മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം വന്നാൽ എന്ത് ചെയ്യണം. മഞ്ഞപ്പിത്തം വന്നാൽ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം. മഞ്ഞപ്പിത്തം വരാതിരിക്കാൻ എന്ത് ചെയ്യണം.

പല സ്ഥലങ്ങളിലും മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന ഒരു സഹാചര്യമാണ്. പല ജില്ലകളിലും എല്ലാം തന്നെ ആശുപത്രികളിൽ മഞ്ഞപ്പിത്തം ബാധിച്ചവരെ അഡ്മിൻ്റ് ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ഈ ഒരു സമയത്ത് പ്രത്യേകിച്ച് ചൂട് വ്യാപകമാകുന്ന സമയത്ത് മഞ്ഞപ്പിത്തം പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ട്.
എന്താണ് ഇപ്പോൾ പിടിവിടുന്ന മഞ്ഞപ്പിത്തം എന്നും അതിൻ്റെ ഏറ്റവും പുതിയ ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും ഇത് പടർന്നുപിടിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നും വിശദീകരിക്കാം.

ഇപ്പോൾ പടർന്നു പിടിക്കുന്ന മഞ്ഞപ്പിത്തം എന്ന് പറഞ്ഞാൽ ഹെപ്പറ്റൈറ്റിസ് എ വൈറസ് വിഭാഗത്തിൽ പെടുന്നതാണ്. അതായത് നമ്മുടെ കരളിനെ ബാധിക്കുന്ന എ വിഭാഗത്തിൽ പെടുന്ന ഒരു ആർ എൻ എ വൈറസ് ആണ് ഈ ഹെപ്പറ്റൈറ്റിസ് ഇ രോഗം ഉണ്ടാക്കുന്നത്. ഇതിൻ്റെ ലക്ഷണം നമ്മൾ സാധാരണ ഗതിയിൽ ഒരാൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു എന്ന് പറയുന്നത് വളരെ കോമൺ ആയിട്ട് ഈ ഹെപ്പറ്റൈറ്റിസ് എ വൈറസ് ആണ്. സാധാരണ ഗതിയിൽ നമുക്ക് ഹെപ്പറ്റൈറ്റിസ് എ വൈറസ് ഹെപ്പറ്റൈറ്റിസ് ബി, സി, ഇ തുടങ്ങിയിട്ട് പല വിഭാഗത്തിൽ പെട്ട വൈറസുകളും ഉണ്ട്. നിങ്ങൾക്ക് അറിയാൻ ഹെപ്പറ്റൈറ്റിസ് ബീ വൈറസും ഹെപ്പറ്റൈറ്റിസ് സി വൈറസും മനുഷ്യൻ്റെ രക്തവും മറ്റുള്ളവരുടെ രക്തത്തിലേക്ക് കലർന്നാൽ മാത്രമാണ് പകരുന്നത്.
അതുകൊണ്ടാണ് ലൈംഗികബന്ധത്തിലൂടെയോ, രോഗം ബാധിച്ച വ്യക്തിയിൽ നിന്നുള്ള രക്തം നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നത് വഴിയോ, വളരെ ക്ലോസെ കോണ്ടാക്ട് ലൂടെ അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ, ഇഞ്ചക്ഷനോ അല്ലെങ്കിൽ ട്രിപ്പോ എടുക്കുന്ന സൂചിയിലൂടെയെല്ലാം നിങ്ങൾക്ക് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് പടരാനുള്ള സാധ്യതയുണ്ട്. എന്നാൽ ഹെപ്പറ്റൈറ്റിസ് എ വൈറസിൻ്റെ പ്രത്യേകത അതായത് ഇപ്പോൾ പടർന്നു പിടിക്കുന്ന ഈ മഞ്ഞപ്പിത്തതിൻ്റെ പ്രത്യേകത ഇത് വെള്ളത്തിലൂടെയാണ്. അതായത് നമ്മൾ ഈ വിസർജ്യങ്ങൾ പടർന്ന വെള്ളത്തിലൂടെയാണ് ഇത് പടരാനുള്ള സാധ്യത കൂടുതൽ.
