MAKE THESE SIX CHANGES IN YOUR LIFE. MANY DOCTORS WILL BE OUD OF WORK FOR SURE നിങ്ങൾ ജീവിതത്തിൽ ഈ ആറു മാറ്റങ്ങൾ വരുത്തുക. പല ഡോക്ടർമാരുടെയും പണി പോകും ഉറപ്പ്
ആരോഗ്യസംരക്ഷണ കാര്യത്തിൽ നമ്മൾ മലയാളികൾ നമ്പർവൺ ആണ്. സംശയം ഒന്നുമില്ലാത്ത കാര്യമാണ്. പക്ഷേ ഇന്ന് ഇന്ത്യ ഏറ്റവും കൂടുതൽ മരുന്നുകൾ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ്. നമ്മുടെ ഈ കൊച്ചു സംസ്ഥാനമായ കേരളം അതായത് നമ്മുടെ ഇന്ത്യയുടെ ജനസംഖ്യയുടെ 3 ശതമാനം മാത്രമുള്ള കേരളം മരുന്നുകളുടെ ഉപയോഗത്തിൽ ഇന്ന് ഏറ്റവും മുൻപന്തിയിലാണ്. ഹെൽത്ത് ഫിറ്റ്നസ് പ്രോഡക്റ്റുകളും അതിനോടനുബന്ധിച്ച ഉപകരണങ്ങളും വാങ്ങുവാൻ ഏറ്റവും കൂടുതൽ രൂപ ചിലവാകുന്ന സംസ്ഥാനങ്ങളിൽ ഒന്ന് നമ്മുടെ കേരളമാണ്.
എന്തുകൊണ്ടാണ് നമ്മുടെ മലയാളികൾക്ക് മരുന്നുകളെ ഇത്രയ്ക്കും ആശ്രയിക്കേണ്ടി വരുന്നത്. നമ്മൾ ഇത്രത്തോളം ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയിട്ടും എന്തുകൊണ്ടാണ് മരുന്നുകൾ ഇല്ലാത്ത ഒരു ജീവിതം പലപ്പോഴും മലയാളികൾക്ക് ചിന്തിക്കാൻ പറ്റാത്തത്. ഏറ്റവും കൂടുതൽ ലൈഫ് സ്റ്റയിൽ രോഗങ്ങൾ അനുഭവിക്കുന്നതും മലയാളികൾ തന്നെയാണ്. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് രോഗങ്ങൾ വരുന്ന സാഹചര്യം ഒഴിവാക്കാനുള്ള 6 സിമ്പിൾ കാര്യങ്ങൾ വിശദീകരിക്കാം ഇതു വളരെ ഫലപ്രദവുമാണ്.
വ്യായാമം
ഒന്നാമത്തെ കാര്യം ദിവസവും ഒരു നേരമെങ്കിലും നിങ്ങളുടെ ശരീരം അനക്കിയുള്ള വ്യായാമം ചെയ്യാനായി ശ്രദ്ധിക്കുക. കൃത്യമായി നമ്മൾ വ്യായാമം ചെയ്യുന്നുണ്ടെങ്കിൽ ഒരുമാതിരിപ്പെട്ട രോഗങ്ങളൊന്നും വരത്തില്ല. പലപ്പോഴും നമ്മൾ വ്യായാമം ചെയ്യുന്ന അവസരങ്ങൾ ഒഴിവാക്കുകയും വിയർക്കുന്ന സാഹചര്യമൊക്കെ ഒഴിവാക്കി കഴിയുന്നത്ര A C യ്ക്ക് അകത്തിരിക്കുക, വീടിൻറെ അകത്തുനിന്നും A C കാറിൽ കയറുക, നമ്മൾ സ്റ്റെപ്പ് കയറുന്നതിന് പകരം ലിഫ്റ്റ് ഉപയോഗിക്കുക ഇങ്ങനെ ശരീരം അനങ്ങാനുള്ള സാധ്യത നമ്മൾ ഒഴിവാക്കുന്നു. ഈ സമയത്ത് നമ്മുടെ ശരീരത്തിൽ അപകടകാരികളായ ഫ്രീ റാഡിക്കിലുകൾ ഫോമ് ചെയ്യും. ഈ ഫ്രീ റാഡിക്കൽ എന്ന് പറയുന്ന രാസ സംയുക്തങ്ങൾ നമുക്കുണ്ടാകുന്ന അമിതമായ സ്ട്രസ്സ് കൊണ്ട് നമ്മൾക്ക് പല രോഗങ്ങളും ഉണ്ടാകും. നമ്മൾ ശരിയായി വ്യായാമം ചെയ്യുന്നുണ്ടെങ്കിൽ ഈ ഫ്രീ റാഡിക്കലുകളെ ഓക്സിഡയ്സ് ചെയ്തു കളയാൻ നമ്മുടെ ശരീരത്തിന് കഴിയും. ശരീരത്തിൻറെ രക്തയോട്ടം സുഗമപ്പെടുത്തും, പമ്പിങ് കറക്റ്റ് ആക്കും.
