കൊടുങ്ങലിൻ്റെ ഗുണങ്ങൾ.
ഇന്ന് നമുക്ക് കൂടങ്ങൽ അല്ലെങ്കിൽ മുത്തിൾ എന്ന് അറിയപ്പെടുന്ന സസ്യത്തിൻ്റെ ഔഷധ ഗുണങ്ങളെപ്പറ്റിയും അതിൻ്റെ വിവിധ ഉപയോഗരീതികളെക്കുറിച്ച് മനസ്സിലാക്കാം. നൂറ്റാണ്ടുകളായി ചിത്സക്കായി ആയൂർവ്വേദത്തിലും നാട്ടു ചിത്സയിലും എല്ലാം ഉപയോഗിക്കുന്ന ഇന്ത്യൻ പെനിവെട്ട് എന്നു പറയപ്പെടുന്ന അത്ഭുത സസ്യമാണ് കൂടങ്ങൽ അല്ലെങ്കിൽ മുത്തിൾ. ഇത് ചമ്മത്തി മുതൽ ചായവരെ ഉണ്ടാക്കാൻ കഴിയുന്ന ഒരു ഔഷധ ചെടിയാണ് കൂടങ്ങൽ. ക്യാരറ്റിൻ്റെ ഫാമലിയിൽ പെട്ട ഒരു സസ്യമാണിത്.
കുടങ്ങലിനെ മണ്ഡുകവർണ്ണി എന്നാണ് സംസ്കൃതത്തിൽ വിളിക്കുക. ഇതിൻ്റെ ഇലയുടെ ഷേപ്പ് കിഡ്നിയുടെ ഷേപ്പ് പോലെയും അതുപോലെ നമ്മുടെ ബ്രയിനിൻ്റെ ഷേപ്പ് പോലയും ആണ് ഇതിൻ്റെ ആകൃതി. ഈ സസ്യം ഈർപ്പവും തണലുള്ള സ്ഥലങ്ങളിൽ നമുക്ക് ധാരാളമായിട്ട് കാണാൻ സാധിക്കും. ഇതിൻ്റെ തണ്ട് വളരെ നേർത്തതും അതുപോലെതന്നെ ഇലകൾ ഉയർന്നുനിൽക്കുന്ന രീതിയിലായിരിക്കും കാണപ്പെടുക. ഇത് നിലത്ത് പടർന്ന് വളരുന്ന രീതിയിലായിരിക്കും കാണപ്പെടുക. ഒരു ഇത് നമുക്ക് വീട്ടിലൊക്കെ വളർത്തിയെടുക്കാൻ സാധിക്കും. വിശറിയുടെ ആകൃതിയാണ് ഈ ഒരു ഇലകൾക്കുള്ളത്. പ്രത്യേക പരിചരണമൊന്നും ആവശ്യമില്ലാത്ത ഒരു സസ്യം കൂടിയാണിത്.
ആയുർവേദത്തിൽ ഒരു രസായന ഔഷധമാണ് കുടങ്ങൽ രസായനം. രസായനം എന്നാൽ നമ്മുടെ യൗവനം കുറെ കാലം കൂടി നിലനിർത്താനായിട്ട് സഹായിക്കുന്ന കാര്യങ്ങളൊക്കെ അടങ്ങിയിട്ടുണ്ട് ഈ ഒരു കുടങ്ങിൽ. അതുപോലെ തന്നെ നമ്മുടെ വാർദ്ധക്യം വൈകിപ്പിക്കും. അതാണ് നമുക്ക് ഈ ഒരു രസായന ഔഷധം കൊണ്ട് ഉദ്ദേശിക്കുന്നത്. അതേപോലെ തന്നെ നമ്മുടെ ബ്രെയിനിൻ്റെ ഒരു മെമ്മറി പവർ ഇൻ്റലൻ്റ് ഒക്കെ കൂട്ടാൻ ആയിട്ടുള്ള ഒരു കഴിവും ഈ സസ്യം കാണിക്കുന്നുണ്ട്.
