രോഗ പരിശോധന രോഗനിർണ്ണയത്തിന് എങ്ങനെ സഹായകരമാകും

പണ്ടത്തെ പ്രഗത്ഭരായ ഡോക്ടർമാർ വിശദമായ രോഗവിവരണം ശേഖരിക്കുന്നതിലൂടെയും. കൃത്യമായ രോഗീപരിശോധനയിലൂടെയും വ്യക്തമായ രോഗനിർണയത്തിൽ എത്തിച്ചേർന്നിരുന്നു. രോഗമുണ്ടാകാനുള്ള സാഹചര്യങ്ങളെപ്പറ്റിയും, അത് തീവ്രമായതിനുശേഷമുള്ള അവസ്ഥയെപ്പറ്റിയുമൊക്കെ വിസ്തരിച്ച് ചോദിച്ചറിയാൻ അന്നത്തെ ഡോക്ടർമാർ താത്പര്യം പ്രകടിപ്പിക്കുകയും, ആവശ്യത്തിന് സമയം ചിലവഴിക്കുകയും ചെയ്തിരുന്നു.
അതുപോലെതന്നെ രോഗം വരുത്തിവച്ച ശാരീരിക ഘടനാ വ്യതിയാനങ്ങളെ സസൂക്ഷ്മം പരിശോധിക്കുന്നതിലും വേണ്ടത്ര സമയം ചെലവഴിച്ചിരുന്നു. ഇക്കാരണങ്ങളാൽ തന്നെ പണ്ടുള്ള ഡോക്ടർമാർക്ക് കൃത്യമായ രോഗനിർണയത്തിലെത്തിച്ചേരുവാൻ അധികം പരിശോധനാ സംവിധാനങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി മാറി. അത്യാധുനിക സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റവും, ഡോക്ടർമാരുടെ സമയക്കുറവും കാരണം മേൽപ്പറഞ്ഞ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളും സൗകര്യപൂർവ്വം വിസ്മരിക്കപ്പെട്ടു പോകുകയാണ് പതിവ്. ഇന്നത്തെ ഡോക്ടർമാർ രോഗിയെ സവിസ്തരം പരിശോധിച്ച് സമുചിതമായ രോഗനിർണയത്തിലെത്തിച്ചേരുന്ന ഒരു ശൈലി സ്വീകരിക്കുന്നില്ല.

നെഞ്ചുവേദന അനുഭവിക്കുന്ന ഒരു രോഗിയെ സംബന്ധിച്ചിടത്തോളം ശാരീരിക പരിശോധനയിൽ ഡോക്ടറിന് അധികമൊന്നും വേർതിരിച്ചറിയാനില്ലെങ്കിലും, നെഞ്ചുവേദനയിലേക്ക് രോഗിയെ തള്ളിവിട്ട ആപത്ഘടകങ്ങളുടെ അതിപ്രസരത്തെ മിക്കപ്പോഴും പരിശോധിച്ച് നിഗമനങ്ങളിലെത്തിച്ചേരാൻ സാധിച്ചേക്കും. ഉദാഹരണത്തിന് രോഗിയുടെ ഭാരം, ശാരീരിക ഘടന, മാനസികാവസ്ഥ, ഉയർന്നരക്തസമ്മർദ്ദം, നെഞ്ചിടിപ്പ്, കൊളസ്റ്ററോളിൻറെ അതിപ്രസരത്താലുണ്ടാവുന്ന ത്വക്കിലെ സവിശേഷ പാടുകൾ (Xanthelasma) തുടങ്ങിയവ രോഗനിർണ്ണയത്തിലെത്തുവാനുള്ള വിവരങ്ങൾ നൽകുവാനുതകും.
ഹാർട്ടറ്റാക്കുണ്ടാകുമ്പോഴുള്ള അസഹനീയമായ വേദനയാലും സംഭ്രമത്താലും രോഗിയിൽ പ്രകടമാകുന്ന ഉത്കണ്ഠ, ഭയം, വിഷാദാവസ്ഥ തുടങ്ങിയവയെല്ലാം പരിശോധകന്റെ ദൃഷ്ടിയിൽപ്പെടുന്നതാണ്. സാധാരണ ഹൃദ്രോഗ സംബന്ധിയായ നെഞ്ചുവേദനയുടെ പ്രകടനവും, ഇതര അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളെ തുടർന്നുള്ള അസ്വാസ്ഥ്യങ്ങളും വിവേചിച്ചറിയാൻ പരിശോധകന് അനായാസം സാധിക്കേണ്ടതാണ്. എന്നാൽ ചിലപ്പോഴൊക്കെ, നെഞ്ചിനുള്ളിൽ ഹ്യദയത്തോട് അടുത്ത് കിടക്കുന്ന പ്രധാനാവയവങ്ങളായ ശ്വാസകോശങ്ങൾ, അന്നനാളം, ആമാശയം, പിത്തസഞ്ചി, ആഗ്നേയഗ്രന്ഥി എന്നീ ഭാഗങ്ങളിലെ ക്ഷതവും വീക്കവും മൂലമുണ്ടാകുന്ന കഠിനമായ വേദനയും തുടർന്നുള്ള അസ്വാസ്ഥ്യങ്ങളും തിരിച്ചറിയാൻ എളുപ്പത്തിൽ സാധിച്ചെന്നു വരില്ല.

