മിനറൽ വാട്ടർ കുപ്പിയുടെ അടപ്പ് ഏത് കളറിലുള്ളതാണ് നല്ലത്?
ഇപ്പോഴത്തെ കടുത്ത ചൂടിൽ വഴിയരികിൽ നിന്നും വെള്ളം കുപ്പി വാങ്ങി വെള്ളം കുടിക്കാത്ത ആൾക്കാർ ഉണ്ടാവില്ലല്ലേ. വെള്ളം വാങ്ങി കുടിക്കുന്ന സമയത്ത് അതിൻ്റെ അടപ്പ് നമ്മൾ ആരും ശ്രദ്ധിക്കാറുമില്ല. നമ്മൾ കുപ്പിയുടെ അടപ്പ് നോക്കി വേണം നമ്മൾ വെള്ളം വാങ്ങി കുടിക്കാൻ.
കടകളിൽ നിന്നും കുടിക്കാൻ കുപ്പി വെള്ളം വാങ്ങുമ്പോൾ അതിൻ്റെ അടപ്പിൻ്റെ നിറം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു കുപ്പിയുടെ അടപ്പിനും വെള്ള, നീല, ചുവപ്പ്, മഞ്ഞ, കറുപ്പ് ഇങ്ങനെ നിറവ്യത്യാസം ഉണ്ടാവും. ഇതിൻ്റെ കാരണമെന്ത്? ഏറ്റവും നല്ല വെള്ളം ഏത്?
വെള്ളം കുപ്പിയുടെ അടുപ്പിൻ്റെ നിറവത്യാസം അനുസരിച്ച് ഓരോ അർത്ഥമാണ്. അതുകൊണ്ട് നീല അടപ്പുള്ള കുപ്പിയുടെ വെള്ളം ആണ് നമ്മൾ ഉപയോഗിക്കാൻ എന്നുള്ള മെസേജ് പ്രചരിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ഇപ്പോൾ ഈ മെസ്സേജ് കാണുന്നത് പലരും നമ്മുടെ സാധാരണ കടകളിൽ പോയിട്ട് നീല നിറമുള്ള കുപ്പിയുടെ അടപ്പ് വേണം എന്ന് പറഞ്ഞ് പലരും ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സത്യമാണോ എന്ന് പലരും ചോദിക്കുന്നുണ്ട്.
കുപ്പിയുടെ അടപ്പും വെള്ളവും:-
പ്രചരിക്കുന്ന മെസേജു അനുസരിച്ചാണ് എന്നുണ്ടെങ്കിൽ കുപ്പിയുടെ നിറത്തിനനുസരിച്ച് അതിനകത്തുള്ള വെള്ളത്തിൻ്റെ ക്വാളിറ്റിയിൽ വ്യത്യാസം വരും എന്നാണ് പറയപ്പെടുന്നത്.
വെള്ള അടപ്പുള്ള കുപ്പി:-
കുപ്പിയുടെ അടപ്പ് വെളുത്ത നിറം ആണെങ്കിൽ ആ വെള്ള നിറത്തിലുള്ള അടപ്പുള്ള കുപ്പിയിലാണ് ഏറ്റവും പ്യൂരിഫയർ ആയിട്ടുള്ള വെള്ളം നമുക്ക് കുടിക്കാനുള്ള ഏറ്റവും നല്ല ശുദ്ധീകരിച്ച വെള്ളം ലഭിക്കുന്നത്.
നീല അടപ്പുള്ള കുപ്പി:-
കുപ്പിയുടെ അടപ്പ് നീല കളർ ആണ് എന്നുണ്ടെങ്കിൽ ഇത് റണ്ണിംഗ് വാട്ടർ ആണ്. അതായത് ഇപ്പോൾ നമുക്ക് പുഴ, അരുവി ഇതിൽ നിന്നും ശേഖരിച്ച് ക്ലിയർ ചെയ്ത് വരുന്ന വെള്ളമാണ് എന്നതാണ് അതുകൊണ്ട് അർഥമാക്കുന്നത്.
പച്ച അടപ്പുള്ള കുപ്പി:-
ഇനി ഇത് ഗ്രീൻ അടപ്പ് ആണെങ്കിലോ ഈ വെള്ളത്തിനകത്ത് ഫ്ലേവർ ചേർത്തിട്ടുണ്ട്. അതായത് നാച്ചുറൽ എന്നു പറയും. അതായത് നാരങ്ങയുടെ ഫ്ലേവർ, പുതിനയുടെ ഫ്ലേവർ, അതേപോലെ മറ്റെന്തെങ്കിലും തരത്തിലുള്ള രുചികൾ ആഡ് ചെയ്യപ്പെട്ടിട്ടുള്ള വെള്ളം എന്നാണ് അർത്ഥം എന്ന് പറയപ്പെടുന്നത്.
