Health Benefits of Banana
നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കേണ്ട നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന നമ്മുടെ ശരീരത്തിന് ആവശ്യമുള്ള എല്ലാ നു ട്രിയൻസും ഒരുമിച്ച് അടങ്ങിയിട്ടുള്ള ഒരു പഴത്തെക്കുറിച്ചാണ് പറയുന്നത്.
നമ്മൾ മലയാളികൾ നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിലെ കേമൻ മറ്റൊന്നുമല്ല ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം തന്നെയാണ്. സാധാരണ ഗതിയിൽ നാല് തരത്തിൽ നാം ഏത്തപ്പഴം കഴിക്കാറുണ്ട്. ഒന്ന് പഴുത്തിട്ട് കഴിക്കും. രണ്ടാമത് പച്ചക്കായ കറിവെച്ച് കഴിക്കാറുണ്ട്. മറ്റൊന്ന് ഇത് പുഴുങ്ങി കഴിക്കാറുണ്ട്. നാലാമത്തേതും വളരെ കോമൺ ആയിട്ടും കഴിക്കുന്ന രീതി എന്ന് പറയുന്നത് നേന്ത്രക്കായ ചിപ്സ് ആയിട്ട് കഴിക്കാറുണ്ട്.
ഇങ്ങനെ നാം കഴിക്കുമ്പോൾ ഇതിൽ ഏതുതരം ആണ് നമ്മുടെ ശരീരത്തിന് ഏറ്റവും നല്ലതെന്ന് നിങ്ങൾക്ക് അറിയാമോ? ഏത്തപ്പഴത്തിൻ്റെ ഗുണങ്ങളും എന്നാൽ ഏത്തപ്പഴത്തെപ്പറ്റിയുള്ള ചില തെറ്റിദ്ധാരണകളും ഏത്തപ്പഴത്തിൻ്റെ ചില ദോഷങ്ങളും എന്തൊക്കെയാണ് മനസ്സിലാക്കിയിരിക്കുക? ഏത്തപ്പഴത്തിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് നമ്മുടെ ശരീരത്തിന് വേണ്ട എല്ലാ മിനറൽസും അടങ്ങിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. അതിനകത്ത് ഏറ്റവും റിച്ച് ആയിട്ടുള്ള സോഡിയം അടങ്ങിയിട്ടുണ്ട്. കാൽസ്യം, മാംഗനീസ്, മഗ്നീഷ്യം
ഇവയെല്ലാം നല്ല ക്വാളിറ്റിയിൽ അടങ്ങിയിട്ടുണ്ട്.
വെറ്റമിൻസ് എന്ന് പറഞ്ഞാൽ വൈറ്റമിൻ ബി ഉണ്ടാവും. വൈറ്റമിൻ എ, വൈറ്റമിൻ സി ഒരുപോലെ അടങ്ങിയിട്ടുള്ള പ്രധാന ഫ്രൂട്ടും നമുക്ക് മലയാളികൾക്ക് കിട്ടുന്നത് നമ്മുടെ മണ്ണിൽ വിളയുന്ന ഫ്രൂട്ടും നേന്ത്രപ്പഴം തന്നെയാണ്. എന്നാൽ ഇത് ഓരോ തരത്തിൽ കഴിക്കുമ്പോൾ ഓരോ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് കൂടുതൽ ഉണ്ടാവുക. ആദ്യം ഇത് പഴുക്കുന്നതിന് മുമ്പ് നാം കറികളിലും മറ്റും അരിഞ്ഞു കഴിക്കും.