ഇതുവഴി നമുക്ക് പ്രിവന്റ് ചെയ്യാൻ കഴിയുന്ന അസുഖങ്ങൾ എന്തൊക്കെയാണെന്ന് അറിയോ? അമിതവണ്ണം ഒഴിവാകും, ഹൃദയത്തിൻറെ ആരോഗ്യം വർദ്ധിക്കും, രക്തസമ്മർദ്ദം കുറയും, വൃക്കകളുടെ ആരോഗ്യം വർദ്ധിക്കും, കരളിൻറെ ആരോഗ്യം നോർമൽ ആകും, തലച്ചോറിലേക്ക് നല്ല രീതിയിൽ രക്തയോട്ടം വർദ്ധിക്കും, ഓർമ്മശക്തി വർദ്ധിക്കും. ഈ ഒരു സാഹചര്യത്തിൽ തന്നെ നമുക്ക് പലവിധ രോഗങ്ങളെയും ചെറുക്കാൻ സാധിക്കും. പ്രമേഹരോഗങ്ങൾ ഒക്കെ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞാൽ മരുന്നുകൾ ക്രമേണ അവയുടെ ഡോസുകൾ കുറച്ചു കൊണ്ടുവരാനായി നമുക്ക് സാധിക്കും. അതുകൊണ്ട് ദിവസവും ഒരു 45 മിനിറ്റ് എങ്കിലും നിങ്ങൾ റെഗുലറായി വ്യായാമം ചെയ്യാൻ ശ്രമിക്കുക.
ആഹാരം എങ്ങനെ പണി തരുന്നു
ഇനി രണ്ടാമത്തേത്, നമ്മൾ ഭക്ഷണത്തിൽ എല്ലാ തരത്തിലുള്ള നാച്ചുറൽ ഫുഡിനെ ഉൾപ്പെടുത്തുക. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ അത്യാവശ്യം പ്രോട്ടീൻ. അതായത് വെജിറ്റബിൾ പ്രോട്ടീൻ ആണെങ്കിൽ ഏറ്റവും നല്ലത്. അതായത് ധാന്യങ്ങൾ, പയർ, പരിപ്പ് പോലെയുള്ള പ്രോട്ടീനുകൾ അത്യാവശ്യം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി മുന്നോട്ടു പോകുവാൻ ശ്രമിക്കുക. അത്യാവശ്യം വേവിച്ചോ, സൂപ്പ് രൂപത്തിലോ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. പലപ്പോഴും നമ്മൾ ചെയ്യുന്നത് എന്താണ്. ഇന്ന് തിരക്കേറിയ ജീവിതത്തിലെ പ്രോസസ് ചെയ്തിട്ടുള്ള ഭക്ഷണങ്ങൾ അതായത് വിശന്നു കഴിഞ്ഞാൽ 11 മണിക്ക് ഒരു വടയും ചായയും ഇല്ലെങ്കിൽ ഉച്ചയ്ക്ക് വിശന്നാൽ നോർമൽ ഫുഡിന് പകരം അത്യാവശ്യം ഒരു പാക്കറ്റ് ബർഗർ, പിസ പോലെയുള്ള ഫുഡുകളെ ഇഷ്ടപ്പെടുന്നവരാണ് നമ്മളുടെ ഇപ്പോഴത്തെ ഒരു ന്യൂജനറേഷൻ.
