വൈറ്റമിൻ E യുടെ ഗുണങ്ങളും ദോഷങ്ങളും.
വൈറ്റമിൻ E നമ്മുടെ ശരീരത്തിൽ ഏറെ ഗുണകരമായിട്ടുള്ള ഒരു ഫാറ്റ് സോലുബിള് വൈറ്റമിൻ ആണെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും അല്ലേ. വൈറ്റമിൻ E നമ്മുടെ ശരീരത്തിൽ നമ്മുടെ സ്കിന്നി നും നമ്മുടെ മുടിക്കും നമ്മുടെ സ്കിന്നിൻ്റെ തിളക്കം നിലനിർത്തുന്നതിനും എല്ലാം നല്ലതാണ്. അതായത് സൗന്ദര്യസംരക്ഷണത്തിന് ഏറെ ഗുണകരമാണ് എന്നാണ് നിങ്ങളിൽ ഭൂരിപക്ഷത്തിന് പ്രത്യേകിച്ച് ഇപ്പോഴത്തെ യുവതലമുറയ്ക്ക് ഇതിനെ കുറിച്ച് അറിവുണ്ടായിരിക്കുക. എന്നാൽ വൈറ്റമിൻ E ഒരു വൈറ്റമിൻ എന്ന ലെവൽനേക്കാൾ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു മികച്ച ആൻറി ഓക്സിഡൻ്റ് ആയിട്ടാണ് വർക്ക് ചെയ്യുന്നതെന്ന് പലർക്കും അറിയില്ല.
അതുകൊണ്ടുതന്നെ ഈ വൈറ്റമിൻ E എന്ന് പറയുന്നത് എന്താണെന്നും ഇത് എങ്ങനെ നമ്മുടെ ശരീരത്തിന് കിട്ടുമെന്നും ഇത് നമ്മുടെ ശരീരത്തിന് ഏതെല്ലാം തരത്തിൽ ഗുണകരമാകുമെന്നും ഇതിൻ്റെ സൈഡ് എഫക്ട് എന്തെല്ലാം എന്ന് ഞാൻ വിശദീകരിക്കാം.
വൈറ്റമിൻ E:-
വൈറ്റമിൻ E എന്ന് പറയുന്നത് നമ്മൾ ടോകോ ഫിറോൾ എന്നാണ് ഇതിനെ പറയുന്നത്. നാല് വെറൈറ്റീസ് ഉണ്ട്. നമുക്ക് കോമൺ ആയിട്ട് അവൈലബിൾ ആയിട്ടുള്ളത് ആൽഫ വെറൈറ്റി ടോകോ ഫിറോൾ ആണ് അവൈലബിൾ. എന്തുകൊണ്ടാണ് ഈ വൈറ്റമിൻ E യെ നമ്മൾ ഒരു ആൻറി ഓക്സിഡൻ്റ് എന്ന് പറയുന്നത് അറിയാമോ? നമ്മുടെ ശരീരത്തിൽ നമ്മുടെ കോശങ്ങൾക്ക് കൂടുതൽ സ്ട്രെസ് ഉണ്ടാക്കുന്ന അതായത് കോശങ്ങൾക്ക് പെട്ടെന്ന് കേടുവരുത്തുന്ന ശരീരത്തിൽ അടഞ്ഞു കൂടുന്ന അപകടകരമായിട്ടുള്ള മോളിക്യൂസ് ഉണ്ട്. ഫ്രീ റാഡിക്കൽസ് എന്നാണ് ഇവയെ പറയുന്നത്. ഇവ ഒരു പരിധിയിൽ കൂടുതൽ ഉയരാതെ നമ്മുടെ ശരീരം ഈ ഫ്രീ ഫ്രിറാഡിക്കലുകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ എപ്പോഴാണോ ഫ്രീ റാഡിക്കലുകൾ നമ്മുടെ ശരീരത്തിൽ വളരെ അളവിൽ കൂടുന്നത്. ഇത് നമ്മുടെ ശരീരത്തിലെ കോശങ്ങളെകളുടെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രശ്നമാണ് നമ്മുടെ ശരീരത്തിൽ പ്രത്യേകിച്ച് രക്തകുഴനകത്ത് എല്ലാം ബ്ലോക്ക് പോലുള്ള ടെഡൻസി ക്രിയേറ്റ് ചെയ്യുന്നത്. നമ്മുടെ കോശങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നതിനും ഫ്യൂച്ചറിൽ ഒരുപക്ഷേ ക്യാൻസർ പോലുള്ള ടെൻ്റൻസി ക്രിയേറ്റ് ചെയ്യുന്നതിനും എല്ലാം ഈ ഫ്രീറാഡിക്കൽസുകൾക്ക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഈ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് ആൻറി ഓക്സിജൻകൾ. വൈറ്റമിൻ E നമ്മുടെ ശരീരത്തിലെ ചില മിനറുകൾ പ്രത്യേകിച്ച് സെലീനിയം പോലുള്ള മിനറലുകളുടെ ഒപ്പം ചേർന്നിട്ട് നമ്മുടെ ശരീരത്തിൽ അടഞ്ഞു കൂടുന്ന ഈ ഫ്രീ റാഡിക്കലുകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വൈറ്റമിൻ E എന്ന് പറയുന്നത് ഒരു ഫാറ്റ് സോലുബിൾ വൈറ്റമിൻ ആണ്. അതായത് കൊഴുപ്പിൽ അലിയുന്ന വൈറ്റമിൻ ആണ്. വൈറ്റമിൻ E മാത്രമല്ല വൈറ്റമിൻ D, വൈറ്റമിൻ k എല്ലാം തന്നെ ഈ കാറ്റഗറിയിൽ ഉൾപ്പെടുന്നവയാണ്. ഇവയുടെ ഒരു പ്രത്യേകത എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ വൈറ്റമിൻ D എത്തി കഴിഞ്ഞാൽ ഇത് നമ്മുടെ ശരീരത്തിലെ ഈ ഫാറ്റിനെ തുളച്ച് ഉള്ളിൽ കയറാനുള്ള കഴിവുണ്ട്.
