കാൽസ്യം കുറവിൻ്റെ ലക്ഷണങ്ങൾ.
ഇന്ന് ഏത് പ്രായത്തിലുള്ളവരെയും ഒരുപോലെ അലുട്ടുന്ന ഒരു പ്രശ്നമാണ് നമ്മുടെ ശരീരത്തിലെ കാൽസ്യം കുറഞ്ഞുപോകുന്ന ഒരു അവസ്ഥ. കൊച്ചുകുട്ടികൾ മുതൽ പ്രത്യേകിച്ച് ഒരു 45 വയസ്സ് കഴിഞ്ഞ ഒരുപാട് പേരിൽ ഇന്ന് ഈ പ്രശ്നം ഒരുപാട് കണ്ടുവരുന്നുണ്ട്. പലപ്പോഴും നടുവേദനയോ വിടുമാറാത്ത ജോയൻ്റ് പെയിൻ വന്ന് ഡോക്ടറെ കാണാൻ പോകുമ്പോൾ എക്സറേ എടുക്കാൻ പറയും. എന്നീട് എക്സറേ നോക്കിയിട്ട് ഡോക്ടർ പറയും നിങ്ങളുടെ എല്ലിന് തേയ്മാനം ഉണ്ട്, കാൽസ്യത്തിൻ്റെ കുറവുണ്ട് എന്ന് പറയുമ്പോഴാണ് എനിക്ക് കാ ൽസ്യം കുറവുണ്ടോ എന്ന് പലരും ആലോചിക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ കാൽസ്യം കുറയുന്നത്? കാൽസ്യം കുറയാതെ നിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
നമ്മുടെ ശരീരത്തിൽ നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു മിനറൽ ആണ് കാൽസ്യം. ഇത് ഒരു ദിവസം ഏകദേശം 1000 മില്ലിഗ്രാം നമുക്ക് ഏവരേജ് ആവശ്യമാണ്. അതായത് എട്ടു വയസ്സു മുതൽ 20 വയസ്സുവരെയാണ് നമ്മുടെ ശരീരത്തിലുള്ള മസിലുകളുടെയും എല്ലുകളുടെയും പല്ലുകളുടെയും എല്ലാം ഉറപ്പുവരുന്ന സമയം. ഈ സമയത്ത് നമുക്ക് ഒരു ദിവസം 1300 മില്ലിഗ്രാം കാൽസ്യം ആവശ്യമാണ്. അതല്ലാതെ പ്രത്യേകിച്ച് സ്ത്രീകൾക്ക് ആണെങ്കിൽ പ്രത്യേകിച്ച് മാസമുറ കൂടുതൽ ഉള്ളതും പ്രഗ്നൻ്റ് ആയിട്ടുള്ള സ്ത്രീകൾ അതേ പോലെ ഒരു പ്രായം കഴിഞ്ഞ് ഒരു 50 വയസ്സിന് ശേഷമുളള ആൾക്കാരിലെല്ലാം ഒരു ദിവസം ഏകദേശം 200 മില്ലിഗ്രാം കാൽസ്യം ആവശ്യമാണ്. അല്ലാതെ സാധാരണയായി ഒരു ദിവസം 1000 മില്ലി ഗ്രാം ഫുഡിലൂടെ നമ്മൾ എടുക്കേണ്ടതാണ്.