അതുകൊണ്ട് എന്താ സംഭവിക്കുക? 20 വയസ്സ് മുതൽ തന്നെ നമ്മുടെ എല്ലുകളുടെ ആരോഗ്യം കുറഞ്ഞുവരുന്നു. കോൺസ്റ്റിപ്പേഷൻ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ അലട്ടി തുടങ്ങും. ഈ ഒരു ഭക്ഷണ രീതിക്ക് പകരം പഴങ്ങളും, പച്ചക്കറികളും, ഇലക്കറികളും, സാലഡുകളും, സൂപ്പുകളും നമ്മുടെ ഫുഡിൽ ഉൾപ്പെടുത്തുക. പയർ വർഗ്ഗങ്ങളും ഉൾപ്പെടുത്തുക. നിങ്ങൾ പ്രോട്ടീൻ എടുത്തു കഴിഞ്ഞാൽ ഡെവലപ്പ് ചെയ്യാൻ സാധിക്കും. അതുകൊണ്ട് എന്താ ഗുണം നിങ്ങൾക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന ശരീരവേദന അതേപോലെ മസിലുകളുടെ ബലക്കുറവ് ഇവ സംഭവിക്കും. പലപ്പോഴും മസിലുകളുടെ ആരോഗ്യം ക്ഷയിക്കുന്നതാണ് നമ്മുടെ മുട്ടുകൾ അതായത് നമ്മുടെ പല ജോയിന്റുകളുടെയും ആരോഗ്യം മോശമാക്കുന്നതിന്റെ കാരണം.
അതേപോലെ പഴങ്ങളും പച്ചക്കറികളും കഴിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ആന്റിഓക്സിഡൻറ് കിട്ടും. ആന്റിഓക്സിഡൻറ് കിട്ടി കഴിഞ്ഞാൽ ക്യാൻസർ പോലെയുള്ള പല രോഗങ്ങളെയും തടുക്കാൻ സാധിക്കും. അതുപോലെ മസിലുകൾ ഇമ്പ്രൂവ് ചെയ്യാനും സാധിക്കും. പഴങ്ങളിലും പച്ചക്കറികളിലും ഫൈബേഴ്സ് അടങ്ങിയിട്ടുള്ളതുകൊണ്ട് അസിഡിറ്റി, അൾസർ പോലെയുള്ള രോഗങ്ങളെയും ചെറുക്കാൻ സാധിക്കും. ഗ്യാസ് പോലെയുള്ള പ്രശ്നങ്ങൾ മാറും. അതേപോലെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും കുടൽ ക്യാൻസർ പോലെയുള്ള രോഗങ്ങളെ ചെറുക്കാൻ സാധിക്കും, മലബന്ധം പോലുള്ള പ്രശ്നങ്ങൾ മാറും, കോൺസിപ്പേഷൻ, പൈൽസ്, ഫിസ്റ്റുല പല രോഗങ്ങളേയും മാറ്റാൻ സാധിക്കും. അതായത് ഉദരപ്രശ്നങ്ങൾക്ക് വേണ്ടി നിങ്ങൾക്ക് ഡോക്ടറെ കാണുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കും. ഇതുകൊണ്ട് മാത്രം കഴിഞ്ഞില്ല. പഴങ്ങളും പച്ചക്കറികളും കഴിച്ചു കഴിഞ്ഞാൽ ഇതിനകത്ത് ഉള്ള വൈറ്റമിൻസ് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം, മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും, സ്കിന്നിന്റെ ടോൺ മെച്ചപ്പെടുത്തുകയും, നിങ്ങളുടെ സ്കിന്നിൻ്റെ ചുളുവും മാറി നല്ല തിളക്കമുള്ള സ്കിന്നായി മാറുകയും അങ്ങനെ നമ്മുടെ ആരോഗ്യവും ഭംഗിയും ഒരേപോലെ വർദ്ധിക്കുന്ന സാഹചര്യവും വരും. ഇങ്ങനെ പല രോഗങ്ങളെയും ചെറുക്കാൻ സാധിക്കും.