ഹൃദയത്തെ ആവരണം ചെയ്യുന്ന പെരികാർഡിയൽ സഞ്ചിക്ക് വീക്കം സംഭവിക്കുമ്പോൾ (Peri- carditis) കഠിനമായ നെഞ്ചുവേദന അനുഭവപ്പെടാം. ഇത് പലപ്പോഴും ഹാർട്ടറ്റാക്കാണ് എന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. നെഞ്ചിലെ വാരിയെല്ലുകളെയും, മാംസപേശികളെയും ബാധിക്കുന്ന ക്ഷതവും, വീക്കവും മറ്റും കഠിനമായ നെഞ്ചുവേദനയ്ക്ക് കാരണമാകും. ഇത്തരം ഹൃദയേതര കാരണങ്ങളെ തിരിച്ചറിയേണ്ടതാണ് പരിശോധകൻ്റെ കർമ്മം.
സാധാരണ ഹൃദ്രോഗം മൂലമുണ്ടാകുന്ന നെഞ്ചുവേദന ഏതാനും മിനുട്ടുകൾ മാത്രം നിലനിൽക്കുമ്പോൾ, ഹാർട്ടറ്റാക്ക് മൂലമുള്ള അസ്വാസ്ഥ്യം അരമണിക്കൂറോ അതിലധികമോ നീണ്ടുനിൽക്കുന്നു. അതുപോലെ നെഞ്ചുവേദന അനുഭവപ്പെടാതെ തന്നെ ഹാർട്ടറ്റാക്കുണ്ടാകാം എന്ന അവസ്ഥാവിശേഷവും അറിഞ്ഞിരിക്കേണ്ടതാണ്. പ്രത്യേകിച്ച്, പ്രമേഹമുള്ള രോഗികളിൽ കാണുന്ന ഓട്ടോണോമിക്ക് നാഡീവ്യൂഹത്തിനു സംഭവിക്കുന്ന അപചയം നിമിത്തം ഹൃദയാഘാതത്തിൻ്റെ തീവ്രത അനുഭവിച്ചറിയാൻ രോഗിക്ക് സാധിക്കാതെ പോകുന്നു. അതുകൊണ്ടുതന്നെ, പ്രമേഹരോഗികൾ നെഞ്ചിലും വയറ്റിലുമൊക്കെയുള്ള അസ്പഷ്ടമായ വേദനയുമായി പരിശോധനയ്ക്കെത്തുമ്പോൾ വളരെ കൃത്യമായി രോഗനിർണയം ചെയ്യാൻ ഡോക്ടർമാർ ശ്രമിക്കേണ്ടതാണ്.
ശ്രദ്ധിക്കുക

