CAN PROTEIN POWDER CAUSE KIDENY DISEASE?
പ്രോട്ടീൻ പൗഡർ കിഡ്നി രോഗത്തിന് കാരണമാകുമോ?
ഏറ്റവും കൂടുതൽ ഡോക്ടർമാരോടും സാധാരണ സോഷ്യൽ മീഡിയയിലും വരുന്ന ഒരു സംശയമാണ് പ്രോട്ടീൻ പൗഡർ സാധാരണ ആൾക്കാർക്ക് കഴിക്കാൻ പാടുണ്ടോ ? വ്യായാമം ചെയ്യുന്ന സമയത്തും വ്യായാമത്തിന് പോകുന്ന സമയത്തും പ്രോട്ടീൻ പൗഡറുകൾ പലപ്പോഴും നമ്മൾ വെള്ളത്തിലോ, അലെങ്കിൽ പാലിലോ കലക്കി കഴിക്കാറുണ്ട്. എന്നാൽ ഇങ്ങനെ കഴിക്കുന്നത് വ്യക്ക രോഗം ഉണ്ടാക്കുമെന്നും കരളിന് കേടാണെന്നും ശരീരത്തിന് പലവിധ മാരക രോഗങ്ങൾ ഉണ്ടാക്കുമെന്നുള്ള പ്രചരണങ്ങൾ ഉണ്ട്. എന്താണ് ഇതിൻറെ സത്യാവസ്ഥ?
പ്രോട്ടീൻ പൗഡർ കഴിച്ചു കഴിഞ്ഞാൽ ശരീരത്തിന് ഗുരുതരമായ രോഗങ്ങൾ ഉണ്ടാകുമോ ? കിഡ്നി അടിച്ചു പോകുമോ ?. ഇതിനെക്കുറിച്ച് നമുക്ക് വിശദീകരിക്കാം
എന്താണ് പ്രോട്ടീൻ പൗഡർ?
നമ്മുടെ ശരീരത്തിന്റെ നിർമ്മാണ പ്രവർത്തനത്തിനും നമ്മുടെ എല്ലുകളുടെ ഉറപ്പിനും, മസിലുകളുടെ ആരോഗ്യത്തിനും, ഹോർമോണുകളുടെ പ്രവർത്തനത്തിനും, നാഡികളുടെ പ്രവർത്തനത്തിനും, ഏറ്റവും ബേസിക് ആയി വേണ്ട ഒരു ഘടകമാണ് പ്രോട്ടീനുകൾ. നമ്മുടെ ആഹാരത്തിലൂടെ നമ്മുടെ ശരീരത്തിലേക്ക് കൊഴുപ്പ് എത്തുന്നു. അതുപോലെ കാർബോഹൈഡ്രേറ്റും, പ്രോട്ടീനുകളും എത്തുന്നു. നമ്മൾ കഴിക്കുന്ന ഇറച്ചിയിലും, മീനിലും, മുട്ടയ്ക്കകത്തും എല്ലാം തന്നെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇനി നിങ്ങൾ വെജിറ്റേറിയൻസ് ആണെങ്കിൽ പയർ, കടല, പരിപ്പ് പോലെയുള്ള പയർ വർഗ്ഗങ്ങളിൽ ധാരാളമായി പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീൻ നമ്മൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിന്റെ മസിലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ്. എല്ലുകളുടെ ഉറപ്പിന് കാൽസ്യം മതിയെന്നാണ് നമ്മൾ വിചാരിക്കുന്നത്. എന്നാൽ കാൽസ്യം മാത്രം പോരാ. നമ്മളുടെ എല്ലുകൾ രൂപപ്പെടുന്നതിന് കാൽസ്യവും, പ്രോട്ടീനും കൂടി ചേർന്നാൽ മാത്രമേ എല്ലുകൾ ഉറപ്പോടുകൂടി ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. ഈ പ്രവർത്തനത്തിന് മാത്രമല്ല, നമ്മുടെ തലച്ചോറിന്റെയും, ശരീരത്തിന്റെയും പ്രവർത്തനത്തിനും പ്രോട്ടീൻ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യം ഉള്ള ഒരാളിന് നമ്മുടെ ശരീര ഭാരത്തിന്റെ ഒരു കിലോഗ്രാമിന് വരെ ഏകദേശം 0.75 ഗ്രാം മുതൽ 1ഗ്രാം വരെ പ്രോട്ടീൻ ആവശ്യമാണ്. ഏകദേശം ഒരു 70 കിലോ ഭാരമുള്ള ഒരാളാണെങ്കിൽ അവർക്ക് ഒരു ദിവസം 65 ഗ്രാം മുതൽ 70 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമാണ്.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ പലപ്പോഴും നമുക്ക് പ്രോട്ടീൻ കിട്ടുന്നുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും നമ്മുടെ സമൂഹത്തിൽ ഏകദേശം 60% പേർക്കും പലപ്പോഴും പ്രോട്ടീൻ ശരിയായി ലഭിക്കത്തില്ല. കാരണം വിശദീകരിക്കാം. മൂന്നുനേരം നമ്മൾ വിശപ്പ് മാറ്റാനായി ഭക്ഷണം കഴിക്കുന്നു എന്നല്ലാതെ ഇതിനകത്തുള്ള പ്രോട്ടീനിന്റെ അളവ് നമ്മൾ ആരും പരിശോധിക്കാറില്ല.
പ്രോട്ടീൻ പൗഡർ കഴിക്കാമോ?
നമ്മൾ ഇപ്പോൾ രാവിലെ ഒരു മൂന്ന് ഇഡ്ലി ഒരല്പം ചട്നിയും കഴിക്കുന്നു. ഇതിനകത്ത് നമുക്ക് കിട്ടുന്ന പ്രോട്ടീൻ എന്ന് പറഞ്ഞാൽ ഉഴുന്നു മാവിനകത്ത് ചേർക്കുന്ന ഉഴുന്നിന്റെ അകത്തുള്ള പ്രോട്ടീൻ മാത്രമാണ്. 100 ഗ്രാം ഉഴുന്നിനകത്ത് ഏകദേശം 10 ഗ്രാം, 12 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒരു നിശ്ചിത അളവ് മാവിനകത്ത് എത്ര അളവ് ഉഴുന്ന് അടങ്ങിയിട്ടുണ്ട്. അതുപോലെ എത്ര അളവ് പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വളരെ ചെറിയ അളവ് അല്ലേ. അതുകൊണ്ടാണ് പലപ്പോഴും നമ്മൾ ഒരു നേരത്തെ ഭക്ഷണം പ്രത്യേകിച്ച് ബ്രേക്ക്ഫാസ്റ്റിന് അകത്തെല്ലാം രണ്ടോ, മൂന്നോ മുട്ടയുടെ വെള്ള കഴിക്കാൻ പറയുന്നത്.
ഒരു മുട്ടയുടെ വെള്ളക്കകത്ത് ഏകദേശം മൂന്ന് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മൂന്നു മുട്ടയുടെ വെള്ള എന്ന് പറയുന്നത് ഏകദേശം എട്ടു മുതൽ പത്ത് ഗ്രാം പ്രോട്ടീൻ വരെ ഒരു നേരം കിട്ടും. നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിന് ഇത് ആവശ്യമാണ്. എത്ര വീടുകളിൽ എത്ര ആളുകൾക്ക് ഇത് സാധിക്കുന്നുണ്ട്. നമ്മൾ മൂന്നു നേരവും കഴിക്കുന്ന ഭക്ഷണത്തിനകത്ത് പ്രോട്ടിൻ്റെ അളവ് വളരെ കുറവാണ്. അതുകൊണ്ട് എന്താ സംഭവിക്കുന്നത്. നമുക്ക് പലപ്പോഴും ഒരു 35, 40 വയസ്സ് ആകുമ്പോൾ നടുവേദന, ശരീരവേദന, മസിൽ വേദന ഇവയുണ്ടാകുന്നു.
