ലേഖനത്തിൽ നിന്നുള്ള ചില പ്രധാന പോയിൻ്റുകൾ ഇതാ:
- ചൂടുള്ള ശുദ്ധജലത്തിൽ കാണപ്പെടുന്ന ഒരു സ്വതന്ത്ര അമീബയാണ് നെഗ്ലേരിയ ഫൗളറി.
- അമീബ തലച്ചോറിലേക്ക് സഞ്ചരിക്കാൻ അനുവദിക്കുന്ന മലിനമായ വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്.
- ഉയർന്ന മരണനിരക്കോടുകൂടിയ അപൂർവവും എന്നാൽ എപ്പോഴും മാരകവുമായ അണുബാധയാണ് PAM.
- തലവേദന, പനി, ഓക്കാനം, ഛർദ്ദി, പിടുത്തം, ആശയക്കുഴപ്പം, ഒടുവിൽ കോമ എന്നിവയാണ് ലക്ഷണങ്ങൾ.
- നേരത്തെയുള്ള രോഗനിർണയവും ചികിത്സയും നിർണായകമാണ്, പക്ഷേ അണുബാധയുടെ അപൂർവത കാരണം വെല്ലുവിളി നിറഞ്ഞതാണ്.
ബ്രയിൻ ഈറ്റിങ്ങ് അമീബ
കഴിഞ്ഞ ദിവസം വാർത്തകളിൽ കണ്ടിട്ടുണ്ടായിരിക്കാം 15 വയസുള്ള ഒരു ബാലൻ ആലപ്പുഴയിലുള്ള ഒരു ഗ്രാമത്തിലെ തലച്ചോറിനെ കാർന്നു തിന്നുന്ന ഒരു തരം അമീബ ബാധിച്ച് മരണമടയുകയുണ്ടായി. 2023 ജൂൺ 26 തിയ്യതി അവന് പനിയും ഛർദ്ദിയും ഉണ്ടായി. നിങ്ങൾക്ക് അറിയാമല്ലോ ഇപ്പോഴത്തെ പനി ഉണ്ടാവുമ്പോൾ എല്ലാം തന്നെ പനിയും ഛർദിയും കാണും. എന്നാൽ ഇവന് നാല് അഞ്ച് ദിവസം കഴിഞ്ഞപ്പോഴേക്കും പനിയോടൊപ്പം തന്നെ ശക്തമായ ഛർദി, തലവേദന, തലയ്ക്ക് വല്ലാത്തൊരു ഭാരം അതോടൊപ്പം തന്നെ കാഴ്ചയ്ക്ക് മങ്ങലും സ്ഥലകാല ബോധമില്ലായ്മ, അബോധ അവസ്ഥയിലേക്ക് ചെന്നെതുകയും ചെയ്തു. ഇത് തലച്ചോറിന് ബാധിക്കുന്ന എന്സെഫലൈറ്റിസ് ആണോ എന്ന് ഡോക്ടർക്ക് സംശയം തോന്നിയിട്ട് ആലപ്പുഴയിൽ ഉള്ള മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അവിടെവെച്ച് മരണപ്പെടുകയും ചെയ്തു. ഇതിനുശേഷം നടത്തിയിട്ടുള്ള പഠനങ്ങളിൽ ആണ് തലച്ചോറിനെ കാർന്നു തിന്നുന്ന തലച്ചോറിനെ ബാധിക്കുന്ന ബ്രെയിൻ ഈറ്റിംഗ് അമീബ എന്ന് പറയുന്ന ഒരു രോഗാണുവാണ് ഈ രോഗബാധ ഉണ്ടാക്കിയതെന്ന് മനസ്സിലായത്. സാധാരണ വെള്ളത്തിലൂടെ പകരുന്ന ഈ രോഗബാധയെ കുറിച്ച് വാർത്ത വന്നപ്പോൾ തന്നെ ജനങ്ങൾക്ക് വല്ലാണ്ട് ഭയമായി. കുളത്തിൽ കുളിക്കാൻ പാടില്ല. മഴ തുടങ്ങുന്ന സമയത്ത് സാധാരണ കനാലുകളിൽ വെള്ളം വരുന്ന സമയത്ത് നമ്മുടെ നാട്ടിലുള്ള എല്ലാ യുവാക്കളും കുട്ടികളും വെള്ളത്തിൽ ഇറങ്ങി കുളിക്കുന്ന ഒരു സ്വഭാവമുണ്ട്. എന്നാൽ ഇതെല്ലാം തന്നെ തലച്ചോറിനെ തിന്നുന്ന അമീബ പടരുന്നതിനെ കാരണമാകും എന്ന് ഭയവും ഒരുപാട് പേർക്കുണ്ട്. അതുകൊണ്ടുതന്നെ തലച്ചോറിനെ കാർന്നുതിന്നുന്ന ഈ അമീബ എന്താണെന്നും ഇതിൻറെ രോഗലക്ഷണങ്ങൾ എന്താണെന്നും നമ്മൾക്ക് ഈ രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്നും വിശദീകരിക്കാം.