അതായത് നമ്മുടെ ശരീരത്തിൽ രക്തകുഴലിനകത്ത് ഫോം ചെയ്യുന്ന പ്ലേറ്റുകൾക്ക് അകത്ത് അതായത് രക്തകുഴലിനകത്ത് സ്കിൻസിന് ചെറിയ കേടുവന്ന് അവിടെ ഈ പ്ലേറ്റുകൾ അതായത് കൊഴുപ്പിൻ്റെ ചെറിയ കട്ടകൾ വന്ന് അടിഞ്ഞുകൂടി അതിൻ്റെ മുകളിലേക്ക് ഈ പ്ലേറ്റുകൾ വന്ന് ഫോം ചെയ്യുന്നതാണ് നമ്മൾ ബ്ലോക്കുകൾ എന്ന് പറയുന്നത്. ഇത്തരത്തിൽ നമ്മുടെ രക്ത കുഴലിനകത്ത് പ്ലേറ്റുകൾ ഫോം ചെയ്യുന്നതിൻ്റെ ഇടയ്ക്ക് കയറിയിട്ട് പ്ലേറ്റുകളെ നശിപ്പിച്ചുകളയുന്നതിനെ വൈറ്റമിൻ E യ്ക്ക് പ്രത്യേക പങ്കുണ്ട്. മാത്രമല്ല നമ്മുടെ രക്തത്തിലൂടെ ഈ കൊഴുപ്പ് കണികകൾ ഓടി നടന്ന് നമ്മുടെ തലച്ചോറിലേക്ക് പോകുന്ന രക്തക്കുഴലിൽ പോയി അടിഞ്ഞുകൂടിയാണ് സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങൾ ക്രിയേറ്റ് ചെയ്യുന്നത്. ഈ ഒരു പ്രശ്നങ്ങൾ വരാതെ രക്ത കുഴലിനകത്ത് ഈ കൊഴുപ്പ് കണികകൾ അടിഞ്ഞുകൂടാതെ നിൽക്കുന്നതിന് വൈറ്റമിൻ E സഹായിക്കുന്നുണ്ട്.
മാത്രമല്ല നമ്മുടെ ശരീരത്തിലുള്ള ചീത്ത കൊളസ്ട്രോൾ ആയിട്ടുള്ള എൽ ഡി എൽ അതായത് Low Density Lipoproteins സിനെ ഓക്സിഡൈസ് ചെയ്യാതെ അതായത് ഈ നമ്മുടെ ശരീരത്തിലുള്ള ഈ കൊഴുപ്പുകൾ ഓക്സിഡൈസ് ചെയ്തിട്ടാണ് അപകടകരമായിട്ടുള്ള രീതിയിൽ ഫോം ചെയ്യുന്നത്. ഈ ഓക്സിഡേഷ്യൻ എന്ന് പറയുന്ന പ്രോസസിനെ വരാതെ തടഞ്ഞു നിർത്തുന്നതിന് കൊളസ് ട്രോളിന് ഗുണകരമായിട്ട് വർക്ക് ചെയ്യുന്നതിനും ഈ വൈറ്റമിൻ E പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല വൈറ്റമിൻ E ഒരു Membrane Antioxidants എന്ന് പറയും. അതായത് നമ്മുടെ ശരീരത്തിൽ നമ്മുടെ രക്തകോശങ്ങൾ ഉണ്ടല്ലോ RBC നെ നമുക്ക് അതിൻ്റെ ഫോട്ടോ ഒക്കെ നോക്കി അറിയാൻ പറ്റും ഉഴുന്നുവടയുടെ ഷേപ്പിലാണ് ഈ RBC ഇരിക്കുന്നത്. RBC യുടെ പുറംചട്ട അതിൻ്റെ മെംബ്രേൻ കറക്ട് ആയിട്ട് നിലനിർത്തുന്നതിന് വൈറ്റമിൻ E അത്യാവശ്യമാണ്.
വൈറ്റമിൻ E കുറഞ്ഞു കഴിഞ്ഞാൽ ഈ RBC യുടെ പുറമേയുള്ള ഈ ഒരു പുറംചട്ട നശിച്ചുപോവുകയും കോശങ്ങൾ പെട്ടെന്ന് നശിച്ചുപോവുകയും ചെയ്യുന്നു. ഇങ്ങനെ നമുക്ക് ഒരു പക്ഷെ വൈറ്റമിൻ E കുറഞ്ഞു കഴിഞ്ഞാൽ ഹിമോ ലൈറ്റിംഗ് അനീമിയ പോലുള്ള അതായത് വിളർച്ച പോലുള്ള ചില കണ്ടീഷൻസിലേക്ക് എത്തി എന്ന് വരാം. അതായത് നമ്മുടെ രക്തകോശങ്ങളെ പ്രാപർ ആയിട്ട് നിലനിർത്തുന്നതിനും രക്തകോശങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇവയ്ക്ക് ഓക്സിജനെ നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗത്തേക്കും എത്തിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ നമ്മുടെ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിനും നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വൈറ്റമിൻ E പ്രധാന പങ്കുണ്ട്. ഇതു മാത്രമല്ല നമ്മൾ വൈറ്റമിൻ E ഒരു ആൻ്റി സ്റ്റെറിലിറ്റി വൈറ്റമിൻ എന്നാണ് വിളിക്കുന്നത്.
ആൻ്റി സ്റ്റെറിലിറ്റി വൈറ്റമിൻ എന്ന് പറഞ്ഞാൽ മനുഷ്യശരീരത്തിൽ പ്രത്യുൽപാദന വ്യൂഹത്തിനെ സഹായിക്കുന്ന അതായത് പുരുഷന്മാരുടെ ശരീരത്തിൽ ബീജങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ബീജങ്ങൾ കൂടുതൽ ഉൽപ്പാദനം നടത്തുന്നതിനും ഈ വൈറ്റമിൻ E പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല സ്ത്രീകളുടെ ശരീരത്തിൽ അവരുടെ ഓവത്തിൻ്റെ പ്രൊഡക്ഷൻ വർദ്ധിപ്പിക്കുന്നതിനും അവരുടെ ഒരു ഫേഡ്ലിറ്റി, അതായത് ബീജ സംഘലനം പ്രാപർ ആയിട്ട് നടക്കുന്നതിനും വൈറ്റമിൻ E സഹായിക്കുന്നുണ്ട്.
വൈറ്റമിൻ E ചർമ്മകാന്തി എങ്ങനെ വർദ്ധിപ്പിക്കുന്നു ? വൈറ്റമിൻ E നമ്മുടെ സൗന്ദര്യസംരക്ഷണത്തിന് നമ്മുടെ സ്കിന്നിന് എത്രത്തോളം ഗുണകരമാണെന്ന് വിശദീകരിക്കാം.