ഉറക്കം എങ്ങനെ സഹായിക്കുന്നു
മൂന്നാമത്തേത്, സുഖകരമായ ഉറക്കമാണ്. തിരക്കേറിയ ജീവിത രീതിയിൽ നമുക്ക് ജോലി കഴിഞ്ഞതിനുശേഷം എല്ലാം ഒതുക്കി വയ്ക്കണം അല്ലെങ്കിൽ വീട്ടുകാര്യങ്ങൾ നോക്കുന്നത് എല്ലാം നമ്മൾ ചെയ്യുന്നത് വൈകുന്നേരം സമയത്താണ്. അപ്പോൾ എന്ത് സംഭവിക്കും? പലപ്പോഴും രാത്രിയിൽ ഉറങ്ങുന്നത് വളരെ നേരം വൈകിയാണ്. രാവിലെ വീണ്ടും ഒരു നിശ്ചിത സമയത്ത് ഉണർന്ന് നമുക്ക് ജോലിയിലേക്ക് പോകേണ്ടിവരും. ഇതുകൊണ്ട് സംഭവിക്കുന്നത് എന്താ? ഒരു ദിവസം ഒരു 7 മണിക്കൂർ എങ്കിലും സുഖകരമായ ഉറക്കം വേണ്ട ഇടത്ത് 4 മണിക്കൂർ 41/2 മണിക്കൂർ ഉറങ്ങിയാൽ ആയി. അതും ശരിയായി ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ഒരു അവസ്ഥ വരും.
നമ്മുടെ ശരീരത്തിലെ ഉറങ്ങുന്ന സമയത്താണ് നമ്മുടെ ശരീരത്തിലെ അപകടകാരിയായ രാസവസ്തുക്കളെയും നമ്മുടെ ശരീരം പുറം തള്ളുന്നത് അല്ലെങ്കിൽ നിർവീര്യമാക്കുന്നത്. അതുകൊണ്ട് ശരിയായ ഉറക്കം കിട്ടാതെ വരുമ്പോൾ എന്ത് സംഭവിക്കും? ഈ രാസവസ്തുക്കൾ നമ്മുടെ ശരീരത്തിൽ കടന്നു കൂടുകയും നമ്മുടെ കോശങ്ങളുടെ അകത്ത് ഇവ അപകടകാരിയായി മാറുകയും ചെയ്യും. നമ്മുടെ പാൻക്രിയാസിന്റെ പ്രവർത്തനം താളം തെറ്റും അങ്ങനെ നിങ്ങൾക്ക് പ്രമേഹ രോഗത്തിൽ വ്യത്യാസം വരികയും നിങ്ങൾക്ക് ഷുഗർ കൂടുവാനുള്ള സാധ്യതയുമുണ്ട്. അമിതവണ്ണം വരാനുള്ള സാധ്യതയുണ്ട്, കരളിൻറെ ആരോഗ്യം മോശമാകും മാത്രമല്ല നമ്മുടെ രോഗപ്രതിരോധശേഷി കുറയും.