എന്താണ് തലച്ചോർ തിന്നുന്ന അമീബ?
ആദ്യം തന്നെ മനസ്സിലാക്കാം നെഗ്ലേരിയസിസ് ഫൗലേരി എന്ന് വിളിക്കുന്ന അമീബ കോശങ്ങൾ മനുഷ്യൻറെ തലച്ചോറിനെ കാർന്നുതിന്നുന്ന ഈ രോഗം കേരളത്തിൽ വരുന്നത് ആദ്യമായിട്ടല്ല. 2016 ആലപ്പുഴയിൽ തന്നെ ഇതേ രോഗാവസ്ഥ ബാധിച്ചിട്ടുണ്ട്. 2019 ൽ , 2020 ൽ മലപ്പുറത്ത് ഉണ്ടായിട്ടുണ്ട്. 2020 ൽ ഇതേ രോഗം കോഴിക്കോട് സ്ഥിതീകരിച്ചിട്ടുണ്ട്. 2022 തൃശ്ശൂരിൽ ഈ രോഗം ബാധിച്ചിട്ടുണ്ട്. അതായത് ഇപ്പോഴുണ്ടായ ഈ മരണത്തിന് മുമ്പ് തന്നെ ഈ രോഗം അഞ്ചു തവണ കേരളത്തിൽ പല സ്ഥലങ്ങളിലായി ഉണ്ടായിട്ടുണ്ട്. ഏകദേശം രോഗബാധിതർ ഉണ്ടായി 100% തോളം മരണനിരക്ക് വന്നു എന്നതു കൊണ്ടുതന്നെ വളരെ അപൂർവത്തിൽ അപൂർവമായി മാത്രം ഈ രോഗം ബാധിക്കുന്നു. എങ്കിലും ബാധിച്ചു കഴിഞ്ഞാൽ മരണം ഉണ്ടാകുവാനുള്ള സാധ്യത വളരെ ഏറെയാണ്. ഈ അമീബ എന്ന് പറയുന്നത് നമ്മുടെ മനുഷ്യ ശരീരത്തെ ബാധിക്കുന്ന ഒരു ഏകകോശ ജീവിയാണ്. നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കാം വൃത്തിയില്ലാത്ത വെള്ളം കുടിച്ചാലോ അല്ലെങ്കിൽ നമ്മൾ തുറസായ സ്ഥലങ്ങളിലുള്ള ഭക്ഷണം കഴിച്ചാലോ വയറിന് അകത്തേക്ക് അമീബ എന്ന കോശം എത്തുമെന്നും അത് വയറിളക്കം, ഛർദി, അതിസാരം പോലെയുള്ള രോഗങ്ങൾ ഉണ്ടാകുമെന്നും നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കാം. അത്തരം അമീബ കുടുംബത്തിൽ തന്നെ പെട്ട മറ്റൊരു അമീബയാണ് ഈ നെഗ്ലേരിയ ഫൗലേരി എന്ന് വിളിക്കുന്ന കോശങ്ങൾ. ഇവ മനുഷ്യനെ എപ്പോഴും ബാധിക്കാറില്ല. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ ആണ് ഇവ ജീവിക്കാൻ സാധ്യത കൂടുതൽ. പലപ്പോഴും തടാകത്തിൽ അല്ലെങ്കിൽ കെട്ടിക്കിടക്കുന്ന കുളത്തിനകത്ത് നീന്തൽകുളങ്ങൾ . കൃത്യമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്ത നീന്തൽ കുളങ്ങൾ ഇവിടെയെല്ലാം ഈ അമീബയുടെ സാന്നിധ്യം കാണാനുള്ള സാധ്യത ഏറെയാണ്. ഇവ കൂടുതലായി പെറ്റുപ്പെരുകണമെന്നുണ്ടെങ്കിൽ നല്ല ചൂട് ഈ വെള്ളത്തിൽ തട്ടിയാൽ മാത്രമേ ഇവ കൂടുതലായിട്ട് പെരുകത്തൊള്ളൂ. വെള്ളത്തിൻറെ ടെമ്പറേച്ചർ ഏകദേശം 40 നും 50 നും ഡിഗ്രി സെൽഷ്യസിന്റെ ഇടയ്ക്ക് സാധാരണ വേനൽക്കാലത്ത് സൂര്യപ്രകാശം നേരിട്ട് വെള്ളത്തിലേക്ക് അടിക്കുന്ന സമയത്താണ് വെള്ളത്തിൻറെ ടെമ്പറേച്ചർ 45 ഡിഗ്രിയിലേക്ക് വരുന്നത്. ഈ ഒരു ടെമ്പറേച്ചറിൽ മാത്രമേ ഈ അമീബ കോശങ്ങൾ വല്ലാണ്ട് പെറ്റു പെരുകുകയും കൂടുതൽ വ്യാപിക്കുകയും ചെയ്യുന്നത്. നമ്മൾ ഇപ്പോൾ കൂടുതലായി വെള്ളം തിളപ്പിച്ച് ഉപയോഗിച്ചാലോ പെട്ടെന്ന് ബാധിക്കാറില്ല. 2024 ൽ കോഴിക്കോട്ട് വീണ്ടും സ്ഥീകരിച്ചു.
വെള്ളത്തിലൂടെ അമീബ പകരുമോ ?
നമ്മൾ തടാകത്തിലോ, ഉഷ്ണ നീരുറവകൾ വരുന്ന സ്ഥലങ്ങൾ ഒക്കെയില്ലേ അവിടെ മാത്രമെ ഈ അമീബയുടെ സാന്നിധ്യം കാണുകയുള്ളൂ. നമ്മൾ ആ വെള്ളത്തിനകത്തേക്ക് വളരെ ഉയരത്തിൽ നിന്ന് ചാടുകയാണെങ്കിൽ വളരെ പെട്ടെന്ന് മൂക്കിലേക്ക് വെള്ളം കയറുകയും മൂക്കിനകത്തേക്ക് ഈ അമീബ എത്താനുള്ള സാധ്യതയുണ്ട്. മണം തിരിച്ചറിയുന്ന നാഡികൾ നമ്മുടെ മൂക്കിൽ ഉണ്ട്. മൂക്കിനകത്ത് ഈ അമീബ എത്തിക്കഴിഞ്ഞാൽ ഇവ മൂക്കിൽ നിന്നും തലച്ചോറിലേക്ക് പോകുന്ന ഈ നാഡികളെ ഈ അമീബ ബാധിക്കുകയും അവിടെ നിന്നും തലച്ചോറിലേക്ക് എത്തുകയും ചെയ്യുന്നു. നമ്മുക്ക് രോഗപ്രതിരോധശേഷി കുറവാണെങ്കിൽ ഈ അമീബ പെറ്റു പെരുകാനുള്ള സാധ്യതയുണ്ട്. ഇവ പെറ്റു പെരുരി കഴിഞ്ഞാൽ നമ്മൾക്ക് തുടക്കത്തിൽ കാണുന്ന ലക്ഷണമായ പനിയും ശക്തമായ ശർദ്ദിയും തലവേദനയും തലയിൽ പെരുപ്പും പ്രത്യേകിച്ച് തലയുടെ പുറകുഭാഗത്ത് ഒരു പെരുപ്പോടു കൂടിയ വേദനയും അനുഭവപ്പെട്ടു എന്ന് വരാം. അതോടൊപ്പം ബ്രെയിൻ ഇറിറ്റേഷൻ വന്നു ഛർദിൽ പോലെയുള്ള ലക്ഷണങ്ങൾ കണ്ടെന്ന് വരാം. സാധാരണ മസ്തിഷ്ക ജ്വരം ബാധിച്ചാൽ എന്തെല്ലാം ലക്ഷണങ്ങൾ ഉണ്ടായിരിക്കും അതെല്ലാം തന്നെ ഇതിൽ കാണിക്കും. തലച്ചോറിനെ അമീബ കാര്യമായി ബാധിക്കുന്നത് തലച്ചോറിന്റെ പുറമേയുള്ള കവറിങ്ങിനെയാണ്.