അതായത് അധികം പഴുക്കുന്നതിന് മുമ്പ് നാം വാഴക്ക ആയിട്ട് കഴിക്കുന്ന രീതിയിലുള്ള ബെനെഫിറ്റ് നോക്കാം:-
നേന്ത്രക്കായ 1 നല്ല റിച്ച് കാർബോ ഹൈഡ്രേറ്റാണ്. കാർബോ ഹൈഡ്രേറ്റ് കഴിച്ചാൽ ഷുഗർ കൂടില്ല എന്ന സംശയം തോന്നുമായിരിക്കാം എന്നാൽ ഇല്ല. നിങ്ങൾക്ക് ഇവർ ഡയബെറ്റീസ് പേഷ്യൻസിന് ഉൾപ്പെടെ സേഫ് ആയിട്ട് കഴിക്കാൻ പറ്റുന്ന അതായത് അധികം പഴുക്കുന്നതിന് മുമ്പ് ചെറുതായി നുറുക്കി നിങ്ങൾ കറിവെച്ച് കഴിക്കുക അല്ലെങ്കിൽ പുഴുങ്ങി കഴിക്കുകയോ ചെയ്യുന്നത് നല്ലതാണ്. അധികം പഴുക്കാത്ത ഏത്തക്കയും റെസിസ്റ്റൻസ് സ്റ്റാർച്ച് കൂടുതൽ ഉണ്ട്. അതായത് ഇത് കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലുള്ള ഗ്ലൈസമിക് ഇൻഡെക്സ് അതായത് ഷുഗർ വളരെ പെട്ടെന്ന് ഉയരുകയില്ല. കാരണം ഇതിൻ്റെ കംപ്ലീറ്റ് ഡൈജസ്റ്റ് നടക്കുന്നത് ആമാശയത്തിലോ ചെറുകുടലിലോ മാത്രമല്ല വൻകുടലിലും നടക്കുന്നുണ്ട്. അതിനാൽ ഇവ നിങ്ങൾക്ക് സേഫ് ആയിട്ട് കഴിക്കാം.
ഇതിനകത്ത് വളരെ റിച്ച് ഫൈബർ അടങ്ങിയിട്ടുണ്ട്. അതായത് നാം 1 ദിവസം നമ്മുടെ ശരീരത്തിൻ്റെ മൊത്തം ആവശ്യമുള്ള ഫൈബറിൻ്റെ പത്തിലൊന്ന് ഒരു ഏത്തപ്പഴത്തിൽ നിന്നും ലഭിക്കും. ഇതുകൂടാതെ ഒരു ഡയബെറ്റീസ് പേഷ്യൻ്റ് ഉൾപ്പെടെ നാം എല്ലാവരും തന്നെ രാവിലെ കഴിക്കേണ്ട ഒരു കംപ്ലീറ്റ് ഫുഡ് അതായത് ആവശ്യത്തിന് കാർബോഹൈഡ്രേറ്റ്, ആവശ്യത്തിന് പ്രോട്ടീൻ, അത്യാവശ്യം ഫാറ്റ് ഇത് മൂന്നും ചേർത്ത് കഴിക്കുന്ന ഒരു കോമ്പിനേഷൻ്റെ ഏറ്റവും പ്രധാന കൂട്ട് ആയിട്ട് നമുക്ക് ഈ അധികം പഴുക്കാത്ത ഏത്തപ്പഴം ഉപയോഗിക്കാം. അതായത് നമ്മുക്ക് ആവശ്യമായതെല്ലാം ഇതിൽ നിന്ന് ലഭിക്കുന്നു.
എങ്ങനെയെന്നല്ലേ അതായത് നിങ്ങൾ ദിവസവും രാവിലെ ഒരു ഏത്തക്ക അതായത് പച്ച ഏത്തക്ക ചെറുതായി നുറുക്കിയത് അത്യാവശ്യം വേവിച്ച് അതിൻ്റെ കൂടെ ചെറുപയർ വേവിച്ചതും ചേർത്ത് കടുക് താളിച്ച് എടുക്കുന്നത് രാവിലെ കഴിക്കാൻ പറ്റുന്ന ഒരു കംപ്ലീറ്റ് ഫുഡ് ആണ്. കാരണം ഇതിനകത്ത് കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, എണ്ണ ചേർത്തതുകൊണ്ട് അത്യാവശ്യം ഫാറ്റുമുണ്ട്. ഏത്തപ്പഴത്തിൽ റിച്ച് കാർബോഹൈഡ്രേറ്റ് ഉണ്ട്. നമ്മുടെ ശരീരത്തിന് പെട്ടെന്ന് യൂട്ലയസ് ചെയ്യാൻ പറ്റുന്ന എനർജിയും കാർബോ ഹൈഡ്രേറ്റും ഉണ്ട്. എന്നാൽ ഇതിനകത്ത് പ്രോട്ടീൻ്റെയും ഫാറ്റിൻ്റെയും കൺടൻ്റ് വളരെ കുറവാണ്.
