HEALTH BENEFITS OF TURMERIC മഞ്ഞളിന്റെ ആരോഗ്യഗുണങ്ങൾ
നമ്മുടെ എല്ലാ ഭക്ഷണത്തിലും ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. നമ്മുടെ ദൈനിദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് മഞ്ഞൾ. എന്തിനാണ് നമ്മൾ മഞ്ഞൾ ഉപയോഗിക്കുന്നത്? എന്താണ് അതിൻറെ ഉപയോഗം? എന്താണ് അതിൻറെ ഗുണങ്ങൾ? പാടത്തെ മഞ്ഞളിലാണോ പറമ്പിലെ മഞ്ഞളിലാണോ ഗുണങ്ങൾ ഏറെയുള്ളത് ? ഇതേക്കുറിച്ച് കൂടുതൽ അറിയൂ!
സൗന്ദര്യ വർദ്ധക വസ്തുക്കളിലും, ആയുർവേദ മരുന്നുകളിലും, ഹൈന്ദവ ആചാരങ്ങളിലും, പ്രസവാനന്തര ശുശ്രൂഷകളിലും വളരെ പ്രധാനപ്പെട്ട ഔഷധമാണ് മഞ്ഞൾ.
ചർമ്മ സൗന്ദര്യം
നമ്മുടെ ആയുർവേദ ആചാര്യന്മാർ സൗന്ദര്യവസ്തുക്കളിൽ മഞ്ഞൾ ഉപയോഗിച്ചിരുന്നു. കാരണം ഇത് ആന്റിഫംഗൽ, ആന്റിഇൻഫ്ളമേറ്ററി ഈ ഗുണങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. നമ്മുടെ മുഖത്തെ മുഖക്കുരു മാറാൻ പച്ചമഞ്ഞളും പേരക്കൂമ്പും സമം ചേർത്ത് അരച്ച് അരമണിക്കൂർ മുഖത്ത് തേച്ചുപിടിപ്പിച്ച് കഴുകി കളയുക. ശരീരത്തിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾക്ക് പച്ചമഞ്ഞളും തുളസി ഇലയും ചേർത്ത് നീര് പിഴിഞ്ഞ് അലർജി ഉള്ള ഭാഗത്ത് പുരട്ടുക. മുഖത്ത് നല്ല തിളക്കം ലഭിക്കാൻ തൈര്, തേൻ, മഞ്ഞൾ, മുട്ട, പാൽപ്പാട, കടലമാവ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് തേച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ഇത് പതിവായി ഉപയോഗിക്കുന്നത് മുഖം തിളങ്ങാൻ സഹായിക്കും. നമ്മുടെ ചർമത്തെ നല്ല സോഫ്റ്റ് ആക്കി നിലനിർത്താൻ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. അത് ഉപയോഗിക്കുമ്പോൾ അതിൽ അല്പം മഞ്ഞൾ കൂടി ചേർത്ത് ഉപയോഗിച്ചു നോക്കൂ ഗുണം പതിന്മടങ്ങ് ആയിരിക്കും.കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം മാറാൻ കുക്കുമ്പറിനോടൊപ്പം അല്പം മഞ്ഞൾ, ചന്ദനം, തേൻ എന്നിവ മിക്സ് ചെയ്ത് രാത്രി കിടക്കുമ്പോൾ പുരട്ടുക നേരം വെളുത്ത് കഴുകി കളയുക. ഇത് പതിവായി ചെയ്യുക.
മഞ്ഞളിൻറെ ആരോഗ്യഗുണങ്ങൾ
മഞ്ഞൾ നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് നിങ്ങൾ എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെയാണ് നമ്മൾ നമ്മുടെ ഭക്ഷണങ്ങളിൽ പണ്ട് മുതലേ മഞ്ഞൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണങ്ങളിലെ വിഷാംശം അകറ്റാൻ മഞ്ഞൾ സഹായിക്കുന്നു. മഞ്ഞളിൽ ഒരേസമയം ആൻറി ഇൻഫ്ളമേറ്ററി ആക്ഷനും ആൻറി ക്യാൻസർസ് ആക്ഷനുമുണ്ട് .