ചുവപ്പ് അടപ്പുള്ള കുപ്പി:-
ഇനി ഇത് ചുവപ്പ് കളറിലുള്ള അടപ്പാണ് എന്നുണ്ടെങ്കിൽ അതിനകത്ത് കാർബൺണേറ്റഡ് വാട്ടർ അതായത് പാർക്ലിംഗ് വാട്ടർ ആണ് അതായത് നമുക്ക് ഇപ്പോൾ പാർക്ലിംഗ് വാട്ടർ എന്ന് പറഞ്ഞാൽ തിളങ്ങുന്ന വെള്ളം എന്നാണ് അർത്ഥം. വെള്ളത്തികൊത്ത് കുമിളകൾ ആഡ് ചെയ്തിട്ടുള്ള കാർബൺണേറ്റഡ് ഡ്രിങ്കാണ് അത് എന്നാണ് പറയുന്നത്. ഇനി ഇതിൻ്റെ അടപ്പ് മഞ്ഞ കളർ ആണ് എന്നുണ്ടെങ്കിൽ വെള്ളത്തിനകത്ത് വിറ്റാമിൻസും മിനറൽസും എക്സ്ട്രാ ചേർത്തിട്ടുള്ള വെള്ളമാണ് എന്നാണ് പറയുന്നത്.
കറുത്ത അടപ്പുള്ള കുപ്പി:-
ഇനി ഇതിൻ്റെ അടപ്പ് കറുത്ത നിറമാണ് എന്നുണ്ടെങ്കിൽ അത് ആൽക്കലൈൻ വാട്ടർ ആണ്. അതായത് നമ്മൾ ആൽക്കലൈൻ ആക്കി തരുന്ന വെള്ളമാണ്. ഇത് ശരീരത്തിന് നല്ലത് എന്ന് പറയപ്പെടുന്ന ഒരു വെള്ളമാണ് എന്നാണ് പറയുന്നത്. മാത്രമല്ല കറുപ്പ് നിറമുള്ള അടപ്പിന് വിലയേറിയ പ്രീമിയം വാട്ടർ പ്രൊഡക്ഷൻ ആണ് ഉപയോഗിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്.
പിങ്ക് അടപ്പ് കുപ്പി:-
ഇനി ഇതിൻ്റെ അകത്ത് പിങ്ക് കളർ ആണെന്നുണ്ടെങ്കിൽ അത് ബ്രസ്റ്റ് ക്യാൻസറിൻ്റെ അവയറനസ്സിനു വേണ്ടിയാണ് പിങ്ക് കളറിലുള്ള അടപ്പ് ഉപയോഗിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.
ഇതിൻ്റെ സത്യമെന്ത്?
എന്നാൽ മനസ്സിലാക്കിയിരിക്കേണ്ടത് നമ്മുടെ രാജ്യത്ത് അല്ലെങ്കിൽ മറ്റ് രാജ്യങ്ങളിലോ ഇങ്ങനെ കുപ്പിയുടെ അടപ്പിനെ സ്പെസിഫിക് ആക്ഷൻ വച്ചിട്ട് (അതായത് കളറിനെ തിരിച്ച്) അങ്ങനെ ഒരു നിയമമോ പ്രത്യേകിച്ച് കാര്യങ്ങളോ ഒന്നും തന്നെ നിലവിലില്ല. ഓരോരുത്തരും അവരുടെ സൗകര്യത്തിനനുസരിച്ച് ഉള്ള കളർ അത് അവരുടെ യൂണിക് ആയിട്ട് കീപ്പ് ചെയ്യുന്നതിന് വേണ്ടിയാണ് സാധാരണഗതിയിൽ ഉപയോഗിച്ച് വരുന്നത്. അല്ലാതെ കുപ്പിയുടെ അടപ്പിൻ്റെ നിറവും അതിനകത്ത് ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ ക്വാളിറ്റിയും തമ്മിൽ ഈ പറയുന്നതുപോലുള്ള വ്യത്യാസങ്ങൾ കാര്യമായിട്ട് ഇല്ല അതിനുസരിച്ചുള്ള ഒരു കൃത്യമായിട്ടുള്ള സ്ട്രിറ്റ് ആയിട്ടുള്ള നിയമം ഒരു രാജ്യത്തും നിലവിലില്ല.
