നെഞ്ചുവേദന ഹാർട്ടറ്റാക്കിൻ്റെ ലക്ഷണമാണോ
നെഞ്ചിനുള്ളിലെ അസ്വാസ്ഥ്യം ദു:സ്സഹമാകുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെടുന്നത്. നെഞ്ചിലെ വിവിധ അവയവങ്ങൾക്കേൽക്കുന്ന ആഘാതം തീവ്രമാകുന്നതാണ് നെഞ്ചുവേദനയുടെ ഉത്ഭവം. വിവിധതരം രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരിൽ പന്ത്രണ്ട് ശതമാനത്തിലധികം ആളുകളിൽ നെഞ്ചുവേദനയുള്ളതായിക്കാണാം.
അത്യാഹിത വിഭാഗത്തിലെത്തുന്നവരിൽ പത്തുശതമാനം പേർക്ക് നെഞ്ചിൽ അസ്വാസ്ഥ്യമുള്ളതായി പരാതിപ്പെടാറുണ്ട്. നെഞ്ചുവേദനയുമായി എത്തുന്നവരിൽ ഏതാണ്ട് എൺപത് ശതമാനംപേർ വിവിധ പരിശോധനകൾക്ക് വിധേയരാകുമെങ്കിലും അതിൽ മൂന്നിലൊന്ന് പേർക്ക് മാത്രമാണ് ഹാർട്ടറ്റാക്ക് ഉണ്ടെന്ന് രോഗനിർണ്ണയം ചെയ്യപ്പെടുന്നത്. ഹൃദയാഘാതമുണ്ടായ ഒന്ന് മുതൽ എട്ടുശതമാനം ആളുകളെ തെറ്റായ രോഗനിർണ്ണയത്തോടെ വീട്ടിൽ വിടുകയാണ് പതിവ്.
രോഗനിർണ്ണയത്തിലെ പ്രഥമപ്രധാനമായ ഘടകം രോഗാവസ്ഥയെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ ശേഖരിക്കുകതന്നെ. ഹൃദ്രോഗാനന്തരമുണ്ടാകുന്ന നെഞ്ചുവേദന അഥവാ അൻജൈനയുടെ സവിശേഷതകൾ താഴെപ്പറയുന്നവയാണ്. ഈ വിഭാഗത്തിലുള്ള രോഗികൾക്ക് ഹൃദ്രോഗത്തിലേയ്ക്ക് നയിക്കുന്ന അപകടഘടകങ്ങൾ (പുകവലി, പ്രമേഹം, രക്താതിമർദ്ദം, കൊളസ്റ്ററോൾ, ദുർമ്മേദസ്, വ്യായാമരാഹിത്യം, മനോസംഘർഷം, പാരമ്പര്യം) കൂടുതലായി കാണുന്നു.
നെഞ്ചുവേദന എത്രതരത്തിൽ?
നെഞ്ചിനെ വരിഞ്ഞുമുറുക്കുന്ന പ്രതീതി, നെഞ്ചിൻ്റെയുള്ളിൽ ഭാരം, അകം പൊള്ളുന്നതുപോലെ, എരിച്ചിൽ, നെഞ്ചിന് ഭാരം കൂടുന്നതു പോലെ.
* വേദനയുടെ സമയദൈർഘ്യം : മിനിട്ടുകളോളം, ചിലപ്പോൾ മണിക്കൂറുകളോളം.
* നെഞ്ചുവേദനയെ ഉദ്ദീപിപ്പിക്കുന്ന ഘടകങ്ങൾ: ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങളും, സ്ട്രെസ്സും.
* വേദന കുറയുന്നത് : വിശ്രമിക്കുമ്പോഴും സവിശേഷതരം ഔഷധങ്ങളുടെ സഹായത്താലും.
രോഗനിർണ്ണയത്തിന് എത്ര തരം പരിശോധനയുണ്ട് ?
വ്യക്തമായ രോഗവിവരണം ശരിയായ രോഗ നിർണ്ണയത്തിലേക്കുള്ള ആദ്യപടിയാണെങ്കിലും രോഗനിർണ്ണയത്തിൻ്റെ പൂർത്തീകരണത്തിനായ് പ്രത്യേക പരിശോധനാസംവിധാനങ്ങളെ ആശ്രയിക്കേണ്ടതായിട്ടുണ്ട്.
പ്രധാനമായി രണ്ടുതരം പരിശോധനകളെ എടുത്തു പറയേണ്ടിയിരിക്കുന്നു. ഒന്ന്, ‘ഇ.സ് ജി.’യും മറ്റേത് ‘ഇക്കോകാർഡിയോഗ്രാഫി’യും. നെഞ്ചുവേദനയുമായെത്തുന്ന ഏതാണ്ട് അമ്പത് ശതമാനം രോഗികളിലും ഇ സി.ജി. പ്രകടമായ വ്യതിയാനങ്ങൾ കാണിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ ഇ.സ് ജിയെ മാത്രമാശ്രയിച്ചുകൊണ്ട് രോഗനിർണ്ണയത്തിലെത്തുന്ന പ്രവണത ശരിയായെന്നുവരില്ല.
സാധാരണ നെഞ്ചുവേദനയുണ്ടാകുമ്പോൾ പകുതിയിലേറെ ആളുകളിലും ഇ.സി.ജി. യിൽ വ്യതിയാനങ്ങളുണ്ടാകാറുണ്ട്. ഹൃദയസ്പന്ദന വേഗത ക്രമാതീതമാകുക. അല്ലെങ്കിൽ ബ്ലോക്കുകൾ പ്രകടമാകുക, ഹൃദയപേശിയിലെ രക്തദാരി ദ്ര്യത്തെ പ്രതിഫലിപ്പിക്കുന്ന സവിശേഷതരം പരിവർത്തനങ്ങളുണ്ടാകുക എന്നിവ ‘ഇലക്ട്രോകാർഡി യോഗ്രാ’മിൽനിന്ന് മനസ്സിലാക്കാവുന്നതാണ്.
ഹൃദയപേശികളുടെ സങ്കോച-വികാസ പ്രക്രിയയെ വ്യക്തമായികണ്ട് വിലയിരുത്താൻ സാധിക്കുന്ന ഒരു അത്യാധുനിക പരിശോധനാ സംവിധാനമാണ് ‘ഇക്കോകാർഡിയോഗ്രാഫി.’ നെഞ്ചു വേദനയുമായെത്തുന്ന രോഗിയിലെടുക്കുന്ന ഇ.സി.ജി.യിൽ സ്പഷ്ടമായ വ്യതി യാനങ്ങളുണ്ടാകാത്ത അവസ്ഥയിൽ രോഗനിർണ്ണയത്തിനായി ‘ഇക്കോകാർഡിയോഗ്രാഫി’ പരിശോധനയെ അഭയം പ്രാപിക്കാവുന്നതാണ്.
നെഞ്ചുവേദന എങ്ങനെയാണ് ഉണ്ടാകുന്നത് ?
ഹൃദയകോശങ്ങൾക്ക് വിവിധ കാരണങ്ങളാൽ പ്രാണവായു അടങ്ങുന്ന രക്തം ആവശ്യാനുസൃതം ലഭിക്കാതെ വരുമ്പോഴാണ് നെഞ്ചുവേദനയുണ്ടാകുന്നത്. രക്തദാരിദ്ര്യമുണ്ടാകുമ്പോൾ ഹൃദയപേശികളിലെ വൈവിധ്യമേറിയ ഉപാപചയ പ്രക്രിയകൾക്കെല്ലാം പാളിച്ച സംഭവിക്കുന്നു. ആ സമയത്ത് കോശങ്ങളിൽ ‘ലാക്റ്റിക് അമ്ല’വും മറ്റ് രാസ പദാർത്ഥങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നു. ഈ രാസപരിവർത്തനങ്ങളാണ് നെഞ്ചുവേദനയുണ്ടാകുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത്. രക്തദാരിദ്ര്യമുണ്ടാകുന്ന ഹൃദയപേശിയിൽ സങ്കോചനക്ഷമത സാരമായി കുറയുകയാണുണ്ടാകുന്നത്.
