IS SALT WHITE POISON? ഉപ്പ് വെളുത്ത വിഷമോ?
ആരോഗ്യത്തിനെ സംബന്ധിക്കുന്ന ഏതൊരു വിഷയങ്ങളിലും സാധാരണ നമ്മൾ ഒരു ക്ലിനിക്കൽ ഫൈറ്റിംഗ് ആയിക്കോട്ടെ, നമ്മുടെ എക്സ്പീരിയൻസ് ആയിക്കോട്ടെ, അല്ലെങ്കിൽ ഒരു ഡോക്ടർ പറഞ്ഞു എന്ന് കരുതി ലോകമെമ്പാടും അംഗീകരിക്കപ്പെടണമെന്നില്ല. ലോകമെമ്പാടും ഒരു ആരോഗ്യത്തിന് സംബന്ധിച്ച് ഏതൊരു വിഷയവും ഭക്ഷണകാര്യവും അംഗീകരിക്കണമെങ്കിൽ W H O പറയണം. W H O എന്നു പറയുന്നത് “വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ” ആണ്. ലോകമെമ്പാടുമുള്ള ആരോഗ്യപരമായ കാര്യങ്ങളിലെ അന്തിമമായ അഭിപ്രായം പറയുന്നതും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നത് W H O ആണ്. W H O അവരുടെ ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗം തലവൻ ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. ലോകത്ത് അടുത്ത 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മരണം ഉണ്ടാകാൻ അല്ലെങ്കിൽ രോഗങ്ങൾ ഉണ്ടാകാൻ കാരണം ഉപ്പ് തന്നെയാണ്. ഉപ്പ് സാധാരണ നമ്മൾ എല്ലാവരും തന്നെ വെളുത്ത വിഷം എന്ന രീതിയിൽ ഒക്കെയാണ് പറയുന്നത്. എങ്കിൽപോലും നമ്മുടെ ഭക്ഷണത്തിൽ ഏറ്റവും കൂടുതൽ ഉപ്പ് ഒഴിയാബാധയായി നമ്മൾ ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ ഇപ്പോൾ W H O യുടെ കണക്കുപ്രകാരം ഓരോ വർഷവും 18 ലക്ഷം ആളുകൾ ലോകമെമ്പാടും കൂടുതൽ ഉപ്പ് ശരീരത്തിൽ എത്തുന്നതുകൊണ്ട് മരണപ്പെടുന്നു എന്നാണ് കണക്ക്. അടുത്ത 10 വർഷത്തിൽ ഇത് പതിന്മടങ്ങായി വർധിക്കുമെന്നാണ് അവരുടെ കണക്ക് പറയുന്നത്. ഇത് കേൾക്കുമ്പോൾ നമുക്ക് പലപ്പോഴും അത്ഭുതം തോന്നാം. പക്ഷേ ഇത് അത്ഭുതമല്ല സത്യമാണ്. ഉപ്പ് എന്ന് പറയുന്ന സോഡിയം ക്ലോറൈഡ് നമ്മുടെ ശരീരത്തിൽ ആവശ്യമാണ്. എന്നാൽ ഒരു പരിധിക്ക് മുകളിലേക്ക് പോയാൽ ഇത് നമ്മുടെ ശരീരത്തിന് പലവിധ ദൂഷ്യഫലങ്ങളും ഉണ്ടാക്കും.
ഉപ്പ് എങ്ങനെയാണ് വെളുത്ത വിഷമായി മാറുന്നത്?
നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് സോഡിയം ഒരു പരിധിവരെ ആവശ്യമാണ്. ഒരു ദിവസം ഏകദേശം 0.5ഗ്രാം വരെ സോഡിയം നമ്മുടെ ശരീരത്തിന്റെ വൈറ്റൽ പ്രവർത്തനങ്ങൾക്ക് അതായത് മസിലുകളുടെ പ്രവർത്തനത്തിനും, തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും, ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കും, നേർവിന്റെ കൃത്യമായ പ്രവർത്തനത്തിനും അതായത് ഞരമ്പുകളുടെ പ്രവർത്തനത്തിനും ഉപ്പ് അത്യാവശ്യമാണ്. ഒരു ദിവസം നമ്മുടെ ശരീരത്തിന് മാക്സിമം കഴിക്കാവുന്ന ഉപ്പിന്റെ അളവ് ഏകദേശം നാല് ഗ്രാം വരെ വലിയ പ്രോബ്ലം ഇല്ലാതെ കഴിക്കാൻ സാധിക്കും. നിങ്ങൾക്ക് ഒരു B P യുടെ ടെൻഡൻസി അതായത് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെങ്കിലോ അമിതവണ്ണം ഉണ്ടെങ്കിലോ നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം താളം തെറ്റിയിട്ടുണ്ടെങ്കിലോ ഉപ്പിന്റെ അളവ് ഒരു ദിവസം പരമാവധി കഴിക്കാമെന്ന് പറയുന്നത് ഏകദേശം 1.1 ഗ്രാം മാത്രമാണ്. എന്നാൽ W H O യുടെ കണക്ക് പ്രകാരം ലോകമെമ്പാടും ഇന്ന് ജനങ്ങൾ ഒരു ദിവസം 10.8 ഗ്രാം വരെ കഴിക്കുന്നുണ്ട്. നമുക്ക് അനുവദിനീയമായതിനേക്കാൾ ഏകദേശം 2 1/2 ഇരട്ടിയാണ് നമ്മൾ ഒരു ദിവസം ഉപ്പ് കഴിക്കുന്നത് എന്നാണ് കണക്ക്. അതുകൊണ്ടാണ് W H O പറയുന്നത് അടുത്ത 10 വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകളെ രോഗികൾ ആക്കുന്നത് ഉപ്പു തന്നെയാണ്.
ഉപ്പ് എങ്ങനെയാണ് വെളുത്ത വിഷമായി മാറുന്നത് എന്ന് വിശദീകരിക്കാം
സോഡിയത്തിന്റെ അളവ് ഒരു പരിധിക്ക് മുകളിൽ നമ്മുടെ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ, ഉപ്പ് നമ്മുടെ ശരീരത്തിൽ കൂടുതൽ അടിഞ്ഞുകൂടാതിരിക്കാൻ വേണ്ടി ശരീരത്തിൽ ജലാംശത്തിന്റെ അളവ് ശരീരം ഓട്ടോമാറ്റിക്കൽ ആയി കൂട്ടും. അതായത് നമ്മുടെ വൃക്കകൾ ശരീരത്തിൽ നിന്നും പുറത്തേക്ക് അരിച്ചു കളയുന്ന മൂത്രത്തിന്റെ അളവ് കുറച്ചു കൊണ്ടാണ് നമ്മുടെ ശരീരത്തിനകത്ത് ജലാംശം കൂട്ടുന്നത്. ഇത് നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ചുറ്റും കൂടുതൽ വെള്ളം കെട്ടുന്നതിന് കാരണമാകും. നമ്മുടെ രക്തക്കുഴലിനകത്ത് കൂടുതൽ ജലാംശം നിലനിൽക്കുന്നതിന് കാരണമാകും.
ഇതുകൊണ്ട് എന്ത് സംഭവിക്കും?
നമ്മുടെ ഹൃദയത്തിന് വളരെയധികം പ്രഷറില് രക്തം പമ്പ് ചെയ്യേണ്ടിവരും. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്ക് എത്തുന്നതിനു വേണ്ടിയാണ് കാരണം അത്രത്തോളം വോളിയം വാട്ടർ നമ്മുടെ രക്തത്തിൽ ഉണ്ട്. ഇങ്ങനെ തുടർച്ചയായിട്ട് അമിതമായ പ്രഷറില് നമ്മുടെ ഹൃദയത്തിന് പമ്പ് ചെയ്യേണ്ടി വരുമ്പോൾ എന്ത് സംഭവിക്കും. ഒരാളുടെ രക്തസമ്മർദ്ദം അതായത് ക്രമേണ B P കൂടി വരുന്നു. B P ഇങ്ങനെ ഉയർന്ന് ഉയർന്ന് വരുമ്പോൾ രക്തക്കുഴലിന്റെ ഉൾവശത്തെ ലൈൻ കേടുവരാൻ തുടങ്ങും. അതായത് നമ്മുടെ വീട്ടിലുള്ള പൈപ്പില്ലേ വെള്ളം ഒഴിക്കുന്ന പൈപ്പ് അതായത് റബർ ട്യൂബിൽ അകത്തുകൂടി ഉയർന്ന ഫോഴ്സിൽ വെള്ളം പമ്പ് ചെയ്യപ്പെട്ടാൽ ആ പൈപ്പ് പൊട്ടിപ്പോകും ഇല്ലേ ഇതേ അവസ്ഥ തന്നെയാണ് രക്തക്കുഴലിനകത്ത് ഉണ്ടാകുന്നത്. ഇതാണ് നമുക്ക് പലപ്പോഴും ഹൃദയഘാതവും സ്ട്രോക്കും ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം. ഇതുകൊണ്ട് തീർന്നില്ല ഉയർന്ന രീതിക്ക് രക്തം പമ്പ് ചെയ്യേണ്ടി വരുന്നത് നമ്മുടെ ഹൃദയത്തിൻറെ പേശികളുടെ ആരോഗ്യം മോശമാക്കുന്നു. ഹൃദയത്തിൻറെ ഇടതുവശത്തിന്റെ താഴത്തെ അറയുടെ പേശികൾക്ക് കൂടുതലായി വണ്ണം വയ്ക്കുന്ന അവസ്ഥയിലേക്ക് ക്രമേണ എത്തുന്നു.