*ഹൃദ്രോഗനിർണ്ണയത്തിൽ ഏറ്റവും പ്രധാനം രോഗവിവരങ്ങൾ കൃത്യമായി ചോദിച്ചറിയുന്നതാണ്.
*ആധുനിക സാങ്കേതിവിദ്യകളുടെ കടന്നുകയറ്റം ഡോക്ടറുടെ പരിശോധനാപാടവത്തെ പ്രതികൂലമായി ബാധിച്ചു.
*രോഗത്തിലേയ്ക്ക് നയിച്ച അപകടഘടകങ്ങളുണ്ടോയെന്ന് അറിയുകവഴി രോഗനിർണ്ണയം എളുപ്പമാക്കാം.
*ഹൃദ്രോഗിയുടെ പ്രാഥമിക പരിശോധനാക്രമത്തിൽ സ്റ്റെതസ്കോപ്പ് സുപ്രധാന പങ്ക് വഹിക്കുന്നു. ഇന്നും നാനാവിധ പരിശോധനോപാധികളുടെ മുൻപന്തിയിൽ സ്റ്റെതസ്ക്കോപ്പ് സ്ഥാനം പിടിച്ചിരിക്കുന്നു.
*സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റവും സമയക്കുറവും മൂലം രോഗികളെ വേണ്ട വിധം പരിശോധിക്കുന്നതിന് ഇന്നത്തെ ഡോക് ടർമാർക്ക് താല്പര്യം കുറഞ്ഞുവരുന്നു.
*നിസ്സാരമായ പൾസ് പരിശോധനകൊണ്ടു തന്നെ പലതരം ഹൃദ്രോഗാവസ്ഥകൾ കണ്ടുപിടിക്കാമെന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല
How the disease test can help in diagnosis: Part 5

And by collecting the detailed disease description by the eminent doctors of the past. A clear diagnosis was reached through proper medical examination. The doctors of that time showed interest and spent enough time to inquire about the circumstances of the disease and the condition after its exacerbation.
Similarly, sufficient time was spent in carefully examining the physical structural changes caused by the disease. For these reasons, doctors of the past did not need to rely on too many testing systems to arrive at an accurate diagnosis. But today the situation has changed. Due to the influx of advanced technologies and lack of time on the part of doctors, the above two important points are conveniently forgotten. Today’s doctors do not adopt a style of examining the patient thoroughly and arriving at an appropriate diagnosis.

Although a physical examination of a patient with chest pain may not distinguish much, the physician may often be able to determine the prevalence of risk factors that predisposed the patient to chest pain. For example, the patient’s weight, physical structure, mood, high blood pressure, chest pain, special spots on the skin caused by excess cholesterol (Xanthelasma) etc. can provide information to arrive at the diagnosis.
Anxiety, fear, depression, etc., manifested in the patient due to the unbearable pain and confusion during the heart attack, are all visible to the examiner. The examiner should be able to easily distinguish chest pain manifestations associated with normal heart disease and malaise secondary to disease affecting other organs. But sometimes, severe pain and subsequent discomfort caused by damage and inflammation of the major organs within the chest, such as the lungs, esophagus, stomach, gall bladder, and pancreas, which lie close to the heart, may not be easily recognized.

Severe chest pain can occur when the pericardial sac that surrounds the heart becomes inflamed (pericarditis). It is often mistaken for heart attack. Injury, inflammation, etc. affecting the ribs and muscles of the chest can cause severe chest pain. It is the duty of the examiner to identify such noncardiac causes.
While chest pain caused by normal heart disease lasts only a few minutes, the discomfort caused by a heart attack can last for half an hour or more. It is also important to be aware of the fact that you can have a heart attack without experiencing chest pain. In particular, the deterioration of the autonomic nervous system seen in patients with diabetes renders the patient unable to sense the severity of a heart attack. Therefore, doctors should try to make a more accurate diagnosis when diabetic patients present with unexplained chest and abdominal pain.
Pay Attention

*The most important thing in the diagnosis of heart disease is to ask the exact information of the disease.
*The penetration of modern technology has adversely affected the examination practice of the doctor.
*Diagnosis can be made easier by knowing if there are any risk factors that lead to the disease
*Diagnosis can be made easier by knowing if there are any risk factors that lead to the disease
*The stethoscope plays an important role in the initial examination of a cardiac patient. Even today, the stethoscope is at the forefront of various examination tools.
*Due to the influx of technology and lack of time, today’s doctors are less interested in properly examining patients.
*It is not surprising to say that various heart diseases can be detected by a simple pulse examination
Leave a Reply