ഇനി നമുക്ക് ഈ ഒരു കുടങ്ങലിൻ്റെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം:
അതിൽ ആദ്യത്തെ കാര്യം പറയുകയാണെന്നുണ്ടെങ്കിൽ സ്മൃതിപ്രദം. അതായത് നമ്മുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനായിട്ടുള്ള കഴിവുകൾ ഈ സസ്യം കാണിക്കുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെ കോൺസെൻട്രേഷൻ ഒക്കെ വർദ്ധിപ്പിക്കുവാനും ഒക്കെ നല്ലതാണ്. ഇത് നമ്മുടെ തലച്ചോറിലേക്കുള്ള ഞരമ്പുകൾ കുറച്ചുകൂടി ഒന്ന് ശക്തിപ്പെടുത്തുവാനായിട്ടുള്ള കഴിവുകളൊക്കെ ഈ ഒരു സസ്യത്തിനുണ്ട്. കൂടുതൽ പ്രയോജനപ്പെടുക കുട്ടികളിൽ ഒക്കെയാണ്. പണ്ടുകാലങ്ങളിൽ ഒക്കെ ഒരു കുടങ്ങലിൻ്റെ നീര് അര ഔൺസ് എടുത്ത് അതിലേക്ക് അല്പം വെണ്ണ ചെറുത് ഒക്കെ പഠിക്കുന്ന കുട്ടികൾക്ക് ഒക്കെ ഇങ്ങനെ കൊടുത്തു വരാറുണ്ടായിരുന്നു.
മുറിവുകളൊക്കെ വേഗത്തിൽ ഉണക്കാൻ ആയിട്ടുള്ള കഴിവ് ഈ ഒരു സസ്യം കാണിക്കുന്നുണ്ട്. ഇനി അടുത്ത ഒരു ഗുണം മേധ്യം ആണ് മേധ്യം എന്നാൽ നമ്മുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ മണ്ഡൂകവർണ്ണി ചേർന്നിട്ടുള്ള ഔഷധങ്ങളെപ്പറ്റിയൊക്കെ ചരകയിൽ പ്രത്യേകം ആയിട്ട് പറയുന്നുണ്ട്. ഇതിൻ്റെ ഗുണങ്ങൾ എന്ന് പറയുന്നത് നമ്മുടെ ആയുസ് വർധിപ്പിക്കുന്നു. എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെന്നുണ്ടെങ്കിൽ അത് ഇല്ലായ്മ ചെയ്യുന്നതും പിന്നെ ബലം കൂട്ടുന്നതു ന്നതിനും ഡൈജസ്റ്റ് പവർ അല്ലെങ്കിൽ മെറ്റബോളിസം ഒക്കെ ഇംപ്രൂവ് ചെയ്യുവാനും നല്ല സ്വരശുദ്ധിക്കുമെല്ലാം മുത്തിൾ നല്ലതാണ്. തലച്ചോറുമായി ബന്ധപ്പെട്ട രോഗാവസ്ഥ മാറാൻ മുത്തിൾ വളരെ നല്ലതാണ്.
ഇന്ത്യൻ പെനിവെട്ട് എന്നാണ് ഇത് അറിയപ്പെടുന്നെങ്കിലും ഇന്ത്യയിൽ മാത്രമല്ല ഇതിൻ്റെ ഉപയോഗം. ചിത്സക്കായിട്ട് ആണെങ്കിൽ ആഫ്രിക്കൻ ചിത്സയിലും ചൈനീസ് ചിത്സയിലും ഒക്കെ ഇത് ധാരാളമായിട്ട് ഉപയോഗിക്കാറുണ്ട്. ഇന്ത്യോനേഷ്യ, വിയറ്റ്നാം, തായ്ലെൻ്റ്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലൊക്കെ വിവിധതരം ഭക്ഷണാവശ്യങ്ങൾക്കായി ഈ മുത്തിൾ ഉപയോഗിക്കാറുണ്ട്. കുട്ടികൾക്ക് ബുദ്ധിശക്തിക്കും ഓർമ്മശക്തിക്കും കൊടുക്കാവുന്ന ഒരു ഇലക്കറിയായിട്ട് തന്നെ ഇതിനെ കണക്കാക്കാം.
