Eating egg yolk daily is dangerous. What is the truth of the news heard for so long? മുട്ടയുടെ മഞ്ഞ ദിവസവും കഴിക്കുന്നത് അപകടമാണ്. ഇത്രയും നാൾ കേട്ട വാർത്തകളുടെ സത്യാവസ്ഥ എന്ത്?
എന്താണ് മുട്ടയുടെ മഞ്ഞ? മുട്ട കഴിക്കുന്ന സമയത്ത് അതിൻറെ മഞ്ഞക്കരു കഴിക്കാമോ?
പലരും ഡോക്ടർമാരോട് ചോദിക്കുന്ന സംശയമാണ്. പലപ്പോഴും മുട്ടയുടെ മഞ്ഞ കഴിച്ചാൽ കൊളസ്ട്രോൾ വരുമല്ലോ അതുകൊണ്ട് മുട്ടയുടെ മഞ്ഞ കഴിക്കരുത്. നിങ്ങൾക്ക് കൊളസ്ട്രോൾ പ്രശ്നമുണ്ടാകും ഹാർട്ടറ്റാക്ക് പ്രശ്നം ഉണ്ടാകും പലപ്പോഴും ഡോക്ടർമാർ പറയാറുണ്ട്. അതുകൊണ്ടുതന്നെ പലരും മുട്ട കിട്ടി കഴിഞ്ഞാൽ മുട്ടയുടെ വെള്ള മാത്രം കഴിച്ച് മഞ്ഞ മാറ്റിവയ്ക്കുന്ന ഒരു സ്വഭാവമാണ് ചെയ്യുന്നത്. മുട്ടയുടെ മഞ്ഞ യഥാർത്ഥത്തിൽ നമുക്ക് വളരെ ഗുണം ചെയ്യുന്നതാണ്. എങ്ങനെ എന്ന് വിശദീകരിക്കാം. ഒരു മുട്ടയുടെ ഗുണങ്ങൾ 90% അടങ്ങിയിരിക്കുന്നത് മുട്ടയുടെ മഞ്ഞക്കകത്താണ്. മുട്ടയുടെ വെള്ളയുടെ അകത്ത് പ്രോട്ടീൻ മാത്രമാണ് ഉള്ളത്. എന്നാൽ മുട്ടയുടെ മഞ്ഞക്കകത്ത് നമ്മുടെ ശരീരത്തിന് വേണ്ട എനർജി, ഊർജ്ജം ഇവ നന്നായി അടങ്ങിയിട്ടുണ്ട്. അതിനു പുറമെ ഫാറ്റ് സൊല്യൂബിൾ വൈറ്റമിൻസും മിനറൽസും കൂടാതെ അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്.
ഇതിൻറെ ഗുണം എന്താണെന്ന് വിശദീകരിക്കുമ്പോൾ തന്നെ ഇതിൻറെ ഗുണം മനുഷ്യ ശരീരത്തിന് ഗുണകരമാണ് എന്ന് നിങ്ങൾക്ക് മനസ്സിലാകും. മുട്ടയുടെ മഞ്ഞക്കകത്ത് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ സമൃദ്ധിയായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിനകത്ത് സോഡിയം, പൊട്ടാസ്യം നമുക്ക് വളരെ പെട്ടെന്ന് ഊർജ്ജം പ്രദാനം ചെയ്യുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനകത്ത് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഫാറ്റ് സൊലൂബിൾ വൈറ്റമിൻസ് പ്രത്യേകിച്ച് വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ B6, വൈറ്റമിൻ B12, വൈറ്റമിൻ E, വൈറ്റമിൻ D, വൈറ്റമിൻ K യും അടങ്ങിയിട്ടുണ്ട്. ഇത്രയും വൈറ്റമിൻസ് ഒരുമിച്ച് അടങ്ങിയ ഒരു ഭക്ഷണപദാർത്ഥമാണ് മുട്ടയുടെ മഞ്ഞ. പ്രോട്ടീൻസ് മുട്ടയുടെ വെള്ളക്കകത്ത് മാത്രമല്ല മുട്ടയുടെ മഞ്ഞക്കകത്ത് ഏകദേശം 2 ഗ്രാം പ്രോട്ടീൻ വരെ അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ടയുടെ മഞ്ഞക്കകത്ത് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ മഞ്ഞയുടെ ഗുണം