മഞ്ഞളിൻറെ അകത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് പറയുന്നത് കുറുക്കുമിൻ ആണ് . മഞ്ഞളിലുള്ള ഗുണങ്ങൾ എല്ലാം നമുക്ക് തരുന്നതും കുറുക്കുമിനാണ്. കുറുക്കുമിന് ഒരേസമയം ആൻറി അലർജിക് പ്രോപ്പർട്ടി ഉണ്ട് .നമുക്ക് തുമ്മൽ, ജലദോഷം എന്നിവ വരുന്നത് അലർജി മൂലമാണ്. നമ്മുടെ ശരീരത്തിലെ അലർജി പ്രശ്നങ്ങൾ കൂടാതെ നമ്മുടെ ശരീരത്തിലെ ഇന്റേണലായി ഉണ്ടാകുന്ന അലർജി ഇൻഫ്ളമേറ്ററി റിയാക്ഷൻ ഇവ കുറയ്ക്കുന്നതിന് കുറുക്കുമിന് കഴിവുണ്ട്. ജലദോഷം, തുമ്മൽ ഇവ വരുമ്പോൾ മഞ്ഞൾ കഴിക്കുന്നത് നല്ലതാണ്. നമുക്ക് തൊണ്ടയ്ക്ക് ഉണ്ടാകുന്ന ചൊറിച്ചില് വരുമ്പോൾ അല്പം മഞ്ഞൾ നാവിൽ അലിയിച്ച് കഴിച്ചാൽ മാറും. നെഞ്ചരിച്ചിൽ പോലെയുള്ള ഗ്യാസ്ട്രിക് കണ്ടീഷൻസ്, ഗ്യാസ്ട്രിക് അൾസർ, ഗ്യാസ്ട്രിക് അപ്സറ്റ് പോലെയുള്ള അവസ്ഥ കുറയ്ക്കുന്നതിനും മഞ്ഞളിന് കഴിവുണ്ട്.
മഞ്ഞൾ നമ്മൾ സ്ഥിരമായി ഉപയോഗിച്ചാൽ നമ്മുടെ കുടലിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കുറുക്കുമിൻ സഹായിക്കും. നമ്മുടെ കരൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ടോക്സിനുകളെ പ്രത്യേകിച്ച് നമ്മുടെ ഭക്ഷണത്തിലൂടെ എത്തുന്ന ലഡ്,കാറ്റ്മിയം,ആഴ്സനിക്ക് പോലെയുള്ള ടോക്സിക് ആയിട്ടുള്ള മെറ്റലുകളെ കരളിന് അകത്ത് അടിയാറുണ്ട്. ഇതിനെ ശുദ്ധീകരിക്കാൻ മഞ്ഞളിന് കഴിവുണ്ട്. കൂടാതെ മദ്യപിക്കുന്നവരിൽ ഉണ്ടാകുന്ന ആൽക്കഹോളിക് ഇൻഡോസിക്കേഷൻ നമ്മുടെ കരളിനെ ബാധിക്കാറുണ്ട്. ഈ ഒരു അവസ്ഥ മാറുന്നതിന് മഞ്ഞൾ പതിവായി കഴിക്കുന്നത് നമ്മെ സഹായിക്കും.