അതായത് ഒരാളുടെ മനുഷ്യ ശരീരത്തിൽ ഉള്ള വിസർജ്യത്തിലൂടെ അതായത് മലത്തിലൂടെ പുറത്തേക്ക് വരുന്ന വൈറസ് വെള്ളത്തിലോ ഭക്ഷണത്തിലോ ഏതെങ്കിലും തരത്തിൽ കലർന്നാൽ ഇത് അവിടെ നിന്ന് മനുഷ്യൻ്റെ ഉള്ളിലേക്ക് എത്താം. ഇത് ഇപ്പോൾ പ്രാണികൾ പ്രത്യേകിച്ച് ഈച്ചയെല്ലാം മലത്തിൽ പോയിരുന്നിട്ട് അത് ഭക്ഷണത്തിൽ വന്നിരുന്നാല്ലോ അതിലൂടെ ഈ വൈറസ് പടരാനുള്ള സാധ്യതയുണ്ട്. വളരെ കോമൺ ആയിട്ട് ഈ വൈറസ് ഇപ്പോൾ പടർന്നു പിടിക്കുന്നു. പ്രത്യേകിച്ച് ചൂടുകാലത്തിൻ്റെ ഈ വേനൽക്കാലത്തിൻ്റെ സമയത്ത് വെള്ളത്തിൻ്റെ ക്ഷാമം ഉണ്ടാവും.

നമ്മുടെ കടകളിലോ അല്ലെങ്കിൽ വീടുകളിൽ എല്ലാം തന്നെ നമുക്ക് കിട്ടുന്ന വെള്ളം മലിനമാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആയിട്ട് ഈ വൈറസ് പടർന്നു പിടിക്കാനുള്ള ഈ മഞ്ഞപ്പിത്തം പടരാനുള്ള സാധ്യതയും ഉണ്ട്. മലിനമായ ജലത്തിലൂടെ പകരുന്ന എന്ന് പറയുമ്പോൾ തന്നെ ഇതിൻ്റെ ഒരു വ്യാപ്തി നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കും. ഇപ്പോൾ നമ്മൾ കടകളിൽ പോയി ജ്യൂസ് വാങ്ങി കുടിക്കുന്നു. ഷേക്ക് വാങ്ങി കുടിക്കുന്നു. ഇവർ ഉപയോഗിക്കുന്ന വെള്ളം അല്ലെങ്കിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന വെള്ളം ഇതിലൂടെയെല്ലാം വൈറസിൻ്റെ സാന്നിധ്യം ഉണ്ടാകാം.
ഇല്ലെങ്കിൽ മഞ്ഞപ്പിത്തം ബാധിച്ച ഒരാൾ ശരിയായിട്ട് ലക്ഷണം കാണിക്കുന്നില്ല. ഇത്തരത്തിൽ ഒരാളാണ് ഹോട്ടലുകളിലോ കടകളിലോ ജോലി ചെയ്യുന്നുണ്ടെങ്കിൽ അവരുടെ ശരീരത്തിൽ നിന്നും അവരുണ്ടാക്കുന്ന ഭക്ഷണത്തിലൂടെ പകരാം. ഇത് ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്ത് ആയിക്കോട്ടെ അല്ലെങ്കിൽ വിതരണം ചെയ്യുന്ന സ്ഥലത്ത് ആയിക്കോട്ടെ പാക്ക് ചെയ്യുന്നത് ആയിക്കോട്ടെ ഏത് ഭാഗത്തുനിന്നും ഇത് പടരാനുള്ള സാധ്യതയുണ്ട്. നമ്മുടെ ശരീരത്തിലേക്ക് ഈ വൈറസ് എത്തിക്കഴിഞ്ഞാൽ നമ്മുടെ രോഗ പ്രതിരോധ ശേഷി അനുസരിച്ചാണ് ഇത് ലക്ഷണങ്ങൾ കാണിക്കുന്നത്.
സാധാരണ ഈ ഈ ഹെപ്പറ്റൈറ്റിസ് ആർ എൻ എ വൈറസിൻ്റെ പ്രത്യേകത. ഇത് നമ്മുടെ ശരീരത്തിൽ കയറി കഴിഞ്ഞാൽ ഏകദേശം 7 മുതൽ 28 ദിവസം വരെ ഇതിൻ്റെ ഒരു ഇൻഗുപേഷ്യൻ പിരീഡ് ഉണ്ട്. ഈ ഇൻഗുപേഷ്യൻ പിരീഡ് കഴിയുമ്പോൾ ആണ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. സാധാരണ കൊച്ചുകുട്ടികളിൽ ഈ ഹെപ്പറ്റൈറ്റിസ് എ വൈറസ് വലിയ ലക്ഷണം കാണിക്കുന്നില്ല. പക്ഷെ അവരുടെ ശരീരത്തിൽ ഉണ്ടെങ്കിൽ അവരിൽ നിന്നും പകരാം. പലപ്പോഴും വഴിയിൽ കാണുന്ന ഐസ് സ്റ്റിക്, ഐസ് വെള്ളത്തിലൂടെ ഇത് പകരാം. ഫ്രിഡ്ജിൽ വെച്ചിരിക്കുന്ന സാധനങ്ങളിലൂടെ പകരാം. പാക്കറ്റിൽ വരുന്ന സിപപ്പ് പോലുള്ള ഐസ് ക്രീം പോലുള്ള ഭക്ഷണങ്ങളിലൂടെ പകരാം. കടകളിൽ നിന്നുള്ള ജ്യൂസുകളിലൂടെ പടരാം. ഈ ചൂടു സമയങ്ങളിൽ നമ്മളെല്ലാം ഇത് വാങ്ങി നൽകുകയും ചെയ്യും. ഇതെല്ലാം ഉള്ളിലേക്ക് കയറി കഴിഞ്ഞാൽ കുട്ടികൾക്ക് വലിയ ലക്ഷണവും കാണിക്കില്ല. പക്ഷേ കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും.
