അതിസാരം (വയറിളക്കം)
ജലാംശമുള്ള മലം കടന്നുപോകുന്നതാണ് വയറിളക്കം. പനി, ഓക്കാനം, ഛർദ്ദി, മലബന്ധം, നിർജ്ജലീകരണം എന്നിവയ്ക്കൊപ്പം പലപ്പോഴും വയറിളക്കം സംഭവിക്കുന്നു. ബാക്ടീരിയ അണുബാധകൾ, വൈറൽ അണുബാധകൾ എന്നിവ വയറിളക്കത്തിന് കാരണമാകുന്നു. വയറിളക്കം ഏതാനും ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകളിൽ കൂടുതൽ നീണ്ടുനിൽക്കുമ്പോൾ, ഇത് സാധാരണയായി ഇറിറ്റബിൾ ബവൽ സിൻഡ്രോം അല്ലെങ്കിൽ വിട്ടുമാറാത്ത അണുബാധ, സീലിയാക് രോഗം അല്ലെങ്കിൽ കോശജ്വലന മലവിസർജ്ജനം പോലുള്ള ഗുരുതരമായ അവസ്ഥ പോലുള്ള മറ്റെന്തെങ്കിലും അടയാളമാണ്.
വയറിളക്കത്തിൻ്റെ ലക്ഷണങ്ങൾ:
അയഞ്ഞ മലം, ഛർദ്ദി, ഓക്കാനം, മലബന്ധം, മലവിസർജ്ജനത്തിൻ്റെ വികാരം, വയറുവേദന, പനി, വിശപ്പിലായ്മ, നിർജ്ജലീകരണം, ഭാരനഷ്ടം, വയറു വീർക്കുന്നു, ക്ഷീണം, വിണ്ടുകീറി വരണ്ട ചുണ്ടുകളും മൂക്കും, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, തലയിൽ വേദന, തലകറക്കം, വർദ്ധിച്ച ദാഹം, മൂത്രത്തിൻ്റെ ഉത്പാദനത്തിൻ്റെ അളവ് കുറയുന്നു, വായിൽ ഒരു വരണ്ട പ്രതീതി.
വയറിളക്ക രോഗികൾ കഴിക്കാവുന്ന ഭക്ഷണങ്ങൾ:
- ഉരുളക്കിഴങ്ങ്
- ആപ്പിൾ, വാഴപ്പഴം തുടങ്ങിയ പഴങ്ങൾ
- ചോറ്, കഞ്ഞി വെള്ളം
- ബ്രൗൺ ബ്രെഡ് ജാം അല്ലെങ്കിൽ തേൻ
- പ്ലെയിൻ സാലഡ്
- വേവിച്ച പച്ചക്കറികൾ
- തൈര്
- ഓറഞ്ച് അല്ലെങ്കിൽ മാതളനാരങ്ങയുടെ പഴച്ചാറുകൾ
- പ്ലെയിൻ ബിസ്ക്കറ്റ്
- ഗ്രീൻ ടീയും വ്യക്തമായ സൂപ്പും.
വയറിളക്കം മാറാനുള്ള ആയൂർവ്വേദ ഒറ്റമൂലികൾ:
- നന്നാറി, ജീരകം, ചന്ദനം എന്നിവ കറുകനീരിലരച്ചു കഴിക്കുക.
- പാടക്കിഴങ്ങ് തുരന്ന് അകത്ത് അവീൻ നിറച്ച് മണ്ണുപുരട്ടിയ ശേഷം ചുട്ടെടുക്കുക. എന്നിട്ട് നല്ലവണ്ണം അരച്ചു കുന്നിക്കുരു പ്രമാണം തേനിൽ കഴിക്കുക.
- മുത്തങ്ങാക്കഷായത്തിൽ അതിവിടയം പൊടിച്ചിട്ടു സേവിക്കുക.