അതുകൊണ്ട് തന്നെയാണ് ഞാൻ ഈ പറഞ്ഞ കോമ്പിനേഷൻ രാവിലെ അത് കൊച്ചുകുട്ടികൾ ആണെങ്കിൽ പോലും മുതിർന്നവർക്കോ ഡയബെറ്റീസ് പേഷ്യൻ്റിനോ ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു രാവിലത്തെ റിച്ച് ഫുഡ് ആണ് ഇത്. അതുമാത്രമല്ല അധികം പഴുക്കാത്ത നേന്ത്രപഴം പതിവായി കഴിക്കുന്നത് നിങ്ങളുടെ വണ്ണം കുറയാൻ ഹെല്പ് ചെയ്യും. നിങ്ങളുടെ ഡയബെറ്റീസ് രോഗം പ്രത്യേകിച്ച് ടൈപ്പ് ടു ഡയബെറ്റീസ് വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളുണ്ട്.
ഇതിൻ്റെ കാരണം മറ്റൊന്നുമല്ല നേന്ത്രക്കായയിൽ നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായിട്ടുള്ള വൈറ്റമിൻ B6 അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ B6 ഡയബെറ്റീസ് ടെൻറ്റൻസി കുറയ്ക്കും. ഏത്തക്കയിൽ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാൻ അമിനോ ആസിഡ് നമ്മുടെ ശരീരത്തിലുള്ള രക്തകുഴലുകളെ ഡൈലേറ്റ് ചെയ്ത് നിർത്താൻ സഹായിക്കും. രക്തകുഴലുകളെ ഡൈലേറ്റ് ചെയ്യുന്നതുകൊണ്ട് നമുക്ക് ബി പി കൺട്രോൾ ചെയ്യാനും സഹായിക്കും. ഒരു ബ്ലോക്ക് ടെൻറ്റൻസി കുറയുകയും ചെയ്യും.
പഴുത്ത പഴം നിങ്ങൾക്ക് ഏറ്റവും നല്ല ഒരു എനർജി സപ്ലിമെൻ്റാണ്. ഞാൻ നേരത്തെ പറഞ്ഞല്ലോ ഏറ്റവും കൂടുതൽ റിച്ച് പൊട്ടാസ്യം, കൺണ്ടൻ്റ് അടങ്ങിയ ഫുഡ് എന്ന് പറയുന്നത് ഏത്തപ്പഴം തന്നെയാണ്. ഇതു മാത്രമല്ല ഇതിനകത്ത് വൈറ്റമിൻ എ ഉണ്ട്. നമ്മുടെ കണ്ണുകൾക്ക് ഏറ്റവും ബെനെഫിറ്റ് ആയിട്ടുള്ള കരോട്ടിൽ ക്യാരറ്റ് പോലെ തന്നെ കൂടുതൽ അടങ്ങിയിട്ടുള്ളത് ഏത്തപ്പഴത്തിന് അകത്ത് ആണ്. അതുപോലെ തന്നെ പഴുത്ത ഏത്തപ്പഴത്തിൽ വിറ്റാമിൻ സി നന്നായി അടങ്ങിയിട്ടുണ്ട്. പച്ച ഏത്തക്കായിലും പഴുത്ത ഏത്തപ്പഴത്തിലും വിറ്റാമിൻ സി നന്നായിട്ട് അടങ്ങിയിട്ടുണ്ട്. ഇത് മാത്രമല്ല നിങ്ങൾ വളരെ ടെൻഷനായിട്ട് ഇരിക്കാണെന്ന് വച്ചോളൂ എങ്കിൽ നിങ്ങൾ ഒരു ഏത്തപ്പഴം കഴിച്ചു നോക്കൂ. നിങ്ങളുടെ മൂഡ് മാറുന്നത് കാണാം. നിങ്ങൾ പെട്ടെന്ന് സന്തോഷവാൻ മാരാകുന്നത് കാണാം. നിങ്ങളുടെ എനർജി പെട്ടെന്ന് കൂടുന്നത് കാണാം. ഇതിൻ്റെ ബാഗ് ഗ്രൗണ്ട് മറ്റൊന്നുമല്ല. ഏത്തപ്പഴത്തിൽ ട്രിപ്റ്റോഫാൻ എന്ന് പറയുന്ന ഒരുഅമിനോ ആസിഡ് നന്നായി അടങ്ങിയിട്ടുണ്ട്. ട്രിപ്റ്റോഫാൻ നമ്മൾ കഴിച്ചു കഴിഞ്ഞാൽ ഇത് നമ്മുടെ ബ്രെയിനിൽ സെറോടോണിൻ എന്ന് പറയുന്ന ഒരു ഹോർമോൺ പൊഡ്യൂസ് ചെയ്യും.