മുതിർന്നവരിലാണ് ഈ വൈറസ് കൂടുതലും ലക്ഷണങ്ങൾ കാണിക്കുന്നത്. എന്തൊക്കെയാണ് ഈ വൈറസിൻ്റെ ഏറ്റവും പുതിയ ലക്ഷണങ്ങൾ എന്ന് വിശദീകരിക്കാം.

വൈറസ് കയറി നിങ്ങൾക്ക് രോഗപ്രതിരോധശേഷി കുറവാണെങ്കിൽ ഇത് കരളിനകത്ത് നീർക്കെട്ട് അതായത് ഇൻഫ്ലമേഷൻ ഉണ്ടാകാൻ കാരണമാകും. ആദ്യമായിട്ട് കാണിക്കുന്ന ലക്ഷണം വിശപ്പില്ലായ്മ ഭക്ഷണം കാണുമ്പോൾ കഴിക്കാൻ തോന്നില്ല. ദാഹം തോന്നില്ല. ഭയങ്കരമായിട്ടുള്ള ക്ഷീണം ചിലപ്പോൾ ഒരു മനംപിരട്ടൽ, ഓക്കാനം, ചെറിയ നടുവേദന, ഒരു പനിയുടെ ലക്ഷണങ്ങൾ, അമിതമായി ക്ഷീണം, ദേഹ വേദന, കുളിര് പോലുള്ള ലക്ഷണങ്ങൾ കാണിക്കാം. ക്രമേണ ഏതു ഭക്ഷണം കഴിച്ചാലും ഓക്കാനം, മനംപിരട്ടൽ, വയറിനകത്ത് വേദന അസ്വസ്ഥത ഇതാണ് നമുക്ക് മഞ്ഞപ്പിത്തത്തിൻ്റെ തുടക്കത്തിൽ കാണുന്ന ലക്ഷണം. തുടക്കത്തിലെ രക്തത്തിൽ വലിയ വ്യത്യാസങ്ങൾ വരണമെന്നില്ല ഒരു മൂന്നോ നാലോ ദിവസം കഴിയുമ്പോൾ ആയിരിക്കും ഒരാഴ്ച കഴിഞ്ഞിട്ടായിരിക്കും പലപ്പോഴും ഇത് മഞ്ഞപ്പിത്തമാണോ എന്ന സംശയത്തിൽ രക്ത പരിശോധന നടത്തുന്നത്. രക്ത പരിശോധനയിൽ കരളിൻ്റെ വാല്യൂസിൽ വ്യത്യാസം ആദ്യം വരാൻ തുടങ്ങി.
അതായത് ബിലിറൂബിൻ നമ്മൾ പരിശോധിക്കുമ്പോൾ നോർമൽ ഒരു 1.2 ന് അകത്താണ് എങ്കിൽ ഇതൊരു 2 ന് മുകളിലേക്ക് 3, 4 ലെവലിലേക്ക് ബിലിറൂബിൻ കയറി എന്ന് വരാം. SGOT, SGPT പോലുള്ള ഉള്ള കരളിൻ്റെ എൻസൈം പരിശോധിച്ചാൽ നോർമൽ ഇത് 30, 35 ൻ്റെ അകത്ത് നിൽക്കുന്നുണ്ടെങ്കിൽ ഇത് പെട്ടെന്ന് കുതിച്ച് ഒരു 400 ൻ്റെ മുകളിലേക്ക് പോകുന്നത് കാണാം. സാധാരണ ലൈഫ് സ്റ്റൈൽ മോശമായിട്ടുള്ളവരില്ലോ ഫാറ്റി ലിവർ രോഗമുള്ളവർക്കോ അമിതവണ്ണം ഉള്ളവർക്കോ എല്ലാം . SGOT, SGPT ഒരു 75 എണ് 80 വരെ വന്നു എന്നു വരാം. എന്നാൽ അത് ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് എ ആണെന്ന് സംശയിക്കേണ്ട കാര്യമില്ല.
