BEWARE OF THESE SIGNS YOUR BODY BREAKS DOWN PROTEIN. ഈ ലക്ഷണങ്ങൾ കണ്ടാൽ സൂക്ഷിക്കുക. നിങ്ങളുടെ ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞു കൊണ്ടിരിക്കുകയാണ്
എന്താണ് പ്രോട്ടീൻ ?
നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും പ്രവർത്തനത്തിനും പ്രോട്ടീൻ എന്ന് പറയുന്ന ഘടകം എത്രത്തോളം പ്രധാനപ്പെട്ടതാണ് ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കാം. നമ്മുടെ ശരീരത്തിലെ മസിലുകൾ ഉണ്ടാക്കിയിരിക്കുന്നതും, നമ്മുടെ എല്ലുകളുടെ ഉറപ്പിനും, നമ്മുടെ ശരീരത്തിന്റെ ഓരോ അവയവങ്ങളുടെ പ്രവർത്തനത്തിനും, നമ്മുടെ രോഗപ്രതിരോധശേഷിക്കും, നമ്മുടെ സ്കിന്നിന്റെയും മുടിയുടെയും എല്ലാം ആരോഗ്യം മെയ്ൻറ്റേൻ ചെയ്യുന്നതിനും, എല്ലാം പ്രോട്ടീൻ ആവശ്യമാണ്. അതുപോലെ ഹോർമോണുകളുടെ പ്രവർത്തനത്തിനും, നമ്മുടെ മെറ്റാബോളിസം കൃത്യമായി നടക്കുന്നതിനും എല്ലാം പ്രോട്ടീൻ വളരെ വളരെ പ്രധാനപ്പെട്ടതാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് നമ്മുടെ ശരീരത്തിലേക്ക് പ്രോട്ടീൻ പ്രധാനമായിട്ടും എത്തുന്നത്. ഇറച്ചി, മീൻ, മൊട്ട, പയർ, കടല, പരിപ്പ്, പാല്, കൂണ് പോലുള്ള ഭക്ഷണങ്ങൾ, നട്സ്, ഇവയ്ക്ക് അകത്തൊക്കെ പ്രധാനമായും പ്രോട്ടീൻ അടങ്ങിയിട്ടുമുണ്ട്. നിങ്ങൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ 30 മുതൽ 35 ശതമാനം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ആയിരിക്കണം. എങ്കിൽ മാത്രമേ നമ്മുടെ ശരീരത്തിലെ എല്ലാവിധ പ്രവർത്തനങ്ങൾക്കും ഉള്ള പ്രോട്ടീൻ ലഭിക്കുകയുള്ളൂ.
നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിനു പ്രോട്ടീൻ കിട്ടുന്നുണ്ടോ? എന്ന് ചോദിച്ചാൽ എല്ലാവരും പറയും. ഞാൻ മൂന്നു നേരം ഭക്ഷണം കഴിക്കുന്നുണ്ട്. എൻ്റെ വയർ നിറയുന്നുണ്ട്. ആവശ്യത്തിന് പ്രോട്ടീൻ ഞാൻ കഴിക്കുന്നുണ്ട് എന്ന് എല്ലാവരും പറയും. എന്നാൽ നമ്മുടെ സമൂഹത്തിൽ ഏകദേശം 40% പേർക്ക് മാത്രമേ ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിൽ എത്തുന്നുള്ളൂ എന്നതാണ് വാസ്തവം. ഇതിൻ്റെ കാരണം അവർക്ക് സാമ്പത്തിക ശേഷി കുറവുണ്ടായിട്ടല്ല. നമ്മുടെ ഭക്ഷണരീതിയിൽ പ്രോട്ടീൻ നമ്മൾ കൂടുതലായിട്ട് കഴിക്കാറില്ല. കഴിക്കാറുണ്ടോ എന്ന് ചോദിച്ചാൽ അല്പം കഴിക്കും. അല്ലാതെ കൂടുതലായിട്ട് കഴിക്കാറില്ല. ഉദാഹരണം പറഞ്ഞാൽ നമ്മൾ ബ്രെക്ക് ഫാസ്റ്റ് എടുക്കുന്നു. രാവിലെയുള്ള ഭക്ഷണത്തിലാണ് നമുക്ക് ഏറ്റവും കൂടുതൽ പ്രോട്ടീൻ ആവശ്യമായിട്ടുള്ളത്. നമ്മൾ രാവിലെ അത്യാവശ്യം ഭക്ഷണം കഴിക്കുന്നു. അതിലൊരല്പം കറി എടുക്കുന്നു. കറിയ്ക്കകത്ത് 1 ശതമാനമോ, 2 ശതമാനമോ, പ്രോട്ടീൻ കിട്ടുമെന്നല്ലാതെ നമ്മുടെ ശരീരത്തിൽ ഏകദേശം 90% വരുന്നത് കാർബോഹൈഡ്രേറ്റ് ആണ്. പ്രോട്ടീൻ നമ്മുടെ ശരീരത്തിന് ഒരു ദിവസത്തിൽ വേണ്ടതിൻ്റെ 10% പോലും പലർക്കും കിട്ടുന്നില്ല. ഇത് അവരുടെ ശരീരത്തിൽ പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. എന്നാൽ ഈ ലക്ഷണങ്ങളെല്ലാം തന്നെ ഏതെങ്കിലും രോഗത്തിൻ്റെ ഭാഗമാണെന്ന് കരുതിയിട്ട് ഇവർ ആശുപത്രിയിൽ പോകുന്നു. ഡോക്ടർമാരെ കാണുന്നു. അതിൻ്റെ ചിക്തസ എടുക്കുന്നു. ഒരിക്കലും ഈ പ്രോട്ടീൻ കുറയുന്നതിനെ ഇവർ മാനേജ് ചെയ്യുന്നില്ല. അതുകൊണ്ട് ഈ രോഗപ്രശ്നങ്ങൾ മാറുന്നുമില്ല.
പ്രോട്ടീൻ കുറഞ്ഞാലുണ്ടാക്കുന്ന ലക്ഷണങ്ങൾ ഏവ?
ഒന്നാമത്തെ ലക്ഷണം:– കാൽപാദങ്ങളിൽ വരുന്ന നീരാണ്. നോർമലി അല്ല നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു കുഴപ്പമില്ല. എന്നാൽ പകൽ നമ്മൾ അത്യാവശ്യം ജോലി ചെയ്യുമ്പോഴും, പകൽ സമയം മുഴുവൻ ഇരുന്നു ജോലി ചെയ്യുമ്പോഴും, നമ്മുക്ക് ഉച്ച കഴിയുമ്പോഴോ വൈകുന്നേരമാകുമ്പോഴോ പാദത്തിന് മുകളിൽ നീരു വരുന്നു. ചിലർക്കാണെങ്കിൽ കാൽ തൂക്കിയിട്ട് കുറേനേരം യാത്ര ചെയ്യുന്ന സമയത്ത് പാദത്തിന് മുകളിൽ നീരു വരുന്നു. കാൽ തൂക്കിയിട്ടതുകൊണ്ടാണ്. കാൽ കുറച്ചു നേരം പൊക്കി വച്ചാൽ മാറും എന്നാണ് പലരും വിശ്വസിക്കുന്നത്. ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഈ നീര് മാറുകയും ചെയ്യും. ഇതിനു കാരണം രക്തത്തിലുള്ള പ്രോട്ടീൻ കണികകളായിട്ടുള്ള ആൽബുമിൻ നമ്മുടെ കാലിലുള്ള കോശങ്ങളിൽ പറ്റിപിടിക്കുന്നതു കൊണ്ടാണ് കാലിൽ നീര് വരുന്നത്. പലപ്പോഴും കാലിൽ നീരുവന്നു കഴിഞ്ഞാൽ ആളുകൾ പോയി മൂത്രം പരിശോധിക്കും മൂത്രത്തിൽ പഴുപ്പുണ്ടോ എന്ന് നോക്കും. രക്തസമ്മർദം കൂടുതലാണോന്ന് നോക്കും ഇല്ലെങ്കിൽ കാലിന്റെ രക്തക്കുഴലിൽ ബ്ലോക്ക് കൊണ്ടാണ് വരുതുന്നതെന്ന് നോക്കും. അല്ലെങ്കിൽ യൂറിക്കാസിഡ് കൂടിയതുകൊണ്ടാണോയെന്ന് നോക്കും. ഇതെല്ലാം നോർമൽ ആണെങ്കിലും പലർക്കും നീര് വിട്ടുമാറാതെ വരുമ്പോൾ മാത്രമേ ഇത് മറ്റെന്തെങ്കിലും രോഗമാണോയെന്ന് ആലോചിച്ചിക്കുകയുള്ളൂ. സിമ്പിൾ ആയിട്ട് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീൻ കുറഞ്ഞാൽ ആദ്യം കാണിക്കുന്ന ലക്ഷണം കാലിലെ നീരാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പലപ്പോഴും ഇത്തരക്കാർക്ക് നീര് മാറുകയും ചെയ്യും.
