DIFFERENT TYPES OF FEVERS THEIR SYMPTOMS AND IMMUNITY പലതരം പനികളും അതിന്റെ ലക്ഷണങ്ങളും രോഗപ്രതിരോഗശേഷിയും
എലിപ്പനി
എലിപ്പനി ഉണ്ടാകുന്നത് മലിനജല സമ്പർക്കത്തിലൂടെയാണ്. അവരവർ തന്നെ അൽപം ശ്രദ്ധിച്ചാൽ എലിപ്പനിയിൽ നിന്നും രക്ഷ നേടാവുന്നതാണ്. ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പർക്കത്തിൽ വരുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. ആരംഭത്തിൽ കണ്ടെത്തി ചികിത്സിച്ചാൽ സങ്കീർണതകളിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കും. അതിനാൽ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
എലിപ്പനി ഉണ്ടാകുന്നത്
എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.
ശക്തമായ പനി, മഞ്ഞപ്പിത്തം
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പമുണ്ടാകുന്ന വിറയൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ, കാൽവണ്ണയ്ക്ക് വേദന, നടുവേദന, ക ണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകൾക്കും മഞ്ഞ നിറമുണ്ടാവുക, മൂത്രം മഞ്ഞനിറത്തിൽ പോവുക എന്നീ രോഗലക്ഷ ണങ്ങളുമുണ്ടാകാം, ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കിൽ എലിപ്പനിയാണോയെന്ന് സംശയിക്കണം.
കൊതുകുകടിയും മലമ്പനിയും
കൊതുകുകടിയും മലമ്പനിയും ഇത് നേരത്തേ കണ്ടെത്തിയാൽ മലമ്പനി ചികിത്സിച്ച് ഭേദമാക്കാം. 2025 ഓടുകൂടി കേരളത്തിൽ മലേറിയ (മലമ്പനി) നിർമാർജനം ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. നേരത്തേ കണ്ടുപിടിച്ചാൽ മലമ്പനി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ രക്തപരിശോധന നടത്തുകയും സൗജന്യ സമ്പൂർണ ചികിത്സ തേടുകയും ചെയ്യാം. അനോഫിലിസ് വിഭാഗത്തിൽപ്പെട്ട ക്യൂലക്സ് കൊതുകു വഴി പകരുന്ന ഒരു രോഗമാണ് മലമ്പനി. പ്ലാസ്മോഡിയം ജനുസിൽപ്പെട്ട ഏകകോശ പരാഗ ജീവികളാണ് മലമ്പനിക്ക് കാരണമാകുന്നത്.
പനിയും വിറയലും
പനിയും വിറയലും തലവേദനയുമാണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ദിവസങ്ങളോളം പനിയും വിറയലും ആവർത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമാണ്. രക്തപരിശോധനയിലൂടെ മാത്രമേ മലമ്പനി രോഗം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. മലമ്പനിയാണെന്ന് അറിയാനുള്ള റാപ്പിഡ് ടെസ്റ്റ് സംവിധാനവും നിലവിലുണ്ട്
കൊതുകുകടിയും സന്ധിവേദനയും
ചിക്കുൻഗുനിയ ബാധിതരിൽ പേശിവേദനയും ശക്തമായ സന്ധിവേദനയും അനുഭവപ്പെടാറുണ്ട്. ഈ പനിക്കാലത്ത് കൊതുകുകടി മൂലം സന്ധികളെ ബാധിക്കുന്ന അണു ബാധയെക്കുറിച്ച് ജനങ്ങൾക്ക് അവബോധമുണ്ടായിരിക്കുക എന്നതു വളരെ പ്രധാനമാണ്. ചിക്കുൻഗുനിയ, സിക്ക എന്നീ വൈറസ് ബാധകൾ കണ്ടെത്തുന്നതുവരെ ഏറ്റവും സാധാരണയായി കണ്ടിരുന്ന രോഗമാണ് ഡെങ്കിപ്പനി. ഈ മൂന്നു രോഗങ്ങളും പരത്തുന്നത് ഈഡിസ് ഈജിപ്തി എന്ന കൊതുക് ഇനമാണ്.
ലക്ഷണങ്ങളും അടയാളങ്ങളും
രോഗവാഹിയായ കൊതുകിന്റെ കടിയേറ്റ ശേഷം ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. പനി, തലവേദന, പേശീവേദന, തടിപ്പ്, ശക്തമായ സന്ധിവേദന എന്നിവയാണു ലക്ഷണങ്ങൾ. പെട്ടെന്നു കാണപ്പെടുന്ന തീവ്രമായ ഈയവസ്ഥ ഏഴുമുതൽ പത്തുദിവസം വരെ നീണ്ടുനിൽക്കാം. അതിനുശേഷം ഭൂരിഭാഗം പേരിലും അവസ്ഥ മെച്ചപ്പെടും. രോഗത്തിന്റെ തീവഘട്ടത്തിൽ എല്ലാ രോഗികൾക്കും സന്ധിവേദനയുണ്ടാകും. ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള അനുരൂപമായ ചെറുതും വലുതുമായ സന്ധികളെയാണ് ഇത്ബാ ധിധിക്കുന്നത്. 80 ശതമാനത്തോളം രോഗികളിലും ശരീരത്തിലെ പേശികളെയും ശരീരഭാഗങ്ങളെയും അവയവങ്ങളെയും അസ്ഥികളെയും ബാധിക്കുകയും ഇത് മൂന്നുമാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്യാവുന്നതാണ്.