സെറോടോണിൻ ആണ് നമ്മുടെ മൂഡ് ചേഞ്ച് ആകുകയും, നമ്മളെ പെട്ടെന്ന് ഹാപ്പി ആകുകയും, നമ്മുടെ എനർജി പെട്ടെന്ന് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഒരുപാട് സ്ട്രെസ് ഉള്ള ഒരുപാട് ടെൻഷൻ ഉള്ള ജോലി, അതുപോലെ തന്നെ ഒരുപാട് പഠിക്കാനുള്ള കുട്ടികൾക്ക് എല്ലാം തന്നെ ദിവസവും രാവിലെ ഒരു ഏത്തപ്പഴം അല്ലെങ്കിൽ രണ്ട് ഏത്തപ്പഴം കൊടുക്കുന്നത് നല്ലതാണ്. പലപ്പോഴും നാം കടകളിൽ കണ്ടിട്ടുണ്ടാവാം നല്ല ഭംഗിയുള്ള ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം ആൾക്കാർ വാങ്ങിയിട്ട് പോകും. ഒരു രണ്ടു ദിവസം കഴിഞ്ഞു കഴിഞ്ഞാൽ പലപ്പോഴും കടക്കാർ തന്നെ പറയാറുണ്ട് അധികം ചെലവാകാറില്ല. കാരണം പഴത്തിനു പുറമേ ഒരുകറുത്ത നിറം അതിൻ്റെ പഴത്തൊലിയുടെ പുറത്ത് വന്നു കഴിഞ്ഞാൽ പിന്നെ ഇത് ചിലവാക്കില്ല എന്ന് പറയാറുണ്ട്. എന്നാൽ എല്ലാവരും മനസ്സിലാക്കേണ്ടത് ഏത്തപ്പഴത്തിന് ഏറ്റവും ഗുണം കൂടുന്നത് ഇതിന് പുറമേ അതിൻ്റെ തൊലിക്ക് അല്പം കറുപ്പ് നിറം ബാധിക്കുമ്പോഴാണ്. പഴത്തിൻ്റെ തൊലിയുടെ പുറത്തൊരു കറുപ്പ് നിറം ബാധിക്കുമ്പോൾ ഇത് നമ്മുടെ ശരീരത്തിലുള്ള ഇമ്യൂൺ സിസ്റ്റത്തിന് ഭയങ്കരമായിട്ട് ബൂസ്റ്റ് ചെയ്യുന്ന എൻസൈമ്സും മിനറൽസും ഇതിനകത്ത് ശേഖരിക്കപ്പെടുന്നു.
അതായത് സാധാരണ ഒരു ഏത്തപ്പഴംഒരു പഴുത്ത ഏത്തപ്പഴം കഴിക്കുന്നതിനെക്കാൾ ഏതാണ്ട് എട്ട് ഇരട്ടിയോളം നമ്മുടെ ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുള്ള കഴിവ് ഇത്തരത്തിൽ പഴത്തിൻ്റെ പുറമെ തൊലിക്ക് അൽപ്പം കറുപ്പ് നിറം ബാധിച്ച ഏത്തപ്പഴത്തിന് കഴിവുണ്ട്. അതിനാൽ എല്ലാവരും അൽപ്പം നിങ്ങൾ ഏത്തപ്പഴം വാങ്ങിയാൽ നന്നായി പഴുത്ത് അതിൻ്റെ പുറമേയുള്ള തൊലി അല്പം കറുത്തതിനുശേഷം ഉപയോഗിച്ച് തുടങ്ങിയാൽ വളരെ ബെനെഫിറ്റ് ആയിരിക്കും.