ഒന്നാമത്തേത്:- നമ്മുടെ ആമാശയത്തിന്റെയും കുടലിന്റെയും പ്രവർത്തനം മെച്ചപ്പെടാൻ സഹായിക്കുന്നു. ഇടയ്ക്കിടയ്ക്ക് വയറിനെ കംപ്ലൈന്റ്റ് വരുന്ന ഗ്യാസ് ഇറിറ്റേഷൻ ഉണ്ടാകുന്ന ആളുകൾക്കും ഗ്യാസിന്റെ പ്രശ്നം ഉള്ളവർക്കും ഈ പ്രശ്നം മറികടക്കാനുള്ള അമിനോ ആസിഡ് മുട്ടയുടെ മഞ്ഞക്കകത്ത് ധാരാളം ഉണ്ട്. കൂടാതെ രക്തസമ്മർദ്ദം മെച്ചപ്പെടുത്താനുള്ള ഘടകങ്ങൾ പ്രത്യേകിച്ച് അതിനുള്ള പെപ്റ്റേഴ്സ് മുട്ടയുടെ വെള്ളക്കകത്ത് സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ഇതിനകത്ത് അടങ്ങിയിട്ടുള്ള സൾഫേറ്റ് ഗ്ലൈകോ ഹെപ്റ്റേഴ്സ് എന്നറിയപ്പെടുന്ന ഒരു അമിനോ ആസിഡ്സ് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനായി സഹായിക്കുന്നു. അതുകൊണ്ടാണ് മെലിഞ്ഞ് ഇടയ്ക്കിടയ്ക്ക് രോഗങ്ങൾ വരുന്ന കുട്ടികൾക്ക് ദിവസവും മുട്ട നൽകണമെന്ന് ഡോക്ടർമാർ പറയുന്നത്. ഇതിനകത്ത് ഏറ്റവും പ്രധാനമായും ല്യൂട്ടിൻ, സിയാസാന്തിൻ എന്നി രണ്ടു തരത്തിലുള്ള അമിനോ ആസിഡ്സ് അടങ്ങിയിട്ടുണ്ട്. ഇവയെ ബീറ്റ കരോട്ടിൻസ് എന്നാണ് വിളിക്കുന്നത്.
നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വൈറ്റമിൻ A യുടെ പ്രവർത്തനം പ്രധാനമായി നടക്കുന്നത് ഈ രണ്ട് അമിനോ ആസിഡ്സ് നിന്നുമാണ്. ഈ പറഞ്ഞ അമിനോ ആസിഡ് നമ്മുടെ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കണ്ണുകൾക്ക് ഉണ്ടാകുന്ന തിമിര രോഗത്തിനെ ചെറുക്കുന്നതിനും കൂടാതെ കണ്ണുകൾക്കുണ്ടാകുന്ന (മാക്യുലർ ഡിജനറേഷൻ) റെറ്റിനറിയിൽ ഉണ്ടാകുന്ന ചെറിയ ഡി ജനറേറ്റ് ചേഞ്ചസ് കാഴ്ചമങ്ങുന്ന, കാഴ്ച പോകുന്ന ചില ചില അവസ്ഥകളെ പ്രിവന്റ് ചെയ്യുന്നത് തടയുന്നതിന് മുട്ടയുടെ മഞ്ഞ കഴിക്കുന്നത് വളരെ ഗുണകരമാണ്. ഇത്രയും ഗുണങ്ങളുള്ള മുട്ടയുടെ മഞ്ഞയാണ് മുൻപ് ഡോക്ടർമാർ നമ്മളോട് കഴിക്കരുതെന്ന് പറഞ്ഞിരുന്നത്. ഇങ്ങനെ പറയുന്നതിന് കാരണം ഉണ്ടായിരുന്നു. കാരണം