രണ്ടാമത്തെ ലക്ഷണം:- മൂഡ് ചെയ്ജിങ്ങ് ആണ്. പെട്ടെന്ന് നമ്മൾ ദേഷ്യപ്പെടുന്നു പെട്ടെന്ന് സങ്കടം വരുന്നു. നമുക്ക് നോർമലി വേണ്ട ഒരു സന്തോഷം പലപ്പോഴും ഇല്ലാത്ത ഒരു അവസ്ഥ. ഇതിന്ന് നമ്മുടെ സമൂഹത്തിൽ ചെറുപ്പക്കാർ ഉൾപ്പെടെ വളരെ കോമൺ ആയിട്ട് നേരിടുന്ന പ്രശ്നമാണ്. പലരും വിചാരിക്കുന്നത് ഇമോഷ്ണൽ പ്രശ്നമാണ് അല്ലെങ്കിൽ അവരൊരു സെന്റിമെന്റലാണ്. ഇല്ലെങ്കിൽ അവര് എപ്പോഴും ഒരു മൂഡ് ഇഷ്യൂസ് ഉള്ള ആളുകളാണ്. പലരും അത് പ്രോട്ടീനിൻ്റെ പ്രശ്നമാണെന്ന് മനസ്സിലാക്കില്ല. നമ്മുടെ തലച്ചോറിൽ നമ്മുടെ ഇമോഷൻസിനെയും, നമ്മുടെ ചിന്തകളെയും, എല്ലാം കോഡിനേറ്റ് ചെയ്യുന്നത് ന്യൂറോ ട്രാൻസ് മീറ്ററുകൾ ആണ്. ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തിന് പ്രധാന പങ്കുവഹിക്കുന്നത് അമിനോ ആസിഡുകൾ എന്ന കണികകളാണ്. അമിനോ ആസിഡുകൾ എന്നു പറയുന്നത് പ്രോട്ടീനിൻ്റെ ചെറിയ ചെറിയ കണികകളാണ്. നിങ്ങളുടെ ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞു കഴിഞ്ഞാൽ അമിനോ ആസിഡുകളുടെ പ്രവർത്തനം താറുമാറു ആവുകയും ന്യൂറോ ട്രാൻസ് മീറ്ററുകൾ ശരിയായി വർക്കാവാത്തെ വരുകയും ചെയ്യും. ഇതു കൊണ്ടുള്ള പ്രത്യേകത എന്ന് പറയുന്നത് നമ്മുടെ ശരീരത്തില് നമ്മുക്ക് സന്തോഷമുണ്ടാക്കുന്ന ഡോപാമിൻ സെറോടോണിൻ പോലുള്ള ഹോർമോണുകൾ ശരിയായിട്ട് പ്രവർത്തിക്കാത്തെ വരുകയും നമ്മുക്ക് എപ്പോഴും, ഒരു പിരിമുറുക്കം, വല്ലാതൊരു ഇമോഷൻ ഡിസ്റ്റേർബൻസ് ഉണ്ടാക്കുന്ന ഒരു സാഹചര്യം വരുകയും ചെയ്യും. നമ്മൾ വിചാരിച്ചിരിക്കാതെ പെട്ടെന്ന് പൊട്ടിത്തെറിച്ചെന്ന് വരും. ഇല്ലെങ്കിൽ ഡിപ്രഷൻ പോലെയുള്ള സാഹചര്യം കണ്ടെന്നു വരാം.