വൈറ്റമിൻ E നമ്മുടെ സ്കിന്നിൻ്റെ സെൽസിൻ്റെ റീജനറേഷന് ഒരുപാട് സഹായിക്കുന്നുണ്ട്. നിങ്ങൾക്കറിയാം നമ്മുടെ ശരീരത്തിൽ നമ്മുടെ സ്കിന്നിൻ്റെ കോശങ്ങളെല്ലാം തന്നെ ഒരു പരിധി വരുമ്പോൾ ഇവയ്ക്ക് വരുന്ന പല കേടുപാടുകൾ കൊണ്ടോ അല്ലെങ്കിൽ കെമിക്കൽ ടച്ചു കൊണ്ടോ നമ്മുടെ സ്കിന്നിൻ്റെ കോശങ്ങൾ നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ നശിക്കുന്ന കോശങ്ങൾക്ക് പകരം പുതിയ കോശങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത് നമ്മുടെ എല്ലാ എല്ലാ മനുഷ്യരുടെയും ശരീരത്തിൽ സംഭവിക്കുന്നതാണ്. ഈ നശിച്ചു പോകുന്ന കോശങ്ങൾക്ക് പകരം പുതിയ കോശങ്ങൾ ഫോം ചെയ്യുന്നതിനും നമ്മുടെ സ്കിൻ ഉള്ള കോശങ്ങളെ കറക്ട് ഹൽത്തിയാക്കി നിർത്തുന്നതിനും വൈറ്റമിൻ E പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഈ രീതിക്കാണ് നമ്മൾ വൈറ്റമിൻ E യൂസ് ചെയ്യുന്നവർക്ക് പലർക്കും സ്കിന്നിൻ്റെ തിളക്കവും സ്കിന്നിൻ്റെ ചുളിവുകൾ എല്ലാം മാറിയിട്ട് നോർമൽ ആയിട്ട് ഇരിക്കാൻ സഹായിക്കുന്നു. മാത്രമല്ല നമ്മുടെ മുടിയുടെ വേരുകളുടെ കട്ടി വർദ്ധിപ്പിക്കുന്നതിനും മുടി ആരോഗ്യകരമായിട്ട് വളരുന്നതിനും മുടി പൊട്ടിപ്പോകാതെ നമ്മുടെ ഈ മുടിക്ക് പുറമേയുള്ള കാറ്റിനെ സംരക്ഷിച്ച് നിർത്തുന്നതിനുമെല്ലാം വൈറ്റമിൻ E പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടാണ് നമ്മുടെ സൗന്ദര്യസംരക്ഷണത്തിനും ചെറുപ്പം നിലനിർത്തുന്നതിനും വൈറ്റമിൻ E ചേർന്നിട്ടുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കണം എന്ന് പറയുന്നത്. വൈറ്റമിൻ E നമ്മുടെ ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ ഇത് പ്രത്യക്ഷത്തിൽ ഒരു രോഗം എന്ന രീതിക്ക് ഉണ്ടാകാറില്ല.
സാധാരണ ഇതിൻ്റെ ഒരു ലക്ഷണമാണമായിട്ട് കാണുന്നത് വിളർച്ച അഥവാ അനീമിയ ഹീമോ ലൈറ്റിക് അനീമിയ എന്ന് പറയുന്ന ഒരു കണ്ടീഷ്യൻ കാണാം. ഇതല്ലാതെ നമ്മുടെ നെർവുകൾക്ക് വരുന്ന ഇറിറ്റേഷനും ആണ് വൈറ്റമിൻ E കുറയുന്നതിൻ്റെ പ്രധാനപ്പെട്ട ലക്ഷണം. അതായത് നമ്മൾ നമ്മുടെ കൈകൾക്ക് വരുന്ന പെരിപ്പ്, തരി തരിപ്പ് പോലെയുള്ള ബുദ്ധിമുട്ടുകൾ തലക്ക് പെരിപ്പ്, ഉറക്കത്തിൽ ചെറിയ വ്യത്യാസങ്ങൾ ഇല്ലെങ്കിൽ നമുക്ക് ചെറിയ ടിങ്ങ്ളിംഗ് സെൻസേഷൻസോ ഇതുപോലുള്ള നമ്മുടെ നാടികൾക്ക് വരുന്ന പലതരം പ്രശ്നങ്ങൾക്കും പലപ്പോഴും വൈറ്റമിൻ E ചേർന്നിട്ടുള്ള ഭക്ഷണങ്ങളോ വൈറ്റമിൻ E സപ്ലിമെൻറ്റുകളോ നൽകി വരാറുണ്ട്.
മാത്രമല്ല വൈറ്റമിൻ E കുറയുന്നത് നമ്മുടെ സ്കിന്നിന് ഞാൻ നേരത്തെ പറഞ്ഞപോലെയുള്ള ചുളിവുകളോ അല്ലെങ്കിൽ നമ്മുടെ സ്കിന്നിന് ഉള്ള തിളക്കം കുറഞ്ഞു പോകാനും മുടി കൊഴിച്ചില് പോലുള്ള പ്രശ്നങ്ങളും ക്രിയേറ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഞാൻ ഈ പറയുന്നത് കേൾക്കുമ്പോൾ നാളെ മുതൽ വൈറ്റമിൻ E ക്യാപ്സ്യൂൾ വാങ്ങി കഴിച്ചു കളയാം എന്ന് നിങ്ങൾ ഒരിക്കലും വിചാരിക്കരുത്. ഭക്ഷണത്തിലൂടെ നമുക്ക് നാച്ചുറൽ ആയിട്ട് വൈറ്റമിൻ E കഴിക്കുന്നത് നല്ലതാണ്. ഇങ്ങനെ കഴിക്കുമ്പോൾ യാതൊരു പ്രശ്നവുമില്ല. പക്ഷേ ഒരിക്കലും നിങ്ങൾ പുറത്തു നിന്നിട്ട് മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് പുറത്തുനിന്ന് വൈറ്റമിൻ ക്യാപ്സ്യൂൾ ഒക്കെ വാങ്ങിച്ച് സ്വന്തമായിട്ട് കഴിക്കരുത്. കാരണം ഇത് ഗുണം ചെയ്യുന്നത് പോലെ തന്നെ ദോഷവും ചെയ്യും എന്ന് വരാം.