മഴക്കാലരോഗങ്ങൾ
സ്വയം രോഗപ്രതിരോധശേഷി നേടാം. മഴക്കാലത്ത് മുട്ടുകൈ വരെ ഷർട്ടും പാന്റ്സും ധരിക്കുക. വസ്ത്രങ്ങൾ ഇസ്തിരി ഇട്ടതിനുശേഷം മാത്രം ഉപയോഗിക്കുക. ചൂടുള്ള ആഹാരങ്ങളും പാനീയങ്ങളും ഉപയോഗിക്കുക. മഴകൊണ്ടാലും കുളികഴിഞ്ഞ ഉടനെയും ചൂടുവെള്ളം കുടിക്കുക. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. ആഹാരം കഴിക്കുന്നതിനു മുമ്പ് കൈകൾ സോപ്പുപയോഗിച്ചു കഴുകണം.
ശൗചാലയത്തിൽ പോയശേഷം കൈകൾ സോപ്പുപയോഗിച്ചു കഴുകണം. ചുമ, തുമ്മൽ എന്നിവയുണ്ടെങ്കിൽ തൂവാല കരുതണം. ഇടയ്ക്കിടെ ഈ തൂവാല ഉപ്പുവെള്ളത്തിൽ മുക്കിപിഴിഞ്ഞെടുക്കുക. ആഹാരത്തോടൊപ്പം വെള്ളമോ മറ്റു പാനീയങ്ങളോ കഴിക്കാതിരിക്കുക. പാനീയങ്ങൾ ആഹാരത്തിന് ഒരു മണിക്കൂർ മുൻപോ ഒരു മണിക്കൂറിനു ശേഷമോ ആകാം.
ഓരോ ആഹാരശേഷവും ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ രണ്ടുനുള്ള് ഉപ്പു ചേർത്ത് കവിൾകാള്ളുക. ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക. രാത്രി ഉണരുന്ന സമയങ്ങളിൽ ചൂടുവെള്ളം കുടിക്കുക. കടൻ ചായയിലോ ചൂടു വെള്ളത്തിലോ ചെറുനാരങ്ങാ നീരു ചേർത്തു കുടിക്കുക.
രോഗപ്രതിരോധശേഷി:-
മഴക്കാലങ്ങളിൽ വൈറസ് രോഗാണു സംക്രമണം ഒരു പ്രശ്നമാണ്. ചില വൈറസ് ബാധകൾ മാരക ആകാവുന്നതുമാണ്. പനി, ഫ്ളൂ, ചിക്കൻപോക്സ് എന്നിവയും വൈറസ് രോഗാണുക്കളാണ് ഉണ്ടാക്കാറുള്ളത്. അണുബാധകളെ നേരിടാനുള്ള ശരീരത്തിന്റെ കഴിവാണ് ഇമ്യൂണിറ്റി എന്ന് അറിയപ്പെടുന്നത്. ഇതിനാണു സ്വയം രോഗപ്രതിരോധ ശേഷി എന്നു പറയുന്നത്.
സമീകൃതാഹാരം ശീലമാക്കാം
ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ സ്വയം രോഗപ്രതിരോധശേഷി നല്ല നിലയിൽ സൂക്ഷിക്കാവുന്നതാണ്. നല്ല പോഷകാഹാരങ്ങളടങ്ങിയ സമീകൃതാഹാരം കഴിക്കാം. രാത്രി സുഖമായി ഉറങ്ങണം.
വ്യായാമം ശീലമാക്കാം
പതിവായി വ്യായാമം ചെയ്യണം. ദിവസവും രാവിലെ ഇരുപതു മിനിറ്റ് സമയമെങ്കിലും വെയിൽ കൊള്ളണം. പുകവലി, പൊടിവലി, മദ്യപാനം എന്നിവ നല്ലതല്ലെന്ന് അറിയുകയും വേണം.
മഴക്കാലത്ത് ഭക്ഷണ നിയന്ത്രണം
ആഹാരത്തിൽ പച്ചമോര്, തൈര്, അച്ചാറ്, പപ്പടം, വറുത്തതും പൊരിച്ചതും, മാംസം, മൈദ, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കുകയാണു നല്ലത്.
മാനസിക സംഘർഷം ഒഴിവാക്കാം
മാനസികസംഘർഷം ഒഴിവാക്കണം. ധാരാളം പാട്ട് കേൾക്കുക, തമാശകൾ പറയാനും കേൾക്കാനും സമയം കണ്ടെത്തുക. അങ്ങനെയൊക്കെയാണെങ്കിൽ മഴക്കാലം നന്നായി ആസ്വദിക്കാൻ കഴിയും.
Leave a Reply