നിങ്ങൾക്ക് തുടർച്ചയായി അസുഖങ്ങൾ വരാൻ സാധ്യതയുണ്ട് നിങ്ങൾക്ക് രാത്രി ഉറക്കം മോശമായാൽ എന്ത് സംഭവിക്കും? നിങ്ങളുടെ മെമ്മറി ഫംഗ്ഷൻ നിങ്ങൾ കഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയോ നിങ്ങൾ പഠിക്കുന്ന കാര്യങ്ങളോ തലച്ചോറിനകത്ത് സ്റ്റോർ ചെയ്യാൻ പറ്റാതെ വരികയും നിങ്ങൾക്ക് തുടർച്ചയായിട്ട് മറവി പ്രോബ്ലംസ് ഉണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ വർദ്ധിക്കുകയും ചെയ്യും. അതുകൊണ്ട് ഉറക്കം അത് ദിവസത്തിൽ ഏറ്റവും കുറഞ്ഞത് 7 മണിക്കൂറെങ്കിലും സുഖകരം ആയിട്ടുള്ള ഉറക്കം ആവശ്യമാണ്. ആവശ്യമല്ല നിർബന്ധമാണ്. നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുവാനും അസുഖങ്ങൾ തുടർച്ചയായി വരുന്നത് ചെറുക്കാനും സഹായിക്കും.
സോഷ്യൽ മീഡിയ എങ്ങനെ പണി തരുന്നു
നാലാമത്തെ കാര്യം, നല്ല സൗഹൃദങ്ങൾ, സുഹൃത്തുക്കളോടും മറ്റു മനുഷ്യരും ആയി നന്നായി ഇടപഴകുന്നത് നമ്മുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സാധിക്കും. ഇത് കേൾക്കുമ്പോൾ പലർക്കും തോന്നും എന്നും നമ്മൾ മറ്റുള്ളവരുമായി ഇടപഴുകുന്നത് തന്നെയല്ലേ. ഇതുമൂലമല്ലേ നമുക്ക് പലവിധത്തിലുള്ള രോഗങ്ങളും പിടിപെടുന്നത്. ആൾക്കാരിൽ നിന്നും ഒഴിവായി നിൽക്കുന്നതല്ലേ നല്ലത് എന്ന് പലപ്പോഴും തോന്നും. എന്നാൽ അല്ല നമ്മൾ മറ്റുള്ളവരുമായി ബന്ധപ്പെടുന്ന സമയത്ത് ആശയവിനിമയം ചെയ്യുന്ന സമയത്ത് ചിരിക്കുമ്പോൾ സംസാരിക്കുമ്പോൾ സൗഹൃദം പങ്കുവെക്കുമ്പോൾ എല്ലാം തന്നെ നമ്മുടെ ഉള്ളിലുള്ള ഹാപ്പി ഹോർമോൺസ് ആണ് പുറപ്പെടുവിക്കുന്നത്. ഹാപ്പി ഹോർമോൺസ് മൂലം എന്ത് സംഭവിക്കും? നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പലവിധ രോഗങ്ങളുടെ ടെൻഡൻസികളെയും കുറയ്ക്കാൻ സാധിക്കും. നമ്മുടെ ഹൃദയ പ്രവർത്തനങ്ങളെ നോർമൽ ആക്കാനും തലച്ചോറിന്റെ പ്രവർത്തനത്തെ നോർമലാക്കാനും സഹായിക്കും.