നിങ്ങൾക്ക് ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ ഞാൻ നേരത്തെ പറഞ്ഞല്ലോ ഒരു 200, 300, 400 ലേക്ക് SGOT, SGPT കൂടുകയും ക്രമേണ 1000 ലേക്ക് ഒക്കെ വന്നു എന്ന് വരാം. ഇത് വളരെ വ്യക്തമായിട്ട് കരളിന് ഒരു നീർക്കെട്ട് അതായത് ഇൻഫ്ലമേഷൻ വന്നു എന്ന ലക്ഷണമാണ്. ഈ ഒരു സമയത്തെല്ലാം ശരീരത്തിൽ കണ്ണിന് ഒരു മഞ്ഞ നിറം നമുക്ക് ഈ വായിൽ ചുണ്ടിൻ്റെ ഭാഗത്ത് സ്കിനിൻ്റെ ഭാഗത്ത് ഒരു മഞ്ഞ നിറം ഒരു വിളർച്ചയുടെ ലക്ഷണം കാണിച്ചെന്നു വരാം. ഇതാണ് മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണം.

മൂത്രം ഒഴിക്കുമ്പോൾ എല്ലാം മൂത്രത്തില് അമിതമായിട്ട് മഞ്ഞ കളർ കണ്ടുവെന്ന് വരും. വയറിൻ്റെ ഭാഗത്തും ശരീരത്തിലുമെല്ലാം മഞ്ഞ നിറം, നഖത്തിൽ മഞ്ഞ നിറം കണ്ടുവെന്ന് വരാം. ഇങ്ങനെ ഒരു ചേഞ്ച് ആണ് സാധാരണ ഈ ഹെപ്പറ്റൈറ്റിസ് എ വൈറസ് കാണിക്കുക. സാധാരണ ഹെപ്പറ്റൈറ്റിസ് എ വൈറസ് കയറി കഴിഞ്ഞാൽ അത് ഒരു നിശ്ചിത ടൈം പിരീഡ് ഉണ്ട്. ഈ ടൈം പിരീഡ് കഴിയുമ്പോൾ ഓട്ടോമാറ്റികിലി ഈ ഹെപ്പറ്റൈറ്റിസ് എ വൈറസ് നോർമൽ ആയി ശരത്തിൽ നിന്നും പോവുകയാണ് ചെയ്യുന്നത്. ചിലർക്ക് ഒരു രണ്ടാഴ്ച മുതൽ മൂന്ന് ആഴ്ച കൊണ്ട് ഹെപ്പറ്റൈറ്റിസ് എ വൈറസ് നെഗറ്റീവ് ആയി എന്നുവരാം. അതാണ് മഞ്ഞപ്പിത്തം ബാധിച്ചു കഴിഞ്ഞാൽ ഒരു മാസം വരെ റസ്റ്റ് എടുക്കണം. ഇത് കുറഞ്ഞു വരും എന്ന് പറയുന്നത്. ചിലരിൽ മാസങ്ങളോളം പോയെന്നു വരാം.
സാധാരണഗതിയിൽ മഞ്ഞപ്പിത്തം വളരെ ഗുരുതരമായിട്ടുള്ള അവസ്ഥ ഉണ്ടാക്കത്തില്ല. ഇത് നമ്മൾ ശരിയായിട്ട് റസ്റ്റ് എഴുത്തു കഴിഞ്ഞാൽ ക്രമേണ കുറഞ്ഞു കുറഞ്ഞു കുറഞ്ഞ് നോർമൽ ആയിട്ട് പൂർണ്ണമായും മാറും. ഇപ്പോൾ കരളിനകത്തു വരുന്ന SGOT, SGPT എല്ലാം നോർമൽ ആയി ആൾ തിരിച്ചു പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങാൻ സാധിക്കും. എന്നാൽ ചിലരുടെ കേസിൽ മോശമാകാൻ സാധ്യതയുണ്ട്.
ഉദാഹരണത്തിന് കരൾ വീക്കമുള്ള ആൾക്കാർ ലിവർ സിറോസിസ് ഉള്ള ആൾക്കാർക്ക് HIV പോലെ ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വല്ലാതെ കുറഞ്ഞുപോയി ഉള്ളവർ, ഹെപ്പറ്റൈറ്റിസ് ബി ഓൾറഡി ഉള്ളവർ, ഹെപ്പറ്റൈറ്റിസ് സി വൈറസ് ഓൾറഡി ഉള്ളവർക്ക് ഹെപ്പറ്റൈറ്റിസ് എ വൈറസ് വന്നു കഴിഞ്ഞാൽ ഒരു പക്ഷെ ഇത് കരളിന് വല്ലാണ്ട് നീർക്കെട്ട് ഉണ്ടാക്കുകയും പെട്ടെന്ന് കരളിൻ്റെ അവസ്ഥ മോശമാക്കുകയും ചെയ്യും. സാധാരണ ലിവർ സിറോസിസ് ഒക്കെ ഉള്ളവര് വലിയ പ്രോബ്ലെം ഒന്നും ഇല്ലാതെ മുന്നോട്ട് തട്ടിമുട്ടിപോകുന്നവർ ഹെപ്പറ്റൈറ്റിസ് എ ഇന്ഫക്ഷൻ വന്നു കഴിഞ്ഞാൽ പെട്ടെന്ന് രോഗാവസ്ഥ മോശമായി അവർക്ക് ഗുരുതരമാകാനുള്ള സാധ്യതയുണ്ട്.
അതല്ലാതെ നോർമൽ വലിയ കുഴപ്പമില്ല.
കൊച്ചുകുട്ടികൾക്ക് എല്ലാം മഞ്ഞപ്പിത്തം ബാധിച്ചിരുന്നാൽ വലിയ ലക്ഷണം കാണിക്കാതെ ചെറിയ ഒരു ബിൽറൂബിൻ വേരിയേഷൻ ഒക്കെ വന്നു ഓട്ടോമാറ്റികിലി നോർമൽ ആയിപ്പോകും. ഞാൻ പറഞ്ഞ ടൈം പിരീഡ് ഏകദേശം 1 മാസം മുതൽ 2 മാസം വരെ പരിപൂർണമായ വിശ്രമം ആണ് ഈ ഹെപ്പറ്റൈറ്റിസ് എ ഇൻഫക്ഷന് കോമൺ ആയിട്ട് ചെയ്യേണ്ടത്. അതിൻ്റെ ഒപ്പം നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഫ്രൂട്ട്സും വെജിറ്റേബിളും കൂടുതൽ കഴിക്കണം. പലരും പറയുന്നത് കേട്ടിട്ടില്ലേ മഞ്ഞപ്പിത്തം വന്നാൽ നമ്മൾ മഞ്ഞ ചേർത്ത് ഒന്നും കഴിക്കരുത്, ഉപ്പ് ചേർത്ത് ഒന്നും കഴിക്കരുത്, നോൺവെജ് കഴിക്കരുതെന്നൊക്കെ വ്യാപകമായി പ്രചരണം ഉണ്ട്.അതിൻ്റെ ഒന്നും ആവശ്യമില്ല.
കാരണം നിങ്ങളുടെ കരളിന് വന്ന ഇൻഫക്ഷന് നോർമൽ ആണ് എന്നുണ്ടെങ്കിൽ അത്യാവശ്യം പ്രോട്ടീൻ ഭക്ഷണം എളുപ്പം ദഹിക്കുന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കണം. മുട്ടയുടെ വെള്ള, പയർ, കടല, പരിപ്പ് അധികം മസാലയും എണ്ണയും ചേർക്കാത്ത മീൻ, ചിക്കൻ നന്നായി വേവിച്ചു തേങ്ങാപ്പാൽ ചേർത്ത് അധികം എരിവില്ലാതെ കഴിക്കാം. ഇതൊക്കെ കരളിനെ പെട്ടെന്ന് നോർമൽ ആക്കാൻ സഹായിക്കും. ഫ്രൂട്ട്സ് ഒരിക്കലും ജ്യൂസ് ആകരുത്. പ്രത്യേകിച്ച് മാതളം, ആപ്പിൾ പോലുള്ള ഫ്രൂട്ട്സ് കഴിക്കാം. ഇവ നിങ്ങളുടെ കരളിനെ നോർമൽ ആകും. കരിക്കിൻ വെള്ളം ഈ മഞ്ഞപ്പിത്തം മാറുന്നതുവരെ ഒരു ദിവസം ഒരെണ്ണം എങ്കിലും കുടിക്കണം. രണ്ടെണ്ണം കുടിച്ചാൽ വളരെ നല്ലത്.ഇതെല്ലാം വളരെ പെട്ടെന്ന് മഞ്ഞപിത്തം മാറുന്നതിനും തിരിച്ച് നമുക്ക് പഴയ ആരോഗ്യാവസ്ഥ വരുന്നതിനും സഹായിക്കും.
