അഗ്നിമാന്ദ്യം (വിശപ്പിലായ്മ)
അധിക വിശപ്പ് പലരെയും അലട്ടുന്നതുപോലെ വിശപ്പില്ലായ്മയും കുറെ പേരൊക്കെ അലട്ടുന്ന ഒരു പ്രശ്നമാണ്. ചിലരിൽ ഈ വിശപ്പിലായ്മ താൽക്കാലികമായി വരുന്ന ഒന്നാണ്. അത് കുറച്ചുനാൾ കഴിയുമ്പോ തനിയെ കറക്റ്റ് ആയി കൊള്ളും. ചില ആളുകളിൽ കുറെ നാളുകൾ നീണ്ടുനിൽക്കും. അങ്ങനെ ആണെങ്കിൽ അതിന് എന്തെങ്കിലും ഒരു പ്രശ്നങ്ങൾ കാണും. ഉദാഹരണമായി പറയാണെങ്കിൽ ചില അസുഖങ്ങളുടെ ഭാഗമായി അനുഭവപ്പെടാറുണ്ട്. അതുപോലെ ജലദോഷം, പനി അങ്ങനെയൊക്കെ വന്നാൽ വിശപ്പുണ്ടാവില്ല. അതേപോലെ കീമോ തെറാപ്പി ചെയ്യുന്ന പേഷ്യൻസിന് വിശപ്പ് കുറവായിരിക്കും, തൈറോയ്ഡിൽ ഗ്ലാൻസൻ പ്രോബ്ലം ഉള്ളവർക്ക്, പിന്നെ സ്ട്രസ്സ്, ഡിപ്രഷൻ അങ്ങനെയുള്ളവർക്ക്, അൾഷിമേഴ്സ് ഡിസീസ് പോലെയുള്ള അസുഖങ്ങൾ ഉള്ളവർക്ക്, ഓർമക്കുറവ് ഉള്ളവർക്കൊക്കെ വിശപ്പിൻ്റെ പ്രശ്നങ്ങൾ കാണാറുണ്ട്. പിന്നെ രണ്ട് കാറ്റഗറി ഉള്ള ആൾക്കാർക്ക് വിശപ്പ് കുറവുണ്ട്. ഒന്ന് പിള്ളേർക്കും, പിന്നെ കുറച്ചു വയസ്സായവർക്കും. ഭൂരിഭാഗം ആളുകളിലും വിശപ്പ് കുറവ് കാണുന്നത് ദഹന പ്രക്രിയയിലെ പ്രശ്നങ്ങൾ കാരണമാണ്. അതിനെ നമ്മുക്ക് വളരെ എളുപ്പത്തിൽ പരിഹരിക്കാം.
പരിഹാര മാർഗ്ഗങ്ങൾ ആയൂർവ്വേദത്തിൽ
- അത്തിത്തിപ്പലി വറുത്തുപൊടിച്ചു ഒന്നരക്കഴഞ്ചുവീതം തേനിൽ സേവിക്കുക
- അൽപം കായം വറുത്തു പൊടിച്ചെടുത്ത് മോരിലോ ചൂടുവെള്ളത്തിലോ കലക്കി കഴിക്കുക
- കടുക്കത്തോട് പൊടിച്ച് ശർക്കര ചേർത്തു നിത്യവും സേവിക്കുക
- 4. തുളസിയില അൽപം ഉപ്പുമായി തിരുമ്മിപ്പിഴിഞ്ഞെടുത്ത നീര് കുടിക്കുക.
- ചുക്കുപൊടി രാവിലെ ചൂടുവെള്ളത്തിൽ ചേർത്തു കഴിക്കുക.
- കരിമ്പിൻനീരിൽ ചെറുനാരങ്ങനീരോ ഇഞ്ചിനീരോ ചേർത്ത് കഴിക്കുക.
- മാതള നാരങ്ങയുടെ അല്ലി പഞ്ചസാര ചേർത്തു കഴിക്കുക.
- ജാതിക്കാ അരച്ച് തേൻ ചേർത്തു കഴിക്കുക.
- തിപ്പലി, കറിവേപ്പില, ചുക്ക്, അയമോദകം എന്നിവ സമമായ അളവിലെടുത്ത് അൽപം പെരുങ്കായം ചേർത്ത് ഉണക്കിപ്പൊടിച്ച് കഴിക്കുക.
- അയമോദകം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.
- നാരങ്ങനീരും ഇഞ്ചിനീരും ഏലക്കാ പൊടിച്ചതും പഞ്ചസാരയും ചേർത്തു കഴിക്കുക.
- പപ്പായ പതിവായി കഴിക്കുക.
- ഇന്തുപ്പും തിപ്പലിയും പൊടിച്ച് മോരിൽ കഴിക്കുക.
Agnimandyam (hunger fever)
Just as excessive hunger is a problem for many people, lack of appetite is also a problem for many people. For some, this loss of appetite is temporary. It will correct itself after a few days. In some people it lasts for a few days. If so, it will have some problems. For example, it is felt as a part of some diseases. Similarly, if you get a cold, fever, etc., you will not feel hungry. Similarly, patients undergoing chemotherapy may have less appetite, those with Glanson’s thyroid problem, those with stress, depression, Alzheimer’s disease, and memory loss. And people with two categories have less appetite. One for children, then for those who are a little older. In most people, loss of appetite is due to problems with the digestive process. We can solve it very easily.
Remedies in Ayurveda
- Fry the figs and serve in honey in one and a half cups each
- Roast some fruit and grind it into powder and mix it with buttermilk or hot water and eat it
- Grind the custard apple and add jaggery and serve daily
- 4. Drink the juice squeezed out of basil leaves with a pinch of salt.
- Consume chukkupodi mixed with hot water in the morning.
- Add lemon juice or ginger juice to sugarcane juice.
- Eat Pomegranate lemon juice with sugar.
- Grind nutmeg and eat it with honey.
- Take equal quantity of tipali, curry leaf, chuk and ayamodakam and add some perungaya and dry it and eat it.
- Drink boiled water with Ayamodaka.
- Eat with lemon juice, ginger, cardamom powder and sugar.
- Eat papaya regularly.
- Grind dates and thipali and eat buttermilk.
Leave a Reply