HOW TO MAINTAIN GOOD PHYSICAL HEALTH

HOW TO MAINTAIN GOOD PHYSICAL HEALTH
ഈ ലേഖനം റേറ്റുചെയ്യാൻ ക്ലിക്കുചെയ്യുക!

നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസ് ഉണ്ടാക്കാൻ നമ്മുടെ ശരീരത്തിന് വേണ്ട ഗ്ലൈക്കോജൻ സ്റ്റോർ എനർജിയായി തിരിച്ച് മാറ്റുന്നതിന് ഓക്സിജൻ ആവശ്യമില്ല. അതേസമയം നമ്മുടെ ശരീരം കൊഴുപ്പിനെ വർക്കൗട്ട് ചെയ്തു മാറ്റുന്നതിന് ഓക്സിജൻ ആവശ്യമാണ്. വ്യായാമം തുടങ്ങുമ്പോൾ നമ്മുടെ ശരീരം ആദ്യം ചെയ്യുന്നത് നമ്മുടെ ശരീരത്തിലുള്ള ഗ്ലൈക്കോജനെ തിരിച്ച് ഷുഗർ ആയിട്ട് കൺവേർട്ട് ചെയ്ത് യൂട്ട്ലൈസ് ചെയ്യുന്നു. അതായത് നാം വ്യായാമം ചെയ്തു തുടങ്ങുമ്പോൾ ആദ്യത്തെ 15 മുതൽ 20 മിനിറ്റ് വരെയുള്ള സമയം നമ്മുടെ ശരീരത്തിലെ ഗ്ലൈക്കോജൻ ആണ് തിരിച്ച് കൺവേർട്ട് ചെയ്ത് എനർജിയായി മാറുന്നത്. 20 മിനിറ്റിനുശേഷം നിങ്ങൾ ചെയ്യുന്ന വർക്കൗട്ടിൽ മാത്രമേ നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ തിരിച്ച് എനർജിയായി കൺവെർട്ട് ചെയ്യുകയുള്ളൂ. ചുരുക്കം പറഞ്ഞാൽ നമ്മൾ വർക്കൗട്ട് തുടങ്ങി 20 മിനിറ്റ് കഴിഞ്ഞാൽ മാത്രമേ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറയുകയുള്ളൂ. അതായത് കൊഴുപ്പ് എനർജിയായി മാറുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!