Premature Nara

Premature Nara
5/5 – (1 vote)
  • പൊടിച്ച അഞ്ജനക്കല്ലും പൊടിച്ച പൂനീലവും അറുപതുഗ്രാം വീതമെടുത്ത് ഇടങ്ങഴി കയ്യോന്നി നീരിൽ കലക്കി ഇടങ്ങഴി എണ്ണയും ചേർത്ത് ഇരുമ്പുപാത്രത്തിലാക്കി 7 ദിവസം ആദിത്യ പാകം ചെയ്യുക(വെയിലത്തു വെക്കുക). പിന്നീട് നാലിടങ്ങഴി ത്രിഫലകഷായവും ചേർത്ത് കാച്ചി അരിച്ചു തേയ്ക്കുക
  • കറിവേപ്പില ധാരാളം ചേർത്തു വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.
  • നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളംകൊണ്ട് പതിവായി തല കഴുകുക.
  • മൈലാഞ്ചിയിലയരച്ച് തണലിൽ ഉണക്കിയെടുത്തശേഷം വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടുക.
  • കറിവേപ്പില അരച്ചു ചേർത്ത മോര് തലയിൽ ഇരുപത് മിനിറ്റോളം തേച്ചു പിടിപ്പിക്കുക. ഇത് മൂന്നു ദിവസത്തിലൊരിക്കൽ മതിയാവും.
  • കരിംജീരകയെണ്ണ തലയിൽ തേയ്ക്കുക.
  • നീലയമരിയില നീര്, കിഴുകാനെല്ലി നീര് ഇവയിൽ ഏതെങ്കിലു മൊന്ന് തലയിൽ പുരട്ടി കുളിക്കുക.
  • തലയിൽ കട്ടൻചായയൊഴിച്ചു കുളിക്കുക.
  • ത്രിഫലചൂർണ്ണം പതിവായി കഴിക്കുക.
  • ബദാം എണ്ണയും വെളിച്ചെണ്ണയും സമം ചേർത്ത് ചെറുചൂടോടെ തലയിൽ തിരുമ്മിപ്പിടിപ്പിക്കുക.
  • ചെറുപയറ് പൊടിച്ച് പതിവായി തലയിൽ പുരട്ടി കുളിക്കുക.
  • കറിവേപ്പിൻ തൊലി, നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാർവാഴ എന്നിവ കൂട്ടിയരച്ച് തലമുടിയിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം കുളിക്കുക
  • നീലഭ്യംഗാദി വെളിച്ചെണ്ണയും കയ്യന്ന്യാദി വെളിച്ചെണ്ണയും സമം ചേർത്ത് തേച്ചുകുളിക്കുക.
  • അരിത്തവിട് കരുപ്പട്ടിച്ചക്കര ചേർത്ത് ഇടിച്ച മിശ്രിതം 20 ഗ്രാം വീതം ദിവസേന കഴിക്കുക.

Premature Nara

  • Take 60 grams of powdered Anjana stone and powdered Poonilam and mix it with coconut water and mix it with coconut oil in an iron pot and cook Aditya for 7 days (keep it in the sun). Then add 4 cups of triphala kashaya and strain and rub the kachi.
  • Add a lot of curry leaves and apply coconut oil.
  • Wash your head regularly with water boiled with gooseberry
  • Take henna leaves and dry them in the shade and then rub them in ghee.
  • Apply buttermilk mixed with curry leaves for twenty minutes. This should be done once in three days.
  • Apply black cumin oil on the scalp.
  • Apply the juice of Neelamari leaf and Kikukanelli juice to your head and take a bath.
  • Pour black tea on the head and take a bath.
  • Consume triphalachurn regularly.
  • Mix equal amounts of almond oil and coconut oil and massage it on the scalp with warm water.
  • Grind chickpeas and apply it on your head regularly and take a bath.
  • Apply a mixture of curry leaves, gooseberry, henna, cardamom and aloe on your hair and take a bath after one hour.
  • Mix Neelbhyangadi coconut oil and Kayiniyadi coconut oil and bathe.
  • Take 20 grams of the mixture of rice flour and black pepper every day

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!