എപ്പോഴും ഞാൻ ഈ പറഞ്ഞ വൈറ്റമിനുകളുടെ ഗുണങ്ങൾ എല്ലാം തന്നെ ഉള്ളത് നാച്ചുറൽ ആയിട്ട് നമുക്ക് ശരീരത്തിന് കിട്ടുന്ന വൈറ്റമിൻസിനാണ്. പ്രത്യേകിച്ച് നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുന്ന നമ്മുടെ ശരീരത്തിൽ ക്ലോട്ടുകൾ വരാതെ നിൽക്കുന്ന ഒരു മികച്ച ആൻ്റിഓക്സിഡൻ്റ് എന്നു പറയുന്ന നാച്ചുറൽ വൈറ്റമിൻ E ആണ്. നാച്ചുറൽ ആയിട്ട് വൈറ്റമിൻ E ഭക്ഷണത്തിനകത്ത് നിലനിൽക്കുന്നത് വെറും ഡയറക്ടർ ഒരു ടോകോ ഫിറോൾ എന്ന് പറയുന്നത് വൈറ്റമിൻ ആയിട്ടല്ല ടോകോ ട്രൈ ഇനോൾസ് ആയിട്ടാണ് ആണ് നിൽക്കുന്നത്. വേറെ ഒരു കോമ്പൗണ്ടിൻ്റെ രൂപത്തിലാണ് നമ്മുടെ നാച്ചുറൽ ഫുഡിനകത്ത് വൈറ്റമിൻ E നിലനിൽക്കുന്നത്. ഈ ഒരു നാച്ചുറൽ ഫോമിൽ അതായത് ടോകോ ട്രൈ ഇനോൾസ് ആയിട്ടുള്ള കോമ്പൗണ്ട് ഫോമിൽ നമ്മുടെ ശരീരത്തിൽ എത്തിയാൽ മാത്രമേ അതിന് ഈ ആൻറി ഓക്സിഡൻ്റ് പ്രോപ്പർട്ടി കീപ് ചെയ്യാൻ പറ്റത്തുള്ളൂ. അതിന് നമ്മൾ എന്തെല്ലാം കഴിക്കണം എന്ന് അറിയാമോ.
നമുക്ക് ധാന്യങ്ങൾ അതായത് തവിടുള്ള ധാന്യങ്ങൾ, തവിടുള്ള അരി അതുപോലെ അതായത് നമുക്ക് കടകൾ കിട്ടുന്ന തവിടോടു കൂടിയ മട്ട അരിയുണ്ട്. അല്ലെങ്കിൽ തവിടുള്ള ഗോതമ്പ് ഇങ്ങനെയുള്ള തവിടുള്ള ഫുഡ്കളിൽ നിന്ന് വൈറ്റമിൽ E കിട്ടും. കൂടാതെ നമുക്ക് കിട്ടുന്ന സാധാരണ എണ്ണ കുരുക്കൾ അല്ലേ? സോയ ബീൻ, ബദാം അതേപോലെ കപ്പലണ്ടി ഇവയ്ക്കെല്ലാം ഉള്ളിൽ വളരെ ഉയർന്ന അളവിൽ വൈറ്റമിൻ E അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയിൽ നിന്നും ഉണ്ടാക്കുന്ന എണ്ണകൾ, സൺ ഫ്ലവർ ഓയിൽ, കപ്പലണ്ടി എണ്ണ, സോയാബീൻ ഓയില്, തവിടെണ്ണ ഇവയിലെല്ലാം വൈറ്റമിൻ E ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.
കൂടാതെ വെജിറബിൾസിനകത്തും ഉയർന്ന അളവിൽ വൈറ്റമിൻ E അടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വൈറ്റമിൻ E അടങ്ങിയിട്ടുള്ള വെജിറ്റബിൾ എന്ന് പറയുന്നത് ഒന്ന് ലെറ്റ്യൂസ് ആണ്. (ഉർവച്ചീര എന്നും പറയും) സാധാരണ നമ്മൾ സാലഡുകൾത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലീവ്സ് ആണ്. ഇതിനകത്ത് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വൈറ്റമിൻ E ഉണ്ട്. കൂടാതെ നമുക്ക് ക്യാപ്സിക്കം ഉണ്ട്. അതുപോലെ കൂണിൽ അടങ്ങിയിട്ടുണ്ട്. മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ദൈനംദിനം നമ്മുടെ ഫുഡിലൂടെ നമുക്ക് ഉപയോഗിക്കാവുന്നതാണ്.
ഞാൻ നേരത്തെ പറഞ്ഞില്ലേ തവിടുള്ള ധാന്യങ്ങളിലൂടെ ഇത് ലഭിക്കും എന്ന് പറയുമ്പോൾ നമ്മൾ ഈ ഗോതമ്പ് പൊടിപ്പിച്ച് ഒരുപാട് നാൾ വച്ചിരുന്നു ഉപയോഗിച്ചാലോ അല്ലെങ്കിൽ ഗോതമ്പ് പ്രൊസസ് ചെയ്തുണ്ടാക്കുന്ന ഭക്ഷണത്തിലൂടെയോ അല്ലെങ്കിൽ തവിടുള്ള അരി തന്നെ പ്രോസസിങ്ങ് ചെയ്തുണ്ടാക്കുന്ന പല ഭക്ഷണത്തിലും ഒരു പക്ഷെ ഇത് കാണണമെന്നില്ല. കാരണം ഈ തവിടുള്ള ധാന്യങ്ങൾ നമ്മൾ പൊടിപ്പിച്ച് ദീർഘനാൾ സൂക്ഷിച്ചു കഴിഞ്ഞാൽ ഇതിനകത്തുള്ള വൈറ്റമിൻ E ഓക്സിഡേറ്റ് ചെയ്ത് നഷ്ടപ്പെടും. ഇത് നമ്മുടെ ശരീരത്തിന് ഗുണകരമാകില്ല.