പലപ്പോഴും ഒരു അസുഖം വന്ന് ഒരാഴ്ച കിടപ്പായി കഴിഞ്ഞാൽ അതുകഴിഞ്ഞ് എഴുന്നേൽക്കണം എന്ന് പറഞ്ഞാൽ ശരീരത്തിലെ മസിലുകളിൽ അസംഖ്യമായ വേദന, പല രോഗങ്ങൾ വന്നു മാറുമ്പോഴും നിങ്ങൾക്ക് അസുഖം പെട്ടെന്ന് മാറി നോർമൽ ആകാൻ ശരീരത്തിന് കാലതാമസം എടുക്കുന്നതിന്റെ കാരണം ശരീരത്തിൽ പ്രോട്ടീൻ അളവ് ഗണ്യമായി കുറയുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഒരു പ്രായം കഴിഞ്ഞാൽ 60 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ഡോക്ടർമാർ പ്രോട്ടീൻ പൗഡർ അവരോട് പാലിൽ കലക്കി കഴിക്കാൻ പറയുന്നത്.
ഇതേ അവസ്ഥ തന്നെയാണ് ചെറുപ്പക്കാരിലും സംഭവിക്കുന്നത്. നിങ്ങൾ ഇപ്പോൾ ഒരു ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നു ഇല്ലെങ്കിൽ മസിൽ അത്യാവശ്യം ഡെവലപ്പ് ചെയ്യാനും, ശരീരത്തിൻറെ ഒരു നോർമൽ ടോൺ കിട്ടുന്നതിനും, മസിലുകൾക്ക് ഷേപ്പ് കിട്ടുന്നതിനുവേണ്ടി നിങ്ങൾ വ്യായാമം ചെയ്യുകയാണ് എന്നിരിക്കട്ടെ. വ്യായാമം ചെയ്താൽ മസിലുകൾക്ക് ഷേപ്പ് വരുന്നത് എങ്ങനെയാണ് ? നിങ്ങളുടെ മസിലുകൾ വ്യായാമം ചെയ്യുമ്പോൾ വളരെ ശക്തിയായി കൺട്രാക്ടിയുകയും റിലാക്സ് ചെയ്യുകയും ചെയ്യുമ്പോൾ ആ മസിലുകൾക്ക് ചെറിയ കീറലുകൾ സംഭവിക്കും. വളരെ മൈക്രോ ഇഞ്ചുറീസ് ഉണ്ടാകുന്നു. ഇഞ്ചുറീസ് ഉണങ്ങി വരുന്ന സമയത്ത് കൂടുതൽ പ്രോട്ടീൻ ഡപ്പോസിറ്റ് ചെയ്താണ് മസിലുകൾ വണ്ണം വെയ്ക്കുന്നത്.
നമ്മുടെ ശരീരത്തിന് ഷേപ്പ് വരാൻ പലപ്പോഴും ജിമ്മിലും ഹെൽത്ത് ക്ലബ്ബിലും വ്യായാമം ചെയ്യുന്ന സ്ത്രീകൾക്കും, പുരുഷന്മാർക്കും ശരീരം ടോൺ ആകുന്നതും, നല്ല ഷേപ്പ് ആകുന്നതും, മസിലുകൾ ഉരുണ്ടു വരുന്നതും, ഇങ്ങനെയാണ്. നിങ്ങൾ വ്യായാമം ചെയ്യുന്നതിന് അനുസരിച്ച് അത്യാവശ്യ വെയിറ്റ് എടുത്ത് വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ മസിലുകൾക്ക് ഇടിച്ചു നുറുക്കിയ വേദന വരുന്നില്ലേ? ഈ വേദന വരുന്നതിന് കാരണം, ഞാൻ നേരത്തെ പറഞ്ഞ വളരെ മൈക്രോ കീറലുകൾ മൂലമാണ് സംഭവിക്കുന്നത്. ഈ കീറലുകൾ ഉണങ്ങി വരുമ്പോൾ മസിലുകൾ ഡെവലപ്പ് ചെയ്യണമെന്നുണ്ടെങ്കിൽ നിങ്ങൾ പ്രോട്ടീനുകൾ കഴിക്കണം.