ഇക്കോകാർഡിയോഗ്രാം പരിശോധന ചെയ്യുകവഴി ഹൃദയപേശികളുടെ ചലനമാന്ദ്യമോ, ചലനരാഹിത്യമോ വ്യക്തമായി കാണുവാൻപറ്റും. ഈ ഭാഗങ്ങളിൽ ഹാർട്ടറ്റാക്കുണ്ടായതായി വിലയിരുത്തുവാൻ സാധിക്കുന്നതാണ്. കൂടാതെ ഹൃദയ പേശീനാശത്തെ വ്യക്തമാക്കുന്ന വിവിധതരം ലബോറട്ടറി പരിശോധന A (C.K-M.B., Troponin, Myoglobin) മുഖേനയും രോഗനിർണ്ണയം പൂർത്തീകരിക്കാവുന്നതാണ്. അപ്പോൾ വിശദമായ രോഗവിവരണം, രോഗീപരി ശോധന മറ്റ് ടെസ്റ്റുകൾ എന്നിവയിലൂടെ ഹൃദ്രോഗ സംബന്ധമായ നെഞ്ചുവേദ നയാണോ ഒരാൾക്കുള്ളത് എന്നതിനേപ്പറ്റി വ്യക്തമായ ധാരണയിലെത്തിച്ചേരുവാൻ സാധിക്കും.
ശ്രദ്ധിക്കുക
- ഹാർട്ടറ്റാക്കിന്റെ മുഖമുദ്രയാണ് നെഞ്ചുവേദന.
- നെഞ്ചുവേദനയുമായി കാഷ്വാലിറ്റിയിൽ എത്തുന്ന മൂന്നിലൊന്ന് പേർക്ക് മാത്രമാണ് ഹാർട്ടറ്റാക്ക് ഉണ്ടെന്ന് രോഗനിർണ്ണയം ചെയ്യുപ്പെടുന്നത്.
- നെഞ്ചുവേദന ഹൃദ്രോഗ സംബന്ധിയാണേയെന്ന് തിട്ടപ്പെടുത്തുവാൻ ഇ.സി.ജി, ഇക്കോകാർഡിയോഗ്രാം തുടങ്ങിയ പരിശോധനകൾ സഹായിക്കും.
- ഹൃദയകോശങ്ങളുടെ നാശത്തെ കണ്ടുപിടിക്കുവാൻ പ്രത്യേക രക്തപരിശോധനകൾ (CK MB, Troponin, Myoglobin) സഹായകമാകും.
- നെഞ്ചുവേദനയനുഭവപ്പെടാതെയും ഹാർട്ടറ്റാക്കുണ്ടാകാം.
- മനോസംഘർഷത്തോടനുബന്ധിച്ച നെഞ്ചുവേദന (പാനിക് അറ്റാക്ക്) രോഗനിർണ്ണയം ചെയ്യാൻ അത്ര എളുപ്പമല്ല. ആയാസനിലവരവുമായി ബന്ധപ്പെടാതെ വർദ്ധിച്ച ശ്വാസ ഗതിയോടുകൂടിയുണ്ടാകുന്ന നെഞ്ചിലെ ഭാരമണത്. പലപ്പോഴും 30 മിനിറ്റിൽ കൂടുതലായ അസ്വാസ്ഥ്യം ദീർഘിക്കാം.