പല രാജ്യങ്ങളിലും ഇപ്പോൾ കുപ്പിയുടെ അടപ്പ് അവർ ഉപയോഗിക്കുന്ന കമ്പനിയുടെ അടപ്പുകൾ അതിനനുസരിച്ച് ഡിസൈൻ ചെയ്ത് പോകുന്നു എന്നുള്ളത് മാത്രമാണ് സത്യം. ഇപ്പോൾ നമ്മൾ കുടിക്കുന്ന വെള്ളത്തിൻ്റെ അല്ലെങ്കിൽ കുപ്പിവെള്ളത്തിന്റെ അടപ്പ് എന്ന് പറയുന്നത് നല്ല വെളുത്ത കളർ ആണെങ്കിൽ അതാണ് ഏറ്റവും ശുദ്ധമായ വെള്ളം. പല കടകളിലും ആൾക്കാർ നേരിടുന്ന ഒരു പ്രശ്നം വെളുത്ത അടപ്പുള്ള കുപ്പി തപ്പി മീനറൽ വാട്ടർ തപ്പി ആൾക്കാർ പ്രത്യേകിച്ച് യുവാക്കൾക്ക് പോയി ചോദിക്കുകയാണ് വെളളുത്ത കുപ്പിവെള്ളം ആണോ ശുദ്ധമായ വെള്ളം ആണല്ലോ ഇത്. അതുകൊണ്ടാണ് വെള്ളുത്ത അടപ്പുള്ള കുപ്പി ചോദിക്കുന്നത്.
എന്നാൽ അങ്ങനെയല്ല. നമുക്ക് കിട്ടുന്ന വെള്ളത്തിന് ഒരു പക്ഷെ ഈ നീല നിറം ആയിരിക്കാം. ഇളം നീല നിറം, കടും നീല നിറം, ചിലത് വെള്ളയായിരിക്കും ഉപയോഗിക്കുന്നത്. സംശയം ഉണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ നോക്കാം നമ്മുടെ നാട്ടിൽ കിട്ടുന്ന പല ബ്രാൻഡഡ് കമ്പനികളുടെയും വെള്ളക്കുപ്പികളോ അല്ലെങ്കിൽ അവരുടെ കാർബണേറ്റ് ഡ്രിങ്കുകളുടെയോ അടപ്പിൻ്റെ നിറം നോക്കുക. ഇപ്പോൾ കൊക്കകോള അതിനകത്ത് ഉപയോഗിക്കുന്നത് കാർബണേറ്റ് ഡ്രിങ്ക് ആണല്ലോ.
കൊക്കകോളാ കപ്പിയുടെ അടപ്പ്:-
കൊക്കക്കോളയുടെ അടപ്പിന് നമുക്ക് ഈ കോളക്ക് ചുവപ്പ് നിറം കാണാം. എന്നാൽ പെപ്സി അതുപോലുള്ള ഈ കോള നിറച്ചിട്ടുള്ള കുപ്പിയുടെ അടപ്പ് നീല കളർ ആണ്. പെപ്സിയുടെ കാർബണേറ്റഡ് വാട്ടർ ആണെങ്കിൽ അതിൻ്റെ നിറം എന്ന് പറയുന്നത് വെളുത്ത നിറമാണ്. ഇതേപോലെ തന്നെ പച്ച കളറിലും, നീല കളറിലും, വെളുത്ത കളറിലും എല്ലാം തന്നെ അതുപോലെ കറുത്ത കളറിൽ പോലും പല ബ്രാൻഡുകളും ഈ കോളുകളും മറ്റു ഡ്രിങ്കളും നിരത്തിലേക്ക് ഇറക്കുന്നുണ്ട്.
അത് ഈ പറയുന്ന നിയമവും സത്യമാണെങ്കിൽ കമ്പനികൾ അത് പാലിക്കുമായിരുന്നു. അതുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം കുപ്പിവെള്ളത്തിൻ്റെ അടപ്പിൻ്റെ വാർത്തകളിൽ സത്യാവസ്ഥയില്ല.
ലോഷന് കുപ്പി:-
ഒരു ഉദാഹരണം പറയാം. നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ലോഷൻ കുപ്പിയുടെ അടപ്പിൻ്റെ നിറം നോക്കിയാൽ ഇതിനകത്ത് കാർബണേറ്റഡ് ഡ്രിങ്കാണ് ഉണ്ടാവേണ്ടത്. അതിൻ്റെ അടപ്പിൻ്റെ നിറം ചുവപ്പാണ്. അതുകൊണ്ടുതന്നെ നമുക്ക് ഒരിക്കലും ഇത്തരത്തിൽ അടുപ്പിൻ്റെ നിറവും ഇതിനകത്തുള്ള വെള്ളത്തിൻ്റെ ക്വാളിറ്റിയും നമുക്ക് ഒരിക്കലും താരതമ്യപ്പെടുത്താൻ പോലും പറ്റില്ല എന്നുള്ളത് വാസ്തവമാണ്.