അതുകൊണ്ടാണ് നിങ്ങൾ പലപ്പോഴും വ്യായാമം ചെയ്യുന്ന സമയത്ത് കൂടിയ അളവു പ്രോട്ടീൻ പൗഡർ കഴിക്കണം എന്ന് പറയുന്നത്. ഇനി ഇതൊന്നുമല്ല നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ ചിക്കൻ കഴിക്കാൻ പറയാറുണ്ട്. അതേപോലെതന്നെ എട്ടോ പത്തോ മുട്ടയുടെ വെള്ള കഴിക്കാൻ പറയാറുണ്ട്. മുട്ടയുടെ വെള്ള എന്ന് പറയുമ്പോൾ 30 ഗ്രാം പ്രോട്ടീൻ നിങ്ങൾക്ക് കിട്ടും. എന്നാൽ നിങ്ങൾ ഡെയിലി ചിക്കൻ കഴിക്കുക പ്രാക്ടിക്കൽ ആണോ എന്ന് ചോദിച്ചാൽ അല്ല. ഡെയിലി രാവിലെ 10 മുട്ടയുടെ വെള്ളം കഴിക്കാൻ പറയുമ്പോൾ ഈ മഞ്ഞ എന്ത് ചെയ്യും? വീട്ടുകാരും മൊത്തം മുട്ടയുടെ മഞ്ഞ ഷെയർ ചെയ്തു കഴിക്കുമോ? ഇല്ല. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് പലപ്പോഴും ആൾക്കാർ പ്രോട്ടീൻ പൗഡർ ആശ്രയിക്കുന്നുത്.
എന്താണ് പ്രോട്ടീൻ പൗഡർ?
പാലിനെ നമ്മൾ പ്രോസസ് ചെയ്തു കഴിയുമ്പോൾ അതിനകത്ത് ക്വാളിറ്റി കൂടിയ ഒരിനം പ്രോട്ടീൻ നമുക്ക് വേർതിരിച്ചെടുക്കാൻ സാധിക്കും. ഇതിനെയാണ് നമ്മൾ വേ പ്രോട്ടീൻ എന്ന് പറയുന്നത്. വേ പ്രോട്ടീനുകൾ ആണ് സാധാരണഗതിയിൽ നമ്മൾ വ്യായാമം ചെയ്യുന്ന സമയത്ത് നമ്മുടെ മസിലുകൾ ഡെവലപ്പ് ചെയ്യുന്നതിന് വേണ്ടിയിട്ട് നമ്മുടെ ശരീരത്തിലേക്ക് ഉപയോഗിക്കുന്നത്. വേ പ്രോട്ടീൻ വെറുതെ കഴിക്കുകയല്ല. അതിന് ഒരു അളവ് ഉണ്ട്. ഒരു സ്‌കൂപ്പ് എടുത്തു കഴിഞ്ഞാൽ അതിനകത്ത് ഏകദേശം 20 ഗ്രാം മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ കണ്ടന്റ് അടങ്ങിയിട്ടുണ്ട്.
നിങ്ങൾക്ക് എത്ര ശരീരഭാരം ഉണ്ടോ അതനുസരിച്ച് നിങ്ങൾ പ്രോട്ടീൻ കഴിക്കണം. പലപ്പോഴും ആവശ്യത്തിന് പ്രോട്ടീൻ ഉള്ളിലേക്ക് ചെല്ലാതിരിക്കുകയും നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിലെ മസിലുകൾക്കുണ്ടാകുന്ന കീറലുകൾ ഉണങ്ങി വരുമ്പോൾ മസിലുകൾ ശോഷിച്ചു പോകും. വല്ലാണ്ട് മെലിഞ്ഞ് ഉണങ്ങി പോകുന്ന ഒരവസ്ഥ വരും. അതുകൊണ്ട് നിങ്ങളുടെ ശരീരത്തിന് ഒരിക്കലും ഷേപ്പ് കിട്ടത്തില്ല. ഷേപ്പ് കിട്ടണമെന്നുണ്ടെങ്കിൽ പ്രോട്ടീനുകൾ ആവശ്യമാണ്. പ്രോട്ടീനുകൾ ലഭിക്കുന്നതിനുവേണ്ടിയിട്ടാണ് വേ പ്രോട്ടീനുകൾ വളരെ ഈസി ആയിട്ട് ഉപയോഗിക്കുന്നത്.