നമ്മൾ എടുക്കുന്ന കാൽസ്യത്തിൻ്റെ 99% വും നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്കും ഉറപ്പിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. ബാക്കി ഒരു 1% ആണ് നമ്മുടെ ശരീരത്തിലെ ബാക്കിയുള്ള പല ഘടകങ്ങളിലേക്കും ഉപയോഗിക്കുന്നത്. കാൽസ്യം എല്ലിനും പല്ലിനും അല്ലാതെ എന്തിനൊക്കെ പിന്നെ വേണമെന്ന് പലർക്കും ഒരുപക്ഷേ അറിവുണ്ടായിരിക്കില്ല. നമ്മുടെ ശരീരത്തിലെ മസിലുകളുടെ പ്രവർത്തനത്തിനും നമ്മുടെ മസിലുകളുടെ റിലാക്സേഷനും വർക്ക് ചെയ്യുന്നതിനും എല്ലാം കാൽസ്യം ആവശ്യമാണ്. പ്രധാനമായിട്ടും നമ്മുടെ ഹൃദയത്തിൻ്റെ പ്രവർത്തനത്തിന്, ഹാർട്ടിൻ്റെ മസിലുകളുടെ പ്രവർത്തനത്തിന് ഇത് ആവശ്യമാണ്. നമ്മുടെ വൃക്കകളുടെ പ്രവർത്തനത്തിന് നമ്മുടെ BP കറക്റ്റായിട്ട് റെകുലേറ്റ് ചെയ്യപ്പെടുന്നതിന് നമ്മുടെ സ്കിന്നിൻ്റെയും മുടിയുടെയും വളർച്ചയ്ക്ക് ഇതിനെല്ലാം തന്നെ കാൽസ്യം വളരെ അത്യാവശ്യമാണ്. നമ്മുടെ ഓർമ്മക്കും ബുദ്ധിശക്തിക്കും എല്ലാം തന്നെ കാൽസ്യം പ്രധാനമായിട്ടും നമ്മുടെ തലച്ചോറുമെല്ലാം ഉപയോഗിച്ചുവരുന്നുണ്ട്. ഈ ഘടങ്കങ്ങൾ ഉള്ളതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിലേക്ക് കാൽസ്യത്തിൻ്റെ കുറവ് ചെറുതായി വന്നാൽ ആദ്യം തന്നെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത് ഞാൻ നേരത്തെ പറഞ്ഞ99% ഉപയോഗിച്ച ഭാഗത്ത് അല്ല നമ്മൾ 1% ഉപയോഗിക്കുന്ന ബാക്കി എല്ലാ ഘടകങ്ങളിലുമാണ് ആദ്യ ലക്ഷണങ്ങൾ കണിക്കുക.
പലപ്പോഴും ഈ ലക്ഷണങ്ങൾ കാൽസ്യത്തിൻ്റെ കുറവാണ് എന്ന് തിരിച്ചറിയാത്തത് കൊണ്ടാണ് അവിടെയും കടന്ന് ഇത് നമ്മുടെ ശരീരത്തിൽ കൂടുതലുള്ള നമ്മുടെ എല്ലുകളെയും പല്ലുകളെയും കാൽസ്യത്തിൻ്റെ ഡെഫിഷ്യൻസി എഫക്കറ്റ് ചെയ്തു തുടങ്ങി നമുക്ക് തേയ്മാനമായി തുടങ്ങുന്നു. ഇതുകൊണ്ടാണ് ഡോക്ടറെ കാണുമ്പോൾ കാൽസ്യത്തിൻ്റെ കുറവാണ് എന്ന് അറിയുന്നത്. കാണുന്നത് അതിനുമുമ്പ് തന്നെ ഒരുപാട് ലക്ഷണങ്ങൾ കാൽസ്യത്തിൻ്റെ കുറവുകൊണ്ട് കാണിക്കാറുണ്ട്. നിങ്ങൾക്കെഇത് നമ്മുടെ ശരീരത്തിൽ എത്തിയാൽ പോലും ഇത് നമ്മുടെ ആമാശയത്തിൽ വലിച്ചെടുക്കണം എന്നുണ്ടെങ്കിൽ വൈറ്റമിൻ D പ്രധാനമായിട്ടും ആവശ്യമായിട്ടുണ്ട്. ഈ ഘടകങ്ങൾ എത്തി കഴിഞ്ഞാൽ നമ്മുടെ പാര തൈറോയിഡ് ഗ്രന്ഥിയും കാൽസ്യം മെറ്റാബോളിസത്തിൻ്റെ പ്രവർത്തനത്തിന് പ്രധാനമായും നിയന്ത്രിക്കുന്നുണ്ട്. ല്ലാവർക്കും അറിയാം നമ്മൾ കഴിക്കുന്ന ഫുഡിലൂടെയാണ് നമ്മുക്ക് കാൽസ്യം ഏറ്റവും കൂടുതൽ കിട്ടുന്നത്.
കാൽസ്യം കുറഞ്ഞാൽ എന്തൊക്കെ ലക്ഷണങ്ങൾ കാണിക്കും?
