How To Maintain Good Physical Health നല്ല ശാരീരിക ആരോഗ്യം എങ്ങനെ നിലനിർത്താം
നല്ല ശാരീരിക ആരോഗ്യം എങ്ങനെ നിലനിർത്താം:-
ഇന്ന് നമ്മുടെ ആരോഗ്യം മെയിന്റയിൻ ചെയ്യുന്ന കാര്യത്തിൽ നമ്മൾ ഏറെ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് നമ്മൾ കൃത്യമായി വ്യായാമത്തിനു പോകുന്നതും രാവിലെ ജോഗിംഗ് ചെയ്യുന്നതും. ജിമ്മുകൾ ഒത്തിരി കേരളത്തിൽ ഡെവലപ്പ് ചെയ്യുന്നുണ്ട് ഒത്തിരി ഫിറ്റ്നസ് പ്രോഡക്ട്സ് ഇവിടെയുണ്ട്. എക്സസൈസ് മെഷീനുകളും ഉണ്ട്. ഇതൊക്കെ ഏറ്റവും കൂടുതൽ ഇന്ത്യയിൽ ചിലവാക്കുന്ന സ്ഥലം കേരളം തന്നെയാണ്. എന്നിട്ടും നമ്മുടെ ഇടയിൽ അമിതവണ്ണം ഉള്ളവരും, കുടവയർ ഉള്ളവരും കൂടി വരുന്നുണ്ട്. എന്നിട്ട് ഇന്ന് കൊളസ്ട്രോളിന്റെ പ്രോബ്ലവും പ്രമേഹവും മലയാളികളുടെ ഇടയിൽ തന്നെ കൂടി വരുന്നുണ്ട്. എന്താണ് ഇതിന് കാരണം എന്ന് നോക്കാം. ഇത്രയധികം നമ്മൾ വ്യായാമം ചെയ്തിട്ടും നമ്മുടെ കൊളസ്ട്രോൾ കുറയുകയോ നമ്മുടെ വണ്ണം കുറയുകയോ ചെയ്യുന്നില്ല. അതിനു കാരണം എന്താണ്? ഒരുപാട് പേർ ഡോക്ടർമാരോട് വന്ന് പറയാറുണ്ട് ഡോക്ടറെ എത്ര വ്യായാമം ചെയ്തിട്ടും മെലിയുന്നില്ല എത്ര വ്യായാമം ചെയ്തിട്ടും കുടവയർ കുറയുന്നില്ല എന്ന് പറയുന്ന ഒത്തിരി പേരുണ്ട്. അതിന്റെ കാരണം നിങ്ങൾ മനസ്സിലാക്കിയിരിക്കുക .സാധാരണഗതിയിൽ നാം വ്യായാമം ചെയ്തു കഴിഞ്ഞാൽ ആദ്യത്തെ ഒരാഴ്ച കൊണ്ട് പ്രത്യേകിച്ച് ഒരു അത്ഭുതവും സംഭവിക്കാനില്ല എന്നതാണ് വാസ്തവം.
നമ്മൾ ഒരു ജിമ്മിലോ മറ്റോ പോയി നിങ്ങളുടെ ഒരു വെയിറ്റ് ട്രെയിനറുടെ ഒരു അഭിപ്രായം തേടിയിട്ടാണെങ്കിൽ ഡെഫിനിറ്റിലി നിങ്ങൾക്ക് ഒരു വ്യത്യാസം വരും. എന്നാൽ അതല്ല. നമ്മൾ സ്ഥിരമായി സ്വയം വ്യായാമമോ, ജോഗ്ഗിങ്ങിന് ഒക്കെ പോകുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന രീതിക്ക് മാറ്റം വരില്ല. അതിന് കാരണം മറ്റൊന്നുമല്ല കൃത്യമായി ഒരു മൂന്നുമാസം വ്യായാമം ചെയ്താൽ മാത്രമേ ശരീരത്തിൽ ഒരു പ്രകടമായ വ്യത്യാസം കണ്ടു തുടങ്ങുകയുള്ളൂ. മറ്റൊരു കാര്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് സാധാരണഗതിയിൽ നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ ഉപയോഗിക്കുന്നത് നമ്മുടെ സ്റ്റോർ ചെയ്തിട്ടുള്ള എനർജിയാണ്.എനർജി രണ്ട് തരത്തിലാണ് സ്റ്റോർ ചെയ്തിരിക്കുന്നത്. അതായത് ഒന്ന് കൊഴുപ്പിന്റെ രൂപത്തിൽ ഉണ്ട്, മറ്റൊന്ന് നമ്മുടെ ശരീരത്തിലുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി നമ്മുടെ ശരീരത്തിൽ സ്റ്റോർ ചെയ്തിരിക്കുന്നത്. നമ്മുടെ ശരീരം വർക്കൗട്ട് ചെയ്തു തുടങ്ങുമ്പോൾ അതായത് വ്യായാമം ചെയ്തു തുടങ്ങുമ്പോൾ നമ്മുടെ ശരീരം ആദ്യം ഉപയോഗിക്കുന്നത് കൊഴുപ്പ് അല്ല. നമ്മുടെ ശരീരത്തിൽ സ്റ്റോർ ചെയ്തിട്ടുള്ള ഗ്ലൈക്കോജൻ ആണ്. .
നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസ് ഉണ്ടാക്കാൻ നമ്മുടെ ശരീരത്തിന് വേണ്ട ഗ്ലൈക്കോജൻ സ്റ്റോർ എനർജിയായി തിരിച്ച് മാറ്റുന്നതിന് ഓക്സിജൻ ആവശ്യമില്ല. അതേസമയം നമ്മുടെ ശരീരം കൊഴുപ്പിനെ വർക്കൗട്ട് ചെയ്തു മാറ്റുന്നതിന് ഓക്സിജൻ ആവശ്യമാണ്. വ്യായാമം തുടങ്ങുമ്പോൾ നമ്മുടെ ശരീരം ആദ്യം ചെയ്യുന്നത് നമ്മുടെ ശരീരത്തിലുള്ള ഗ്ലൈക്കോജനെ തിരിച്ച് ഷുഗർ ആയിട്ട് കൺവേർട്ട് ചെയ്ത് യൂട്ട്ലൈസ് ചെയ്യുന്നു. അതായത് നാം വ്യായാമം ചെയ്തു തുടങ്ങുമ്പോൾ ആദ്യത്തെ 15 മുതൽ 20 മിനിറ്റ് വരെയുള്ള സമയം നമ്മുടെ ശരീരത്തിലെ ഗ്ലൈക്കോജൻ ആണ് തിരിച്ച് കൺവേർട്ട് ചെയ്ത് എനർജിയായി മാറുന്നത്. 20 മിനിറ്റിനുശേഷം നിങ്ങൾ ചെയ്യുന്ന വർക്കൗട്ടിൽ മാത്രമേ നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ തിരിച്ച് എനർജിയായി കൺവെർട്ട് ചെയ്യുകയുള്ളൂ. ചുരുക്കം പറഞ്ഞാൽ നമ്മൾ വർക്കൗട്ട് തുടങ്ങി 20 മിനിറ്റ് കഴിഞ്ഞാൽ മാത്രമേ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറയുകയുള്ളൂ. അതായത് കൊഴുപ്പ് എനർജിയായി മാറുകയുള്ളൂ.
അതുകൊണ്ട് നിങ്ങൾ വ്യായാമം ചെയ്യുകയാണെങ്കിൽ ഏറ്റവും കുറഞ്ഞത് 40 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യണം. 1മണിക്കൂർ സ്റ്റഡി ആയിട്ടുള്ള വാക്കിങ്ങും, ഗ്രൗണ്ട് എക്സസൈസ് നാം ചെയ്യുകയാണെങ്കിൽ, അരമണിക്കൂർ ജോഗിംഗും അരമണിക്കൂർ ഗ്രൗണ്ട് എക്സസൈസും ചെയ്യുന്നതാണ് നമുക്ക് ഏറ്റവും ഹെൽത്തി എന്ന് പറയുന്നത്. നാം അമിതമായി വ്യായാമം ചെയ്താൽ അതായത് പതിവിലും കൂടുതൽ നമ്മുടെ മസിലുകൾ വർക്കൗട്ട് ചെയ്യുകയാണെങ്കിൽ മസിലുകൾക്കുള്ളിൽ നമ്മുടെ ആവശ്യത്തിനുള്ള കൊഴുപ്പ് യൂട്ടിലൈസ് ചെയ്തിട്ട് വീണ്ടും നമ്മുടെ മസിലുകളിൽ ഉള്ള ഗ്ലൈക്കോജനെ തിരിച്ച് കൺവേർട്ട് ചെയ്ത് എനർജിയായി വീണ്ടും ശരീരം ഉപയോഗിക്കും. ആ ഒരു സമയത്താണ് നമ്മുടെ ശരീരത്തിലുള്ള മസിലുകളിലെ ഗ്ലൂക്കോസ് കൺവേർട്ട് ചെയ്യുമ്പോൾ അവിടെ ലാറ്റിക് ആസിഡ് പ്രൊഡക്ഷൻ ഉണ്ടാകുന്നു.