കൃഷിരീതി:
ഇതിൻ്റെ കൃഷിരീതി വളരെ എളുപ്പമാണ്. ജല ലഭ്യതയുള്ള സ്ഥലത്ത് ഇത് നടാവുന്നതാണ്. വേരോടു കൂടി ഇതിൻ്റെ ചെറിയ തണ്ടുകൾ തിരഞ്ഞെടുക്കുക. ഇത് നട്ട് വളർന്നു കഴിഞ്ഞാൽ ഇലയും തണുകളും ആവശ്യത്തിന് അനുസരിച്ച് നമ്മുക്ക് മുറിച്ച് എടുക്കാം. മലിനമായിട്ടുള്ള സ്ഥലങ്ങളിൽ വളർന്നുവരുന്ന അതായത് റോഡു സൈഡിലൊക്കെ വളർന്നവരുന്ന ഇലകൾ ഉപയോഗിക്കാൻ പാടില്ല. നമ്മുടെ വീട്ടിൽ തന്നെ വളർത്തി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഉപയോഗരീതി:
കുടങ്ങൽ ഉപയോഗിച്ച് നിരവധി വിഭവങ്ങൾ നമ്മുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. കുട്ടികൾക്ക് ഒക്കെ കൊടുക്കുന്നത്തിനും പ്രസവിച്ചു കഴിഞ്ഞ സ്ത്രീകൾക്കും കൊടുക്കുന്നതിന് വളരെ നല്ല ആഹാരമായി തന്നെ ഇതിനെ കണക്കാക്കാം. ഇത് ഉപയോഗിച്ച് നമ്മുക്ക് ചമന്തിയും തോരനും സർബത്തും ചായയും ഒക്കെ ഉണ്ടാക്കാൻ സാധിക്കും അതുപോലെ സാലഡ് ആയി ഉപയോഗിക്കാം. ഒരു പിടി മുത്തിളിൻ്റെ ഇല ആവശ്യത്തിന് പച്ചമുളക് കുറച്ച് ചുവന്നുള്ളി കുറച്ച് നാരങ്ങ നീര് ഉപ്പ് വേണമെങ്കിൽ ചേർത്താൽ മതി. ഇതിലേക്ക് കുറച്ച് തേങ്ങാ ചിരകിയതും ചേർത്ത് കഴിക്കാവുന്നതാണ്. അടയുണ്ടാക്കുമ്പോൾ ശർക്കരയിൽ തേങ്ങ ചേർക്കുന്നതോടൊപ്പം ഈ മുത്തിളുംചേർത്ത് കഴിക്കാം. അതുപോലെ കുട്ടികൾക്ക് കുറുക്ക് ഉണ്ടാകുന്നതിൽ ഇത് ചേർക്കുന്നത് വളരെ ഉത്തമമാണ്. ദിവസം 10 ഇല നമ്മുക്ക് ഉപയോഗിക്കാവുന്നതാണ്.
ഔഷധ പ്രയോഗങ്ങൾ:
ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിക്കുന്നതിന് ഇതിൻ്റെ ഇല ഉണക്കിപൊടിച്ച് എടുത്ത് 1/4 ടിസ്പൂൺ വീതം പാലിൽ കലക്കി കുടിക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് ഒക്കെ കൊടുക്കുന്നതിന് വളരെ എളുപ്പമാണ്.