കൂടാതെ നമ്മുടെ ഹൃദയത്തിൻറെ പേശികൾ കാലക്രമേണ അവയുടെ ആരോഗ്യം മോശമാകുന്ന ഒരു അവസ്ഥയിലേക്ക് എത്തും. ഇങ്ങനെ ഒരു പക്ഷേ ഹൃദയാഘാതത്തിലേക്ക് ചെന്ന് എത്തിയെന്ന് വരാം. ഇവിടംകൊണ്ട് മാത്രം തീരുന്നില്ല. ഉയർന്ന ഫോഴ്സിൽ രക്തം പമ്പ് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ വരുന്നു. നമ്മുടെ തലച്ചോറിന് അകത്തേക്കുള്ള രക്ത സമ്മർദ്ദം വല്ലാതെ വർധിക്കുകയും തലച്ചോറിലെ രക്തക്കുഴൽ പൊട്ടുന്ന പക്ഷാഘാതം, സ്ട്രോക്ക് എന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. അതുപോലെ രക്തം ഉയർന്ന തോതിൽ പമ്പ് ചെയ്യുന്നത് വൃക്കകൾക്ക് അകത്തുള്ള കോശങ്ങളുടെ ആരോഗ്യം മോശമാകുന്നു. നിങ്ങൾക്ക് അറിയാമല്ലോ നമ്മുടെ വൃക്കകൾക്ക് അകത്ത് ചെറിയ അരിപ്പകൾ പോലെയുള്ള കോശങ്ങളുണ്ട്. ഈ അരിപ്പകൾക്ക് അകത്ത് ഉയർന്ന സമ്മർദ്ദത്തിൽ രക്തം വന്നാൽ എന്ത് സംഭവിക്കും. അരിപ്പകൾ കൂടുതൽ വികസിച്ചു പോകും. ഇത് വികസിക്കുന്നതുമൂലം വൃക്കകൾക്ക് അകത്തുള്ള ലവണങ്ങൾ പുറത്തേക്ക് പമ്പ് ചെയ്തു പോകുന്ന ഒരു അവസ്ഥയിലേക്ക് എത്തും. ക്രമേണ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിൽ വൃക്കരോഗം ഉണ്ടാകുന്നത് ഇങ്ങനെയാണ്.
മൂന്നാമത്തെ പ്രോബ്ലം നമ്മുടെ എല്ലുകളുടെ ആരോഗ്യം മോശമാകാൻ കാരണമാകും. ഉയർന്ന രക്തസമ്മർദ്ദം എങ്ങനെയാണ് എല്ലുകളെ മോശമാക്കുന്നത് എന്ന് പലർക്കും സംശയം തോന്നാം. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ അതായത് രക്തത്തിൽ സോഡിയത്തിന്റെ അളവ് വല്ലാതെ കൂടി വന്നാല് നമ്മുടെ വൃക്കകളുടെ അകത്തുകൂടി കാൽസ്യം അമിതമായിട്ടുള്ള അളവിൽ മൂത്രത്തിലൂടെ പുറത്തേക്ക് പോകും.രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറഞ്ഞാൽ എല്ലുകളിൽ നിന്ന് കാൽസ്യം കൂടുതലായി രക്തത്തിലേക്ക് പങ്കുചെയ്യുകയും എല്ലുകളുടെ ആരോഗ്യം മോശമാവുകയും ചെയ്യും. അതായത് അമിതമായി ഉപ്പ് നിങ്ങളുടെ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ നിങ്ങളുടെ എല്ലുകൾ വീക്ക് ആവുകയും എല്ലുകൾ പൊടിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യും.