ഇതിൻറെ പ്രത്യേകത എന്തെന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഇപ്പോൾ ഒരു 30ഗ്രാം പ്രോട്ടീൻ വേണമെന്നുണ്ടെങ്കിൽ പത്തു മുട്ടയുടെ വെള്ള കഴിക്കുന്നതിനു പകരം ഒരു സ്കൂപ്പ് വേ പ്രോട്ടീൻ കഴിച്ചാൽ മതിയാകും. ഈ ഒരു തരത്തിൽ കഴിക്കുന്നതിന് സൗകര്യമുണ്ട്. മാത്രമല്ല ഒരു ചെറിയ പാക്കറ്റിൽ നമ്മൾക്ക് എവിടെ വേണമെങ്കിലും കൊണ്ടുപോകാം. നമ്മുടെ ന്യൂട്രിചാർജ് കൊക്കോ പ്രൊഡക്ട്, ന്യൂട്രിചാർജ് സ്റ്റോബറി പ്രോഡക്റ്റ് ഇതെല്ലാം തന്നെ നമുക്ക് യാത്രകളിൽ കൊണ്ടുപോകാൻ വളരെ സൗകര്യപ്രദമാണ്.
ആർ സി എം ന്യൂട്രിചാർജ് കൊക്കോ പ്രൊഡക്ട് 20 ഗ്രാം തൂക്കമുള്ള ഒരു പാക്കറ്റിൽ 15 ഗ്രാം പ്രോട്ടീനും 5 ഗ്രാം ഫൈബറും ആണ് അടങ്ങിയിരിക്കുന്നത്. ഒരു ദിവസം മൂന്നു പാക്കറ്റ് പ്രോട്ടീൻ കഴിക്കുകയാണെങ്കിൽ ഒരാൾക്ക് വേണ്ട മിനിമം പ്രോട്ടീൻ നമുക്ക് അതിൽ നിന്നും ലഭിക്കുന്നു.ഒരു ചെറിയ പാക്കറ്റിൽ നമ്മൾക്ക് എവിടെ വേണമെങ്കിലും കൊണ്ടുപോകാം. സൂക്ഷിച്ചു വയ്ക്കുവാൻ എളുപ്പമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള രുചിയിൽ നമുക്ക് പ്രോട്ടീൻ പൗഡർ ഉപയോഗിക്കാം. ആപ്പിൾ,പഴം, നട്സ്, മുന്തിരി എല്ലാം ഇട്ട് ഷെയ്ക്ക് രൂപത്തിലും കഴിക്കാം.
പ്രോട്ടീൻ പൗഡർ കഴിച്ചാൽ വൃക്ക രോഗം പിടിപെടുമോ?
എങ്ങനെയാണ് പ്രോട്ടീനുകൾ കാൻസർ ഉണ്ടാകുമെന്നും, എങ്ങനെയാണ് നിങ്ങളുടെ ശരീരത്തിൽ വൃക്കയ്ക്ക് കേടുകൾ വരുത്തുമെന്നുള്ള പ്രചാരണങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട് ഇത്തരം പ്രചരണങ്ങൾ തെറ്റാണെന്ന് നിങ്ങൾ മനസ്സിലാക്കുക. നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ മസിലുകളുടെ നോർമൽ പ്രവർത്തനത്തിനും, പ്രോട്ടീൻ ആവശ്യമാണ്. ഇനി നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ സമയമോ, സൗകര്യമോ ഇല്ലാത്തവർക്ക് ഇല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യത്തിന് ഇതെല്ലാം തയ്യാറാക്കി തരാൻ ആളില്ലാത്ത ഒരു സാഹചര്യത്തിൽ നിങ്ങൾക്ക് പ്രോട്ടീൻ പൗഡർ ആശ്രയിക്കാവുന്നതാണ്.
പാലിൽ നിന്നല്ലാതെ തന്നെ ഇന്ന് സോയാബീനിൽനിന്നും പ്രോട്ടീൻ പൗഡർ വേർതിരിച്ചെടുക്കുന്നു. എപ്പോഴും നിങ്ങളുടെ ശരീരത്തിന് ഗുണകരമാണോ, ദോഷകരമാണോ എന്ന് നമ്മൾ തീരുമാനിക്കപ്പെടുന്നത് നിങ്ങളുടെ ശരീരത്തിൻറെ നിങ്ങൾ കഴിക്കുന്ന പ്രോട്ടീന്റെ അളവ് ഇതെല്ലാം അനുസരിച്ചാണ്. നിങ്ങളുടെ ശരീര ഭാരം ഒരു കിലോഗ്രാമിന് പോയിൻറ് 75 മുതൽ 1 ഗ്രാം പ്രോട്ടീൻ വരെ കഴിക്കാം.