എപ്പോഴും നല്ലത് ഒരുപക്ഷേ നിങ്ങൾ തവിടുള്ള ധാന്യങ്ങൾ കഴിക്കുകയാണെങ്കിൽ ഫ്രഷ് ആയിട്ട് പൊടിച്ച് അതുകൊണ്ടുള്ള ഭക്ഷണങ്ങൾ ഉണ്ടായി കഴിക്കുക. അതേപോലെ ഞാൻ പറഞ്ഞല്ലോ നമ്മൾ ഒരു ദിവസം ഒരു ചെറിയ പിടി സൺ ഫ്ലവറിൻ്റെ വിത്തുകൾ സൺ ഫ്ലവർ സീഡ് കഴിക്കുക. അല്ലെങ്കിൽ ബദാം ഒരു ചെറിയ പിടി കഴിക്കുകയുമെല്ലാം ചെയ്യുന്നത് അല്ലെങ്കിൽ കപ്പലണ്ടി ഒരു ചെറിയ പിടി കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ ആവശ്യത്തിനുള്ള വൈറ്റമിൻ E ലഭിക്കും. കൂടാതെ ഇപ്പോൾ നമ്മൾ പച്ചക്കറി കഴിക്കുന്ന സമയത്ത് എപ്പോഴും നമ്മൾ വൈറ്റമിൻ E കണ്ടൻ്റ് ഉള്ള ഫുഡിൻ്റെ ഒപ്പം തന്നെ നമ്മൾ സെലീനിയം കണ്ടൻ്റ് ഉള്ള ഫുഡ്കൾ ഉദാഹരണം പറഞ്ഞാൽ നിങ്ങൾ ബ്രൊക്കോളി കറി വയ്ക്കുമ്പോൾ ബ്രൊക്കോളിക്കകത്ത് ഉയർന്ന അളവിൽ വൈറ്റമിൻ E അടങ്ങിയിട്ടുണ്ട്. അതോടൊപ്പം നിങ്ങൾ കൂൺ കൂടെ ചേർക്കുക. കൂണിനകത്ത് സെലീനിയം അടങ്ങിയിട്ടുണ്ട്.
അതല്ലെങ്കിൽ ഷെല് ഫിഷസില്ലേ ഞണ്ട്, കൊഞ്ച്, കണവ, ചിപ്പി, കക്ക പോലുള്ള ഷെല് ഫിഷ്സ്. ഇതോടൊപ്പം തന്നെ നമുക്ക് ഇത്തരത്തിലുള്ള വെജിറ്റബിൾസ് ഏഡ് ചെയ്ത് കഴിക്കുന്നത് നമുക്ക് ഒരേ പോലെ തന്നെ മിനറൽകൾ മഗ്നീഷ്യം, സെലീനിയം, വൈറ്റമിൻ E പോലുള്ള ഒരേപോലെ നമ്മുടെ ശരീരത്തിന് കിട്ടാൻ സഹായിക്കും. ഇത്തരത്തിൽ ഒരു കോമ്പിനേഷൻ ആയിട്ട് വൈറ്റമിൻ E ചേർന്ന ഫുഡ് കഴിക്കുന്നതാണ് നമ്മുടെ ശരീരത്തിൽ ഈ പറഞ്ഞ മികച്ച ഒരു ആൻറി ഓക്സിഡൻ്റ് പ്രോപ്പർട്ടി നൽകാൻ സഹായിക്കുന്നത്. നിങ്ങൾക്ക് വൈറ്റമിൻ E യുടെ ക്യാപ്സ്യൂൾ എല്ലാം മെഡിക്കൽ സ്റ്റോറുകളിൽ അവൈലബിൾ ആണ്. ഇവ നിങ്ങൾക്ക് ഒരു ഡോക്ടറുടെ നിർദ്ദേശം അനുസരണത്തിൽ കഴിക്കാം. ഉദാഹരണം പറഞ്ഞാൽ മനുഷ്യർക്ക് ശരീരത്തിൽ ഫോം ചെയ്യുന്ന ചില ഫൈബറോട്ടിക് ചെയ്ഞ്ച്സ് ഉണ്ട്. അതായത് സ്ത്രീകൾക്ക് ബ്രസ്റ്റിൽ വരുന്ന ചെറിയ മുഴകൾ, Fibroadenosis (Fibrocystic breast disease ) എന്നൊക്കെ പറയും. ഇതിനെല്ലാം ഡോക്ടർ വൈറ്റമിൻ E ക്യാപ്സ്യൂൾ കണ്ടിന്യുസ് കഴിക്കാൻ നൽകാറുണ്ട്. ഇത്തരത്തിൽ ഡോക്ടർമാരുടെ നിർദ്ദേശത്തിൽ അല്ലാതെ വൈറ്റമിൻ E സപ്പ്ളിമെൻ്റുകൾ എടുക്കരുത്.
കാരണം എന്താണെന്നറിയാമോ? വൈറ്റമിൻ E നമ്മൾ നേച്ചർ ആയിട്ട് എടുക്കുന്നത് ഹാർട്ടിന് ഗുണകരമാണ്. പക്ഷേ ഇത്തരത്തിൽ ആർട്ടിഫിഷ്യൽ ആയിട്ട് ഫോം ചെയ്യുന്ന വൈറ്റമിൻ E ക്യാപ്സ്യൂളുകൾ ചിലപ്പോൾ ഇവർക്ക് ഹൃദയത്തിന് ഗുണകരമല്ലാത്ത സൈഡ് എഫക്ട്കൾ ക്രിയേറ്റ് ചെയ്തു എന്ന് വരാം. ഉദാഹരണം പറഞ്ഞാൽ ഇപ്പോൾ ഹൃദ്രോഗത്തിന് മരുന്നുകൾ കഴിക്കുന്നവർക്ക് പ്രത്യേകിച്ച് Anticoagulants കൾ ചെറിയ അളവിൽ എടുക്കുന്നവർക്ക് അതോടൊപ്പം വൈറ്റമിൻ E എടുക്കരുതെന്ന് പറയാറുണ്ട്. സ്ത്രീകൾക്ക് അവർ പ്രെഗ്നൻറ് ആയിരിക്കുമ്പോൾ പ്രെഗ്നൻസിയുടെ ആദ്യത്തെ നാല് മാസം വൈറ്റമിൻ E ക്യാപ്സ്യൂളുകൾ എടുക്കുന്നത് കുഞ്ഞിൻ്റെ ഹൃദയത്തിൻ്റെ എല്ലാ ഫോർമുലേഷൻ ഗുണകരമല്ല എന്നുള്ള ചില പഠനങ്ങൾ വായിച്ചിട്ടുണ്ട്. ഇത്തരത്തിൽ വൈറ്റമിൻ E ക്യാപ്സ്യൂകൾക്ക് ഗുണവും ദോഷവും ഉള്ളത് കൊണ്ട് നിങ്ങൾ ഡോക്ടർ ടെ നിർദ്ദേശത്തിൽ മാത്രമേ ഇവ കഴിക്കാൻ പാടുള്ളൂ.