മൂന്നാമത്തെ ലക്ഷണം:- നമ്മുടെ മുടിയിലും, നമ്മുടെ സ്കിന്നിലും, നമ്മുടെ നഖത്തിലുമാണ്. നമ്മുടെ മുടിയിഴകളും, നമ്മുടെ സ്കിന്നും, നമ്മുടെ നഖവും, നിർമ്മിച്ചിരിക്കുന്നത് പ്രോട്ടീനുകൾ കൊണ്ടാണ്. ഇലാസ്റ്റിൻ, കെരാറ്റിൻ, കൊളാജൻ പോലെയുള്ള, പ്രോട്ടീനുകളാണ് നമ്മുടെ ശരീരത്തിൽ നമ്മുടെ ഭക്ഷണത്തിൽ, നിന്നും സിന്തസൈസ് ചെയ്ത് ഇവയെല്ലാം ആരോഗ്യത്തോടെ നിർത്തുന്നത്. മുടി പെട്ടെന്ന് കൊഴിഞ്ഞു പോവുക, മുടി പൊട്ടി പോവുക, പലപ്പോഴും ഇത് ഹോർമോണുകളുടെ പ്രശ്നമാണ് എന്ന്, നമ്മൾ സംശയിക്കുന്നു. ഈ പ്രശ്നങ്ങൾ പലപ്പോഴും നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ കുറയുന്നതുകൊണ്ടാണ് സംഭവിക്കുന്നത്. നമ്മുടെ സ്കിന്നിൻ്റെ ആരോഗ്യം കുറഞ്ഞുവരുക, സ്കിന്ന് വരണ്ടുപോവുക, അമിതമായ താരൻ പ്രശ്നങ്ങൾ. നഖത്തിന് കട്ടിയില്ലാത്താവുക, പൊട്ടി പോവുക, നഖത്തിൽ വെള്ളുത്ത നിറത്തിൽ പാടുകൾ വരുക, ഇതൊക്കെ പ്രോട്ടീൻ കുറയുന്നതു കൊണ്ടാണ് സംഭവിക്കുന്നത്.
നാലാമത്തെ ലക്ഷണം:- അമിതമായിട്ടുള്ള ക്ഷീണം, തളർച്ച. നമുക്ക് ഒരു കാര്യവും ചെയ്യാനുള്ള ഉന്മേഷം ഉണ്ടാകില്ല. പലപ്പോഴും നമുക്ക് ചെയ്യണമെന്ന് മനസ്സിൽ ആഗ്രഹമുണ്ട് പക്ഷെ ശരീരം സമ്മതിക്കത്തില്ല. വല്ലാത്ത ശരീരവേദന, ശരീര കഴപ്പ്, എന്നിവ അനുഭവപ്പെടുന്ന അവസ്ഥ. എപ്പോഴും ക്ഷീണവും ശരീര കഴപ്പുമാണെങ്കിൽ എന്തു സംഭവിക്കും. നമ്മുക്ക് ഒരു കാര്യവും ചെയ്യാനും പറ്റത്തില്ല. എപ്പോഴും കിടക്കണം എന്നൊരു തോന്നൽ വരും. അടുത്ത പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് വിശപ്പ് വിട്ടുമാറാത്ത ഒരവസ്ഥ. പതിവില്ലാത്ത വിശപ്പ് വല്ലാതെ നമ്മെ ബുദ്ധിമുട്ടിക്കുന്നു. വയറുനിറയെ കഴിച്ചാലും വീണ്ടും വിശക്കും. ഇതിനൊക്കെ കാരണം ശരീരത്തിൽ പ്രോട്ടീൻ കുറവു മൂലമാണ്.
