HEALTH BENEFITS OF CHITAMRUT ചിറ്റമൃത്തിൻ്റെ ആരോഗ്യഗുണങ്ങൾ
അമൃത് രണ്ട് ഇനം ഉണ്ട്. ചിറ്റമൃതും, കാട്ടാമൃതും. ഇതിൽ ചിറ്റമൃതനാണ് ഔഷധഗുണം കൂടുതൽ ഉള്ളത്. ഇതിൻറെ ഉപയോഗം ശരീര താപം ക്രമീകരിക്കും അതുകൊണ്ടുതന്നെ വിഷമജ്വരത്തിന് ചിറ്റമൃത് മികച്ച ഫലം തരും. പ്രമേഹ ശമനത്തിനും അമൃത് ഉത്തമാണ്. പേര് പോലെ തന്നെ അമൃതിന്റെ ഗുണങ്ങൾ ഏറെയാണ്. ഇതൊരു വള്ളിച്ചെടിയാണ്. മരണമില്ലാത്തവൻ എന്ന് അർത്ഥം വരുന്ന ഈ ചെടിയുടെ ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ഈ പേര് വരാൻ കാരണം. ഇതിന്റെ തണ്ടുകൾ വെറുതെ മരത്തിൻറെ മുകളിൽ ഇട്ടാൽ പോലും വേര് വളർന്ന് വന്ന് അത് വളർന്നിരിക്കും. അതുകൊണ്ടുതന്നെ നശിക്കാതെ മരിക്കാതെ വളരുന്ന സസ്യം എന്ന് വേണം ചിറ്റമൃതിനെ പറയാൻ. ചിറ്റമൃതിന്റെ വള്ളിയാണ് കൂടുതൽ മരുന്നുകൾക്കായി ഉപയോഗിക്കുന്നത്. ചിറ്റമൃതിന് സംസ്കൃതത്തിൽ ഗുഡൂചി, അമൃതവള്ളി എന്നും പേരുണ്ട്. Tinospora Cordifolia എന്നതാണ് ഇതിന്റെ ശാസ്ത്രനാമം.
രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ശരീരത്തിൽ നിന്നു വിഷാംശം നീക്കി രക്തം ശുദ്ധിയാക്കുന്നു. രോഗകാരികളായ ബാക്ടീരിയകളെ പ്രതിരോധിക്കുന്നു. കരൾ രോഗവും മൂത്ര നാളിയിലെ അണുബാധയും തടയുന്നു. വൈറൽ അണുബാധകൾ ഒഴിവാക്കാനും സഹായിക്കും. ഇത് സ്ഥിരമായി കഴിക്കുന്നത് ജലദോഷം, ചുമ, സന്ധി വേദന, അസിഡിറ്റി, ചർമ്മ സംബന്ധമായ അലർജികൾ, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ സഹായിക്കും. വാത സംബന്ധമായ രോഗങ്ങള്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ചിററമൃത്. ചിററമൃത് നാട്ടിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്. ഉഷ്ണമേഖലാ വനങ്ങളിലും ഇത് ആവശ്യം പോലെ വളരുന്നുണ്ട്. ഇതിൻറെ വള്ളികൾക്ക് വെളുപ്പും പച്ചയും കലർന്ന ചാരനിറമാണ്. അമൃതിന്റെ പൂക്കൾ ചെറുതും പച്ച കലർന്ന മഞ്ഞ നിറമുള്ളതുമായി കണ്ടുവരുന്നു. തണ്ട് പറിച്ച് നട്ടാണ് ചിറ്റമൃത് വളർത്തിയെടുക്കുന്നത്. തിത്വം കടു എന്നിങ്ങനെ രസവും ഉഷ്ണം ലഘു എന്നിങ്ങനെ ഗുണവും ഉഷ്ണവീര്യവും മധുര വിഭാഗവും ആണ് ആയുർവേദ പ്രകാരം ചിറ്റമൃതിൻ്റെ രസാധി ഗുണങ്ങൾ.