എന്നാൽ നിങ്ങൾക്ക് പുറമെ ശരീരത്തിന് പുറമേ വൈറ്റമിൻ E ഈ നമുക്ക് അപ്ലൈ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ഡ്രൈ സ്കിൻ ടെഡൻസി ഉള്ളവരാണെങ്കിൽ ഈ ഡ്രൈ സ്കിൻ മാറുന്നതിന് നിങ്ങൾക്ക് ഒരുവൈറ്റമിൻ E ക്യാപ്സ്യൂൾ പൊട്ടിച്ചിട്ട് ഒരൽപ്പം ഒലിവ് ഓയിൽ അല്ലെങ്കിൽ വാസിലിൻ എടുക്കുക. അതിനകത്ത് നിങ്ങൾ രണ്ടോ മൂന്നോ തുള്ളി ഈ വൈറ്റമിൻ E ക്യാപ്സ്യൂൾ മിക്സ് ചെയ്തിട്ട് നിങ്ങൾ സ്കിന്നിന് പുറമേ നിങ്ങൾക്ക് അപ്ലേ ചെയ്യാം. ഇത് ഒരുപക്ഷെ നിങ്ങൾക്ക് മുഖത്തൊക്കെ അപ്ലൈ ചെയ്ത് മുഖത്തെ സ്കിൻ ന് വരുന്ന ചുളിവുകൾ മാറാൻ സഹായിക്കും. മുഖത്ത് വരുന്ന കരുവാളിപ്പ് കുറയാൻ സഹായിക്കും. അതു പോലെ സ്കിന്നിൽ ഫോം ചെയ്തിട്ടുള്ള സ്ട്രച്ച് മാർക്ക് ഇല്ലേ ഈ സ്ട്രച്ച് മാർക്കുകളുടെ പുറത്ത് ഇങ്ങനെ ലൈറ്റ് ആയിട്ട് അപ്ലൈ ചെയ്താൽ നമുക്ക് സ്ട്രച്ച് മാർക്കുകളിൽ വരുന്ന ചൊറിച്ചിൽ, ഇറിറ്റേഷൻ പോലുള്ളവ കുറയാൻ സഹായിക്കാറുണ്ട്.
ഇതേപോലെ തന്നെ നമ്മൾ ഇപ്പോൾ ഡ്രൈ സ്കിൻ ഉണ്ടെങ്കിൽ നമുക്ക് തലയോട്ടിയിൽ വരുന്ന സെബോറെഹിക് ഡെർമറ്റൈറ്റിസ് നിങ്ങൾക്കറിയാം താരൻപോലെ നമ്മുടെ സ്കിന്നിന് ഇറിറ്റേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒരുകണ്ടീഷൻ ആണ് സെബോറെഹിക് ഡെർമറ്റൈറ്റിസ് ഇതിന് നിങ്ങൾക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വൈറ്റമിൻ E ക്യാപ്സ്യൂൾ പൊട്ടിച്ച് ഒരു അൽപ്പം ഒരു കാൽ ടീസ്പൂൺ ഉരുക്ക് വെളിച്ചെണ്ണയിൽ വെർജിൻ കോക്കനട്ട് ഓയിൽ അതിനകത്ത് നിങ്ങൾക്ക് ഒരു ക്യാപ്സ്യൂൾ പൊട്ടിച്ച് ചേർത്ത് നിങ്ങൾ വിരലുകളുടെ അഗ്രത്ത് തൊട്ടിട് നമുക്ക് തലയോട്ടിയിൽ ഒന്ന് രാത്രി കിടക്കാൻ നേരത്ത് ഒന്ന് പുരട്ടിയിട്ട് കിടക്കുന്നത് നമുക്ക് തലയോട്ടിയിലുണ്ടാകുന്ന ഇത്തരത്തിലുള്ള സ്കിൻ കംപ്ലയിൻസും ഇറിറ്റേഷനും കുറയാനും സ്കിൻ കംപ്ലയിൻ കുറയുന്നതിനും സഹായിക്കും.
ഞാൻ നേരത്തെ പറഞ്ഞല്ലോ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് മുടി പൊട്ടിപ്പോകുന്നത് തടയുന്നതിനും ഒക്കെ നമുക്ക് തലയോട്ടിയിൽ ഇങ്ങനെ ഈ വളരെ ലൈറ്റ് ആയിട്ട് നമ്മൾ ഞാനീ പറഞ്ഞ മസാജ് ചെയ്യുന്നത് നല്ലതാണ്. അതേ പോലെ തന്നെ നമുക്ക് ഉപയോഗിക്കാവുന്ന ഇപ്പോൾ വീട്ടിൽ തന്നെ പലരും എണ്ണ കാച്ചിത്തേക്കാറുണ്ട്. എണ്ണ കാച്ചുമ്പോൾ അത്കാ ച്ചിയെടുത്തതിനുശേഷം അതിൽ തണുത്തതിനുശേഷം വൈറ്റമിൻ E അല്പം അതിനകത്ത് ചേർക്കുന്നത് നമുക്ക് മുടിയുടെ ഗ്രോത്തിന്, മുടി പൊട്ടിപ്പോകുന്നത് തടയുന്നതിനോക്കെ ഫലപ്രദമായിട്ട് കണ്ടിട്ടുണ്ട്.