അമീബ ബാധിച്ചാൽ എന്തു സംഭവിക്കും?
ഇത് മസ്തിഷ്ക ജ്വരത്തിലേക്ക് എത്തുകയും ക്രമേണ ഇത് മരണത്തിലേക്കും നമ്മളെ അബോധ അവസ്ഥയിലേക്കും കോമയിലേക്കും ചെന്നെത്തിക്കുകയും ചെയ്യുന്നു. ഇത്രയേറെ വൈദ്യസൗകര്യം ഉള്ള ഇപ്പോഴത്തെ കാലത്ത് പോലും ഈ അമീബ ബാധിച്ചു കഴിഞ്ഞാൽ തലച്ചോറിനെ ബാധിച്ചു കഴിഞ്ഞാൽ രക്ഷപ്പെടുവാനുള്ള സാധ്യത വളരെ വളരെ കുറവാണ്. അതുകൊണ്ടാണ് ആലപ്പുഴയിൽ ആ ബാലന്റെ മരണവും കോഴിക്കോട്ടിലെ ബാലൻ്റെ മരണവും ഉണ്ടായത്. ഈ രോഗബാധ സാധാരണ മനുഷ്യനെ ബാധിച്ചാൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഈ രോഗം നേരിട്ട് പകരത്തില്ല. അതാണ് മനുഷ്യരിൽ വളരെ പെട്ടെന്ന് ഈ രോഗം പകരില്ല എന്ന് പറയുന്നത്. കാരണം നമ്മളിൽ സാധാരണ രോഗപ്രതിരോധശേഷി കുറഞ്ഞവർ ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന അമീബയുടെ സാന്നിധ്യമുള്ള വെള്ളത്തിൽ ഇറങ്ങി അത് മൂക്കിൽ കയറിയാൽ തന്നെ നമ്മുടെ രോഗപ്രതിരോധ കോശങ്ങൾ ഇവയെ നശിപ്പിച്ചു കളയും. വളരെ റെയർ ആയിട്ട് മാത്രമേ നമ്മുടെ രോഗപ്രതിരോധ കോശങ്ങൾ ഇവയെ നശിപ്പിച്ചു കളയാതിരിക്കുകയുള്ളൂ. എന്നാൽ നശിപ്പിച്ചു കളയാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഇവർ ഒരുപക്ഷേ സിസ്റ്റ് ഫോർമേഷൻ അതായത് ചെറിയൊരു കവറിങ് ഫോർമേഷനോട്കൂടി നമ്മുടെ തലച്ചോറിലോ അല്ലെങ്കിൽ മറ്റു ഭാഗങ്ങളിലോ അവ നിലനിൽക്കാനുള്ള സാധ്യതയുണ്ട്. അനുകൂല സാഹചര്യങ്ങൾ വരുമ്പോൾ ഇവ ഒരുപക്ഷേ പെറ്റു പെരുകി എന്നും വരാം. തലച്ചോറിൽ ഈ അമീബ പെറ്റു പെരുക്കുമ്പോഴാണ് ഈ രോഗാവസ്ഥ മൂർശിച്ച് മരണത്തിലേക്ക് ചെന്നെത്തുന്നത്. ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്നു മാത്രമല്ല ഇത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രമേ ഇതിൻറെ സാന്നിധ്യം കാണുകയുള്ളൂ.