ഏറ്റവും പ്രധാനമായിട്ട് നമുക്കുണ്ടാകുന്ന അമിതമായ ക്ഷീണം. നമുക്ക് ഒരു കാര്യവും ചെയ്യാനുള്ള ഉന്മേഷം ഇല്ലാതിരിക്കുക. ഒരിക്കലും ഇത്തരം ഒരു ലക്ഷണം കണ്ടാൽ അത് കാൽസ്യത്തിൻ്റെ കുറവാണ് എന്ന് പലരും ചിന്തിക്കുകയില്ല. നമ്മുടെ മസിലുകളുടെ പ്രവർത്തനത്തിന് കാൽസ്യത്തിൻ്റെ പ്രവർത്തനം അത്യാവശ്യമാണ്. പലപ്പോഴും കൺട്രാക്ട് ചെയ്യുന്ന മസിലുകൾ പ്രോപ്പർ ആയിട്ട് റിലാക്സ് ചെയ്യണമെങ്കിൽ കാൽസ്യം കൃത്യമായിട്ട് മസിലുകളിൽ ഉണ്ടാകണം. അതായത് നിങ്ങൾക്ക് കാൽസ്യക്കുറവ് ഉണ്ടെങ്കിൽ ഇടയ്ക്കിടയ്ക്ക് വരുന്ന മസിലുപിടുത്തം, ഒരുപാട് പേര് പറയാറുണ്ട്. എനിക്ക് കാൽ ഉളുക്കി, നടുപിടിച്ചു എന്നൊക്കെ പറയാറില്ലേ. പലപ്പോഴും മസിലുകൾ ഇങ്ങനെ പല ഭാഗത്തും കൺട്രാക്ട് ചെയ്തു കഴിഞ്ഞാൽ റിലാക്സ്സേഷ്യന് ബുദ്ധിമുട്ട് വരുന്നത് ഇത്തരത്തിൽ കാൽസ്യത്തിൻ്റെ കുറവുകൊണ്ടാണ്. പലപ്പോഴും നിങ്ങൾ ആ ഭാഗത്ത് ചൂട് പിടിക്കുമ്പോഴോ തടവുമ്പോഴോ കുറവ് കണ്ടു എന്ന് വിചാരിച്ച് നിങ്ങൾ ഒരു പക്ഷെ കാൽസ്യത്തിൻ്റെ കുറവാണെന്ന് സംശയിക്കില്ല. വീടുമാറാതെ വരുന്ന മസിൽ പിടുത്തം, മസിൽ വേദന ഒരുപക്ഷേ നിങ്ങൾക്ക് ഹൃദയത്തിൻറെ ഇടിപ്പ്, ഹൃദയത്തിൻറെ പ്രവർത്തനത്തിൽ ഇടയ്ക്കിടയ്ക്ക് വരുന്ന വ്യത്യാസം അതുപോലെതന്നെ BP യിൽ വരുന്ന വിത്യാസം ഇതൊക്കെയാണ് സാധാരണ കാണുന്ന കാൽസ്യ കുറവിൻ്റെ ലക്ഷണങ്ങൾ.
ഇതുകൂടാതെ നിങ്ങൾക്ക് ഒരുപക്ഷേ വിട്ടുമാറാതെ മുടികൊഴിച്ചൽ വരാം, ഉറക്കക്കുറവ് വരാം അതായത് സമയത്തിന് കിടന്നാൽ പോലും ആവശ്യത്തിന് ഉറക്കം കിട്ടത്തില്ല. Disturbed Sleep ഓർമ്മകുറവ് ഇതൊക്കെ കാൽസ്യത്തിൻ്റെ കുറവിൻ്റെ മറ്റു ചില ലക്ഷണങ്ങളാണ്. ചിലർക്ക് മലബന്ധം പോലെയുള്ള ലക്ഷണങ്ങൾ കാൽസ്യത്തിൻ്റെ കുറവ് കൊണ്ട് കണ്ടുവരാറുണ്ട്. ഇനി കുട്ടികൾക്ക് ആണെങ്കിൽ ഞാൻ ഈ പറഞ്ഞ ലക്ഷണങ്ങൾ അല്ലാതെ കൈകാൽ മുട്ടുകളിൽ വേദന. പലപ്പോഴും കുട്ടികൾ ഓടിക്കളിച്ചിട്ട് വരുമ്പോൾ വൈകുന്നേരങ്ങളിൽ അവർക്ക് കാലിൻ്റെ മുട്ടുകളിൽ പ്രത്യേകിച്ച് കാൽ മുട്ടിൻ്റെ അൽപം മുകളിലായിട്ട് അവർക്ക് വിട്ടുമാറാത്ത വേദന, കൈമുട്ടുകളിൽ വേദന കാരണം മസിലുകൾക്ക് ഉറപ്പ് കിട്ടണമെങ്കിൽ കാൽസ്യം ആവശ്യമാണ്. പലപ്പോഴും തണുപ്പ് സമയങ്ങളിൽ കുട്ടികൾ കാൽ തടവി തരാൻ പറയാറില്ലേ. മസാജ് ചെയ്തു കഴിഞ്ഞാൽ ഈ വേദന കുറയാറുണ്ട്. ഇവയെല്ലാം തന്നെ കാൽസ്യത്തിൻ്റെ കുറവാണ്.