നമ്മുടെ പിത്തരസത്തിന്റെ പ്രൊഡക്ഷൻ കൂട്ടി ദഹനത്തിനെ സഹായിക്കുന്നു. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന തൈറോയ്ഡിൽ വരുന്ന മുഴകളുടെ ടെൻഡൻസി കുറയ്ക്കാൻ മഞ്ഞൾ സഹായിക്കും. ഒരു പ്രായം കഴിഞ്ഞ് പുരുഷന്മാർക്ക് വരുന്ന പ്രോസ്റ്റേറ്റ് വലിപ്പം വയ്ക്കുന്നത് കുറയ്ക്കാൻ കുറുക്കുമിൻ സഹായിക്കുന്നു. നമ്മുടെ കുട്ടികൾക്ക് ഉണ്ടാകുന്ന വിരശല്യത്തിന് പച്ചമഞ്ഞൾ ഇടിച്ചു പിഴിഞ്ഞ് നീര് എടുത്ത് കുട്ടികൾക്ക് കൊടുക്കുന്നത് വിരശല്യം മാറാൻ സഹായിക്കുന്നു. അതുപോലെ ഉറക്കക്കുറവുള്ള ആളുകൾക്ക് രാത്രി ഒരു ഗ്ലാസ് ചൂടുള്ള നല്ല ശുദ്ധമായ പശുവിൻ പാലിൽ കുറച്ച് മഞ്ഞൾപൊടി ചേർത്ത് കുടിക്കുകയാണെങ്കിൽ നല്ല ഉറക്കം ലഭിക്കും.
ഹൈന്ദവ ആചാരത്തിൽ മഞ്ഞളിന്റെ പ്രാധാന്യം
ഹൈന്ദവ ആചാരപ്രകാരം മഞ്ഞൾ പറവയ്ക്കുന്നത് മംഗല്യ ഭാഗ്യത്തിന് ആണ്. എല്ലാ മംഗള കാര്യങ്ങളിലും, എല്ലാ ശുഭകാര്യങ്ങളിലും ആദ്യ സ്ഥാനം മഞ്ഞളിനാണ്.
കല്യാണത്തിന് തലേന്ന് മഞ്ഞൾ കല്യാണം നടത്തുന്നു. അത് എന്തിനു വേണ്ടിയാണ് ?
മഞ്ഞൾ കല്യാണം വെറും ചടങ്ങും ആഘോഷവുമായി തോന്നുന്നുവെങ്കിലും ഇതിന് പുറകിൽ ആരോഗ്യപരമായ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. വധുവിന്റെയും വരന്റെയും കൈകളിലും കാലുകളിലും മഞ്ഞൾ അണിയുന്നതാണ് ചടങ്ങ്. ഇത് ഇവരുടെ ദീർഘായുസ്സിനും ആരോഗ്യപരമായ ബന്ധത്തിനും അനുഗ്രഹത്തിനും ഒക്കെയാണ് പൊതുവേ നടത്തുന്നതെന്ന് കരുതപ്പെടുന്നു. വിശ്വാസപ്രകാരം കണ്ണേറ് തട്ടാതിരിക്കുന്നതിനാണ് ഇത് നടത്തുന്നത്. സൗന്ദര്യ സംരക്ഷണത്തിനാണ് മഞ്ഞൾ ഉപയോഗിക്കുന്നത്. വിവാഹ ദിവസം മുഖം തിളങ്ങുവാനും, സുന്ദരമായ ചർമ്മം ലഭിക്കുവാനും ആണ് ഇത് നടത്തുന്നത്. ചർമ്മത്തിലെ മൃദു കോശങ്ങളെ അകറ്റി ചർമ്മത്തിന് തിളക്കവും, സൗന്ദര്യവും, പുതുമയും നൽകാൻ ഇത് സഹായിക്കുന്നു. ഇത് അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നു. ഇതിലെ കുറുക്കുമിൻ എന്ന ഘടകം തലവേദന, ഉൽക്കണ്ട എന്നിവയിൽ നിന്നും മോചനം നൽകുന്നു. വിവാഹത്തിലൂടെ വധുവരന്മാർക്കുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.