പടരാതിരിക്കാൻ എന്ത് ചെയ്യണം?
ഇപ്പോൾ ഒഴുകുന്ന വെള്ളത്തിൽ അതായത് നമ്മൾ കനാലിൽ ഇറങ്ങി കുളിക്കുന്നതു കൊണ്ടോ മഴ വെള്ളത്തിൽ നമ്മൾ ഇറങ്ങി നടക്കുന്നതുകൊണ്ടോ നമുക്ക് ഈ രോഗം പടരാറില്ല. സോഷ്യൽ മീഡിയയിൽ പറയുന്നത് മഴ വെള്ളത്തിലൂടെ ഈ രോഗം വരുമെന്നും, മഴ വെള്ളത്തിൽ ഇറങ്ങി നടക്കുമ്പോൾ വരുമെന്നും, നമ്മൾ ഷവറിന്റെ ചുവട്ടിൽ നിന്ന് കുളിക്കുമ്പോൾ തലയിലേക്ക് വെള്ളം ഒഴുകുമ്പോൾ തലയോട്ടിനുള്ളിലേക്ക് ഈ അമീബ വരുമെന്നും ഉള്ള പ്രചരണങ്ങൾ ഉണ്ട്. പക്ഷേ ഇങ്ങനെ ഒരുതരത്തിലും ഈ അമീബ നമ്മുടെ തലച്ചോറിനകത്തേക്ക് വരികയില്ല ഇത് തെറ്റാണ്. ഈ തരത്തിൽ ഒന്നും വരത്തില്ല. അമീബകളെ നമുക്ക് നശിപ്പിക്കാൻ വളരെ എളുപ്പമാണ് നമ്മൾ വെള്ളം തിളപ്പിച്ച് കുടിക്കുകയാണെങ്കിൽ ഇവ അപ്പത്തന്നെ നശിച്ചുപോകും. കെട്ടിക്കിടക്കുന്ന വെള്ളം ശുദ്ധീകരിക്കുകയാണെങ്കില്ലോ ,നീന്തൽ കുളങ്ങൾ ശരിയായി ശുദ്ധീകരണ പ്രവർത്തനം നടത്തുന്നതാണെങ്കില്ലോ ഇവയുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതാകും. നിങ്ങൾ ഇതൊന്നുമല്ലാതെ ബ്ലീച്ചിങ് പൗഡർ വിതറിയാൽ തന്നെ ഈ അമീബ പൂർണ്ണമായും നശിച്ചുപോകും. ഇനി നിങ്ങൾ വെള്ളത്തിലേക്ക് ചാടുന്ന സമയത്ത് സേഫ് ആയിട്ട് മുന്നോട്ടു പോകുന്നതിന് നിങ്ങൾ നോസ് ക്ലിപ്പുകൾ അതായത് നിങ്ങളുടെ മൂക്കിനകത്തേക്ക് വെള്ളം കയറുന്നതിനെ തടയുന്ന നോസ് ക്ലിപ്പുകൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾ നീന്തൽ കുളങ്ങളിലോ അതോ തടാകങ്ങളിലോ കായലുകളില്ലോ ജലാശയങ്ങളിലും നിങ്ങൾക്ക് നീന്താൻ ആയിട്ട് ഉപയോഗിക്കാം. ഈ അമീബയുടെ സാന്നിധ്യം നിങ്ങൾക്ക് ഭയപ്പെടേണ്ട കാര്യമില്ല. മാത്രമല്ല വേനൽക്കാലം മാറി ഇപ്പോൾ മഴക്കാലമാണ്. മഴക്കാലത്ത് വെള്ളത്തിൻറെ ടെമ്പറേച്ചർ എപ്പോഴും ഒരു 25 ഡിഗ്രിക്ക് താഴെയായിരിക്കുന്നതു കൊണ്ടു തന്നെ ഈ വെള്ളത്തിനകത്ത് അമീബയ്ക്ക് നിലനിൽക്കാൻ തന്നെ വളരെ വളരെ പാടാണ്. ഏകദേശം 45, 46 ഡിഗ്രി സെൽഷ്യസത്തുള്ള വെള്ളത്തിലാണ് ഈ അമീബകൾ കൂടുതലായി പെറ്റു പെരുകുന്നത്. അതുകൊണ്ടുതന്നെ മഴക്കാലത്ത് ഇവയുടെ സാന്നിധ്യം കാണാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഈ പറഞ്ഞ മുൻകരുതലുകൾ ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് നീന്താം കുളിക്കാം. ഒരു പ്രശ്നവും ഉണ്ടാകില്ല. അപ്പോൾ തലച്ചോറിനെ കാർന്നുതിന്നുന്ന ഈ അമീബ ഏത് തരത്തിലുള്ളതാണെന്നും ഇവ പകരുന്ന രീതിയും രോഗ ലക്ഷണങ്ങളും നിങ്ങൾക്ക് മനസ്സിലായി എന്ന് കരുതുന്നു. അതുകൊണ്ട് നിങ്ങളുടെ എല്ലാ സുഹൃത്തുക്കളിലേക്കും ഈ അറിവ് ഷെയർ ചെയ്യുക.
Nutricharge Man & Woman ( Daily Morning 1)
Nutricharge VegOmega ( Daily One or more)
Grama Oryznol ( 2 Times Before Meals)
Panch Tulsi (Add 3 drops of water and drink)
Sanjeevani Presh (1 Teaspoon Each 3 Times A Day)
Consume Any Of These Protein Powders One
Nutricharge cocoa product
Nutricharge strawberry product
Nutricharge Kesar Pistachio Product
Nutricharge Coffee Hazelnut
Nutricharge Banana Caramel
Nutricharge All Pro
Here are some key points from the article:
- Naegleria fowleri is a free-living amoeba found in warm freshwater.
- Infection occurs when contaminated water enters the nose, allowing the amoeba to travel to the brain.
- PAM is a rare but almost always fatal infection, with a high mortality rate.
- Symptoms include headache, fever, nausea, and vomiting, progressing to seizures, confusion, and eventually coma.
- Early diagnosis and treatment are crucial, but challenging due to the rarity of the infection.
Brain eating amoeba
You may have seen in the news yesterday that a 15-year-old boy died of brain-eating amoeba in a village in Alappuzha. On June 26, 2023, he developed fever and vomiting. You know that when you have the current fever, everything is feverish and vomiting. But after four or five days, he developed severe vomiting, headache, severe headache along with fever along with blurred vision, lack of spatial awareness and went into unconsciousness. The doctor suspected that it was encephalitis affecting the brain and shifted him to the medical college in Alappuzha where he died. In the studies conducted after this, it was understood that this infection was caused by a pathogen called brain-eating amoeba, which infects the brain and eats the brain. As soon as the news came about this disease spread through ordinary water, the people were very scared. Do not bathe in the pool. There is a habit of all the youths and children in our country going down to bathe in the water when the rains start. But many fear that all of this could lead to the spread of brain-eating amoeba. Therefore, let’s explain what this brain-eating amoeba is, what are its symptoms, and what should we do to avoid the spread of this disease.
What is a brain-eating amoeba?
