ത് ഇരിക്കുമ്പോൾ കുട്ടികളുടെ ശരീരത്തിൽ ഈ രോഗാണുക്കൾക്ക് എതിരെയുള്ള ആൻറിബോഡികൾ ഗണ്യമായി കുറയുന്നു. കാരണംഏതുതരത്തിലുള്ള ആന്റിബോഡിയാണെങ്കിലും പരമാവധി ഒരു 70 ദിവസം 100 ദിവസം വരെയാണ് ഈ ആന്റിബോഡികൾ ശക്തമായി ചെറുത്തുനിൽക്കുകയുള്ളൂ. അതുകഴിഞ്ഞാൽ ഇപ്പോഴത്തെ സീസണിൽ ഉള്ള എല്ലാ വൈറസുകളുടെയും ആന്റിബോഡികൾ കുറയും. ഇങ്ങനെ കുറയുന്ന സമയത്താണ് കുട്ടികൾ സ്കൂൾ തുറന്നിട്ട് ജൂണിൽ നേരെ സ്കൂളിൽ പോകുന്നത്. അവിടെ നിന്ന് പെട്ടെന്ന് വൈറസുകൾ വരികയും ആക്രമിക്കുകയും ചെയ്യുകയും ജലദോഷം, പനി, തൊണ്ടവേദന, കഫക്കെട്ട് തുടങ്ങിയ ജീവിതശൈലി രോഗങ്ങളിലേക്ക് പോവുകയും ചെയ്യുന്നു.
ഇനി അഞ്ചാമത്തെ കാരണം വെള്ളത്തിലൂടെ വളരെ പെട്ടെന്ന് പകരുന്ന രോഗമാണ്. സാധാരണഗതിയിൽ നമ്മൾക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് അവരുടെ ശരീരത്തിൽ വേണ്ടത്ര ശുചിത്വമില്ലായ്മ കൈകൾ കഴുകി സൂക്ഷിക്കുക, വൃത്തിയായിട്ട് നടക്കുക, മലമൂത്രവിസർജനത്തിനുശേഷം കൈകൾ കഴുകുക, ഭക്ഷണത്തിനുശേഷം കൈകൾ കഴുകുക, അവരുടെ ലഞ്ച് ബോക്സ് അതായത് അവരുടെ ഉച്ചഭക്ഷണത്തിന്റെ പാത്രം വൃത്തിയായി കഴുകി സൂക്ഷിക്കുക, ഈ കാര്യങ്ങൾ എല്ലാം വെക്കേഷൻ ആകുമ്പോൾ കുട്ടികൾ മറന്നുപോകുന്നു. ഇതുകൊണ്ട് എന്ത് സംഭവിക്കും ജൂൺ മാസം ആകുമ്പോൾ ഇത്തരത്തിൽ അടിസ്ഥാനപരമായ വൃത്തിയുടെ പാഠങ്ങൾ പലപ്പോഴും കുട്ടികൾ ഓർക്കാത്തത് കൊണ്ടോ പാലിക്കാത്തതുകൊണ്ടോ അവർക്ക് വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ വളരെ പെട്ടെന്ന് പിടിപെടും. ഛർദ്ദി, വയറുവേദന, വയറിളക്കം പോലെയുള്ള രോഗങ്ങൾ പ്രത്യേകിച്ച് ജൂൺ ജൂലൈ കാലഘട്ടത്തിൽ പടർന്നു പിടിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.