- നെഞ്ചിലെ വാരിയെല്ലുകളെയും മാംസപേശികളെയും ബാധിക്കുന്ന വീക്കം, ചതവ് കഠിന തരമായ നെഞ്ചുവേദനയുളവാക്കുന്നു. ഇത് പലപ്പോഴും ഹാർട്ടറ്റാക്കായി രോഗികൾ തെറ്റിദ്ധരിക്കാറുണ്ട്. ഹാർട്ടറ്റാക്കിന്റെ മുഖമുദ്രയാണ് നെഞ്ചുവേദന.
Is Chest Pain A Sign Of A Heart Attack Part 4
Is chest pain a sign of a heart attack?
Chest pain occurs when the discomfort inside the chest becomes unbearable. The origin of chest pain is aggravation of the impact on various organs of the chest. More than 12 percent of people who come to the hospital with various diseases have chest pain.
About 10 percent of those who go to the emergency department complain of chest discomfort. About eighty percent of people presenting with chest pain will undergo various tests, but only one-third of those will be diagnosed with a heart attack. Between one and eight percent of heart attack victims are misdiagnosed and discharged home.
The first important factor in diagnosis is to gather detailed information about the disease. Following are the characteristics of angina or chest pain after heart disease. This group of patients has more risk factors leading to heart disease (smoking, diabetes, hypertension, cholesterol, obesity, lack of exercise, stress, and heredity).
What kind of chest pain?
Feeling of constriction in the chest, heaviness in the chest, as if burning, burning, heaviness in the chest.
Pain relief: with rest and with the help of specific medicines.
Duration of pain: Minutes, sometimes hours.
Triggers for chest pain: physical and mental disorders, stress.
How many tests are there for diagnosis?
Although a clear diagnosis is the first step towards a correct diagnosis, the completion of the diagnosis requires reliance on specific diagnostic procedures.
Two main types of tests are worth mentioning. One is ‘ESG’ and the other is ‘Echocardiography’. Almost fifty percent of patients presenting with chest pain have ECG. No obvious deviations are shown. Therefore, the tendency to reach the diagnosis by solely relying on ECG is not correct.
More than half of people with normal chest pain have an ECG. There are variations in Rapid heart rate. Or the appearance of blocks and characteristic changes reflecting myocardial ischemia can be understood from the ‘electrocardiogram’.
‘Echocardiography’ is a state-of-the-art examination system that can clearly evaluate the contraction and expansion process of the heart muscles. Echocardiography can be resorted to for diagnosis in patients presenting with chest pain without obvious abnormalities on ECG.
How does chest pain occur?
Chest pain occurs when the heart cells do not get enough blood containing vital air due to various reasons. When anemia occurs, all the various metabolic processes in the heart muscle are impaired. At that time the cells produce ‘lactic acid’ and other chemicals. These chemical changes are behind the chest pain. The contractility of the anemic heart muscle is greatly reduced.
An echocardiogram can clearly show slowness or immobility of the heart muscle. It is possible to judge that a heart attack has occurred in these parts. The diagnosis can also be completed by various laboratory tests A (C.K-M.B., Troponin, Myoglobin) that show myocardial damage. Then, through a detailed description of the disease, clinical examination and other tests, it is possible to reach a clear understanding about whether a person has chest pain related to heart disease.
Pay Attention
Chest pain is the hallmark of a heart attack.
Only about a third of people who present casually with chest pain are diagnosed with a heart attack.
Tests like ECG and echocardiogram can help to determine if chest pain is related to heart disease.
Special blood tests (CK MB, Troponin, Myoglobin) can help detect heart cell damage.
A heart attack can occur without chest pain.
Panic attacks are not easy to diagnose. Heaviness in the chest that occurs with increased respiratory rate unrelated to exertion. Discomfort can be prolonged, often exceeding 30 minutes.
Inflammation and bruising affecting the ribs and muscles of the chest can cause severe chest pain. It is often mistaken for a heart attack by patients. Chest pain is the hallmark of a heart attack.ack.
Leave a Reply