HEALTH BENEFITS OF TOMATOES തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ
തക്കാളി ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമുക്ക് ഉണ്ടാവില്ല. ഒരു വെജിറ്റബിൾ ആയി ഇന്ത്യൻ ഭക്ഷണത്തിൽ അത്രയ്ക്കും അധികം ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി. അമേരിക്കൻ വംശജനായ തക്കാളി പോഷക ഗുണങ്ങളാൽ സമൃദ്ധമായ ഒന്നാണെന്ന് എത്രപേർക്ക് അറിയാം. ഇന്ന് ഇന്ത്യയാണ് തക്കാളി ലാർജ് സ്കെയിലിൽ പ്രൊഡൂസ് ചെയ്യുന്ന രാജ്യം എന്ന് വേണമെങ്കിൽ പറയാം.
ചുവപ്പു നിറത്തിലുള്ളതാണ് കൂടുതൽ പ്രചാരത്തിലുള്ളതെങ്കിലും പർപ്പിൾ, യെല്ലോ, ഗ്രീൻ എന്നി പല നിറങ്ങളിലും തക്കാളിയുടെ വെറൈറ്റികൾ ഉണ്ട്. നാച്ചുറലായ വൈറ്റമിൻസിൻ്റെയും മിനറൽസിൻ്റെയും കലവറയാണ് തക്കാളി. വൈറ്റമിൻ A, വൈറ്റമിൻ C, വൈറ്റമിൻ K, വൈറ്റമിൻ B 1, B 3, B 5, B 6, B 7 എന്നിവയും ഫോളീറ്റ്, അയൺ, പൊട്ടാസ്യം, മഗ്നീഷ്യം, ക്രോമിയം, സിങ്ക്, ഫോസ്ഫറസ് എന്നിവയാലും സമൃദ്ധമാണ് തക്കാളി.
തക്കാളിയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാത്ത കുറച്ചു ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. തക്കാളി ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ നമ്മെ വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്. ചർമ്മവും മുടിയും ഒരു പാട് ഈ പ്രശ്നം കാരണം ബാധിക്കപ്പെടാറുണ്ട്. മുടി പൊട്ടി പോവുക, സ്കിൻ ഡ്രൈ ആവുക, ഇതൊക്കെ അന്തരീക്ഷവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നതാണ്.
തക്കാളിയിലുള്ള വൈറ്റമിൻ A, ലൈക്കോപിൻ എന്നിവ മുടിയെ സംരക്ഷിക്കുന്നതിനും, സ്കിൻ ഡാമേജ് കുറയ്ക്കുന്നതിനും നല്ലതാണ്. ഫെയ്സ് മാസ്ക്കായി തക്കാളി ഉപയോഗിക്കാവുന്നതാണ്. മുഖ ചർമ്മത്തെ റിഫ്രഷ് ചെയ്യുന്നതിന് ഇത് നല്ലതാണ്. തക്കാളിയുടെ മറ്റൊരു ഗുണമെന്ന് പറയുന്നത് ക്യാൻസർ സെല്ലുകളുടെ ഗ്രോത്തിനെ കൺട്രോൾ ചെയ്യുന്നു. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻസർ, സ്റ്റോമക്ക് ക്യാൻസർ എന്നി എന്നിവ ഉണ്ടാകാതിരിക്കാൻ തക്കാളിയുടെ ഉപയോഗം ഗുണകരമാണ്.
തക്കാളി പാകം ചെയ്ത് കഴിക്കുമ്പോൾ ഇതിലെ ലൈക്കോപിൻ പ്രൊഡക്ഷൻ കൂടുക്കയാണ് ചെയ്യുന്നത്. അതുകൊണ്ട് തക്കാളി നന്നായി വേവിച്ച് കഴിച്ചാലും ഇതിൻ്റെ ഗുണങ്ങൾ കുറയുന്നില്ല. അതുപോലെ തക്കാളി എല്ലുകളുടെ സംരക്ഷണത്തിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന സമൃദ്ധമായ വൈറ്റമിൻ K യും കാൽസ്യവും എല്ലുകളെ ബലപ്പെടുത്തുവാൻ നല്ലതാണ്. 100 ഗ്രാം തക്കാളിയിൽ ഏകദേശം 110 ml ഗ്രാം കാൽസ്യം അടങ്ങിയിരിക്കുന്നു.
വേറൊരു കാര്യം പുകവലി മൂലമുണ്ടാകുന്ന Advice Effect ഇല്ലാതാക്കുവാൻ തക്കാളി കഴിക്കുന്നത് നല്ലതാണ്. പുകവലി മൂലം മറ്റുളവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും തക്കാളിയുടെ ഉപയോഗം മൂലം ഇല്ലതാക്കുന്നു. തക്കാളി ഒരു വലിയ ആൻ്റിഓക്സിഡൻ്റായും അറിയപ്പെടുന്നു. വൈറ്റമിൻ A യും C യുടെയും നല്ല സോഴ്സാണ്. ഈ 2 വൈറ്റമിൻസും രക്തത്തിലെ രോഗഹേതുക്കളായ ഫ്രീ റാഡിക്കൽസിനെ ഇല്ലാതാക്കുന്നു. ഇതിനായി തക്കാളി പാകം ചെയ്യാതെ വേണം കഴിക്കുവാൻ.
വൈറ്റമിൻ A, B, പൊട്ടാസ്യം എന്നിവ രക്തത്തിലെ കൊളസ്ട്രോൾ ലെവൽ നോർമലാക്കുവാൻ നല്ലതാണ്. തക്കാളിയുടെ ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങളെ തടയുന്നതായും പറയുന്നു. പ്രമേഹ രോഗമുള്ളവർക്കും ഇത് ഏറെ നല്ലതാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ക്രോമിയം എന്ന മിനറൽ ബ്ലെഡ് ഷുഗർ ലെവൽ റഗുലേറ്റ് ചെയ്യുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തക്കാളി നിങ്ങളുടെ ഡയറ്റിൽ ചേർക്കുന്നത് നന്നായിരിക്കും.
ദഹനപ്രക്രിയയെ ഇൻപ്രൂവ് ചെയ്യുന്നതിനും തക്കാളി നല്ലതാണ്. ലിവർ ഫങ്ക്ഷൻ നോർമൽ ആകുന്നതിന് തക്കാളി നല്ലതാണ്. തക്കാളിയിൽ ഉള്ള ഹൈ ഫൈബർ കൺണ്ടറ്റ് കോൺസ്റ്റിപേഷൻ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഭക്ഷണം അല്പം കൂടിപ്പോയി എന്ന് തോന്നുന്ന സന്ദർഭത്തിലും, ഇടയ്ക്ക് ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്കും ഭക്ഷണശേഷം ഒരു പീസ് തക്കാളി കഴിക്കുന്നത് ഗുണകരമാണ്.
സമൃദ്ധമായി വൈറ്റമിൻ C ഉള്ളതിനാൽ ഫ്രഷ് തക്കാളി ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്. സ്ട്രസ്സ് ലെവൽ കുറക്കുന്നതിനും, എനർജി ലെവൽ വർദ്ധിപ്പിക്കുന്നതിനും തക്കാളി നല്ലതാണ്. തക്കാളിക്ക് ഫാറ്റ് ബേണിങ് പ്രോപ്പർട്ടിയുണ്ട്. ഈ ഗുണം ഉള്ളതിനാൽ ഓവർ വെയിറ്റ് ഉള്ളവർക്ക് ഇതിൻറെ ഉപയോഗം വളരെ നന്നായിരിക്കും. ഇത്രയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള തക്കാളിയുടെ ഉപയോഗക്രമം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. തക്കാളി റോ ആയി തന്നെ കഴിക്കുന്നതാണ് ഏറെ ഗുണകരം. സാലഡ്സിലെ പ്രധാന ചേരുവയായി തക്കാളി ഉപയോഗിക്കാം.
മറ്റൊരു പ്രധാന കാര്യം ഇതിൻ്റെ തൊലി കളയാതെ വേണം കഴിക്കുവാൻ. കാരണം മാക്സിമം ഗുണങ്ങളടങ്ങിയിരിക്കുന്നത് ഇതിൻ്റെ തൊലിയിലാണ്. പ്രിസേർവേറ്റീസ് ചേർത്ത് വച്ച സോസുകളോ മറ്റു റെഡിമെയ്ഡ് ഐറ്റമ്സോ വാങ്ങിക്കാതെ പരമാവധി ഫ്രഷ് ആയി വേണം ഉപയോഗിക്കാൻ. തക്കാളി സൂപ്പിൽ കുറച്ച് കുരമുളകു പൊടിയും ഉപ്പും ചേർത്ത് കഴിക്കുന്നത് വിശപ്പും രുചിയും കൂട്ടാൻ സഹായിക്കുന്നു. തക്കാളി രസം വെച്ചു കുടിക്കുന്നതും ഇന്ത്യയിൽ പ്രസിദ്ധമായ ഒരു കാര്യമാണ്. ഭക്ഷണത്തിൻ്റെ അവസാന പോഷനിൽ തക്കാളി ചേർക്കുന്നത് വയറിന് സുഖകരമായിരിക്കും. വെറും പച്ചക്കറി എന്നതിലുപരി തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ മനസ്സിലാക്കി ഇന്ന് മുതൽ തക്കാളി ഉപയോഗിക്കുവാൻ തുടങ്ങുക.
ഇത് പരമാവധി സുഹൃത്തുകളിലേക്കും ഷെയർ ചെയ്തു കൊടുക്കുക.
Leave a Reply