നാലാമത്തെ പ്രശ്നം ഉപ്പ് അമിതമായി അടങ്ങിയിട്ടുള്ള ഭക്ഷണം ക്രമേണ നമ്മുടെ ആമാശയത്തിന്റെ ആരോഗ്യം മോശമാക്കുന്നു. അതായത് ഉപ്പ് ചേർത്തിട്ടുള്ള ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആമാശയത്തിനകത്ത് സ്റ്റൊമക്ക് കാൻസർ വരാൻ കാരണമാകുന്നു എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഒരു രീതിക്കൊപ്പമാണ് നമ്മുടെ ഉപ്പ് വെളുത്ത വിഷമായി മാറുന്നത്. ഞാൻ ഈ പറയുന്നത് കേൾക്കുമ്പോൾ പലരും വിചാരിക്കും ഞാൻ ഒന്നും ഒരുപാട് ഉപ്പ് കഴിക്കുന്നില്ലല്ലോ എന്ന്. ഭക്ഷണത്തിനകത്ത് ചെറിയ അളവ് ഉപ്പ് അല്ലേ ചേർക്കുന്നുള്ളൂ എന്നാൽ തീരുന്നില്ല. നമ്മൾ എടുക്കുന്ന ഓരോ ഭക്ഷണത്തിനും രുചി വേണമെങ്കിൽ നമ്മൾ ഉപ്പ് കൂടുതൽ ചേർത്ത് തന്നെയാണ് കഴിക്കുന്നത്. നമുക്ക് ഒന്ന് കണക്കുകൂട്ടി നോക്കാം. നമ്മൾ കഴിക്കുന്ന ബ്രേക്ക് ഫാസ്റ്റ് ഇഡ്ലി, ചമ്മന്തി ആയിക്കോട്ടെ ഇഡ്ഡലി മാവിനകത്ത് ഉപ്പ് മിക്സ് ചെയ്യുന്നുണ്ട്. നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന മാവ് ആണെങ്കിൽ കൂടുതൽ രുചിക്കുവേണ്ടി കൂടുതൽ ഉപ്പ് മിക്സ് ചെയ്യുന്നു. ചമ്മന്തിക്ക് അകത്തും ഉപ്പ് ചേർക്കുന്നുണ്ട്. നമ്മൾ ഇടയ്ക്ക് കഴിക്കുന്ന കഞ്ഞിവെള്ളം ഉപ്പിട്ടല്ലേ കുടിക്കുനുള്ളൂ.
ചോറിനകത്തും കറികളിലും ഒക്കെ ഉപ്പ് ചേർക്കുന്നു. ഇത് കൂടാതെയാണ് അച്ചാറുകൾ, ഉപ്പിലിട്ടത്, ഉണക്കമീൻ ഇവയൊക്കെ കഴിക്കുന്നത്. ഇനി നാലുമണിക്ക് നട്ട്സ് കഴിക്കുന്നു. ഉപ്പുള്ള നട്ട്സ് അല്ലേ നമുക്ക് കൂടുതൽ ഇഷ്ടം ഏതെങ്കിലും പിസ്ത നിങ്ങൾ ഉപ്പില്ലാതെ കണ്ടിട്ടുണ്ടോ? ഇല്ല അല്ലേ? ഇതൊന്നും കൂടാതെ സിമ്പിൾ ആയി പറയാം. ബേക്കറിയിൽ നിന്ന് ബ്രഡ് വാങ്ങുന്നു അതിലെ നാല് ചെറിയ പീസ് ബ്രെഡിനകത്ത് നമുക്ക് ഒരു ദിവസം വേണ്ട ഏകദേശ ഉപ്പിന്റെ പകുതി അളവ് അടങ്ങിയിട്ടുണ്ട്. ആരെങ്കിലും അറിയുന്നുണ്ടോ ഇത്രയും സോഡിയം നമ്മുടെ അകത്ത് ചെല്ലുന്നത്. ഇതിനുപുറമേ വറവ് സാധനങ്ങൾ എല്ലാത്തിലും ഉപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് W H O പറയുന്നത് ഒരു ദിവസം ഏകദേശം 10.5 ഗ്രാം വരെ ഉപ്പ് നമ്മുടെ ശരീരത്തിൽ എത്തുന്നു എന്ന്. വറ പൊരി ഭക്ഷണം കഴിക്കുന്ന മലയാളികളുടെ ശരീരത്തിൽ ഒരു ദിവസം ഏകദേശം 14 ഗ്രാം ഉപ്പ് എത്തുന്നു എന്നാണ് കണക്കുകൾ പറയുന്നത്.