ഏത്തപ്പഴം പുഴുങ്ങി കഴിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:-
കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും എല്ലാം തന്നെ ഒരുപോലെ ഒരു റിച്ച് കാർബോഹൈഡ്രേറ്റ് സപ്ലേ അതായത് ഒരു നേരത്ത് ഒരു നല്ല ഫുഡ് ആയിട്ട് നമുക്ക് ഏത്തപ്പഴം ഉപയോഗിക്കാം. ഏതാണ്ട് 6,7 മാസമായ കുഞ്ഞിന് പോലും നമുക്ക് ഏത്തപ്പഴം നന്നായി പുഴുങ്ങി ഉടച്ച് അതിനകത്ത് ഒരു ലേശം നെയ്യ് ചേർത്തു കൊടുക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് മോഷൻ പോകാൻ നല്ലതാണ്. അതായത് മലശോധന പ്രശ്നം കോൺസിപേഷൻ മാറുന്നതിന് വളരെ നല്ലതാണ്. അവർക്ക് അനീമിയ ഉണ്ടാവില്ല. വിശപ്പ് നന്നായിട്ട് വർദ്ധിക്കാൻ സഹായിക്കും. ഇത് മാത്രമല്ല ഒരു പുതിയ പഠനത്തിൽ ഏത്തപ്പഴം പുഴുങ്ങിട്ട് അതിനകത്തുള്ള ലെക്റ്റിൻ അതായത് നമ്മുടെ HIV എയ്ഡ്സ് പേഷ്യൻ്റിന് വരെ ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യുന്നതിന് വേണ്ടിയിട്ട് ഏത്തപ്പഴം ഉപയോഗിക്കാം എന്നുള്ളതാണ് പുതിയ പഠനങ്ങൾ.
അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികളെ ഏത്തപ്പഴം കഴിക്കാൻ നിർബന്ധമായും ശീലിപ്പിക്കുക. പുഴുങ്ങിയ ഏത്തപ്പഴം കഴിക്കുമ്പോഴുള്ള ഗുണം ഇതിനകത്തുള്ള ഫൈബർ നന്നായിട്ട് ബ്രേക്ക് ആവുന്നു. അതുകൊണ്ട് ദഹനപ്രശ്നമുള്ളവർക്കും ഇത് നന്നായിട്ട് ഹെല്പ് ചെയ്യും. അത് മാത്രമല്ല വൈറ്റമിൻ B6, വൈറ്റമിൻ B 1 എല്ലാം നന്നായിട്ട് ഇതിനകത്ത് അടങ്ങിയിട്ടുള്ളതിനാലും അതുപോലെ വൈറ്റമിൻ A നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ അപ്സോർവ് ചെയ്യണം എന്നുണ്ടെങ്കിൽ ഇതിൻ്റെ കരോട്ടിൻ കൂടുതൽ ബ്രയ്ക്ക് ചെയ്യുന്നതാണ് നല്ലത്. അതിനാൽ പുഴുങ്ങി കഴിക്കുന്നതാണോ കൂടുതൽ നല്ലത് എന്ന് ചോദിച്ചാൽ കുട്ടികൾക്ക് അതാണ് നല്ലത്.