രാസ ഘടകങ്ങൾ:- ബർബറിൻ എന്ന ആൽക്കലോയിഡും കൈപ്പുള്ള ഒരു പദാർത്ഥവും ചിറ്റമൃതിൻ്റെ തണ്ടിൽ ഉണ്ട്.
ഔഷധഗുണവും പ്രയോഗവും
ഔഷധഗുണം:- രക്തശുദ്ധി, ദഹനശക്തി എന്നിവയ്ക്ക് ചിറ്റമൃത്
സഹായിക്കും. ഇതിൻറെ ഉപയോഗം ശരീര താപം ക്രമീകരിക്കും. താതു പുഷ്ടി ഉണ്ടാകുന്നതിന് ചിറ്റമൃത് വിശേഷമാണ്. വാതം, പ്രമേഹം, ചർമ്മ രോഗങ്ങൾ എന്നിവ അകറ്റും. ഇത് വൃക്ക ശോധനീയമാണ്. വന്ധ്യതാ ചികിസ്തയിലും ഇത് ഉപയോഗിക്കാം. വിഷാദ രോഗം അകറ്റാനും ഉത്കണ്ഠ ഇല്ലാതാക്കാനും ചിറ്റമൃത് ഉപയോഗിക്കാം. ഓര്മശക്തി മെച്ചപ്പെടുത്താനുള്ള ഔഷധമാണ് ഇത്. അതുപോലെ ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ഇൻസുലിൻ ലെവൽ കറക്റ്റ് ആക്കി തരും
ഔഷധപ്രയോഗങ്ങൾ:- വ്യക്ക രോഗങ്ങൾക്ക് ചിറ്റമൃത് വളരെ വിശേഷമാണ്. ചിറ്റമൃത് ഇടിച്ചു പിഴിഞ്ഞെടുത്ത ചാറ് 15 മില്ലി ലിറ്റർ വീതം പതിവായി രാവിലെയും വൈകിട്ടും കഴിക്കുന്നത് വൃക്കസംബന്ധമായ അസുഖങ്ങൾ മാറ്റും. പ്രമേഹം ശമിപ്പിക്കാൻ ആയി ചിറ്റമൃതിൻ്റെ നീര്, നെല്ലിക്കയുടെ നീര്, മഞ്ഞൾപൊടി ഇവ മൂന്നും കൂട്ടിച്ചേർത്ത് 10 മില്ലി ലിറ്റർ നിത്യേനേ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്. ചിറ്റമൃതും കൊടിവേലിയും ചേർത്ത് കഷായ ഗുളികകൾ ആക്കി ദിവസവും മൂന്നുനേരം വീതം തുടർച്ചയായി കഴിച്ചാൽ പ്രമേഹത്തിന് ശമനം ലഭിക്കും. ചിറ്റമൃത് പനിക്ക് മികച്ച ഫലം നൽകും. ചിറ്റമൃതിൻ്റെ നീര് തേൻ ചേർത്ത് രാവിലെയും വൈകിട്ടും ഒരാഴ്ച കഴിച്ചാൽ കടുത്ത പനിയും മാറിക്കിട്ടും. ചിറ്റമൃതനീര് തേൻ ചേർത്ത് 15 മില്ലി ലിറ്റർ വീതം ദിവസവും രണ്ട് നേരം തുടർച്ചയായി കഴിക്കുന്നത് രക്തപിത്തം, വാതരക്തം എന്നിവയ്ക്ക് ശമനം ഉണ്ടാകുന്നതിന് വളരെ വിശേഷമാണ്. ചിറ്റമൃതും ത്രിഫലയും സമം ചേർത്ത് കഷായം വെച്ച് 25 മില്ലി ലിറ്റർ വീതം രാവിലെയും വൈകിട്ടും തുടർച്ചയായി കഴിക്കുന്നത് പെരുമിട്ടു വാതത്തിന് വളരെ വിശേഷപ്പെട്ട ഫലം നൽകും. മഞ്ഞപ്പിത്തം, കുഷ്ഠരോഗം എന്നിവയ്ക്ക് ശമനം ഉണ്ടാകുന്നതിന് അമൃതനീര് തേൻ ചേർത്ത് 15 മില്ലി ലിറ്റർ വീതം ദിവസവും രണ്ടുനേരം തുടർച്ചയായി കഴിക്കുന്നത് വളരെ നല്ലതാണ്. ചിറ്റമൃതിൻ്റെ കല്ക്കവും ക്ഷായവുമാക്കി പാകപ്പെടുത്തിയെടുക്കുന്ന നെയ്യ് സേവിക്കുന്നത് വാത രക്തത്തിന് വിശേഷമായ ഔഷധമാണ്. ചിറ്റമൃത്, കടുക്കാതോട്, ചുക്ക് എന്നിവ പ്രത്യേക അനുപാതത്തിൽ എടുത്ത് കഷായം ഉണ്ടാക്കി സേവിക്കുന്നത് വാതരക്തത്തിന് നല്ലതാണ്.