ഈ ഒരു ഇൻഫോർമേഷൻ എല്ലാ സുഹൃത്തുക്കളുടെയും അറിവിലേക്ക് ആയി ഷെയർ ചെയ്യുക.
കാരണം ഇപ്പോഴത്തെ ചൂട് സമയത്ത് ഇത്തരത്തിൽ കുപ്പിയുടെ അടപ്പിൻ്റെ നിറം നോക്കി മാത്രം വെള്ളം സെലക്ട് ചെയ്യുന്നവർ ഒരു സത്യാവസ്ഥ അറിഞ്ഞിരിക്കുക തന്നെ വേണം. വീണ്ടും മറ്റൊരു അവസരത്തിൽ മറ്റൊരു വിഷയമായി കണ്ടുമുട്ടാം.
Which Color Is Best For The Lid Of The Mineral Water Bottle?
Aren’t there people who buy water bottles from the roadside and don’t drink water in the current extreme heat? When we buy and drink water, none of us pay attention to its lid. We have to look at the cap of the bottle before we buy water and drink it.
Have you noticed the color of the bottle cap when you buy bottled water to drink from the shops? The cap of a bottle also has a different color like white, blue, red, yellow and black. What is the reason for this? Which is the best water?
Depending on the color of the water bottle, each has its own meaning. Therefore, the message is being spread that we should use blue-capped bottle water. Therefore, many people who see this message now go to our normal shops and ask for a blue-colored bottle cap. That is why many people are asking if it is true.
Bottle cap and water:-
According to the message being spread, it is said that the quality of the water inside the bottle will vary depending on the color of the bottle.
Bottle with white cap:-
If the cap of the bottle is white, then the most purified water is in the bottle with the white cap.
Bottle with blue cap:-
If the cap of the bottle is blue in color then it is running water. This means that now we have rivers and streams that are collected and cleared from this water.
Bottle with green cap:-
Now if it is green cap or flavor has been added in this water. That means natural. It is said to mean water to which lemon flavor, mint flavor, or any other flavoring has been added.
Bottle with red cap:-
Now if it is a red colored cap then inside it is carbonated water i.e. parking water i.e. if we say parking water now it is sparkling water It means It is said to be a carbonated drink with added water bubbles. If the cover is yellow, it means that the water has extra vitamins and minerals added to it.
Bottle with black cap:-
If the lid is black, it is alkaline water. That is the water we make alkaline. It is said to be a water that is said to be good for the body. It is also said that the black colored lid uses expensive premium water production.
Pink cap bottle:-
It is also said that if there is a pink color inside, it is used for breast cancer awareness.
What is the truth of this?
But it should be understood that in our country or in other countries, there is no such rule or special thing to put a specific action on the cap of the bottle (i.e. depending on the color). Everyone usually uses the color they are comfortable with to keep it unique. Apart from this, there is no such difference between the color of the cap of the bottle and the quality of the water used in it.
The only truth is that in many countries the bottle caps are now being designed by the company they are using. Now we say that if the cap of the water we drink or bottled water is a good white color, then that is the purest water. One of the problems faced by people in many shops is to find a bottle with a white lid and mineral water. People, especially young people, go and ask if it is white bottled water or pure water. That’s why they ask for a bottle with a silver cap.
But not so. Maybe the water we get is this blue color. Light blue, dark blue and some white are used. If in doubt, you can see for yourself by looking at the color of the lid of the water bottles of many branded companies or their carbonated drinks available in our country. Now Coca-Cola uses carbonated drink in it.
Coca-Cola cup lid:-
We can see this cola red color on the lid of Coca-Cola. But the cap of the bottle filled with this cola like Pepsi is blue. Pepsi’s carbonated water is said to be white in color. Similarly, many brands are launching these calls and other drinks in green color, blue color, white color and even black color.
If this law were true, companies would follow it. Therefore, there is no truth in the news of such closure of bottled water circulating on social media.
Lotion bottle:-
Let me give an example. If you look at the color of the cap of the lotion bottle used in our house, it must be a carbonated drink. The color of its cover is red. Therefore, it is true that we can never even compare the color of the oven and the quality of the water inside it.
Please share this information with all your friends.
Because those who select water only by looking at the color of the bottle cap in the current heat should know a truth. Let’s meet again on another occasion on a different topic.
Leave a Reply