ഉറക്കവും അസുഖവും
ആറാമത്തെ കാരണം ഉറക്കത്തിൽ വരുന്ന മാറ്റമാണ്. ആരോഗ്യമുള്ള കുട്ടികൾക്ക് ഏറ്റവും കുറഞ്ഞത് 8 അല്ലെങ്കിൽ 10 മണിക്കൂർ ഉറക്കം വേണം. എന്നാൽ ഇപ്പോഴത്തെ കുട്ടികളുടെ ജീവിതശൈലി നിങ്ങൾക്ക് അറിയാമല്ലോ. വെക്കേഷൻ സമയത്ത് പല കുട്ടികളും രാത്രി വളരെ വൈകിയാണ് അതായത് 12:00 മണി 1 മണി വരെ ഒക്കെ ഉറങ്ങാതിരിക്കുന്ന കുട്ടികൾ ഉണ്ട്. എന്നാൽ വെക്കേഷൻ സമയത്ത് കുട്ടികൾക്ക് രാവിലെ 10 മണിക്ക് 11 മണിക്ക് ഉണർന്നാൻ മതി ഒരു കുഴപ്പവുമില്ല. സ്കൂളിൽ പോകുന്ന സമയത്ത് എന്ത് സംഭവിക്കും. കുട്ടികൾ രാവിലെ 6 മണിക്കോ 7 മണിക്കോ ഉണരേണ്ട ഒരു സാഹചര്യമാണ് ഉള്ളത്. രാത്രിയിൽ പലപ്പോഴും വൈകി കിടക്കുന്ന കുട്ടികൾക്ക് രാത്രി ശരിയായിട്ട് ഒരുപക്ഷേ ജൂൺമാസം ആകുന്ന സമയത്ത് അവരുടെ ഉറക്കശൈലി ശരിയാകാതെ വരികയും ശരിയായിട്ട് ഉറക്കം കിട്ടാതെ വരികയും ചെയ്യും. ഗണ്യമായിട്ട് അവരുടെ രോഗപ്രതിരോധശേഷി കുറയുകയും ചെയ്യും. സ്കൂൾ തുറക്കുന്ന സമയത്ത് കുട്ടികളിൽ രോഗം പടർന്നു പിടിക്കുന്നതിന് കാരണമാകുന്നു.
ഇനി തീരെ ചെറിയ കുട്ടികൾ ഒരു 3 വയസ്സു മുതൽ 6 വയസ്സ് വരെയുള്ള കുട്ടികളിൽ ഇടയ്ക്കിടെ വരുന്ന രോഗങ്ങളെ കുറിച്ച് വിശദീകരിക്കാം.സാധാരണ ഈ ഒരു പ്രായത്തിൽ നഴ്സറികളിലും അംഗനവാടികളിലും പോകുന്ന കുട്ടികളുടെ പ്രത്യേകത എന്ന് പറയുന്നത് ഇവരുടെ ശരീരത്തിലേക്ക് എത്തുന്ന ബാക്ടീരിയകളും വൈറസുകളോ ഉണ്ടാകുന്ന ആന്റിബോഡികൾ അതായത് രോഗപ്രതിരോധ കോശങ്ങൾക്ക് പരമാവധി ഒരു മൂന്നാഴ്ചവരെ നിലനിൽക്കാൻ സാധിക്കുള്ളൂ. ഏകദേശം 1 മാസം വരെയെ നിലനിൽക്കുകയുള്ളൂ. അതുകൊണ്ട് എന്ത് സംഭവിക്കും 3വയസ്സു മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക് മാസാമാസം ജലദോഷവും, ചുമയും, പനിയും , തൊണ്ടവേദനയും പിടിപെട്ടു കൊണ്ടേയിരിക്കും. ഇനി ഈ ജൂൺ ജൂലൈ മാസങ്ങളിൽ കുട്ടികൾക്ക് ഉണ്ടാകുന്ന ഇൻഫെക്ഷൻ തുടർച്ചയായിട്ട് വരുന്ന ഇൻഫെക്ഷൻ എങ്ങനെ കുറയ്ക്കാം.
കുട്ടികളുടെ രോഗപ്രതിരോധശേഷി എങ്ങനെ കൂട്ടാം എന്ന് വിശദീകരിക്കാം
ഈ രോഗങ്ങളെ എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം.