ത്വക്ക് രോഗം, ഉറക്കക്കുറവ്, വായ്പുണ്ണ് :
ഇനി കുട്ടികൾക്ക് ഉണ്ടാകുന്ന ത്വക്ക് രോഗങ്ങൾ മാറാൻ ഇത് 1 ടിസ്പൂൺ എടുത്ത് പാലിൽ കലക്കി കൊടുക്കാം. അല്ലെങ്കിൽ ഫ്രഷായിട്ടുള്ള മുത്തളിൻ്റെ 10 ഇല എടുത്ത് അതിൻ്റെ നീര് 1 ഗ്ലാസ്സ് പാലിൽ ചേർത്ത് കഴിക്കുക. ഇത് കുറച്ച് ദിവസം ആവർത്തിച്ചു കഴിഞ്ഞാൽ രക്തദോഷം മൂലം ഉണ്ടാകുന്ന ത്വക്ക് രോഗങ്ങൾ മാറുന്നതിനും ഉറക്കക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മാറുന്നതിനൊക്കെ നല്ലതാണ്. വായ്പുണ്ണ് മാറുന്നതിന് മുത്തിളിൻ്റെ 10 ഇലകൾ ദിവസവും ചവച്ച് അരച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. പുഴുക്കടിയ്ക്ക് പച്ചമഞ്ഞളും മൂത്തിളിൻ്റെ ഇലയും ചേർത്ത് അരച്ച് പുഴുക്കടി ഉള്ള ഭാഗത്ത് തേയ്ക്കുക. ഒരാഴ്ച്ച പുരടിയാൽ ഇങ്ങങ്ങയുള്ള പ്രശ്നങ്ങൾ മാറി കിട്ടും
ചർമ്മരോഗങ്ങൾ:
ശരീരത്തിലും തലയിലും കരപ്പൻ പോലെയുള്ള അസുഖമുള്ളവർക്ക് ഇതിൻ്റെ ഇല ഉപയോഗിച്ച് എണ്ണ കാച്ചി ഉപയോഗിക്കാം. വെളിച്ചെണ്ണയിൽ തന്നെ ചതച്ച് ഇത് കാച്ചി എടുക്കാം. തണുത്തതിനു ശേഷം ഒരു കുപ്പിയിൽ ആക്കിവയ്ക്കുക. ചർമ്മരോഗങ്ങൾ ശമിക്കുന്നതിന് മുത്തിളിൻ്റെ ഇല അരച്ച് ദേഹത്ത് പുരട്ടി 1/2 മണിക്കൂൾ കഴിഞ്ഞ് കുളിക്കാവുന്നതാണ്. ഇത് പയറുപൊടിയുടെ കൂടെ ചേർത്ത് കുളിക്കാവുന്നതണ്. മുഖക്കുരു മാറുന്നതിന് മുത്തിളിൻ്റെ ഇല അരച്ച് പയറുപൊടിയും ചേർത്ത് മുഖത്ത് ഇടുക. അല്ലെങ്കിൽ ഇല അരച്ചത് മാത്രമായിട്ട് ഇട്ടാലും മുഖക്കുരുവും പാടുകളും മാറുന്നതിന് നല്ല ഔഷധമാണ്. കുട്ടികളിൽ ചർമ്മരോഗം ഉണ്ടാകുമ്പോൾ മുത്തിളിൻ്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം ആറിയതിനു ശേഷം കുളിപ്പിക്കുന്നത് ചർമ്മരോഗം ശമിപ്പിക്കാൻ നല്ലതാണ്.
മുത്തിളിൻ്റെ ഇല വെയില്ലിലാത്ത സ്ഥലത്ത് ഇട്ട് ഉണക്കിപൊടിച്ച് ഇടുക്കാം. ഇത് 1/4 ടിസ്പൂൺ എടുത്ത് നമ്മുക്ക് ചായ പോലെ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കാം. ഒരു 10 ഇല എടുത്ത് ഒരു ഗ്ലാസ്സ് വെള്ളം നന്നായി തിളപ്പിച്ചതിനുശേഷം അതിലേക്ക് ഏലക്കയുടെ കുരു പൊടിച്ച് ചേർക്കുക അത് നന്നായി തിളച്ചു കഴിയുമ്പോൾ ആവശ്യമനുസരിച്ച് ശർക്കര ചേർത്ത് കുടിക്കാവുന്നതാണ്. ഇത് പൊടിച്ച് വച്ചാൽ ഇതിൻ്റെ കുറച്ച് പൊടിയും തേനും നെയ്യും ചേർത്ത് നന്നായി ചാലിച്ചും കഴിക്കാവുന്നതാണ്. ഇങ്ങനെ കുട്ടികൾക്ക് കൊടുത്താൽ ബുദ്ധിശക്തി വർദ്ധിക്കാനും ഓർമ്മശക്തി വർദ്ധിക്കാനും നല്ലത്താണ്.