സാധാരണ ഗതിയിൽ നമുക്ക് പനി വന്നു കഴിഞ്ഞാൽ രണ്ടു ദിവസം റെസ്റ്റ്. അതുകഴിഞ്ഞ് നിങ്ങൾ തിരിച്ച് തിരക്കിട്ട് ലൈഫിലേക്ക് എല്ലാം പോകുന്നത് ഒരിക്കലും മഞ്ഞപ്പിത്തത്തിൻ്റെ കേസിൽ ചെയ്യരുത്. രോഗം വന്നു കഴിഞ്ഞാൽ പൂർണ്ണമായും മാറി, ഡോക്ടർ പറയുന്ന കാലാവധി വരെ ഇപ്പോൾ SGOT, SGPT എല്ലാം ഒന്ന് നോർമലിലേക്ക് അതായത് 100 ലേക്ക് താഴെ വരുന്നതുവരെ നിങ്ങൾ റെസ്റ്റ് എടുക്കുക. ഈ പറയുന്ന രീതിയിൽ ഉള്ള പ്രോട്ടീൻ അല്ലെങ്കിൽ ന്യൂട്രിഷ്യൻസ് ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

മഞ്ഞപ്പിത്തം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ഒന്ന് വിശദീകരിക്കാം:-
ഏറ്റവും പ്രധാനമായിട്ട് നിങ്ങൾക്ക് പുറത്തു നിന്ന് കിട്ടുന്ന വൃത്തിഹീനമായിട്ടുള്ള അന്തരീക്ഷത്തിലുള്ള ഭക്ഷണങ്ങൾ വാങ്ങി കഴിക്കരുത്. വീട്ടിലുള്ള കൊച്ചു കുട്ടികൾക്ക് കൊടുക്കരുത്. പ്രത്യേകിച്ച് ഈ വേനൽക്കാലത്ത് വഴിയരികിൽ കിട്ടുന്ന വൃത്തിഹീനമായ അന്തരീക്ഷത്തിലേ ജ്യൂസ്കൾ വാങ്ങരുത് കഴിക്കരുത്. കാരണം വളരെ പെട്ടെന്ന് ഈ ഒരു അന്തരീക്ഷത്തിൽ ഇവർ ഉപയോഗിക്കുന്ന വെള്ളം ഏതാണ് ? അവർ ഗ്ലാസ് കഴുകാൻ ഉപയോഗിക്കുന്ന വെള്ളം ഏതാണ്? അവരുടെ ചുറ്റുപാടുകൾ ഇതെല്ലാം തന്നെ വളരെ പെട്ടെന്ന് മഞ്ഞപ്പിത്തം പടരുന്നതിന് കാരണമാകും.
അതുകൊണ്ട് വൃത്തിയുള്ള അന്തരീക്ഷത്തിലുള്ള ഭക്ഷണം, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഞാൻ നേരത്തെ പറഞ്ഞല്ലോ. മലത്തിൽ വന്നിരിക്കുന്ന ഈച്ച അവിടെ നിന്ന് ഈ വൈറസുള്ള മലവും ക്യാരി ചെയ്തുകൊണ്ട് നിങ്ങളുടെ ഭക്ഷണത്തിലേക്കോ വെള്ളത്തിലേക്കോ വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഭക്ഷണം പാകം ചെയ്ത് അടച്ചു വെയ്ക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വഴിയരികിൽ ഉള്ള അന്തരീക്ഷത്തിൽ നിന്ന് ഭക്ഷണം പൂർണ്ണമായിട്ടും ഒഴിവാക്കുക, എങ്കിൽ ഈ ഒരു സീസൺ വേനൽക്കാലം കഴിയുന്ന വരെയുള്ള ഈ മഞ്ഞപ്പിത്തത്തിൻ്റെ ഹെപ്പറ്റൈറ്റിസ് വൈറസിൻ്റെ ഭീഷണി പൂർണ്ണമായിട്ടും ഒഴിവാക്കാനായിട്ട് സാധിക്കും.
ഇന്ന് ചൂട്, മഴ കൂടുന്ന സമയത്ത് ഈ മഞ്ഞപ്പിത്തം പടരാനുള്ള സാധ്യതയുള്ളത് കൊണ്ട് തന്നെ എല്ലാവരും ഈ ഒരു ഇൻഫോർമേഷൻ അറിഞ്ഞിരിക്കണം. എല്ലാ സുഹൃത്തുക്കളുടെയും അറിവിലേക്കായി ഷെയർ ചെയ്യുക. വീണ്ടും മറ്റൊരു അവസരത്തിൽ മറ്റൊരു വിഷയമായി കണ്ടുമുട്ടാം
.
ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ കഴിക്കാവുന്ന ന്യൂട്രിചാർജ് ഫുഡ് സപ്ലിമെൻ്റുകൾ താഴെ കൊടുക്കുന്നു.
Male
- RCM Gama Oryznol 1 വീതം വെറും വയറ്റിൽ 2 നേരം
- NUTRICHARGE Man 1 വീതം കാലത്ത് ഭക്ഷണശേഷം
- NUTRICHARGE Veg Omega 1 വീതം 2 നേരം ഭക്ഷണശേഷം
- RCM Giloy Tulsi വെറും വയറ്റിൽ 2 നേരം 1 മൂടി 1/2 ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്ത് കുടിക്കുക.