മുതിർന്നവരാണെങ്കിൽ ജോയൻ്റൻസ് പെയിൽ വരുന്നത്, എല്ലുകൾക്കും പല്ലുകൾക്കും വരുന്ന വേദന, സ്റ്റെപ്പുകൾ കയറുമ്പോൾ മുട്ടിന് വരുന്ന വേദന, മുട്ടിനകത്ത് കിടുകിടാ ശബ്ദം, മുട്ടിനകത്ത് വരുന്ന നീര് ഇവയെല്ലാം കാൽസ്യത്തിൻ്റെ കുറവ് കൊണ്ട് സംഭവിക്കുന്നതാണ്. മറ്റു ചിലർക്കാണെങ്കിൽ പെട്ടന്ന് തന്നെ പല്ലുകൾ കേടായി തുടങ്ങുന്ന ഒരു അവസ്ഥ കാണാം. ചിലർക്ക് നഖത്തിൽ ലക്ഷണങ്ങൾ കാണിക്കും. നഖത്തിൻ്റെ അകത്ത് ഒരു വെളുത്ത നിറത്തിലുള്ള ചെയ്ഞ്ചസ്വരാം, നഖം എടയ്ക്ക് പൊട്ടി പോകുന്ന അവസ്ഥ, നഖത്തിൽ വിണ്ടുകീറുന്ന പോലെയുള്ള ലക്ഷണങ്ങൾ ഇവയും എല്ലാം തന്നെ നമ്മുക്ക് കാൽസവത്തിൻ്റെ കുറവ് കൊണ്ട് വരുന്നതാണ് എന്ന് ഉറപ്പിക്കാൻ സാധിക്കും. ഞാനീ പറഞ്ഞ കാര്യങ്ങൾ എല്ലാമാണ് കാൽസ്യം കുറഞ്ഞാൽ നമ്മുടെ ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ.
കാൽസ്യത്തിൻ്റെ കുറവ് മൂലം നമ്മുക്ക് ഓസ്റ്റിയോ പൊറോസിസ് പോലെയുള്ള അതായത് എല്ലുകൾക്ക് തേയ്മാനം പോലെയുള്ള എല്ലുകൾ വീക്കായിട്ടുള്ള അവസ്ഥകൾ കണ്ടെന്നു വരാം. ഉദാഹരണം പറഞ്ഞാൽ നിങ്ങൾ സ്റ്റെപ്പ് കയറുമ്പോഴോ നമ്മുടെ കാൽ അറിയാതെ സ്റ്റെപ്പിൽ തട്ടുമ്പോഴോ ഇല്ലെങ്കിൽ നിങ്ങൾ ബൈക്കിൽ പോകുമ്പോൾ സ്റ്റാൻറ്റ് അറിയാതെ കാലിൽ തട്ടുമ്പോഴോ എല്ലുകൾക്ക് പൊട്ടൽ വരുന്ന അവസ്ഥ. നിങ്ങൾ വീഴുന്ന സമയത്ത് കൈ അറിയാത്തെ നിലത്തു കുത്തുന്നു നിങ്ങളുടെ എല്ലിൻ്റെ സൈഡ് ഒടിഞ്ഞു പോകുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ എല്ലുകളുടെ ബലംകുറയുന്നതിൻ്റെ കാൽസ്യം കുറയുന്നതിൻ്റെ ഓസ്റ്റിയോ പൊറോസിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. ഇതു കൂടാതെ വിട്ടുമാറാത്ത തലവേദന, നമ്മുക്ക് ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ, കണ്ണുകൾക്ക് ഇടയ്ക്ക് വരുന്ന മങ്ങൽ, ഇതെല്ലാം കാൽസ്യത്തിൻ്റെ കുറവുകൊണ്ട് കണ്ടുവരാറുണ്ട്. ആദ്യ കാലങ്ങളിൽ ആവശ്യത്തിന് ഒരുപാട് പേർക്ക് ഇത്തരം കാൽസ്യത്തിൻ്റെ കുറവുകൾ കണ്ടുവരാറുണ്ട്. എന്നാൽ ഇപ്പോഴത്തെ കാലത്ത് ആൾക്കാർക്ക് കാൽസ്യം വേണമെന്ന് നല്ല അവയറൻസ് ഉണ്ട്. ആവശ്യത്തിന് നിങ്ങൾ കാൽസ്യം കഴിക്കുന്നു ഉണ്ടാകും. ഭക്ഷണത്തിലൂടെ, എങ്കിൽ പോലും പലർക്ക് പരിശോധിക്കുന്ന സമയത്ത് ഇത്തരത്തിൽ കാൽസ്യത്തിൻ്റെ കുറവ് വരാറുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിൽ നമ്മുടെ ഭക്ഷണത്തിലൂടെ കാൽസ്യം ചെന്നാൽ പോലും നമ്മുടെ ശരീരം ഇതിനെ വലിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നത് എന്ന് നോക്കാം.
കാൽസ്യം കുറയുന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് വൈറ്റമിൻ ഡിയുടെ കുറവാണ്. 100 പേരുടെ രക്തത്തിൽ വൈറ്റമിൻ D പരിശോധിച്ചാൽ അതിൽ 98 പേർക്കും വൈറ്റമിൻ D കുറയുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. അത് ഒരുപക്ഷേ നിങ്ങൾ മുൻപ് കേട്ടിട്ടുള്ളത് വെയിൽ ആവശ്യത്തിന് കൊള്ളാത്തതുകൊണ്ടാണ് ഇത്തരം ഒരു കണ്ടീഷൻ ഉണ്ടാകുന്നു എന്നാണ്. എന്നാൽ അത് മാത്രമല്ല ഇനിയും കൂടുതൽ റിസർച്ചുകൾ വൈറ്റമിൻ ഡി കുറയുന്നതിൻ്റെ കാരണങ്ങൾ കണ്ടെത്തുവാൻ നടത്തിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ വൈറ്റമിൻ D യുടെ ഡെഫിഷ്യൻസി നമ്മുടെ ശരീരത്തിൽ കാൽസ്യം നമ്മൾ കഴിച്ചാൽ പോലും വലിച്ചെടുക്കാതിരിക്കുന്ന ഒരു കാരണം ഉണ്ടാകും. അതുകൊണ്ട് ഞാൻ ഈ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഒരു ഡോക്ടറെ കണ്ട് വൈറ്റമിൻ D പരിശോധിക്കുക. കാൽസ്യവും പരിശോധിക്കുക. രണ്ടാമത്തെ കണ്ടീഷൻ നിങ്ങൾക്ക് തൈറോയ്ഡ് മെറ്റാബോളിസം പ്രശ്നമുണ്ടെങ്കിൽ അല്ലെങ്കിൽ സർജറിയിലൂടെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തിട്ടുണ്ടെങ്കിൽ അതോടൊപ്പം ഉള്ള പാര തൈറോയ്ഡ് ഗ്രന്ഥിയും നീക്കം ചെയ്യപ്പെടാം. നിങ്ങൾക്ക് ഇത്തരം കാൽസ്യം വലിച്ചെടുക്കുന്നതിന് തടസ്സങ്ങൾ നേരിടെന്ന് വരാം.