മുൻപ് നടത്തിയിട്ടുള്ള പഠനങ്ങളിലെല്ലാം തന്നെ ഹാർട്ടിന് ബ്ലോക്ക് ഉണ്ടാക്കുന്നത് കൊളസ്ട്രോൾ ആണെന്ന് കണ്ടെത്തിയിരുന്നു. ഒരു ആവറേജ് സൈസ് ഉള്ള മുട്ടയ്ക്കകത്ത് ഏകദേശം 180 മില്ലിഗ്രാം ആണ് കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നത്. ഈ കൊളസ്ട്രോൾ അകത്തു ചെന്നാൽ രക്തക്കുഴലിനകത്ത് ബ്ലോക്ക് ഉണ്ടാക്കില്ലേ എന്നുള്ളതുകൊണ്ടാണ് കൊളസ്ട്രോൾ ടെൻഡൻസി ഉള്ള ആളുകൾക്ക് മുൻപ് ഡോക്ടർമാർ മുട്ടയുടെ മഞ്ഞ കൊടുക്കരുത് എന്ന് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇന്ന് ലോകമെമ്പാടും നടത്തിയിട്ടുള്ള 3 പ്രധാനപ്പെട്ട പഠനങ്ങളിൽ മുട്ടയുടെ മഞ്ഞ ദിവസവും ഒരെണ്ണം വെച്ച് കഴിക്കുന്നത് നമ്മുടെ ഹൃദയത്തിനോ പേശികൾക്കോ രക്തക്കുഴലിനോ കേടുപാടുകൾ ഉണ്ടാക്കത്തില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് അപകടകരമായ ഒരു ലക്ഷണവും ദിവസവും ഒരു മുട്ട മഞ്ഞ കഴിക്കുന്നത് കൊണ്ട് ഉണ്ടാകാറില്ല. കാരണം ഒരു ദിവസത്തെ നമ്മുടെ പ്രവർത്തനങ്ങൾക്ക് ശരീരത്തിൻറെ പ്രവർത്തനങ്ങൾക്ക് ഏകദേശം 300 മില്ലിഗ്രാം കൊളസ്ട്രോൾ ആവശ്യമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നുമാണ് ഈ കൊളസ്ട്രോൾ നമ്മുടെ ശരീരം വലിച്ചെടുക്കുന്നത് അതുകൊണ്ടുതന്നെ നമ്മൾ ഒരു മുട്ട കഴിച്ചിരുന്നാൽ അതിനകത്തുള്ള മുട്ടയുടെ മഞ്ഞ എന്ന് പറയുന്നത് ഒരു ശരീരത്തിന് ആവശ്യമുള്ള കൊളസ്ട്രോളിന്റെ അകത്ത് മാത്രമേ നിൽക്കുന്നുള്ളൂ. അതുകൊണ്ടാണ് ഇപ്പോൾ മുട്ടയുടെ മഞ്ഞ ദിവസവും ഒരെണ്ണം കഴിക്കാം എന്ന് പറയുന്നത്.
എന്നാൽ ഇതിനകത്ത് ശ്രദ്ധിക്കേണ്ട രണ്ട് മൂന്ന് കാര്യങ്ങൾ
ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ കേരളത്തിലെ മലയാളികളുടെ പലരുടെയും ഒരു ജനറ്റിക് പ്രകൃതിവെച്ചിട്ട് അതായത് ജീനിന്റെ പ്രകൃതിവെച്ച് നമ്മുടെ ശരീരത്തിൽ ചിലർക്ക് അല്പം കൊഴുപ്പ് ചെന്നാൽ തന്നെ കൊളസ്ട്രോൾ കൂടുന്ന ശരീര പ്രകൃതി ഉള്ളവരാണ്. അതുകൊണ്ടാണ് പലർക്കും എണ്ണ ചേർന്ന ആഹാരങ്ങൾ കഴിച്ചില്ലെങ്കിലും കൊളസ്ട്രോൾ വളരെ പെട്ടെന്ന് ഉയരുന്നത് ഹൈപ്പർ റെസ്പോണ്ട് എന്ന് വിളിക്കുന്ന വിഭാഗക്കാരാണ് ഇവർ. ദിവസവും ഒരു മുട്ടയുടെ മഞ്ഞ വീതം കഴിച്ചാൽ ഇവർക്ക് വല്ലാണ്ട് കൊളസ്ട്രോൾ വളരെയധികം വർദ്ധിക്കാനുള്ള ടെൻഡൻസി ഉണ്ടാകും. പലപ്പോഴും ഇത്തരക്കാരുടെ കുടുംബത്തിൽ ഉയർന്ന കൊളസ്ട്രോൾ ടെൻഡൻസിയോ അല്പം കൊഴുപ്പ് ചെന്നിരുന്നാൽ പോലും ഹൃദ്രോഗ സാധ്യത അവരുടെ ജീനുകളിൽ ഉണ്ടാകും. ഇത്തരക്കാർ ഡെഫിനിറ്റിലി മുട്ടയുടെ മഞ്ഞ കഴിക്കാം. എന്നാൽ ആഴ്ചയിൽ മൂന്ന് മുട്ടയുടെ മഞ്ഞ മാത്രം ഇത്തരക്കാർ കഴിച്ചാൽ മതി. ഇത്തരക്കാരെ വളരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. നമ്മൾ എപ്പോൾ കൊളസ്ട്രോൾ പരിശോധിച്ചിരുന്നാലും ഇവർ മെലിഞ്ഞിരുന്നാൽ പോലും എത്ര ഡയറ്റ് ശ്രദ്ധിച്ചാൽ പോലും കൊളസ്ട്രോൾ വളരെയധികം ഉയർന്നു നിൽക്കുന്ന ടെൻഡൻസി ഉള്ള ആൾക്കാരാണ്. ഇത്തരത്തിൽ ഫാറ്റ് ഹൈപ്പർ റെസ്പോണ്ട് വിഭാഗത്തിൽ പെടുന്ന ഇത്തരക്കാർ ആഴ്ചയിൽ മൂന്നു മുട്ടയുടെ മഞ്ഞ കഴിച്ചാൽ മതി. ബാക്കിയുള്ളവർക്ക് മുട്ടയുടെ മഞ്ഞ ദിവസവും ഓരോന്ന് വീതം കഴിക്കാം. എന്നാൽ ഒന്നിൽ കൂടുതൽ മുട്ടയുടെ മഞ്ഞ ദിവസവും കഴിക്കുന്നത് ആരോഗ്യകരം എന്ന് പറയാൻ സാധിക്കില്ല. ഇങ്ങനെ കഴിക്കുകയാണെങ്കിൽ നിങ്ങൾ നന്നായി വ്യായാമം ചെയ്യുകയോ ശരീരം അനങ്ങി ജോലി ചെയ്യുന്നവരോ ആയിരിക്കണം. ഇല്ലെങ്കിൽ ഇത്തരക്കാർക്ക് കൊളസ്ട്രോൾ കൂടുവാൻ സാധ്യതയുണ്ട്.
രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നിങ്ങൾ ഈ മുട്ടയുടെ മഞ്ഞ എങ്ങനെ പാകം ചെയ്യുന്നു എന്നുള്ളതാണ് പ്രധാനം. കാരണം ഇന്നുവരെ നടന്നിട്ടുള്ള പഠനങ്ങളിൽ കൊഴുപ്പ് കഴിക്കുന്നതല്ല കൊഴുപ്പ് അനാരോഗ്യകരമായ രീതിക്ക് പാകം ചെയ്തു കഴിക്കുന്നതാണ് ശരീരത്തിന് അപകടകരം. ബീഫ് കഴിക്കുമ്പോൾ പറയാറില്ലേ കറിവെച്ച് വെള്ളത്തിൽ പാകം ചെയ്തു നിങ്ങൾക്ക് ആഴ്ചയിൽ ഒരു 90 ഗ്രാം വരെ ബീഫ് കഴിക്കാം. എന്നാൽ വറുത്ത് പൊരിച്ചു കഴിക്കുന്നതും വരട്ടി ഫ്രൈ ചെയ്തു കഴിക്കുന്നതും അതുപോലെ തന്നെ ബേക്ക് ചെയ്തു കഴിക്കുന്നത് എല്ലാം ശരീരത്തിന് അപകടകരമാണ് എന്ന് പറയുന്നത്. ഇത് പാകം ചെയ്യുന്നത് കൊണ്ടുള്ള കുഴപ്പം കൊണ്ടാണ് അതുപോലെതന്നെ മുട്ടയുടെ മഞ്ഞയും പാകം ചെയ്യുന്നത് ശരിയല്ലെങ്കിൽ പലപ്പോഴും ഇതിനകത്ത് ഉള്ള കൊഴുപ്പ് അപകടകാരിയായി മാറാറുണ്ട്. കൊഴുപ്പ് അപകടകരമായ രീതിയിൽ രൂപമാറ്റം വന്നു കഴിഞ്ഞാൽ അത് നമുക്ക് ഹൃദ്രോഗ സാദ്ധ്യതയോ രക്തക്കുഴലിൽ ബ്ലോക്കോ ഉണ്ടാക്കും. പലപ്പോഴും നമ്മൾ കേക്ക് ഒക്കെ ഉണ്ടാക്കുന്ന സമയത്ത് മുട്ടയുടെ മഞ്ഞ നമ്മൾ അതിനകത്ത് ഉപയോഗിക്കാറുണ്ട്. അമിതമായി പഞ്ചസാര ട്രാൻസ്ഫാറ്റ് എന്നിവയോടൊപ്പം ആണ് മുട്ടയുടെ കൊഴുപ്പൊക്കെ ചേർക്കുന്നതെങ്കിൽ അത് അപകടകാരിയാണ്. അതുകൊണ്ടാണ് ട്രാൻസ്ഫറ്റ് ചേർത്തിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടകാരിയാണ് എന്ന് പറയുന്നത്.
അതേപോലെതന്നെ അമിതമായ മധുരത്തോടൊപ്പം അല്ലെങ്കിൽ അമിതമായി മറ്റുതരത്തിലുള്ള കൊഴുപ്പുകളോടൊപ്പം അതായത് ബീഫിന്റെ കൊഴുപ്പിന്റൊപ്പം മസാലക്കൊപ്പമോ ആർട്ടിഫിക്കൽ കളേഴ്സിനൊപ്പം പ്രിസർവേറ്റീവ് ഒപ്പമോ എല്ലാം മുട്ടയുടെ മഞ്ഞ ചേർത്ത് കഴിക്കുന്നത് പലപ്പോഴും ശരീരത്തിനകത്ത് അപകടകരമായ രാസപ്രവർത്തനം ഉണ്ടാക്കുന്നു. ഫ്രീ റാഡിക്കൽ ഫോർമേഷൻ നടക്കാനും രക്തക്കുഴലിനകത്ത് കേടുപാടുകളോ ബ്ലോക്കുകളോ ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. മുട്ടയുടെ മഞ്ഞ കഴിക്കുകയാണെങ്കിൽ മുട്ട പുഴുങ്ങിയിട്ട് ഇല്ലെങ്കിൽ നന്നായി പാകം ചെയ്തിട്ടും നാലു മിനിറ്റ് വേവിച്ചിട്ട് കഴിക്കുക. ഇങ്ങനെ നിങ്ങൾക്ക് കഴിക്കാം കൂടുതൽ ഇങ്ങനെ പാകം ചെയ്ത മുട്ടയുടെ മഞ്ഞ നിങ്ങൾക്ക് സേഫ് ആയിട്ട് കഴിക്കാം. കൂടുതൽ പ്രോസസ് ചെയ്ത അമിതമായിട്ട് മറ്റു രാസവസ്തുക്കൾ, പ്രിസർവേറ്റീവ്സ്, മധുരം, മറ്റു കൊഴുപ്പുകൾ ഇവയോടൊപ്പം മുട്ടയുടെ മഞ്ഞ കഴിക്കുവാൻ പാടില്ല. ഈ പറഞ്ഞ രീതിയിൽ എല്ലാം ശ്രദ്ധിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അപ്പോൾ മുട്ടയുടെ മഞ്ഞ കഴിക്കാമോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള വളരെ വിശദമായ അറിവ് നിങ്ങൾക്ക് കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു.പ്രത്യേകം നിങ്ങൾ ശ്രദ്ധിക്കണം. കടകളിൽ നിന്നും വാങ്ങുന്ന മുട്ട അപകടകാരിയാണ്.നിങ്ങൾ നാടൻ മുട്ട ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന്.നല്ലത്. നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുടെ അറിവിലേക്കും ഈ വിവരം ഷെയർ ചെയ്യുക
Leave a Reply