അലർജി പ്രശ്നങ്ങൾ:
തുമ്മൽ ഉണ്ടാകുമ്പോൾ ഒരു ഇല എടുത്ത് ഒരു കുരുമുളകും അതിനുള്ളിൽ വെച്ച് ചവച്ച് കഴിച്ചു കഴിഞ്ഞാൽ തുമ്മൽ നിയന്ത്രിക്കാൻ സാധിക്കും. കുറച്ച് ദിവസം അത് ചെയ്തു കഴിഞ്ഞാൽ നല്ല രീതിയിൽ കുറഞ്ഞു കിട്ടും. ശരീര വേദന, ചതവ് എന്നിവയുണ്ടെങ്കിൽ ഇതിൻ്റെ ഇല അരച്ച് വേദനയുള്ള ഭാഗത്ത് വെച്ചാൽ മതി. ഇത് രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തിനും നല്ലൊരു മരുന്നാണ്. നേരത്തെ പറഞ്ഞപോലെ ചായയാക്കി കുടിക്കുന്നവരിൽ രക്തസമ്മർദ്ദം കുറയ്ക്കാനായി സഹായിക്കുന്ന ഒരു ഔഷധമാണ്. ഇതിൻ്റെ ഇലകൾ ഉണക്കി 10 ഇലകൾ ഒരു ഗ്ലാസ് വെളുത്തിൽ ഇട്ട് തിളപ്പിച്ച് ചായയുണ്ടാക്കി കഴിക്കാവുന്നതാണ്. മരേത്തിന് പഞ്ചസാര വേണ്ട ആവശ്യത്തിന് ശർക്കര ചേർക്കാവുന്നതാണ്. സന്ധിവാതം ശമിപ്പിക്കുന്നതിന് നല്ലൊരു ഔഷധമാണ്. നമ്മുക്ക് ഒരുപാട് ഗുണം ചെയ്യുന്ന ഒരു അത്ഭുത സസ്യമാണ് മുത്തിൾ.
ഇത്തരം അറിവുകൾ നിങ്ങളുടെ സുഹൃത്തുകളുടെ അറിവിലേക്കായി ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ താഴെ കാണുന്ന സ്റ്റാർ അടച്ച് ചെയ്യുക.
Thank You
Advantages Of Koduangal
Benefits of giving
Today we call Kudangal or Muthil
Learn about the medicinal properties of the well-known plant and its various uses. Kudangal or Muthil is a wonder plant called Indian Pennyvet that has been used in Ayurveda and Nattu Chitsa for centuries. Kudangal is a medicinal plant that can be used to make anything from whipping cream to tea. It is a plant belonging to the carotene family.
Kudangal is called Mandukavarni in Sanskrit. The shape of its leaf is like the shape of a kidney and also like the shape of our brain. We can see this plant abundantly in moist and shady places. Its stem is very thin and the leaves appear to be erect. It can be seen growing on the ground. We can grow it at home. The leaves of this one are fan-shaped. It is also a plant that does not require any special care.
Kudangal Rasayana is a Rasayana medicine in Ayurveda. Rasayana means all things that help us to maintain our youth for a longer period of time are contained in this one tank. It also delays our aging. That is what we mean by this chemical medicine. Similarly, this herb also shows an ability to increase our brain’s memory power and intelligence.