- മൊരികളഞ്ഞ മുത്തങ്ങാക്കിഴങ്ങ് 50 ഗ്രാം ചതച്ച് ഒരു കപ്പ് ആട്ടിൻപാലും മൂന്നിരട്ടി വെള്ളവും ചേർത്ത് കുറുക്കി പാൽ പാകമായാൽ വാങ്ങി അരിച്ചു കഴിക്കുക.
- ചുക്ക് പൊടിച്ചു മോരിൽ ചേർത്തു കഴിക്കുക.
- ഇഞ്ചി കുത്തിപ്പിഴിഞ്ഞ് ഊറൽ (തെളി) കളഞ്ഞ ഒരു ടീസ്പൂൺ നീരിൽ ഒരു നുള്ള് കറിയുപ്പ് പൊടിച്ചു ചേർത്ത് പലവട്ടം കഴിക്കുക.
- പടിക്കാരം ശുദ്ധിചെയ്ത് ഇഞ്ചിനീരിൽ കഴിക്കുക.
- കൊത്തമ്പാലരി, ചുക്ക്, ആവണക്കിൻവേര് എന്നിവ കഷായം സേവിക്കുക.
- പുളിയാരില, അയമോദകം, ജാതിക്ക, മഞ്ഞൾ എന്നിവ അരച്ച് മോരിൽ ചേർത്തു കാച്ചി ഭക്ഷണത്തോടൊപ്പം ഉപയോഗിക്കുക.
- മുത്തങ്ങ, ഇരുവേലി, കച്ചൂരിക്കിഴങ്ങ് എന്നിവകൊണ്ടുള്ള കഷായം ഇന്തുപ്പും തേനും ചേർത്തു സേവിക്കുക.
- കാരെള്ളരച്ച് അതിന്റെ അഞ്ചിലൊരു ഭാഗം പഞ്ചസാര ചേർത്ത്, ആട്ടിൻപാലിൽ കഴിക്കുക.
- ചുക്ക്, മുത്തങ്ങ, അതിവിടയം എന്നിവ സമം കഷായം വെച്ചു സേവിക്കുക.
- കടുക്കത്തോട് പൊടിച്ചു തേനിൽ സേവിക്കുക.
- കൊടുവേലിക്കിഴങ്ങ് അരച്ച് മോരിൽ കഴിക്കുക.
- തെങ്ങിൻ പൂക്കുലയരി കഷായം വെച്ചു തേനിൽ ചേർത്തു കൊടുത്താൽ കുട്ടികളുടെ അതിസാരം ശമിക്കും.
- കൂവളക്കായുടെ മജ്ജ പൊടിച്ചു ശർക്കര ചേർത്തു കഴിക്കുക.
- കുമിഴിൻ കായ പൊടിച്ചു തേൻകൂട്ടി സേവിക്കുക.
- പേരാൽ വേര് കാടിയിലരച്ച് മോരിൽ കലക്കി സേവിക്കുക.
- തൈരിൻ പാടയിൽ തേൻ ചേർത്തു സേവിക്കുക.
- ഒന്നരക്കഴഞ്ച് അങ്കോലത്തിൻ്റെ വേര് അരിക്കാടിയിലരച്ചു കലക്കി സേവിക്കുക.
- ഒരു പലം മുത്തങ്ങാക്കിഴങ്ങ് കഷായം വെച്ചു തണുത്താൽ തേൻ ചേർത്തു സേവിക്കുക.
- കദളിവാഴപൂവു കൊണ്ടു കഷായമുണ്ടാക്കി കുടിക്കുക.
- പാടക്കിഴങ്ങ് തുരന്ന് അതിൽ അവീൻ നിറച്ചു മണ്ണുപൊതിഞ്ഞു ചുട്ടെടുത്ത് അരച്ച് കുന്നി പ്രമാണം ഗുളികയാക്കി സേവിക്കുക.
- ഇലവിൻ ഞെട്ടു കഷായം വെച്ചു സേവിക്കുക.