ഇത്തരത്തിൽ നമ്മുടെ സ്കിന്നിന് പുറമേ അപ്ലൈ ചെയ്യാൻ നല്ലതാണ്. ഇത് കൊച്ചുകുട്ടികൾ ആണെങ്കിൽ പോലും സ്കിന്നിൽ വരുന്ന മൊരി, ഡ്രൈനസുകൾ ഇവ കുറയ്ക്കുന്നതിന് അവർക്ക് പലപ്പോഴും വൈറ്റമിൻ E ചേർന്നുള്ള ക്രീമുകൾ ഒക്കെയാണ് ഉപയോഗിച്ചുവരുന്നത്. ആ ഒരു രീതിയിൽ ഇവ നിങ്ങൾക്ക് ഉപയോഗിക്കാം. ഇത് നമ്മുടെസ്കിന്നിന് പ്രായാധിക്യം ഉണ്ടെങ്കിൽ അതായത് നിങ്ങളുടെ സ്കിൻ കണ്ടുകഴിഞ്ഞാൽ കൂടുതൽ പ്രായം തോന്നുന്നവർ, സ്കിന്നിന് കൂടുതൽ ചുളിവുകൾ വന്നവർക്കോ, കരുവാളിപ്പ് ഉള്ളവർക്കോ ഞാൻ ഈ പറഞ്ഞ വൈറ്റമിൻ E കണ്ടൻ്റ്ഉള്ള ഫുഡുകൾ നമ്മൾ ധാരാളമായിട്ട് ഉൾപ്പെടുത്തുക. ഇതോടൊപ്പം നിങ്ങൾക്ക് പുറമേ ഞാൻ ഈ പറഞ്ഞ പോലെ അപ്ലൈ ചെയ്യുന്നത് നല്ലതാണ്. നമ്മുടെ ശരീരത്തിൻ്റെ രോഗപ്രതിരോധശേഷി ഇംപ്രൂവ് ചെയ്യുന്നതിന് നമ്മുടെ രക്തകോശങ്ങളെ ആർ ബി സി കറക്ട് ആയിട്ട് മെയിറ്റേൻ ചെയ്യുന്നതിന് അവരുടെ ആരോഗ്യം മെയിറ്റേൻ ചെയ്യുന്നതിന് എല്ലാം തന്നെ നമുക്ക് വൈറ്റമിൻ E ചേർന്നിട്ടുള്ള ഭക്ഷണങ്ങൾ കറക്ട് ആയിട്ട് കഴിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.
ഞാൻ ഈ പറഞ്ഞ ഇൻഫർമേഷനുകൾ എല്ലാ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയർ ചെയ്യുക. കാരണം ആരോഗ്യം നിലനിർത്തുന്നതിനും സൗന്ദര്യ സംരക്ഷണത്തിനും നമ്മുടെ ജരാനരകൾ ഒരു അകാല വാർധക്യം ബാധിക്കുന്നത് തടയുന്നതിനും നമുക്ക് ഒരു വലിയ രീതിക്ക് സഹായിക്കുന്ന ഒരു വൈറ്റമിൻ മികച്ച ആൻറി ഓക്സിഡൻ്റ് ആയിട്ട് വർക്ക് ചെയ്യുന്ന വിറ്റാമിൻ ആണ് വിറ്റാമിൻ E അഥവാ ടോകോ ഫിറോൾ. അതുകൊണ്ട് ഈ ഇൻഫോർമേഷൻ നിങ്ങളെല്ലാം സുഹൃത്തുക്കളുടെയും അറിവിലേക്കായി ഷെയർ ചെയ്യുക. കാരണം ഇതിൻ്റെ ഗുണവും ദോഷവും ഒരേപോലെതന്നെ എല്ലാവരും മനസ്സിലാക്കി വേണം ഇത് ഉപയോഗിക്കാനായിട്ട് വീണ്ടും മറ്റൊരു അവസരത്തിൽ മറ്റൊരു വിഷയമായി കണ്ടുമുട്ടാം
Benefits And Cons of Vitamin E
You may know that vitamin E is a fat soluble vitamin that is very beneficial for our body. Vitamin E is good for our body, our skin, our hair and keeping our skin glowing. That means it is very beneficial for beauty care and most of you especially the younger generation should know about it. But many people don’t know that vitamin E works as a great antioxidant that our body needs more than just a vitamin.
Therefore, I will explain what this vitamin E is, how we get it in our body, in what ways it is beneficial to our body, and what are its side effects.
Vitamin E
Vitamin E is what we call tocopherol. There are four varieties. The common one available to us is the alpha variety Toco Ferol. Do you know why we call this vitamin E an antioxidant? There are dangerous molecules that accumulate in our body that cause more stress to our cells, which can quickly damage the cells. These are called free radicals. When these do not rise beyond a certain limit, our body destroys these free radicals.
But when free radicals accumulate in our body in high quantity. It destroys the health of the cells in our body. It is this problem that creates a tendency to block everything in our body, especially in the blood vessels. All of these free radicals play an important role in destroying the health of our cells and possibly creating tendencies like cancer in the future.
Antioxidants are the main factors that destroy these free radicals. Vitamin E combines with certain minerals in our body, especially selenium, to destroy these free radicals that accumulate in our bodies. Vitamin E is a fat soluble vitamin. It is a fat soluble vitamin. Not only vitamin E, but also vitamin D and vitamin K all belong to this category. A special feature of these is that once vitamin D reaches our body, it has the ability to penetrate the fat in our body.
That is, inside the plaques that form inside the blood vessels in our body We call blocks when there is a small damage to the skin inside the blood vessel and these plates, ie small blocks of fat, accumulate and form on top of it. In this way, vitamin E has a special role in destroying the plaques inside our blood vessels. Moreover, these fat particles travel through our blood and accumulate in the blood vessels leading to our brain, creating problems like stroke. Vitamin E helps prevent these fatty particles from accumulating in the blood vessels without causing these problems.
Moreover, without oxidizing the bad cholesterol in our body, LDL i.e. Low Density Lipoproteins, i.e. these fats in our body are oxidized. Forming is dangerous. This vitamin E also plays an important role in helping cholestrol to stop this oxidizing process from happening. Moreover, vitamin E is said to be a membrane antioxidant. That is, we have our blood cells in our body, we can know the RBC by looking at its photo, this RBC is sitting in the shape of a plow. Vitamin E is essential to keep the outer membrane of the RBC intact.
Once vitamin E is depleted, this outer layer of the RBC breaks down and the cells die rapidly. In this way, we may come to certain conditions like hemolighting anemia, ie anemia, once vitamin E is reduced. That is, to keep our blood cells healthy and only if we have blood cells, they can deliver oxygen to every part of our body. Therefore, vitamin E plays an important role in maintaining our immune system and protecting the health of our body’s cells. Not only this, we call vitamin E an anti-sterility vitamin.
As an anti-sterility vitamin, this vitamin E plays an important role in helping the reproductive system in the human body, i.e. increasing the health of the sperm in the male body and making more sperm production. Vitamin E also helps in increasing the production of ovum in women’s body and in their fertility, i.e., sperm coagulation.
How does vitamin E increase skin radiance? Let’s explain how vitamin E is good for our skin in our beauty care.