ഇതൊന്നുമല്ലാതെ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ അമിതമായി സോഡിയം വന്നിട്ടുണ്ടെങ്കിൽ അതായത് ഉപ്പിൻ്റെ കണ്ടൻ്റ് വന്നിട്ടുണ്ടെങ്കിൽ പ്രശ്നമാണ്. ഇന്നതെ ഫാസ്റ്റ് ഫുഡുകളല്ലാം തന്നെ സോഡിയം ചേർക്കാറുണ്ട്. ടേസ്റ്റ് മേക്കർ എന്ന നിലയിൽ നമ്മൾക്ക് കൂടുതൽ ഭക്ഷണത്തോട് ആകർഷകമാകാനും ഫുഡ് പെട്ടന്ന് കേടാകാതിരിക്കാനും ഇന്ന് നമ്മുക്ക് ബേക്കറിയിൽ കിട്ടുന്ന പ്രൊസസ് ചെയ്തു വരുന്ന എല്ലാ ഭക്ഷണങ്ങളിലും സോഡിയത്തിൻ്റെ അളവ് കൂടുതലാണ്. സോഡിയം അമിതമായി നമ്മുടെ ശരീരത്തിൽ എത്തിയാൽ ഓട്ടോ മാറ്റിക്കലി ആ കഴിക്കുന്ന ഭക്ഷണത്തിനകത്ത് കാൽസ്യം ഉണ്ടെങ്കിൽ പോലും ശരീരം ഇത് വലിച്ചെടുക്കില്ല. ഇത് നമ്മുക്ക് ഉപകാരപ്പെടാതെ ഇത് പുറത്തേക്ക് പോവുകയാണ് മറ്റൊന്ന് അമിതമായിട്ട് കഫീൻ ഉള്ള ഫുഡുകൾ. ചായയും, കാപ്പിയും എല്ലാം അമിതമായിട്ട് കഴിക്കുന്ന അതായത് ഒരു ദിവസം രണ്ടു അല്ലെങ്കിൽ മൂന്നു അതിൽ കൂടുതൽ ചായയോ കാപ്പിയോ കഴിക്കുകയാണെങ്കിൽ കാൽസ്യം മെറ്റാബോളിസത്തിന് അത്ര നല്ലതല്ല.അമിതമായിട്ട് ചായയോ കാപ്പിയോ കഴിക്കുന്നവർക്ക് അവരുടെ ഉള്ളിലേക്ക് എത്തുന്ന കഫീൻ അവരുടെ കാൽസ്യം ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകും
ഇതു മാത്രമല്ല കൂടുതലായി കോളകൾ കഴിക്കുന്നവർ, ഇന്ന് കൊച്ചുകുട്ടികൾ വരെ അവർക്ക് കോള വളരെ ഇഷ്ടമാണ്. ഒരു ഗ്ലാസ് കോളക്കകത്ത് കഫീൻ്റെ അളവ് എന്ന് പറയുന്നത് വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതുമാത്രമല്ല ചിലയിനം അലർജിക്ക് ഉപയോഗിക്കുന്ന മരുന്നുകളിലും കഫീൻ കണ്ടൻ്റ് വളരെയധികം കൂടുതലാണ്. കഫീൻ കണ്ടൻ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ, മരുന്നുകൾ, കോളുകൾ ഇവയെല്ലാം തന്നെ കാൽസ്യം ആഗീകരണത്തെ വല്ലാതെ തടയുന്നുണ്ട്. കൂടാതെ ചിലരിൽ ഉള്ള പുകവലി ശീലം, മുറുക്കാൻ ശീലം ഇങ്ങനെ ഏത് വിധേനയും പുകയിലയുടെ അംശം ശരീരത്തിൽ എത്തിയാൽ കാൽസ്യം ആഗീകരണത്തിനെ പ്രതികൂലമായി ബാധിക്കുകയും കാൽസ്യം കുറവ് ഉണ്ടാകാനുള്ള സാധ്യത വരുകയും ചെയ്യും.