നമ്മൾ ചിരിച്ച് സംസാരിക്കുമ്പോൾ നമ്മുടെ രക്തസമ്മർദം പ്രോപ്പർ ആയി മെയിൻറ്റേൻ ആകും. അതേപോലെ നമ്മുടെ പ്രമേഹരോഗം നിയന്ത്രിച്ചു നിർത്തുന്നതിന് ടെൻഷൻ ഫ്രീ ആകാനും സഹായിക്കുന്നു. ദിവസവും രാവിലെ എഴുന്നേറ്റ് നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം നടക്കാൻ പോവുക ഇല്ലെങ്കിൽ ഒരുമിച്ച് വ്യായാമം ചെയ്യുക അല്ലെങ്കിൽ അവരുമായി കുറച്ചുനേരം സംസാരിച്ചിരിക്കുക ഇത് നമ്മുടെ ശരീരത്തിനും മനസ്സിനും ഒരേപോലെ ഗുണം ചെയ്യുന്ന ഒരു കാര്യമാണ്. കോവിഡ് കാലത്ത് നമ്മൾ ആരുമായും ബന്ധപ്പെടാതെയും വീട്ടിൽ തന്നെ അടഞ്ഞിരുന്നു. ഈ സമയത്ത് നമ്മൾ എത്രത്തോളം മാനസിക പിരിമുറുക്കം അനുഭവപ്പെട്ടു എന്നും, എത്രത്തോളം നമ്മൾക്ക് അമിതവണ്ണം ഉണ്ടായി എന്നും, നമുക്ക് എന്തുമാത്രം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി എന്നും മനസ്സിലാവും. അതുകൊണ്ടുതന്നെ മറ്റുള്ളവരുമായി ഇടപഴകുവാനുള്ള അവസരം കഴിയുന്നതും കളയാതിരിക്കുക.
എന്നാൽ സോഷ്യൽ മീഡിയയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുവാൻ ശ്രമിക്കുക. ഇന്ന് മറ്റുള്ളവരുമായി ആശയവിനിമയം ചെയ്യാൻ നമ്മളെല്ലാവരും സ്വീകരിക്കുന്ന പ്രധാന വഴി എന്ന് പറയുന്നത് സോഷ്യൽ മീഡിയയാണ്. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് പോലെയുള്ള മാർഗങ്ങളാണ്. എന്നാൽ ഇതിലൂടെയെല്ലാം പലപ്പോഴും സംഭവിക്കുന്നത് നെഗറ്റീവ് ആയ കാര്യങ്ങളാണ്. നമ്മുടെ മനസ്സിനെ ഇറിറ്റേറ്റ് ചെയ്യുന്ന അലോസരപ്പെടുത്തുന്ന വെറുപ്പ് ഉണ്ടാക്കുന്ന തരം കാര്യങ്ങളാണ് അങ്ങോട്ടുമിങ്ങോട്ടും ആശയവിനിമയം ചെയ്യപ്പെടുന്നത്. ഇത് നമ്മുടെ മനസ്സിനെ വല്ലാണ്ട് മാനസിക പിരിമുറുക്കത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അത് നമ്മളെ ഒരു ഹാപ്പി ലെവലിൽ എത്തിക്കുകയില്ല. അതുകൊണ്ട് സോഷ്യൽ മീഡിയയുടെ ഉപയോഗം കുറച്ചിട്ട് നമ്മൾ നമ്മുടെ സുഹൃത്തുക്കളുമായോ, മറ്റുള്ളവരുമായോ നേരിട്ട് ബന്ധപ്പെടുകയും സംസാരിക്കുകയും ഇടപഴകുകയും ചെയ്യുക. ഇത് നിങ്ങൾക്ക് തുടർച്ചയായിട്ട് വരുന്ന ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാൻ സാധിക്കും.
പല്ലുകളുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം
അഞ്ചാമത്തെ കാര്യം എന്നു പറയുന്നത് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ്. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന് പറയുന്നത് പല്ലുഡോക്ടറെ കാണുക എന്നല്ല ഉദ്ദേശിക്കുന്നത്. പല്ലുകളെ കൃത്യമായിട്ട് സംരക്ഷിക്കുക എന്നതാണ്. അതായത് പല്ലുകളുടെ അകത്ത് കേടുപാടുകൾ വരാതെ സൂക്ഷിക്കുക, മോണകളുടെ ആരോഗ്യവും, മോണകളുടെ അകത്ത് ഇൻഫെക്ഷൻ വരാതെയും സംരക്ഷിക്കുക. നമ്മുടെ രക്തത്തിനകത്ത് ഇൻഫെക്ഷൻ ടെൻഡൻസി കുറയ്ക്കുകയും അതുപോലെ ഹൃദയത്തിൻ്റെ ആരോഗ്യത്തിവും വളരെ പ്രധാനപ്പെട്ട കാര്യമാണ്. മോണയ്ക്ക് പ്രത്യേകിച്ച് രോഗങ്ങൾ പിടിപെടാതെ സൂക്ഷിക്കുന്നതും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതും ക്ലീനിക്കലി പ്രൂവ് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
അതുകൊണ്ട് നിങ്ങൾ കുട്ടികളെ പോലും ചെറുപ്പത്തിലെ അവരുടെ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ആയിട്ട് പഠിപ്പിക്കണം. അതായത് രാവിലെ അവർ സ്കൂളിൽ പോകുന്ന സമയത്ത് പല്ലുതേച്ചാൽ മാത്രംപോര രാത്രിയിലും അവരുടെ പല്ലുകൾ വൃത്തിയാക്കണം. അതുപോലെ മോണകൾക്കിടയിൽ അതായത് പല്ലുകൾക്കിടയിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഭക്ഷണശകലങ്ങളിൽ ക്ലീൻ ചെയ്യിക്കുക. അവരുടെ പല്ലുകൾക്കകത്ത് കേടുപാടുകൾ ഉണ്ടെങ്കിൽ അത് ക്ലീൻ ചെയ്ത് മുന്നോട്ടു പോവുക. മോണരോഗം ഇല്ല എന്നും ഉറപ്പുവരുത്തുക. മോണരോഗം എന്ന് പറയുന്നത് പലപ്പോഴും നമ്മൾ ഭക്ഷണം ചവയ്ക്കുമ്പോൾ പഴങ്ങളൊക്കെ കഴിക്കുന്ന സമയത്ത് മോളെയിൽ നിന്നും രക്തം വരിക, പല്ല് തേക്കുന്ന സമയത്ത് രക്തം വരുക ഇത്തരത്തിലുള്ള രോഗങ്ങളുടെ സാധ്യതകൾ ഉണ്ടെങ്കിൽ ഇവ ഗണ്യമായി കുറച്ച് മുന്നോട്ട് പോകുവാനുള്ള മാർഗങ്ങൾ അതായത് ശരിയായിട്ട് ട്രീറ്റ്മെൻറ് എടുത്ത് മുന്നോട്ട് പോകുവാനുള്ള മാർഗങ്ങൾ സ്വീകരിച്ചാലേ നമുക്ക് ഇടയ്ക്കിടയ്ക്ക് വരുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുക്കാനായി സാധിക്കും.
പുകവലി