പ്രോട്ടീൻ ഭക്ഷണം
പ്രോട്ടീനാണ് നമുക്ക് പെട്ടെന്ന് വയർ നിറഞ്ഞു എന്നൊരു ഫീൽ ക്രിയേറ്റ് ചെയ്യുന്നത്. ഭക്ഷണത്തിനകത്ത് ഒരു 30% മുതൽ 35% വരെ പ്രോട്ടീൻ ഉൾപ്പെടുത്തിയാൽ കുറച്ച് ഭക്ഷണം കഴിച്ചാൽ തന്നെ വയറു നിറഞ്ഞ ഒരു ഫീൽ കിട്ടും. പലപ്പോഴും പ്രോട്ടീൻ ശരിയായി കഴിക്കാത്തെ വിശപ്പിന് നമ്മൾ മറ്റു കാർബോഹൈഡ്രേറ്റും മറ്റു മാധുരവും എല്ലാം കഴിക്കുന്ന സമയത്ത് എന്ത് സംഭവിക്കും? വണ്ണം വയ്ക്കും, കുടവയർ ചാടും, അങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ ഇല്ലാത്ത ഒരു അവസ്ഥ കണ്ടെന്നു വരാം. രക്തത്തിൽ പ്രോട്ടീൻ കുറയുന്നതിൻ്റെ മറ്റൊരു പ്രധാന ലക്ഷണമാണ് ശരീരത്തിൽ എവിടെയെങ്കിലും മുറിവുണ്ടായാൽ ഇത് പെട്ടന്ന് ഉണങ്ങില്ല. കാരണം നമ്മുടെ ശരീരത്തിൻ്റെ എന്തെങ്കിലുമൊരു ഭാഗത്ത് മുറിവിനു ചുറ്റും മാംസം വന്ന് മൂടണമെന്നുണ്ടെങ്കിൽ അവിടെ പ്രോട്ടീനാണ് പ്രധാനമായും വേണ്ടത്. അടുത്ത ലക്ഷണം രോഗപ്രതിരോധ ശേഷി കുറവാണ്. പലപോഴും ഇടവിട്ട് ഇടവിട്ട് വൈറൽ ഇൻഫെക്ഷൻ വരുന്ന സാഹചര്യം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾക്ക് രോഗ പ്രതിരോധ ശേഷി കുറവുമൂലമാണ്. ഇതിനെ പ്രതിരോധിക്കാൻ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ ഒപ്പം തന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും നിങ്ങൾ കഴിക്കണം.
നമ്മുടെ ശരീരത്തിന്റെ പ്രതിരോധ കോശങ്ങളെ മെയിന്റയിൻ ചെയ്യുന്നതിൽ ഏറ്റവും പ്രധാന പങ്കുവെക്കുന്നത് പ്രോട്ടിനാണ്. നിങ്ങൾ ആവശ്യത്തിന് പ്രോട്ടീൻ കഴിച്ചില്ലെങ്കിൽ വഴിയിൽകൂടി പോകുന്ന വൈറസും, ബാക്ടീരിയയുമെല്ലാം നിങ്ങളെ ബാധിച്ചുകൊണ്ടേയിരിക്കും. ശരീരം കൂടുതൽ മോശമായി കൊണ്ടിരിക്കും. ശരീരത്തിലെ മസിലുകൾ മെലിഞ്ഞുണങ്ങി കൊണ്ടിരിക്കും. നിങ്ങൾക്ക് അസുഖം ഒഴിഞ്ഞ സമയമില്ലാത്ത അസ്ഥ വരും. ഈ പറയുന്ന ലക്ഷണങ്ങളാണ് പ്രോട്ടീൻ കുറയുന്നതിൻ്റെ ഭാഗമായിട്ട് ശരീരത്തിൽ പ്രധാനമായിട്ടും കാണിക്കുന്നത്. പലപ്പോഴും വിശപ്പൊന്ന് മാറാൻ വേണ്ടി കയ്യിൽ കിട്ടുന്ന എന്തെങ്കിലും ഭക്ഷണം കഴിച്ച് ജീവിക്കുന്ന ആൾക്കാർ മനസ്സിലാക്കുക. പലപ്പോഴും ആശുപത്രികളിൽ പല രോഗങ്ങളുമായി കേറിയിറങ്ങുന്നതിനു പകരം നിങ്ങൾ നല്ല ഭക്ഷണങ്ങൾ കഴിച്ചാൽ തന്നെ നിങ്ങൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. നിങ്ങളുടെ കുട്ടികളെ ചെറുപ്പം മുതൽ തന്നെ പ്രോട്ടീൻ ഭക്ഷണങ്ങൾ നൽകി ശീലിപ്പിക്കുക.
പ്രോട്ടീന്റെ കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുവാൻ സഹായിക്കുന്ന ഫുഡ് സപ്ലിമെന്റുകളാണ് ന്യൂട്രിചാർജിൻ്റെ പ്രോട്ടീൻ പൗഡറുകൾ COCO PRODIET, STRAWBERRY PRODIET, KESAR PISTA, ALL PRO,COFFY & HAZELNUT, BANANA CARAMEL ഇത് ഉപയോഗിച്ച് നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താം.
NEXT PAGE ENGLISH
Leave a Reply