ഇനി മറ്റൊരു ഘടകം എന്നു പറയുന്നത് സ്ത്രീകളിൽ ഈസ്ട്രജൻ്റെ കണ്ടൻ്റ് കുറയുന്നതാണ്. നിങ്ങൾക്ക് അറിയാം ഒരു പക്ഷെ ശരീരത്തിൽ ഹോർമോൺ ഇംബാലൻസ് ഉള്ള സ്ത്രീകളിൽ ആണെങ്കിൽ ഈസ്ട്രജൻ കണ്ടൻ്റ് പ്രത്യേകിച്ച് PCOD പോലെയുള്ള കണ്ടീഷ്യൻസ് ഉള്ള സ്ത്രീകൾക്ക് ഈസ്ട്രജൻ കണ്ടൻ്റിൽ വളരെ ശക്തമായ വിത്യാസം വരാറുണ്ട്. ഇത് അവർക്ക് കാൽസ്യം ആഗീകരണത്തിൽ ചെറിയ പ്രശ്നം ഉള്ളതായി പഠനങ്ങളിൽ കണ്ടിട്ടുണ്ട്. കൂടാതെ മാസമുറ നിന്നിട്ടുള്ള സ്ത്രീകളിൽ 48 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും ഈസ്ട്രജൻ്റെ അളവ് കുറഞ്ഞു വരാറുണ്ട്. അവർക്കും ഇത്തരത്തിൽ കാൽസ്യത്തിൻ്റെ ആഗീകരണം കുറയുന്നു. അതുകൊണ്ടാണ് ഒരു 48 വയസ്സിന് മുകളിൽ ഉള്ള സ്ത്രീകൾക്ക് ദിവസം 1300 മില്ലി ഗ്രാം എങ്കിലും കാൽസ്യം ലഭിക്കണമെന്ന് പറയുന്നത്.
ഇതുകൂടാതെ ചില Absorption Problam ഉള്ള ആൾക്കാർക്ക് Celiac Disease അതായത് ഏതെങ്കിലും ഭക്ഷണം കഴിച്ചാൽ അലർജി ഉദാഹരണത്തിന് പാൽ കഴിച്ചാൽ അവർക്ക് ശരീരത്തിന് അലർജിയാണെങ്കിൽ പാലു കൊണ്ടുള്ള ഉൽപ്പന്നങ്ങൾ അലർജിയാണെങ്കിൽ അവർക്ക് ഒരു പക്ഷെ അവർക്ക് ശരീരത്തിലേക്ക് കാൽസ്യം അംഗീകരണം ചെയ്യാനുള്ള സാധ്യത കുറവാണ്. ഉദാഹരണം പറഞ്ഞാൽ പെട്ടന്ന് ടെൻഷൻ ആയാൽ അപ്പോ തന്നെ ടോയലറ്റിൽ പോകണമെന്ന തോന്നലുള്ള IBS ടെൻ്റൻസി ഉള്ള Crohn’s Disease പോലെയുള്ള Irritable Bowel Syndrome പോലെയുള്ള രോഗങ്ങൾ ഉള്ളവർക്ക് ഓട്ടോമറ്റിക്കലി അവരുടെ ശരീരത്തിലുള്ള കാൽസ്യത്തിൻ്റെ ആഗീകരണം കുറവായിരിക്കും. ഇത്തരക്കാരിലും ഞാൻ ഈ പറഞ്ഞ പല ലക്ഷണങ്ങളും കണ്ടെന്നു വരാം.
ഇനി കാൽസ്യം എങ്ങനെ ശരീരത്തിലേക്ക് സപ്ലിമെൻ്റ് ചെയ്യാം എന്ന് നോക്കാം:-
ഏററവും പ്രധാനപ്പെട്ടത് ഭക്ഷണത്തിലൂടെ തന്നെയാണ്. കൊച്ചു കുട്ടികൾക്ക് ആണെങ്കിലും മുതിർന്നവർക്ക് ആണെങ്കിൽ പോലും കാൽസ്യം ആവശ്യമാണ്. മുതിർന്നവരാണെങ്കിൽ 1000 മില്ലിഗ്രാം ശരീരത്തിൽ എത്തണം. കുട്ടികൾ ആണെങ്കിൽ 1300 മില്ലിഗ്രാം കാൽസ്യം ശരീരത്തിൽ ആവശ്യമാണ്.