ഒന്നാമത്തെ കാരണം നിങ്ങളുടെ കുട്ടിക്ക് ഒരു അസുഖം വന്നാൽ ജലദോഷം, പനിയോ, വയറുവേദനയോ, കഫക്കെട്ടോ ഏതെങ്കിലും വന്നാൽ മിനിമം 4 ദിവസം കുട്ടികൾക്ക് വിശ്രമം കൊടുക്കുവാൻ ശ്രദ്ധിക്കുക. അപ്പോ നിങ്ങൾ കൂടെ നിൽക്കുകയോ ഇല്ലെങ്കിൽ കുട്ടികൾക്ക് ലീവ് കൊടുത്ത് വീട്ടിൽ തന്നെ വിശ്രമം എടുക്കുവാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യാം. കാരണം നമ്മുടെ ശരീരത്തിലേക്ക് ഒരു ബാക്ടീരിയയോ വൈറസോ എത്തിക്കഴിഞ്ഞാൽ അത് മറ്റുള്ളവരിലേക്ക് പകരാനുള്ള സമയം അതായത് ചെറിയ വൈറസ് പടരാനുള്ള സമയം 4 ദിവസം അല്ലെങ്കിൽ 5 ദിവസം വരെയാണ്. ഈ ദിവസങ്ങളിൽ കുട്ടികൾ വിശ്രമം എടുത്തു കഴിഞ്ഞാൽ കുട്ടികൾക്ക് അത് ഗുണകരമാണ്. കുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ പൂർണ്ണമായി കുറഞ്ഞ് പെട്ടെന്ന് നോർമൽ ആകാൻ അത് സഹായിക്കും.
രണ്ടാമത്തേത് കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനെ ചെറുക്കാൻ സാധിക്കും. നിങ്ങളുടെ കുട്ടികളുടെ രോഗം മാറുക എന്ന് മാത്രമല്ല കുട്ടികൾക്ക് വളരെ പെട്ടെന്ന് അവരുടെ ക്ഷീണം മാറാൻ സഹായിക്കും. കുട്ടികൾക്ക് ക്ഷീണം മാറിയില്ലെങ്കിലുഉള്ള അപകടം മറ്റൊരു ഇൻഫെക്ഷൻ സ്കൂളിൽ നിന്ന് വളരെ പെട്ടെന്ന് ഈ കുട്ടികൾക്ക് കിട്ടാൻ കാരണമാകും. അതുകൊണ്ട് ഒരു അസുഖം പിടിച്ചാൽ മിനിമം 4 ദിവസമെങ്കിലും കുട്ടികൾക്ക് വിശ്രമം കൊടുക്കുവാനായി ശ്രദ്ധിക്കുക. കുട്ടികൾ നിർബന്ധമായും 8 മുതൽ 10 മണിക്കൂർ വരെ ഉറക്കം വേണം. അതായത് അത്യാവശ്യം മുതിർന്ന കുട്ടികളൊക്കെ ആയാൽ ഒരു 8 മണിക്കൂർ എങ്കിലും കുട്ടികൾക്ക് ഉറക്കം വേണം. ചെറിയ കുട്ടികൾക്ക് 10 മണിക്കൂർ ഒരു ദിവസം ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് അത്യാവശ്യം ആണ്.