പക്ഷേ വൈറ്റമിൻ C പഴുത്ത ഏത്തപ്പഴത്തിനാണ് കൂടുതൽ ഉള്ളത്. പഴം പുഴുങ്ങി കഴിയുമ്പോൾ അതിലുള്ള വൈറ്റമിൻ C യുടെ കൺടെൻ്റ് കുറയും. പക്ഷേ അതിനകത്തുള്ള പൊട്ടാസ്യം കൺടൻൻ്റോ അല്ലെങ്കിൽ ബാക്കിയുള്ള മിനറൽസ് വൈറ്റമിൻ B6 ഇതിൻ്റെ ഒന്നും ഗുണം പുഴുങ്ങുമ്പോൾ നഷ്ടപ്പെടുകയില്ല. നമ്മുടെ മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നേന്ത്രപ്പഴത്തിൻ്റെ ചിപ്സ് ആണ്. ഞാൻ ഈ പറഞ്ഞ ഗുണങ്ങൾ ഒന്നും തന്നെ നേന്ത്രപ്പഴത്തിൻ്റെ ചിപ്സിൽ ഇല്ലെന്നുള്ളതാണ് വാസ്തവം. ഇതിനകത്തുള്ള ഗുണം അതായത് എണ്ണയിൽ ശക്തമായി ഒരു പച്ച കായ വറുത്ത് കോരി വരുമ്പോൾ അതിനകത്ത് ഉള്ളത് റിച്ച് ആയിട്ടുള്ള എനർജി മാത്രമാണ്. ഇതിനകത്തുള്ള വൈറ്റമിൻസ് നഷ്ടപ്പെടും. ഫാറ്റ് സൊല്യുബിൾ വൈറ്റമിൻസ് അല്പം ഉണ്ടാകുമെന്നല്ലാതെ മറ്റ് ഗുണങ്ങൾ ഉണ്ടാവുകയില്ല അതുമാത്രമല്ല. എണ്ണയിൽ നേന്ത്രക്കായ വറുത്ത് കഴിക്കുന്നത് അമിതമായിട്ട് നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളും ഡ്രൈഗ്ലിസറിനുംകൂടാൻ കാരണമാകും. അതിനാൽ എപ്പോഴും നമുക്ക് നല്ലത് ഒന്നുകിൽ പഴുത്ത് കഴിക്കുക, ഇല്ലെങ്കിൽ പുഴുങ്ങി കഴിക്കുക, അല്ലെങ്കിൽ പച്ചയ്ക്ക് ഞാൻ നേരത്തെ പറഞ്ഞ കോമ്പിനേഷ്യൻ അറിഞ്ഞു കഴിക്കുക.
ഇത്തരത്തിൽ ഏത്തപ്പഴം രുചിയുടെ രാജാവ് മാത്രമല്ല നമ്മുടെ ശരീരത്തിനുവേണ്ട ന്യൂട്രിയൻസിന്റെ കലവറയുമാണ് എന്ന് മനസ്സിലായിട്ടുണ്ടാവും. അതുകൊണ്ട് കുട്ടികളും മുതിർന്നവരും ഒരുപോലെ ഈ ഭക്ഷണം കഴിക്കണം.
Health Benefits of Banana
We Malayalis are talking about a fruit that contains all the nutrients our body needs which is grown in our country and which we Malayalis need to eat the most.
Bananas are none other than bananas that we Malayalis must eat. Generally we eat bananas in four ways. One is cooked and eaten. Second green curry is eaten. Others eat it boiled. The fourth and very common way of eating is to eat it as thin chips.
Do you know what kind of food is best for our body when we eat it this way? What are the benefits of bananas but some of the misconceptions about bananas and some of the disadvantages of bananas? The most important thing about bananas is that they contain all the minerals that our body needs. It contains the richest amount of sodium. Calcium, Manganese, Magnesium All these are contained in good quality.
When we say vitamins, there is vitamin B. Banana is the main fruit that contains both vitamin A and vitamin C and the fruit that we Malayalis grow in our soil. But when we eat it in different ways, our body will have more benefits. First we eat it chopped in curries etc. before ripening.
That is, let’s look at the benefits of eating bananas before they are too ripe:-
Nentrakaya 1 is a good rich carbohydrate. You might think that eating carbohydrates will not increase your sugar levels, but no. You can eat them safely, including for diabetic patients. Unripe bananas also have more resistance starch. That is, after eating this, the glycemic index in our body, i.e. sugar, will not rise very quickly. Because its complete digestion takes place not only in the stomach or small intestine but also in the large intestine. So you can eat these safely.
It contains very rich fiber. That means we can get one tenth of our body’s total fiber requirement per day from one banana. Apart from this, we can use this unripe banana as the most important part of a combination of a complete food that all of us, including a diabetic patient, should eat in the morning, i.e. enough carbohydrates, enough protein and essential fat. That means we get everything we need from it.