- ഇത് കഴിച്ച് 10 ദിവസം കഴിഞ്ഞ് ഇതിനോടൊപ്പം
- NUTRICHARGE Bioage 1 വീതം രാത്രി ഭക്ഷണശേഷം
Female
- RCM Gama Oryznol 1 വീതം വെറും വയറ്റിൽ 2 നേരം
- NUTRICHARGE Woman 1 വീതം കാലത്ത് ഭക്ഷണ ശേഷം
- NUTRICHARGE Veg 0mega 1 വീതം 2 നേരം ഭക്ഷണ ശേഷം
- RCM Giloy Tulsi വെറും വയറ്റിൽ 2 നേരം 1മൂടി 1/2 ഗ്ലാസ്സ് വെള്ളത്തിൽ മിക്സ് ചെയ്ത് കുടിക്കുക.
- ഇത് കഴിച്ച് 10 ദിവസം കഴിഞ്ഞ് ഇതിനോടു കൂടെ
- NUTRICHARGE Bioage 1 വീതം രാത്രി ഭക്ഷണ ശേഷം
Jaundice and its symptoms
Symptoms of Jaundice What to do if jaundice occurs. What foods should be eaten when jaundice occurs? What to do to prevent jaundice.

Jaundice is a widespread phenomenon in many places. In many districts, all the hospitals are admitting people suffering from jaundice. At this time of year, especially when the heat is prevalent, there is a risk of jaundice spreading.
Let’s explain what the current jaundice is, what are its latest symptoms and what we should watch out for to prevent it from spreading.

The hepatitis A virus that is spreading now is called hepatitis A virus. That is, this hepatitis E disease is caused by an RNA virus belonging to the A group that affects our liver. The symptom of this is the hepatitis A virus, which is very common when we say that a person is infected with jaundice. Usually we have hepatitis A virus, hepatitis B, C, E and many other types of viruses. Just so you know, hepatitis B virus and hepatitis C virus can only be transmitted when human blood comes into contact with other people’s blood.
That’s why you can get hepatitis B and C through sex, through blood from an infected person entering your body, from mother to baby through very close contact, or through an injection or tripo needle. There is a risk of the virus spreading. But the specialty of hepatitis A virus, i.e. the jaundice that is spreading now, is through water. That means it is more likely to spread through the water where we spread these excrement.
That is, if the virus that comes out of a person’s human body through excrement, i.e. feces, is mixed with water or food in any way, it can reach the human body from there. It is now possible for the virus to spread if insects, especially flies, have passed in their faeces and got into the food. This virus is very common and spreading now. There will be shortage of water especially during this hot summer season.

The water we get in our shops or in our homes is very likely to be contaminated. Therefore, there is a possibility of spreading this yellow fever which is the most likely to spread this virus. When it is said that it is transmitted through contaminated water You can imagine a range. Now we go to shops and buy juice and drink it. Buys and drinks the shake. The water they use or the water they use to wash the dishes can cause the presence of the virus.
Otherwise, a person with jaundice may show no symptoms. If a person works in hotels or shops like this, it can spread from their body through the food they prepare. It can spread from anywhere, be it in the food preparation area or in the distribution area where it is packed. Once this virus enters our body, it shows symptoms depending on our immune system.
This is typical of this hepatitis RNA virus. Once it enters our body, it has an incubation period of about 7 to 28 days. After this incubation period, symptoms begin to appear. In normal young children, this hepatitis A virus does not show many symptoms. But if it is in their body, it can be transmitted from them. An ice stick, often found on the road, can be poured with ice water. Pour over refrigerated items. It can be poured over foods such as ice cream such as ice cream that comes in a packet. Can be spread through juices from shops. We all buy and sell it during these hot times. Once all this is absorbed, children will not show any major symptoms. But it can also be transmitted from children to others.
This virus mostly shows symptoms in adults. Let’s explain what are the latest symptoms of this virus.

If you get a virus and you have a weak immune system, it can cause inflammation in the liver. The first symptom is loss of appetite and not wanting to eat at the sight of food. No thirst. Fatigue that is terrible can sometimes show symptoms such as a headache, nausea, slight back pain, symptoms of a fever, extreme tiredness, body aches and chills. Gradually, no matter what food we eat, nausea, heartburn, and pain in the stomach are the symptoms we see at the beginning of jaundice. There may not be big differences in the blood at the beginning, but after three or four days, it will be after a week. The difference in the values of the liver first started to appear in the blood test.
