അജീർണ്ണം ( ദഹനക്കേട്)
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറുവേദന വരുന്നത് ദഹനക്കേടിൻ്റെ ലക്ഷണമാണ്. നിങ്ങളിൽ ചിലർക്ക് ഉണ്ടാവും ഭക്ഷണം കഴിച്ചാൽ അപ്പോ തന്നെ ട്രോയ്ലറ്റിൽ പോകുന്ന ശീലം ഇത് ദഹനക്കേടിൻ്റെ പ്രശ്നമാണ്. അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിച്ചാലും ദഹനക്കേട് സംഭവിക്കും. അതുപോലെ രാത്രി ഒരു പാട് വൈകി ഭക്ഷണം കഴിക്കുന്നതു മൂലവും ദഹനക്കേട് അഥവാ ഡിസ്പെപ്സിയ എന്ന അവസ്ഥ വരുന്നു. അതുപോലെ രാത്രി വൈകി പൊറോട്ട പോലെയുള്ള മൈദയിൽ ഉണ്ടാകുന്ന പെട്ടന്ന് ദഹിക്കാത്ത ഭക്ഷണം മൂലവും നിങ്ങൾക്ക് ദഹനക്കേട് സംഭവിക്കാം. നമ്മുടെ ആമാശയത്തിലെ ഈ അസ്വസ്ഥതകളെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണിത്. വയറിൻ്റെ മുകൾ ഭാഗത്ത് കത്തുന്നതുപോലെയുള്ള വേദനയോ വയറിൽ അസ്വസ്ഥതയോ അനുഭവപ്പെടുന്നത് ദഹനക്കേടിൻ്റെ ലക്ഷണമാണ്. ദഹനക്കേട് ഒരു രോഗമല്ല. എന്നിരുന്നാലും, ഇത് മറ്റ് ദഹന രോഗങ്ങളുടെ ലക്ഷണമാകാം. ഇത് ഒഴിവാക്കാന്നുള്ള പരിഹാരമാർഗ്ഗങ്ങളും ആയൂർവ്വേദത്തിലും നമ്മുടെ പറമ്പുകളിലും പാടങ്ങളിലും ലഭ്യമാണ്. ഇത് ഭയപ്പെടേണ്ട കാര്യമില്ല. എന്നാൽ എല്ലാ രോഗങ്ങളും ദഹനക്കേട് തന്നെ ആവണമെന്നില്ല.
ലക്ഷണങ്ങൾ:
- പുകവലി
- ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നും
- അടിവയർ വീർക്കുന്ന ഒരു തോന്നൽ
- വയറുവേദന
- വയറിൻ്റെ വശങ്ങളിൽ വേദന
- വയറിലോ മുകളിലെ വയറിലോ കത്തുന്ന വേദന
- ഹൈപ്പർ അസിഡിറ്റി
- ഓക്കാനം, ഛർദ്ദി
- വയറ്റിൽ മുരളുന്നതോ പൊടിക്കുന്നതോ ആയ ശബ്ദം
- വായിൽ അസിഡിക് രുചി
- വയറ്റിലെ ഉള്ളടക്കം എരിയുകയോ ബെൽച്ചിംഗ് ചെയ്യുകയോ ചെയ്യുക
അജീർണ്ണം അഥവ ദഹനക്കേടിൻ്റെ പരിഹാര മാർഗ്ഗങ്ങൾ:
- നീലയമരിവേരുകൊണ്ടുള്ള കഷായം സേവിക്കുക.
- പൊൻകാരം (പൊരികാരം) പൊരിച്ചു പൊടിച്ച് ചേർത്ത വെള്ളം വറ്റിച്ചു കുടിക്കുക.
- കൊടുത്തൂവവേര് അരച്ചു കറിയുപ്പുകൂട്ടി കഴിക്കുക.
- ഇഞ്ചി, വെളുത്തുള്ളി എന്നിവ ചവച്ചരച്ച് തിന്നുക.
- പുളിയാരില ചമ്മന്തിയുണ്ടാക്കി കഴിക്കുക.
- കരിമ്പിൻനീരും തിപ്പലി പൊടിച്ചതും തൈരിൽ ചേർത്തു കഴിക്കുക.
- മുരിങ്ങാത്തൊലിനീരിൽ കുറച്ച് ഇന്തുപ്പ് ചേർത്തു കഴിക്കുക.
- ഇഞ്ചിയുടെ ഇല അരച്ചത് 10 ഗ്രാം കഴിക്കുക.
- മുത്തങ്ങാക്കിഴങ്ങ് ഉണക്കി ശീലപ്പൊടിയാക്കി അതിൽനിന്ന്
5 ഗ്രാം പൊടിവീതം പഞ്ചസാര, പാൽ, തേൻ ഇവയിൽ ഏതെ ങ്കിലുമൊന്നുചേർത്ത് പതിവായി കഴിക്കുക. - അജീർണ്ണം ശക്തമാണെങ്കിൽ ചൂടുവെള്ളത്തിൽ ഉപ്പു ചേർത്തോ കടുകരച്ച് കലക്കിയ വെള്ളം ചേർത്തോ ഛർദ്ദിപ്പിക്കുക. കായിക ശേഷിയുള്ളവർക്കേ ഇതു ചെയ്യാവൂ ശരീരം കോച്ചിവലിക്കുന്ന പക്ഷം ചൂടുപിടിപ്പിക്കുകയും പുതച്ചു കിടത്തുകയും വേണം.
Indigestion
Abdominal pain after eating is a symptom of indigestion. Some of you have the habit of going to the toilet immediately after eating, this is an indigestion problem. Or overeating can cause indigestion. Similarly, eating too late at night can lead to indigestion or dyspepsia. Similarly, you can also suffer from indigestion due to fast indigestible food like porota late at night. This is the term used to describe these disturbances in our stomach. A burning sensation in the upper abdomen or discomfort in the stomach is a symptom of indigestion. Indigestion is not a disease. However, it can be a symptom of other digestive disorders. Remedies to avoid this are also available in Ayurveda and in our fields and fields. This is nothing to be afraid of. But not all diseases are indigestion.
Symptoms:
- Smoking
- Stomach feels suddenly full while eating
- A feeling of bloating in the abdomen
- stomach ache
- Pain in the sides of the stomach
- Burning pain in abdomen or upper abdomen
- Hyper acidity
- Nausea and vomiting
- A rumbling or grinding sound in the stomach
- Acidic taste in mouth
- Burning or belching of stomach contents
Remedies for Indigestion:
- Serve the Neelamariveru decoction.
- Fry and grind Ponkaram (porikaram) and drink the water added.
- Grind koduva root and eat it with curry.
- Chew ginger and garlic.
- Make tamarind paste and eat it.
- Add sugarcane juice and ground black pepper to curd and eat it.
- Add some ginger in Moringa oil juice and eat it.
- Eat 10 grams of ground ginger leaves.
- Dry pumpkin and make powder from it
Consume 5 grams of powder each with sugar, milk or honey regularly. - If indigestion is severe, induce vomiting by adding salt to hot water or water mixed with mustard. This should be done only for those who are able to do sports.
Leave a Reply