- കറിവേപ്പിലത്തണ്ട് അരച്ച് മോരിൽ ചേർത്ത് ദിവസേന മൂന്നോ നാലോ നേരം കഴിക്കുക.
- അമുക്കുരം പൊടിച്ചു തേനിൽ സേവിക്കുക.
- ചുക്ക്, അതിവിടയം, മുത്തങ്ങ, നിലവേപ്പ്, അമൃത്, കുടകപ്പാലയരി എന്നിവ കഷായം വെച്ചു കഴിക്കുക.
- തെറ്റിപ്പൂവ്, ചീനപ്പാവ്, മല്ലി എന്നിവ തുല്യ അളവിലെടുത്ത് അരച്ച് 3 ഗ്രാം വീതം ദിവസം മൂന്നുനേരം കഴിക്കുക.
Diarrhea
Diarrhea is the passing of watery stools. Diarrhea is often accompanied by fever, nausea, vomiting, constipation, and dehydration. Bacterial infections and viral infections can cause diarrhea. When diarrhea lasts more than a few days or weeks, it’s usually a sign of irritable bowel syndrome or something else more serious, such as a chronic infection, celiac disease, or inflammatory bowel disease.
Symptoms of diarrhea:
Loose stools, vomiting, nausea, constipation, feeling of having a bowel movement, abdominal pain, fever, loss of appetite, dehydration, weight loss, bloating, Fatigue, chapped, dry lips and nose, rapid heartbeat, headache, dizziness, increased thirst, decreased urine production, and a dry feeling in the mouth.
Foods that Diarrhea patients can eat:
- Potatoes
- Fruits like apples and bananas
- Rice and porridge water
- Brown bread jam or honey
- Plain salad
- Boiled vegetables
- Yogurt
- Orange or pomegranate juice
- Plain Biscuits
- Green tea and clear soup.
Ayurvedic remedies for diarrhea:
- Take nannari, cumin and sandalwood mixed with black juice.
- Dig a potato and fill it with aveen, apply soil and bake it. Then grind it well Eat Pramana with honey.
- Sprinkle ativitayam in pumpkin sauce and serve.
- Crush 50 grams of peeled pumpkin and mix it with a cup of goat’s milk and three times the amount of water.
- Grind chuk and add it to buttermilk and eat it.
- Add a pinch of ground black pepper to a teaspoon of juice that has been infused with ginger and taken several times.
- Clean padikaram and eat it in ginger juice.
- Serve the decoction of Coriander, Chuk and Fenugreek.
- Grind tamarind, ayamodakam, nutmeg and turmeric and add it to buttermilk and use it with kachi food.
- Serve the decoction of pumpkin, iruveli and kachurikihang with dates and honey.
- Drain and add one-fifth of it with sugar and eat it with goat’s milk.
- Serve with chukka, muthanga and atividayam.
- Grind and serve with honey.
- Grate Koduveli potato and eat it with buttermilk.
- Decoction of coconut flower and added to honey will cure diarrhea in children.
- Grind the marrow of koovalakka and eat it with jaggery.
- Grind kumizhin kaya and serve with honeycomb.
- Grind peral root and mix it with buttermilk and serve.
- Serve with curd and honey.
- Grind one and a half of Ankolam root in rice flour and mix and serve.
- Put a lot of pumpkin puree and serve with honey when it cools down.
- Make a decoction with plantain flower and drink it.
- Dig a potato and fill it with aveen, cover it with soil, bake it, grind it and serve it as a pill.
- Serve with Ilavin Chikku.
- Grind curry leaves and add it to buttermilk and eat it three to four times a day.
- Grind amukuram and serve in honey.
- Take Chuk, Atividayam, Muthanga, Nilavep, Amrit and Kodaka Palayari in a decoction.
- Take 3 grams each thrice a day by grinding equal amounts of saffron, cheenapaw and coriander.
Leave a Reply