ആറാമത്തെ മാർഗം എന്നു പറയുന്നത് പുകവലി ശീലം ഒഴിവാക്കുക എന്നുള്ളതാണ്. നേരിട്ട് പുകവലിക്കുക മാത്രമല്ല പുകവലിക്കുന്നവരുടെ കൂടെ നമ്മൾ ഇരിക്കുന്നതും ഒഴിവാക്കുക. ഇപ്പോൾ ഭർത്താവ് പുകവലിക്കുന്നു ആ വീട്ടിൽ ഇരിക്കുന്ന ഭാര്യക്കും കുട്ടിക്കും ഉൾപ്പെടെ അതിൻറെ ഒരു എഫക്ട് കിട്ടാനുള്ള സാധ്യതയുണ്ട്. പുകവലി ശീലം എന്നത് ഉറപ്പായും നിങ്ങളെ ഇന്നല്ലെങ്കിൽ നാളെ പലതരത്തിലുള്ള രോഗികളായി മാറ്റും. പുകവലിച്ചു കഴിഞ്ഞാൽ ഉറപ്പായും ഇത് വായയിലോ മോണയിലോ തൊണ്ടയിലോ ശ്വാസകോശത്തിലെ അല്ലെങ്കിൽ സൈനസിനകത്തോ എല്ലാം കാൻസർ സാധ്യത ഉണ്ടാകുമെന്നുള്ളത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ ഇത് മാത്രമല്ല നമ്മുടെ രക്തക്കുഴലിനകത്ത് ബ്ലോക്ക് ഉണ്ടാക്കുന്നത് അതായത് ഹൃദ്രോഗസാധ്യത സ്ട്രോക്ക് സാധ്യത വൃക്കകളുടെ ആരോഗ്യം നശിപ്പിക്കുക അതുമാത്രമല്ല അൾസർ ടെൻഡൻസി ഉണ്ടാക്കുക അതുപോലെ തന്നെ നമ്മുടെ നാഡികളുടെ ആരോഗ്യം മോശമാക്കുക വൃക്കകളുടെ ആരോഗ്യം ക്രമേണ ക്ഷയിപ്പിക്കുക. നമ്മുടെ ശരീരത്തിന്റെ വിരലുകളിൽ കൈകളിലേയും കാലുകളിലെയും വിരലുകളിൽ രക്തയോട്ടത്തിൽ പ്രശ്നമുണ്ടാക്കുക കാലുകളിലെ രക്തക്കുഴലുകൾക്കകത്ത് ബ്ലോക്ക് ഉണ്ടാക്കുന്ന ടെണ്ടെൻസി ക്രിയേറ്റ് ചെയ്യുക. നമ്മുടെ കണ്ണുകളുടെ ആരോഗ്യം മോശമാക്കുക നമ്മുടെ സ്കിന്നിന്റെ തിളക്കം നശിപ്പിക്കുക വല്ലാണ്ട് ഉത്കണ്ഠ പോലെയുള്ള പ്രോബ്ലംസ് ഉണ്ടാവുക, മലബന്ധം പ്രശ്നം ഉണ്ടാക്കുക, ഇതെല്ലാം തന്നെ പുകവലി ശീലം കൊണ്ട് ക്രമേണ ഒരാളുടെ ശരീരത്തിൽ സംഭവിക്കുന്നതാണ്. അതുകൊണ്ട് പുകവലി ശീലം ഒഴിവാക്കി കഴിഞ്ഞാൽ നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ആരോഗ്യം വർദ്ധിക്കും എന്നുള്ള കാര്യത്തിൽ സംശയം ഒന്നുമില്ല.
ഞാൻ ഇവിടെ വിശദീകരിച്ച ആറു കാര്യങ്ങളും നിങ്ങൾ ശ്രദ്ധിച്ചാൽ കേരളത്തിലെ പല ഡോക്ടർമാരുടെയും പണി കുറയും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. അക്കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഞാൻ ഈ പറഞ്ഞ ഇൻഫർമേഷൻ എല്ലാ കുടുംബങ്ങളിലേക്കും ഷെയർ ചെയ്യുക. നിങ്ങളുടെ കുടുംബത്തിൻറെ അറിവിലേക്ക് കുട്ടികളുടെ അറിവിലേക്കായും ഷെയർ ചെയ്യുക. ഉറപ്പായും ഏറ്റവും കൂടുതൽ മരുന്നുകൾ ഉപയോഗിക്കുന്ന ഒരു സംസ്ഥാനം എന്നുള്ള പേരിൽ നിന്നും ഏറ്റവും കൂടുതൽ ആരോഗ്യമുള്ള ആളുകൾ താമസിക്കുന്ന സ്ഥലം എന്ന രീതിയിലും ദൈവത്തിൻ്റെ സ്വന്തം നാടായും നമ്മുടെ സംസ്ഥാനത്തെ മാറ്റാം അതിന് എല്ലാവരും കൂടി ഒത്തൊരുമിക്കാം.
“രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ നോക്കുന്നത്”
HAPPY JOURNEY
Leave a Reply