First of all let’s understand that this disease in which the amoeba cells called Naegleria fowleri eats away the human brain is not the first time that this disease has come to Kerala. In 2016 Alappuzha itself was affected by the same disease. It has happened in Malappuram in 2019 and 2020. In 2020, the same disease was confirmed in Kozhikode. 2022 Thrissur has been affected by this disease. This means that this disease has occurred five times in different places in Kerala even before this death. The disease is extremely rare with almost 100% mortality. However, once infected, the possibility of death is very high. This amoeba is a single-celled organism that infects our human body. You may have heard that if we drink unclean water or eat food in open places, amoeba can enter the stomach and cause diseases like diarrhea, vomiting and diarrhea. Another amoeba belonging to the same amoeba family has cells called Naegleria fowleri. These do not always affect humans. They are more likely to live especially in stagnant water bodies. Swimming pools are often in lakes or ponds. Swimming pools that are not properly cleaned are most likely to harbor this amoeba. If they want to grow more, they will grow more and more if the water is warm enough. The water temperature is around 40 to 50 degrees Celsius during the normal summer months when the sunlight hits the water directly and the water temperature reaches 45 degrees. Only at this temperature do these amoeba cells proliferate and spread further. Even if we use more boiling water now, it will not be affected immediately.
Can amoeba spread through water?
This amoeba is found only in lakes and hot springs. If we jump into that water from a great height, there is a chance that the water will enter the nose very quickly and this amoeba will get inside the nose. Our nose has olfactory nerves. Once inside the nose, the amoeba infects the nerves that go from the nose to the brain and from there it reaches the brain. If we have low immunity, this amoeba is likely to multiply. After these have spread rapidly, we may experience the initial symptoms of fever, severe chills, headache, swelling in the head, and especially in the back of the head with a swelling pain. Along with this, brain irritation may occur and symptoms like nausea may occur. It shows all the symptoms of common encephalitis. Amoeba mainly affects the outer covering of the brain.
What happens if an amoeba is infected?
It leads to encephalitis and eventually it leads to death and we fall into unconsciousness and coma. Even in today’s time with so many medical facilities, once this amoeba infects the brain, the chance of survival is very, very low. That is why the boy died in Alappuzha. This disease is not directly transmitted from one person to another if it infects normal humans. That means that the disease is not contagious in humans very quickly. Because those of us with normal immune system get into the water with the presence of amoeba, our immune cells will destroy them as soon as it enters the nose. Only very rarely do our immune cells not destroy them. But in situations where they cannot be destroyed, they are likely to remain in our brain or other parts with cyst formation, that is, a small covering formation. When conditions are favorable, they may multiply rapidly. When this amoeba multiplies in the brain, this condition becomes severe and leads to death. Not only does it not spread from one person to another, it is only found in stagnant water.
What can be done to prevent the spread?
Now we don’t get this disease because we bathe in flowing water, i.e. in the canal, or because we walk in rain water. There are rumors on social media that this disease comes from rain water, that it comes from walking in rain water, and that this amoeba gets into the skull when we shower from the bottom of the shower. But in no way this amoeba will enter our brain, this is wrong. Nothing will come of this type. Amoebas are very easy to kill if we boil water and drink it. If stagnant water is treated or swimming pools are treated properly, their presence will be completely eliminated. If you sprinkle bleaching powder on top of this, this amoeba will be completely killed. Now, to stay safe while jumping into the water, you can use nose clips that prevent water from entering your nose when you swim in swimming pools or lakes or reservoirs. You have nothing to fear from the presence of this amoeba. Moreover, summer has passed and now it is rainy season. Since the water temperature is always below 25 degrees during the rainy season, it is very difficult for amoeba to survive in this water. These amoebae thrive in water around 45 and 46 degrees Celsius. Therefore, the chances of seeing their presence during the rainy season are very low. Therefore, you can swim and bathe with these precautions. There will be no problem. So I hope you understand what kind of brain-eating amoeba it is, how it spreads, and what the symptoms are. So share this knowledge to all your friends.
Nutricharge Man & Woman ( Daily Morning 1)
Nutricharge VegOmega ( Daily One or more)
Grama Oryznol ( 2 Times Before Meals)
Panch Tulsi (Add 3 drops of water and drink)
Sanjeevani Presh (1 Teaspoon Each 3 Times A Day)
Consume Any Of These Protein Powders One
Nutricharge cocoa product
Nutricharge strawberry product
Nutricharge Kesar Pistachio Product
Nutricharge Coffee Hazelnut
Nutricharge Banana Caramel
Nutricharge All Pro
Leave a Reply