Now let’s check the medicinal properties of this one tree:
It is memorable if you are talking about the first thing. That is, this plant shows the ability to increase our memory. It is also good to increase our concentration. This plant has the ability to strengthen the nerves to our brain. Children will benefit more. In ancient times, half an ounce of the juice of a kudangal was taken and a little butter was added to it and given to the children who were studying.
This herb has shown the ability to heal wounds quickly. Now, the next quality is Medhya. Medhya means that the properties that increase our intelligence are specifically mentioned in Charaka about the herbs that are mixed with Mandukavarni. Its benefits are said to increase our lifespan. If there are any ailments, pearls are good for getting rid of them, increasing strength, improving digestion power or metabolism, and for good tone. Pearl is very good for curing brain related diseases.
It is known as Indian pennywort but its use is not only in India. If it is Chitsa, it is widely used in African Chitsa and Chinese Chitsa. In Indonesia, Vietnam, Thailand, Australia, Bangladesh and Sri Lanka, this pearl is used for various food purposes. It can be considered as a leafy vegetable that can be given to children for intelligence and memory.
Cultivation method:
Its cultivation is very easy. It can be planted in a well-drained area. Pick short stems with roots. After this plant grows, we can cut the leaves and stalks according to the need. Leaves growing in polluted areas i.e. roadsides should not be used. We should take care to grow and use it in our own home.
Usage:
We can prepare many dishes at home using Kudangal. It can be considered as a very good food to give to children and women who have given birth. With this we can make chamanthi, toran, sorbet and tea as well as use it as a salad. A handful of pearl leaves is enough, add some green chillies, some red onion, some lemon juice and salt if needed. You can also add some shredded coconut to this. You can eat this pearl along with adding coconut to the jaggery while making the ada. Also it is very good to add it in children who have constipation. We can use 10 leaves a day.
Medicinal Applications:
It is good to take 1/4 teaspoon of its dried leaves and mix it with milk to increase intelligence and memory. It is very easy to give to children.
Skin disease, lack of sleep, ulcer:
Now take 1 teaspoon of this and mix it with milk to get rid of skin diseases in children. Or take 10 leaves of fresh pearl and add its juice to 1 glass of milk. After repeating this for a few days, it is good to cure skin diseases caused by blood loss and to cure problems due to lack of sleep. Chewing and grinding 10 leaves of Muthtil daily is very good for getting rid of acne. For ringworm, grind green turmeric and mint leaves and apply it on the ringworm area. If you apply it for a week, you will get rid of these problems
Skin diseases:
Oil kachi can be used with its leaves for people suffering from body and head ailments like carapace. It can be crushed in coconut oil and taken as kachi. After cooling, store in a bottle. To relieve skin diseases, grind pearl leaves and apply on the body and take a bath after school for 1/2 hour. It can be mixed with gram powder and bathed. To get rid of acne, grind pearl leaves and mix them with gram powder and put them on your face. Or the ground leaves alone are a good remedy for acne and blemishes. When skin disease occurs in children, it is good to take a bath with boiled water after adding pearl leaves to soothe the skin disease.
Pearl leaves can be dried and powdered in a sunny place. We can take 1/4 tsp of it and boil it in water like tea. Take 10 leaves and boil a glass of water well and then add powdered cardamom powder to it and when it is well boiled you can add jaggery as needed and drink it. If it is powdered, it can be mixed well with some powder, honey and ghee and eaten. If given to children in this way, it is good to increase intelligence and memory.
Allergy problems:
When you sneeze, take a leaf and chew a pepper inside it to control the sneeze. After doing it for a few days you will get a good reduction. If you have body pain and bruises, just grind its leaves and place them on the painful area. It is a good medicine for blood pressure control and heart health. As mentioned earlier, it is a medicine that helps to reduce blood pressure in those who drink it as tea. Its leaves are dried and 10 leaves can be boiled in a glass of white water to make tea and consumed. Jaggery can be added as needed for Mareth sugar. It is a good remedy for gout. Pearl is a wonderful plant that has many benefits for us.
Share this knowledge to your friends. Comment your views. Please close the star below if you like.
Thank you
Leave a Reply