കാൽസ്യം കിട്ടുന്ന ഭക്ഷണങ്ങൾ:-
പാലും പാൽ ഉൽപനങ്ങളിലും ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. 100 m|പാലിൽ 125 മില്ലി ഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. വെണ്ണയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ചില കുട്ടികൾക്ക് പാൽ ഉൽപ്പനങ്ങളിൽ അലർജി ഉണ്ട്. അവർക്ക് പാൽ നേരിട്ട് നൽകുന്നതിനേക്കാൾ നല്ലത് വെണ്ണ നൽകാം. അവർക്ക് അലർജി ഉണ്ടാകുമില്ല. വെണ്ണയിൽ നിന്ന് നേരിട്ട് കാൽസ്യം അവർക്ക് ലഭിക്കുകയും ചെയ്യും. കൂടാതെ പനീർ, മോര്, തൈര് എന്നിവയിൽ എല്ലാം തന്നെ കാൽസ്യം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയ മത്സ്യങ്ങൾ, പ്രത്യേകിച്ച് ഏത് പ്രായക്കാരാണെങ്കിലും ധാരാളം മത്സ്യങ്ങൾ ചാള, കൊഴുവ അഥവാ നെത്തോലി തുടങ്ങിയ ചെറിയ മത്സ്യങ്ങൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അത് നമ്മുടെ ശരീരത്തിന് ആവശ്യത്തിനുള്ള ശരീരത്തിന് വലിച്ചെടുക്കാൻ പറ്റുന്ന രീതിയിലുള്ള കാൽസ്യം എടുക്കുക.
ഇതു കൂടാതെ ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിരിക്കുന്നത് ചില ധാന്യങ്ങളിൽ ആണ്. പ്രത്യേകിച്ച് എള്ള് . അതുമല്ല ഏതുപ്രായക്കാർക്കും ഈസി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണമാണ് എള്ള് ദിവസവും ഒന്നോ രണ്ടോ എള്ളുണ്ട കഴിക്കുന്നത് നല്ലതാണ്. മാസമുറതുടങ്ങിയ പെൺകുട്ടികൾക്കും വളരുന്ന കുട്ടികൾക്കും എള്ള് പതിവായി കൊടുക്കുന്നത് നല്ലതാണ്. അവരുടെ ശരീരത്തിന് ആവശ്യത്തിനുള്ള കാൽസ്യം സപ്ലിമെൻ്റ് ആകും. ഏകദേശം 100 ഗ്രാം എള്ളിനകത്ത് 925മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇലക്കറികൾ അവർക്ക് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നമ്മുടെ നാട്ടിൽ ലഭിക്കുന്ന ചീര മാത്രമല്ല തഴുതാമ, സെലറി, അതുപോലെ ഉലുവയുടെ ഇല ഇവയ്ക്ക് അകത്ത് ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. അതുപോലെ പയറുവർഗ്ഗങ്ങൾ ഇതിൽ പോട്ടീൻ മാത്രമല്ല കാൽസ്യവും അടങ്ങിയിട്ടുണ്ട്. പതിവായി ഈ ഭക്ഷണക്രമം എല്ലാവരും കഴിക്കുക. ഫുഡിലൂടെ കാൽസ്യം വേണ്ടത്ര പോര എന്ന് തോന്നുകയാണെങ്കിൽ നിങ്ങൾക്ക് ന്യൂട്രിഷ്യൻ സപ്ലിമെൻ്റുകൾ എടുക്കാം. അതിന് ഏറ്റവും നല്ല ന്യൂട്രിയൻ്റ് സപ്ലിമെൻറാണ് ഗിന്നസ് റെക്കാഡ് വാങ്ങിയ RCM NUTRICHARGE ഉൽപ്പനങ്ങൾ.
ലഭിച്ച വിലയേറിയഅറിവുകൾ എല്ലാ സുഹൃത്തുകളിലേക്കും ഷെയർ ചെയ്യുക.
സ്ത്രീകൾക്ക്:-
Gama Oryznol :- 1 വീതം 2 നേരം ഭക്ഷണത്തിന് 1/2 മണിക്കൂർ മുമ്പ്
Nutricharge Woman:- 1 വീതം രാവിലെ ഭക്ഷണ ശേഷം
Nutricharge Veg Omega:- 1 വീതം 2 നേരം ഭക്ഷണത്തിന് ശേഷം
പുരുഷ്യൻ മാർക്ക്:-
Gama Oryznol :- 1 വീതം 2 നേരം ഭക്ഷണത്തിന് 1/2 മണിക്കൂർ മുമ്പ്
Nutricharge Man:- 1 വീതം രാവിലെ ഭക്ഷണ ശേഷം
Nutricharge Veg Omega:- 1 വീതം 2 നേരം ഭക്ഷണത്തിന് ശേഷം
NEXT PAGE ENGLISH
Leave a Reply