HEALTH BENEFITS OF CHITAMRUT
There are two types of nectar. Chitamrit and Kattamrit. Among these, Chitamritan has more medicinal properties. Its use will regulate the body temperature and therefore Chitamrit will give good results for toxic fever. Amrit is also good for curing diabetes. Amrit has many benefits as the name suggests. This is a creeper. The health benefits of this plant, which means immortal, is the reason behind its name. Even if its stems are just placed on the top of the tree, the root will grow and it will grow. Therefore Chitamrita should be called a plant that grows and does not die. Chitamrita vine is used for many medicinal purposes. Chitamrita is also known as Guduchi and Amritavalli in Sanskrit. Its scientific name is Tinospora Cordifolia.
Boosts immunity. Removes toxins from the body and purifies the blood. Fights pathogenic bacteria. Prevents liver disease and urinary tract infections. It also helps to avoid viral infections. Consuming it on a regular basis can help in fighting health problems such as cold, cough, joint pain, acidity, skin allergies and diabetes. Chiraramrit is a good remedy for rheumatic diseases. Chirramrit is widely seen in the country. It also grows as needed in tropical forests. Its vines are white and gray in color. Nectar flowers are small and greenish-yellow in color. Chitamrit is cultivated by cutting and planting. According to Ayurveda, the rasadhi properties of Chitamrita are bitter and hot, light and warm.
Chemical Constituents:- The stem of Chitamrit contains an alkaloid called berberine and a bitter substance.
Medicinal properties and applications
Medicinal properties:- Chitamrit for blood purity and digestive power
will help Its use regulates body temperature. Chitamrita is special for the formation of tatu pusthi. Relieves rheumatism, diabetes and skin diseases. It is a kidney test. It can also be used in infertility treatment. Chitamrit can be used to relieve depression and anxiety. It is a medicine to improve memory. It is also used to treat type 2 diabetes. Insulin level will be corrected
Medicinal uses:- Chitamrita is very special for Vyka diseases. Consuming 15 ml of crushed chitamrit broth regularly in the morning and evening will cure kidney diseases. It is very good to take 10 ml of chitamritin juice, gooseberry juice and turmeric powder in an empty stomach daily in the morning to relieve diabetes. Chitamrit and Kodiveli are made into kashaya pills and taken continuously three times a day to cure diabetes. Chitamrit will give good results for fever. Chitamritin juice mixed with honey and taken in the morning and evening for a week will cure severe fever. Consuming 15 ml of Chitamritna water mixed with honey twice a day is very effective in relieving Rakta pitta and Vatarakta. A decoction of Chitamrita and Triphala mixed with 25 ml each in the morning and evening continuously gives very special results for Perumittu vata. It is very good to drink 15 ml of nectar mixed with honey twice a day to cure jaundice and leprosy. Ghee made from the kalkam and kashaya of chitamrita is a special remedy for vata rakta. Chitamrut, mustard seed and chuk are taken in special proportions and served as a decoction is good for vatarakta.
Leave a Reply