പ്രസവാനന്തര ശുശ്രൂഷയിൽ മഞ്ഞളിന്റെ പ്രാധാന്യം
പ്രസവശേഷം നിറം വയ്ക്കുവാനും ശരീരത്തിലെ വിഷാംശം പുറന്തള്ളുവാനും രക്തശുദ്ധിക്കും ഉള്ളിലെ മുറിവ് പെട്ടന്ന് ഉണക്കുവാനും മഞ്ഞൾ നല്ലതാണ്.
എങ്ങനെ ഉപയോഗിക്കാം?
ഉണ്ട മഞ്ഞൾ വെയിലത്ത് വച്ച് ഉണക്കിപ്പൊടിച്ച് വയ്ക്കുക. പ്രസവശേഷം അരക്കപ്പ് തേങ്ങാപ്പാൽ വെള്ളം അധികം ചേർക്കാതെ പിഴിഞ്ഞ് എടുക്കുക. അതിലേക്ക് ഉണ്ട മഞ്ഞൾ പൊടിച്ച പൊടി ഒരു ടീസ്പൂൺ ചേർത്ത് ഇളക്കുക. എന്നിട്ട് രാവിലെ വെറും വയറ്റിൽ ഒരു നേരം കൊടുക്കുക. രണ്ടാമത് രാത്രി അത്താഴത്തിന് മുൻപ് ഒരു നേരം കൊടുക്കുക. അതുപോലെതന്നെ പിറ്റേദിവസം രാവിലെയും വെറും വയറ്റിൽ ഒരു നേരം കൊടുക്കുക ഇതുപോലെ കഴിക്കുന്നത് രക്തശുദ്ധിക്കും മുറിവുണങ്ങുവാനും ഇല്ലാതാക്കുവാനും സഹായിക്കുന്നു.
കഴുത്തിലെ കറുപ്പ് നിറം മാറുന്നതിനും, മുഖം, ശരീരം ഇവ നല്ല തിളക്കം കിട്ടുന്നതിന് നല്ല പച്ച വെളിച്ചെണ്ണ നന്നായി ചൂടാക്കി അതിലേക്ക് നമ്മുടെ ഉണ്ട മഞ്ഞൾപൊടി ആവശ്യത്തിന് ഇട്ടു കൊടുക്കുക. എന്നിട്ട് ശരീരത്തിലും കഴുത്തിലും മുഖത്തിലും പുരട്ടി അരമണിക്കൂർ ഇട്ട് ഇരുന്നതിനു ശേഷം കുളിക്കുക. മുറിവ് ഉണങ്ങുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും നിറം വർദ്ധിപ്പിക്കുവാനും അണുബാധ അകറ്റുവാനും രോഗപ്രതിരോധശേഷിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഗുണങ്ങൾ ഉണ്ട് മഞ്ഞളിന് .
പാടത്തെ മഞ്ഞളിനേക്കാളും പറമ്പിലെ മഞ്ഞളിനാണ് ഗുണങ്ങൾ ഏറെ. കാരണം ജലാംശം കുറവാണ് പറമ്പിലെ മഞ്ഞളിന് അതുകൊണ്ട് ഔഷധഗുണം കൂടും. ഇതിൽ അടങ്ങിയ കുർക്കുമിൻ കാൻസറിനെ പ്രതിരോധിക്കുന്ന ഒരു ഘടകമാണ്. പക്ഷേ ഒരു കാരണവശാലും മഞ്ഞൾ പൊടിക്കുമ്പോൾ പുഴുങ്ങി പൊടിക്കരുത്. പച്ചയ്ക്ക് വെയിലത്ത് ഇട്ട് ഉണക്കി പൊടിക്കുക. കാരണം അതിൻറെ ഔഷധഗുണങ്ങൾ പുഴുങ്ങുമ്പോൾ നഷ്ടപ്പെടും. അതുകൊണ്ട് പച്ചയ്ക്ക് പൊടിക്കുക.എല്ലാ രോഗങ്ങൾക്കുമുള്ള ഒരു ദിവ്യ ഔഷധം തന്നെയാണ് മഞ്ഞൾ
Leave a Reply