ഇനി മൂന്നാമത്തെ പ്രധാന കാരണം കുട്ടികളുടെ സ്ട്രസ് കുറയ്ക്കുക. ജൂൺ മാസം തുടങ്ങിയ ഉടൻ തന്നെ കുട്ടികൾക്ക് അനാവശ്യമായ ട്യൂഷൻ, ഹോം വർക്ക് തുടങ്ങിയ ഹെവി ആയിട്ടുള്ള സ്ട്രസ്സ് നൽകി അവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കാതിരിക്കുക. ഈ സ്ട്രെസ്സ് കുട്ടികളെ മാനസിക കടുത്ത പിരിമുറുക്കത്തിലേക്ക് എത്തിക്കും. പലപ്പോഴും അവരുടെ രോഗപ്രതിരോധശേഷി കുറയ്ക്കുവാനും കാരണമാകും. അതുകൊണ്ട് ഗ്രാജ്വലി കുട്ടികളെ അവരുടെ പഠനത്തിൽ മുഴുകാൻ അനുവദിക്കുക. കാരണം അവരുടെ ആരോഗ്യം വർദ്ധിക്കുകയും ആ ഒരു ജീവിതശൈലിയിൽ അവർ ഇഴുകി ചേരുകയും ചെയ്യും.
കുട്ടികളുടെ ഭക്ഷണം
കുട്ടികൾക്ക് ബേക്കറി പലഹാരങ്ങളും, ജ്യൂസുകളും അല്ലെങ്കിൽ പാക്കിംഗ് ആയ ഭക്ഷണങ്ങളും പ്രിസർവേറ്റീസ് ചേർത്ത ഭക്ഷണങ്ങും കളർ ചേർത്തിട്ടുള്ള ഭക്ഷണങ്ങളും കരിച്ച പൊരിച്ച ഭക്ഷണങ്ങളും അനാവശ്യമായി നൽകി കഴിഞ്ഞാലുള്ള കുഴപ്പം കുട്ടികളുടെ ഇമ്മ്യൂണിറ്റി അതായത് രോഗപ്രതിരോധശേഷി ആയിക്കോട്ടെ അവരുടെ ദഹനവ്യൂഹത്തിന്റെ പ്രവർത്തനമായി കൊള്ളട്ടെ താളം തെറ്റാൻ കാരണമാകും. ഇത്തരത്തിലുള്ള ഭക്ഷണം പരമാവധി കുറച്ചുകൊണ്ട് അവർക്ക് പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ ഇവ നിർബന്ധമായും നൽകുവാൻ ശ്രമിക്കുക. പഴങ്ങളും, പച്ചക്കറികളും നിങ്ങൾ വില കൂടിയ ഒന്നിന്റെയും പിറകെ പോകേണ്ട കാര്യമില്ല. നിങ്ങളുടെ നാട്ടിൽ ഇപ്പോഴത്തെ സീസണിൽ കിട്ടുന്ന പഴങ്ങളും, പച്ചക്കറികളും നിർബന്ധമായും കുട്ടികളെ കഴിക്കുവാൻ ശീലിപ്പിക്കുക. അവരുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തേണ്ടതാണ്.
പ്രത്യേകിച്ച് കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്ത് അവരുടെ കൈകൾ കഴുകുവാനുള്ള ശീലവും, മലമൂത്ര വിസർജനത്തിനുശേഷം അവരുടെ കൈകളും കാലുകളും വൃത്തിയായി കഴുകുകയും അവരുടെ പാത്രങ്ങൾ വൃത്തിയായി കഴുകി സൂക്ഷിക്കുക പോലെയുള്ള മാർഗങ്ങൾ ശീലിപ്പിക്കുക. അതുപോലെ ഉദരരോഗങ്ങൾ അതായത് വയറിനെ ബാധിക്കുന്ന രോഗങ്ങൾ വരാതിരിക്കാൻ കുട്ടികൾക്ക് പഴകിയ ഭക്ഷണം നൽകാതിരിക്കുക. കുറച്ചു ഭക്ഷണം എങ്കിലും രാവിലെ ഫ്രഷായി ഉണ്ടാക്കി കൊടുക്കാൻ ശ്രദ്ധിക്കുക. ഫ്രിഡ്ജിൽ വെച്ചത് ചൂടാക്കി കുട്ടികൾക്ക് രാവിലെ കൊടുത്തു വിട്ടു കഴിഞ്ഞാൽ ഉച്ചയാകുമ്പോഴേക്കും അത് കേടായി തുടങ്ങുവാനും കുട്ടികളുടെ വയറിന് പ്രശ്നം വരുവാനും കാരണമാകും. രാവിലെ ചോറൊക്കെ ഉണ്ടാക്കുന്ന സമയത്ത് ആ ചോറ് തിളക്കുന്ന വെള്ളത്തിനകത്ത് ഇഞ്ചി അരിഞ്ഞിട്ട് ആ വെള്ളത്തിൽ ചോറ് വയ്ക്കുക. കുട്ടികൾക്ക് വരുന്ന ആന്തരിക പ്രശ്നങ്ങളായ പ്രത്യേകിച്ച് വയറുവേദന, ഗ്യാസ് പ്രശ്നങ്ങൾ വളരെ പെട്ടെന്ന് വയർ കേടാകുന്ന സാഹചര്യങ്ങൾ ഇവ ഒഴിവാക്കാൻ സാധിക്കും. ഈ ഒരു രീതിക്ക് കുട്ടികൾക്ക് ബാലൻസ്ഡ് ആയ ഭക്ഷണവും ശുദ്ധജലവും കൊടുക്കാനായിട്ട് ശ്രമിക്കുക.
വ്യായാമം
ഇനി അടുത്തത് വ്യായാമം ആണ്. ദിവസത്തിൽ വളരെ ടൈറ്റ് ഷെഡ്യൂൾ ആയിട്ട് കുട്ടികളെ പേക്ക് ചെയ്യുന്ന സമയത്ത് ട്യൂഷൻ അതുകഴിഞ്ഞാൽ സ്കൂൾ കോളേജ് വൈകുന്നേരം വീണ്ടും ട്യൂഷൻ ഇതുമൂലം കുട്ടികളെ വ്യായാമം ചെയ്യിപ്പിക്കുന്ന കാര്യം നിങ്ങൾ പലപ്പോഴും മറന്നു പോകുന്നു. ഫ്രീ പിരീഡ് കിട്ടുമ്പോൾ പോലും വേറെ ഏതെങ്കിലും വിഷയത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുന്നതിന് പകരം അത്യാവശ്യം കുട്ടികളെ കളിക്കാൻ അനുവദിക്കുക. 1 മണിക്കൂർ മുതൽ 1 1/2 മണിക്കൂർ വരെ കുട്ടികൾക്ക് വ്യായാമം നിർബന്ധമാണ്. എങ്കിൽ അവരുടെ രോഗപ്രതിരോധശേഷി ഗണ്യമായി വർദ്ധിക്കും. അമിത വണ്ണമുള്ള കുട്ടികൾ വ്യായാമം ചെയ്തു നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുക. വണ്ണം വയ്ക്കുന്ന ഭക്ഷണം കുട്ടികൾക്ക് നൽകരുത്. കാരണം വണ്ണമല്ല ആരോഗ്യം എന്നുള്ളത് ഇനിയെങ്കിലും മാതാപിതാക്കൾ തിരിച്ചറിയേണ്ടത് ആവശ്യമാണ്. ഈ ഒരു രീതിയിൽ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് സ്കൂൾ തുറക്കുന്ന സമയത്ത് പടർന്നു പിടിക്കുന്ന രോഗങ്ങളെ ഫലപ്രദമായി ചെറുക്കുവാൻ സാധിക്കും. എല്ലാ മാതാപിതാക്കളുടെ അറിവിലേക്കും നിങ്ങൾ ഈ അറിവ് ഷെയർ ചെയ്യുക. കാരണം സ്കൂൾ തുറക്കുന്ന സമയത്ത് കുട്ടികൾക്കുണ്ടാകുന്ന പലവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് എല്ലാ മാതാപിതാക്കളും. അതുകൊണ്ടുതന്നെ ഞാൻ തരുന്ന ഇൻഫർമേഷൻ എല്ലാവർക്കും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.
Leave a Reply