It is a complete food that you can eat in the morning if you cook a plantain, green plantain chopped into small pieces every morning, add boiled chickpeas and season it with mustard. Because it contains carbohydrates, protein and oil, it also contains essential fat. Bananas are rich in carbohydrates. Our bodies have energy and carbohydrates that can be quickly utilized. But the content of protein and fat in it is very low.
That’s why I have mentioned this combination in the morning, it is a rich morning food that can be eaten by adults and diabetic patients alike, even if it is small children. Not only that, regular consumption of unripe bananas can help you lose weight. There are studies that may reduce your risk of developing diabetes, especially type 2 diabetes.
The reason for this is none other than the fact that bananas contain vitamin B6, which is very necessary for our body. Vitamin B6 can reduce the tendency of diabetes. The tryptophan amino acid contained in jackfruit helps to dilate and stop the blood vessels in our body. It also helps us control BP by dilating the blood vessels. A block tenancy will also decrease.
Ripe fruit is one of the best energy supplements for you. As I said earlier, bananas are the most potassium-rich and nutrient-rich food. Not only this, it also contains vitamin A. Bananas contain more carotene, which is the most beneficial for our eyes, just like carrots. Similarly, ripe bananas are rich in vitamin C. Green bananas and ripe bananas are rich in vitamin C. Not only this, but if you find yourself feeling very tense, try eating a banana. You will see your mood change. You will find yourself instantly happier. You will see your energy increase quickly. Its bag ground is second to none. Bananas are rich in an amino acid called tryptophan. When we consume tryptophan, it produces a hormone called serotonin in our brain.
Serotonin is our mood swing, makes us instantly happy and instantly boosts our energy. So for children with high stress and high tension work, as well as a lot of studying, it is good to have a banana or two in the morning. Often we may have seen in the shops people buy beautiful bananas or bananas and go away. After a day or two, the debtors themselves often say that it does not cost much. Because in addition to the fruit, it is said that once the black color comes out of the skin, then it is not worth it. But everyone should understand that bananas are most beneficial when their skin is also slightly blackened. When the outside of the skin of the fruit becomes black, it accumulates enzymes and minerals that boost the immune system in our body.
That is, a normal banana has the ability to increase the immune system of our body about eight times more than eating a ripe banana. So everyone, it will be very beneficial if you buy a banana that is ripe and the outer skin is a little blackened.
Let’s see what are the benefits of eating ripe bananas:-
We can use bananas as a rich carbohydrate supply i.e. a good food at one time for young children and adults alike. Even for a baby who is about 6-7 months old, it is good for us to eat a well-cooked banana and add a dollop of ghee inside it. Motion is good for kids. That is, bowel problems are very good for changing conception. They do not have anemia. It helps in increasing appetite. Not only this, but in a new study, the lectin in bananas can be used to boost immunity even for our HIV AIDS patients.
Therefore, we must train our children to eat bananas. The benefit of eating a ripe banana is that the fiber in it breaks down well. So it will also help those with digestive problems. Not only that, it also contains a good amount of Vitamin B6 and Vitamin B1 Similarly, if we want to absorb vitamin A in our body the most, it is better to break its carotene more. So if you ask whether it is better to eat cooked, it is better for children.
But ripe bananas have more vitamin C. As the fruit ripens, its vitamin C content decreases. But the potassium content in it Or the rest of the mineral vitamin B6 is not lost during cooking. Our Malayalis love banana chips the most. The truth is that banana chips do not have any of the qualities I mentioned. The good thing about this is that when a green fruit is deep fried in oil, it contains only rich energy. Vitamins in it will be lost Not only that, there will be little fat soluble vitamins and no other benefits. Consuming too much fried oil in oil can cause cholesterol and triglycerides to increase in our body. So it is always better for us to either eat it raw, if not, eat it cooked, or eat it knowing the combination I mentioned earlier for green.
In this way, you must have understood that banana is not only the king of taste but also a storehouse of nutrients needed by our body. So both children and adults should eat this food.
Leave a Reply