Vitamin E helps a lot in the regeneration of our skin cells. You know that when all the cells of our skin reach a limit in our body, our skin cells are being destroyed due to many damages or chemical touch. These dying cells are replaced by new cells. This happens in all of our human bodies. Vitamin E plays an important role in forming new cells to replace these dead cells and keeping our skin cells in proper condition.
It is in this way that many of us who use vitamin E help the skin glow and the wrinkles of the skin become normal. Moreover, vitamin E plays an important role in increasing the thickness of our hair roots, healthy hair growth and protecting our hair from the wind without breaking. That is why it is said that we should eat more foods rich in vitamin E to maintain our beauty and youth. Once vitamin E is depleted in our body, it does not appear to be a disease.
A common symptom of this is anemia, a condition called hemolytic anemia. Apart from this, irritation to our nerves is also an important symptom of vitamin E deficiency. That is, if we have problems like tingling in our hands, headaches, small differences in sleep, small tingling sensations or various problems that come to our people like this, we are often given foods that contain vitamin E or vitamin E supplements.
Also, the lack of vitamin E can create problems like wrinkles in our skin as I mentioned earlier or our skin’s luster and hair loss. Don’t ever think that you can buy vitamin E capsules tomorrow when you hear me say this. It is better to get vitamin E naturally through food. There is no problem when eating like this. But never go out and listen to what others are saying and buy vitamin capsules from outside and take them on your own. Because it can do as much harm as it does good.
Didn’t I say earlier that when we say that we can get it through bran grains, if we grind this wheat and use it for a long time, or through processed foods made from wheat, or in many foods made from processed bran rice itself, we may not see it. Because if we grind these bran grains and store them for a long time, the vitamin E inside them will be oxidized and lost. This is not good for our body.
It’s always best if you eat bran grains and grind them fresh and eat whole foods with them. Like I said, we should eat a small handful of sunflower seeds a day. Or eating a small handful of almonds or eating a small handful of almonds will help our body get the required amount of vitamin E. And now when we eat vegetables we always eat food with vitamin E content along with foods with selenium content for example when you make broccoli curry broccoli contains high amount of vitamin E Also you add mushrooms. Mushrooms contain selenium.
Shellfish such as crab, prawn, squid, mussel and clam are not shell fish. Along with this, eating these types of vegetables will help us to get the same minerals like magnesium, selenium and vitamin E in our body. Eating food with vitamin E as a combination helps to provide this excellent antioxidant property to our body. Capsules of vitamin E are available at all medical stores. You can take these as per a doctor’s prescription. For example, humans have some fibrotic changes that form in the body. That is, small lumps in the breast of women are called Fibroadenosis (Fibrocystic breast disease). For this, the doctor prescribes vitamin E capsules to be taken continuously. Do not take vitamin E supplements unless prescribed by your doctor.
Do you know what the reason is? Vitamin E that we take naturally is good for the heart. But artificially formulated vitamin E capsules can sometimes create side effects that are not good for the heart. For example, people taking medications for heart disease, especially those taking small doses of anticoagulants, are told not to take vitamin E with it. Some studies have read that women who take vitamin E capsules during the first four months of pregnancy when they are pregnant do not benefit from any formulation of the baby’s heart. As vitamin E capsules have advantages and disadvantages, you should take them only on the advice of your doctor.
But we can apply vitamin E in addition to your body. For example, if you have a dry skin tendency, you can break open a vitamin E capsule and take some olive oil or vaseline to relieve this dry skin. You can mix two or three drops of this vitamin E capsule in it and apply it to your skin. This may help you to apply it all over your face and get rid of wrinkles on your face skin. It helps to reduce acne on the face. Similarly, if there are no stretch marks formed on the skin, if we apply this light on the outside of these stretch marks, we can reduce the itching and irritation of the stretch marks.
Similarly, if we have dry skin now, we have seborrheic dermatitis on the scalp, you know, seborrheic dermatitis is a condition that irritates our skin like dandruff. Applying it on the scalp before going to bed at night can help reduce this type of skin compliance and irritation on the scalp and reduce skin compliance.
I have always said that all the benefits of these vitamins are found in the natural vitamins that we get in the body. It is a natural vitamin E which is an excellent antioxidant that prevents clots from forming in our body, especially protecting our heart. Vitamin E naturally exists in food, but the director calls it a tocopherol, not as a vitamin, but as tocotriols. Vitamin E exists in our natural foods in the form of another compound. It can keep this antioxidant property only if it reaches our body in its natural form i.e. the compound form which is toco trienols. Do you know what we should eat?
We have cereals i.e. bran cereals, bran rice as well i.e. bran rice that we get in stores. Alternatively, vitamin E can be obtained from bran foods such as whole wheat bran. And not the usual oil pimples we get? Soybeans, almonds, and walnuts all contain very high levels of vitamin E. Also, the oils made from them, sunflower oil, castor oil, soybean oil, and sesame oil all contain high levels of vitamin E.
Also, vegetables contain high amounts of vitamin E. Lettuce is said to be the vegetable that contains the most vitamin E. (Also called Urvachira) These are the leaves that we usually use most in salads. It contains vitamin E which our body needs. And we have capsicum. Mushrooms also contain it. Eggs contain We can use this daily through our food.
As I have already said, to increase the health of the hair and to prevent hair breakage, it is good for us to do this very light massage on the scalp. In the same way, many people make oil at home that we can use now. It has been found that adding a little vitamin E to the oil while extracting it after it has cooled down has been effective for hair growth and preventing hair breakage.
In this way, it is good to apply in addition to our skin. Even if it’s small children, they often use vitamin E creams to reduce the dryness and flaking of the skin. You can use them in that one way. If our skin is aging, that is, those who look older after seeing your skin, those who have more wrinkles on their skin, or those who have acne, we should include foods with this vitamin E content in abundance. In addition to this, it is better for you to apply as I said. To improve our body’s immune system, to maintain our RBCs correctly, to maintain their health, it is essential to ensure that we are eating the correct amount of vitamin E-rich foods.
Please share this information with all your friends. Because a vitamin that helps us in a big way to maintain health and beauty and prevent premature aging of our skin is vitamin E or tocopherol, which works as an excellent antioxidant. So please share this information with your friends. Because everyone should understand its advantages and disadvantages equally and use it and meet again on another occasion as a different topic
Leave a Reply