പതിവില്ലാതെ വ്യായാമം ചെയ്യുമ്പോൾ അല്ലെങ്കിൽ അമിതമായി വ്യായാമം ചെയ്യുന്ന സമയത്ത് നമ്മുടെ മസിലുകൾക്ക് വേദന വരാൻ കാരണം അവിടെ ലാറ്റിക് ആസിഡ് ഡെപ്പോസിറ്റ് ഉള്ളതുകൊണ്ടാണ്. ലാറ്റിക് ആസിഡ് ഒന്നോ രണ്ടോ ദിവസത്തിനകത്ത് തിരിച്ച് രക്തത്തിൽ കൂടി കരളിലേക്ക് എത്തി വീണ്ടും ഗ്ലൂക്കോസ് ആയി കൺവേർട്ട് ആയി മാറുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ ഒരു എനർജി നിർമ്മാണത്തിന് വേണ്ട ഒരു നോർമൽ ആയിട്ടുള്ള പ്രോസസ് ആണ്. എന്നാൽ പതിവായി വ്യായാമം ചെയ്യുന്നവർക്ക് ശരീരത്തിൻറെ യൂട്ടലൈസേഷൻ ഫാറ്റ് യൂട്ടിലൈസേഷൻ കൂടുതലായി വരുന്നു. അതുകൊണ്ടാണ് കൃത്യമായി വ്യായാമം ഒരു മൂന്നുമാസമെങ്കിലും ചെയ്യുന്നവർക്ക് ശരീരത്തിലുള്ള കൊഴുപ്പ് കുറഞ്ഞുവരുന്നത്. ഓർത്തിരിക്കേണ്ട മറ്റൊരു പ്രധാന കാരണം നിങ്ങളിൽ പലരും വ്യായാമം ചെയ്തു കഴിഞ്ഞിട്ട് ഉടനെ തൊട്ടടുത്തുള്ള ഒരു സെൻററിൽ പോയി ജ്യൂസ് വാങ്ങി കഴിക്കുന്ന സ്വഭാവം ഉണ്ട്. ഉടനെ പോയി എന്തെങ്കിലും കഴിക്കുന്ന സ്വഭാവവും ഉണ്ട് .
നിങ്ങൾ എന്ത് ഭക്ഷണം കഴിക്കുന്നുവോ നമ്മൾ വ്യായാമം ചെയ്തിട്ട് ആദ്യത്തെ 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ നാം കഴിക്കുന്ന ഭക്ഷണം തിരിച്ച് നമ്മുടെ അബ്സോവിറ്റി പ്രോസസ്സിലേക്ക് പോകുന്നു. അതായത് നിങ്ങൾക്ക് മസിൽ ബിൽഡർ ചെയ്യേണ്ടിവരുന്നു എന്നിരിക്കട്ടെ അതായത് നിങ്ങൾ ശരീരത്തിന് വണ്ണം വെയ്ക്കാൻ വേണ്ടി അല്ലെങ്കിൽ ശരീരം ഷേപ്പ് ചെയ്യാൻ വേണ്ടിയിട്ടോ എക്സസൈസ് ചെയ്യുകയാണെങ്കിൽ വ്യായാമം ചെയ്ത ഉടനെ ആദ്യത്തെ 20 മിനിറ്റിൽ നിങ്ങൾ ഒരു 30 ഗ്രാം പ്രോട്ടീൻ +30 ഗ്രാം കാർബോഹൈഡ്രേറ്റ് ഇവ കഴിക്കണം.അങ്ങനെ ഉള്ളവർക്കാണ് നമ്മുടെ ശരീരത്തിലുള്ള മസിൽ ബിൽഡപ്പ് കൂടുതൽ സംഭവിക്കുക. പ്രോട്ടീൻ ചെല്ലുമ്പോൾ അപ്പോൾ തന്നെ മസിലുകളുടെ വികാസത്തിന് വേണ്ടി ശരീരം ഉപയോഗിക്കുന്നു
അതേസമയം നിങ്ങൾ മെലിയണമെന്നാഗ്രഹിച്ചാണ് വ്യായാമം ചെയ്യുന്നതെങ്കിൽ നിങ്ങൾ നടന്ന് ക്ഷീണിച്ച് അല്ലെങ്കിൽ ഓടിത്തളർന്ന് പോയി തൊട്ടടുത്തുള്ള ഒരു കടയിൽ പോയി ജ്യൂസ് കുടിക്കുന്നുവെങ്കിൽ നമ്മുടെ ശരീരത്തിലേക്ക് വീണ്ടും എനർജി കയറുന്നു. ജ്യൂസ് കഴിക്കുമ്പോഴുള്ള ഒരു കുഴപ്പം എന്താണെന്ന് പറഞ്ഞാൽ സാധാരണഗതിയിൽ നമുക്ക് ഫ്രൂട്ട്സ് അതിനകത്ത് ഫൈബർ നന്നായി ഉണ്ട് . നമ്മുടെ ശരീരത്തിൽ അതിനകത്തുള്ള കാർബോഹൈഡ്രേറ്റ്സും വലിച്ചെടുക്കുന്നതിന്റെ അളവ് കുറവായിരിക്കും. പക്ഷേ നിങ്ങളത് ജ്യൂസ് ആക്കിയിട്ടാണ് കഴിക്കുന്നതെങ്കിൽ അതിനകത്തുള്ള ഫൈബർ കണ്ടന്റ് കംപ്ലീറ്റ് അരഞ്ഞു പോയിട്ടുണ്ടാകും. അത് നിങ്ങൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റ് അപ്പോൾ തന്നെ തിരിച്ച് ശരീരത്തിലേക്ക് സ്റ്റോർ എനർജി ആയിട്ട് മാറും. അതായത് നിങ്ങൾ പതിവായി വ്യായാമം ചെയ്ത് ഉടനെ പോയി എന്തെങ്കിലും കഴിച്ചു കഴിഞ്ഞാൽ നിങ്ങൾ വീണ്ടും വണ്ണം വയ്ക്കാനുള്ള സാധ്യത ഉണ്ട് എന്നർത്ഥം.
നിങ്ങൾ മെലിയണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഡെഫനിറ്റ്ലി നിങ്ങളുടെ എക്സസൈസ് കഴിഞ്ഞ് 1 മണിക്കൂർ കഴിഞ്ഞ് മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. അതുതന്നെ വളരെ പെട്ടെന്ന് അബ്സോർ ചെയ്യുന്ന രീതിക്കുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. നമ്മുടെ ശരീരത്തിന് ഷേപ്പ് വേണമെന്നാണ് ആഗ്രഹിക്കുന്നവർ എക്സസൈസ് കഴിഞ്ഞതിനുശേഷം 1 മണിക്കൂർ കഴിഞ്ഞ് ആവശ്യത്തിന് പ്രോട്ടീൻ അതായത് വെജിറ്റബിൾ പ്രോട്ടീൻ ആണെങ്കിൽ നല്ലത് കഴിക്കാവുന്നതാണ്. ചെറുപയർ, കടല, പരിപ്പ് തുടങ്ങിയിട്ടുള്ള വെജിറ്റബിൾ പ്രോട്ടീനുകൾ പിന്നെ അതിൻറെ കൂടെ കാർബോഹൈഡ്രേറ്റ്സ് അതായത് ഫ്രൂട്ട്സ് കഴിക്കാം. വളരെ സിമ്പിൾ ആയി ഒരു ഏത്തപ്പഴം കഴിക്കാം. നോൺ വെജ് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് മുട്ടയുടെ വെള്ള കഴിക്കാം. അല്ലെങ്കിൽ അധികം ഉപ്പ് ചേർക്കാത്ത ചിക്കനോ അതോ ഫിഷോ നിങ്ങൾക്ക് കഴിക്കാം. ഇത് നിങ്ങളുടെ ശരീരം അധികം വണ്ണം വയ്ക്കാതെ തന്നെ നിങ്ങളുടെ മസിൽസ് ഡെവലപ്പ് ചെയ്യാൻ സഹായിക്കും. എന്നാൽ മെലിയണം എന്ന് ആഗ്രഹിക്കുന്നവർ അടുത്ത ഒന്ന് ഒന്നരമണിക്കൂർ നേരത്തേക്ക് ഒന്നും കഴിക്കാതിരിക്കുന്നതാണ് നല്ലത്. വെള്ളം ധാരാളം കുടിക്കുക വ്യായാമം ചെയ്താൽ മാത്രം പോരാ ഇതിൻറെ കൂടെയുള്ള ഭക്ഷണവും വളരെ പ്രധാനപ്പെട്ടതാണെന്ന് മനസ്സിലായി എന്ന് വിശ്വസിക്കുന്നു.
“കഠിനമായ പരിശ്രമം കൊണ്ട് നമ്മുക്ക് എന്തും നേടിയെടുക്കാൻ സാധിക്കും” HAPPY JOURNEY
Leave a Reply