That is, when we check the bilirubin, if it is within a normal range of 1.2, this means that the bilirubin has risen to 3 or 4 levels above 2. If you check the liver enzymes like SGOT and SGPT, if it is normal it is in the range of 30, 35, it will suddenly jump and go above 400. All for people with poor lifestyle, fatty liver disease or obesity. SGOT and SGPT may come up to 75 to 80. But there is no need to suspect that it is hepatitis B or hepatitis A.
If you are infected with hepatitis A virus, as I said earlier, SGOT and SGPT may increase to 200, 300, 400 and gradually come to 1000. This is clearly a symptom of liver inflammation. At this time, a yellow color of the eyes in the body, a yellow color in the mouth, lips and skin can be a sign of anemia. This is a symptom of jaundice.

When you urinate, you will see a yellow color in the urine. You may have seen yellow color on the belly and body, and yellow color on the nails. A change like this is usually shown by the hepatitis A virus. Once the hepatitis A virus is infected, it has a certain time period. After this time period, the hepatitis A virus is automatically cleared from the nucleus. Some people may become hepatitis A virus negative in two to three weeks. That is, after getting jaundice, you should take rest for a month. It is said that it will decrease. Some may be gone for months.
Jaundice usually does not cause a very serious condition. After we write the rust correctly, it gradually becomes less and less normal and becomes completely normal. Now the SGOT and SGPT coming into the liver can return to normal and return to the previous state. But in the case of some it is likely to be worse.
For example, people with inflammation of the liver, people with liver cirrhosis, people with weakened immune systems such as HIV, people with hepatitis B, and hepatitis C virus. People with normal cirrhosis of the liver who can get along without any major problems are at risk of serious illness if they get hepatitis A infection. Other than that, normal is fine.
If the young children are all jaundiced, a small variation of bilirubin will automatically become normal without showing any major symptoms. The time period I mentioned is about 1 month to 2 months of complete rest to make this hepatitis A infection common. Along with that we should watch the food we eat. Especially fruits and vegetables should be eaten more. Have you heard many people say that if jaundice occurs, we should not eat anything with yolk, we should not eat anything with salt, we should not eat non-veg. There is no need for any of that.
Because if your liver infection is normal, it is essential to eat easily digestible protein foods. Egg whites, lentils, peas, nuts, fish without too much spice and oil, well-cooked chicken and coconut milk can be eaten without being too spicy. This will help the liver to normalize quickly. Fruits should never be juiced. Especially fruits like pomegranate and apple can be eaten. These will make your liver normal. Drink at least one cup of charcoal water a day until this jaundice disappears. It is very good if you drink two. All this will help to get rid of yellow bile very quickly and in turn we will get back to our old health condition.
Normally after we get fever we rest for two days. After that you rush back and go about life and never do it in a case of jaundice. Once the disease has completely resolved, you should take rest until the time prescribed by the doctor, until SGOT and SGPT all come back to normal i.e. below 100. Protein or nutrients in this way The most important thing is to eat healthy foods.

Let us explain the things that should be taken care of to avoid jaundice:-
Most importantly, don’t buy and eat foods that you get from outside in an unsanitary environment. Do not give to small children at home. Especially in this summer, don’t buy and consume juices in the unhygienic environment found on the roadside. Because very suddenly in this environment what water do they use? What water do they use to wash the glass? All of their surroundings can cause jaundice to spread very quickly.
So eat food in clean environment and drink only boiled water. I told you before. A fly that has been in feces can carry the virus into your food or water. So cook food and keep it closed. Drink only boiled water. By completely avoiding food from roadside environments, the threat of this yellowing hepatitis virus can be completely eliminated from this one season to the end of summer.
Everyone should be aware of this information due to the possibility of yellow fever spreading during today’s hot weather. Share to all friends. Let’s meet again on another occasion on a different topic.
Following are the Nutricharge food supplements that can be taken for such problems.
Male
- RCM Gama Oryznol 1 each on an empty stomach 2 times a day
- NUTRICHARGE Man 1 time after meal
- NUTRICHARGE Veg 0mega 1 each 2 times after meals
- Mix RCM Giloy Tulsi in 1/2 glass of water twice a day on an empty stomach.
- 10 days after consuming it with this
- NUTRICHARGE Bioage 1 each after night meal
Female
- RCM Gama Oryznol 1 each on an empty stomach 2 times a day
- NUTRICHARGE Woman 1 time after meal
- NUTRICHARGE Veg 0mega 1 each 2 times after meals
- Mix RCM Giloy Tulsi in 1/2 glass of water twice a day on an empty stomach.
- 10 days after consuming it with this
- NUTRICHARGE Bioage 1 each after night meal
Leave a Reply