എന്തുകൊണ്ടാണ് മലയാളികളുടെ ഇടയിൽ ഇത്രയും ഹൃദയ പ്രശ്നങ്ങളും അമിതവണ്ണവും എല്ല് പ്രശ്നങ്ങളും കിഡ്നി പ്രശ്നങ്ങളും വരുന്നത് എന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ. അതുകൊണ്ടാണ് നിങ്ങൾ ഉപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കുക എന്ന് പറയുന്നത്. കറികളിൽ ചേർക്കുന്ന ഉപ്പ് ഒരു ചെറിയ അളവിൽ മാത്രമായി ചേർക്കാൻ നിങ്ങൾ വീട്ടിൽ പറയുക. നിങ്ങൾ ഭക്ഷണം പാകം ചെയ്യുമ്പോൾ നമുക്ക് ആവശ്യത്തിന് ചെറിയതോതിൽ ഇട്ട് ശീലിച്ചാൽ ആദ്യ രണ്ടു മൂന്നു ദിവസം നമ്മൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും പിന്നീട് നാം അതുമായി പൊരുത്തപ്പെടുകയും ചെയ്യും. അതുപോലെ ബേക്കറി സാധനങ്ങളിൽ ചേർക്കുന്ന ഉപ്പിന്റെ അളവ് ക്രമപ്പെടുത്തി കൊണ്ടുള്ള നിയമങ്ങൾ വരേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമ്മുടെ വരും തലമുറ ഉപ്പിന് അടിറ്റായി രോഗികൾ ആകാതിരിക്കുകയുള്ളൂ. ബേക്കറിയിൽ നിന്നും വാങ്ങുന്നത് ഒരു പരിധിവരെ കുറച്ചാൽ രോഗങ്ങളിൽ നിന്നും മാറ്റം സംഭവിക്കും. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ അമിതവണ്ണം ഉള്ളവർ പ്രമേഹ രോഗമുള്ളവർ വൃക്ക രോഗമുള്ളവർ എല്ലാം തന്നെ നിങ്ങൾ കഴിക്കുന്ന ഉപ്പിന്റെ അളവ് പരമാവധി കുറയ്ക്കുക. അതായത് ഒരു ദിവസം 1.5 ഗ്രാമിന് മുകളിൽ ഉപ്പ് നിങ്ങളുടെ ഉള്ളിലേക്ക് പോകാൻ അനുവദിക്കരുത്. കഴിയുന്നത്ര ഉപ്പിലിട്ടത്, അച്ചാറുകൾ ഇവ ഒഴിവാക്കുന്നത് നല്ലതാണ്. പ്രോസസ് ചെയ്തുവരുന്ന മീനിനകത്ത് ഇറച്ചിക്കകത്തും അതായത് ഉണക്കമീൻ, ഉണക്ക ഇറച്ചി ഇവയ്ക്കകത്ത് വളരെ ഉയർന്ന അളവിലാണ് ഉപ്പ് അടങ്ങിയിരിക്കുന്നത്. അതുപോലെ നിങ്ങൾ പുറത്തുനിന്നും വാങ്ങുന്ന പിസ, ബർഗർ ഇവയ്ക്കകത്തും സോഡിയത്തിന്റെ അളവ് വളരെ ഉയർന്നതാണ്. അതിലുള്ള കണ്ടൻറ് നിങ്ങൾക്ക് വായിച്ചാൽ മനസ്സിലാക്കാം. ഇത്തരം ഭക്ഷണങ്ങൾ പരമാവധി കുറച്ചു ഉപയോഗിച്ചാൽ ഉപ്പ് എന്ന വെളുത്ത വിഷത്തിന് പരമാവധി കുറച്ചുകൊണ്ട് അതിൻറെ ദോഷഫലങ്ങളെ കുറച്ച് മുന്നോട്ട് പോകാൻ സാധിക്കും. ഇതിനു പരിഹാരമായി നമ്മുക്ക് ഇന്തുപ്പ് ഉപയോഗിക്കാം.
എല്ലാ സുഹൃത്തുക്കളുടെ അറിവിലേക്കും ഈ ഒരു ഇൻഫർമേഷൻ ഷെയർ ചെയ്യുക. കാരണം ഉപ്പ് എന്ന വെളുത്ത വിഷം നമ്മുടെ ശരീരത്തിൽ എത്രത്തോളം അപകടം ഉണ്ടാക്കുന്നു എന്നുള്ളത് ലോകമെമ്പാടും തിരിച്ചറിഞ്ഞ് കുറയ്ക്കുവാനുള്ള ശ്രമത്തിലാണ് എല്ലാവരും. ഇനി വരും തലമുറയെ ഈ വെളുത്ത വിഷത്തിന്റെ പിടിയിൽ നിന്നും അകറ്റി ആരോഗ്യത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ സഹായിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.
HAPPY JOURNEY
Leave a Reply