നിങ്ങൾ മസിൽ ഡെവലപ്മെന്റിനു വേണ്ടിയിട്ട് കൂടുതൽ അളവിൽ പ്രോട്ടീൻ എടുക്കുന്നത് എന്നു പറഞ്ഞാൽ ഒരു 1കിലോ വെയ്റ്റിന് 1.5 ഗ്രാം പ്രോട്ടീൻ വരെ എടുക്കാം. ഇതിനപ്പുറം പ്രോട്ടീൻ എടുക്കുന്നത് പലപ്പോഴും ശരീരത്തിന് ഗുണകരമല്ല. അതായത് നിങ്ങൾ ശരിയായി വ്യായാമം ചെയ്യാതെ വളരെ ഉയർന്ന അളവിൽ പ്രോട്ടീൻ കഴിക്കുന്നത് ശരീരത്തിൽ പലപ്പോഴും ചില മെറ്റാബോളി പ്രോബ്ലം ഉണ്ടാകുന്നതിന് കാരണമാകും. അതായത് വളരെ ഉയർന്ന അളവിൽ പ്രോട്ടീൻ ശരീരത്തിലേക്ക് എത്തുന്നത് പ്രോട്ടീൻ ദഹിച്ചുണ്ടാകുന്ന അമോണിയയുടെ വേരിയേഷൻ, യൂറിയയുടെ വേരിയേഷൻ ,ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
നിങ്ങളുടെ ശരീര ഭാരത്തിനനുസരിച്ച് പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നതും, പ്രോട്ടീൻ പൗഡർ കഴിക്കുന്നതും ദോഷകരമല്ല. മറ്റു സൈഡ് എഫക്ടുകളും ഉണ്ടാകാറില്ല. എന്നാൽ നിങ്ങൾക്ക് വൃക്കരോഗം ഉണ്ടെന്നിരിക്കട്ടെ വൃക്കരോഗം ഉണ്ടെങ്കിൽ നിങ്ങൾ കഴിക്കുന്ന പ്രോട്ടീനുകൾ ദഹിച്ചു ഉണ്ടാക്കുന്ന ബൈ പ്രൊഡക്ട്സ് നിങ്ങളുടെ ശരീരത്തിൽ നിന്നും അരിച്ച് പുറത്തേക്ക് കളയാൻ വൃക്കകൾക്ക് സാധിച്ചു എന്ന് വരില്ല. അതുകൊണ്ട് നിങ്ങളുടെ വൃക്കകൾക്ക് എന്തെങ്കിലും തരത്തിൽ കേടുപാടുകൾ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ പ്രോട്ടീൻ ആഹാരങ്ങൾ കഴിക്കാൻ പാടുള്ളൂ.
അതല്ലാതെ സാധാരണ ആരോഗ്യമുള്ള ആൾക്കാർക്ക്, വ്യായാമം ചെയ്യുന്ന ആളുകൾക്കോ, പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നതോ, പ്രോട്ടീൻ പൗഡർ കഴിക്കുന്നതോ, ഹാനികരമല്ല. അപകടകരവും അല്ല. കാരണം നമ്മൾ പ്രോട്ടീനിനെ കുറിച്ച് മറ്റുള്ളവരോട് പറയുമ്പോൾ അവർ നമ്മളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. പ്രോട്ടീൻ അധികം കഴിച്ചാൽ കിഡ്നിക്ക് പ്രോബ്ലം ഉണ്ടാകില്ലേ? ഈ ഒരു ചോദ്യത്തിന് കൊടുക്കാൻ പറ്റുന്ന ഒരു നല്ല ഉത്തരമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
ഈ കാര്യങ്ങൾ നമ്മുടെ അറിവിനെ കൂട്ടി തരികയും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനുള്ള അറിവ് നമ്മൾക്ക് ലഭിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈയൊരു ഇൻഫർമേഷൻ എല്ലാ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക.
Leave a Reply