This is the only way you should store food in the fridge. or greater danger ഫ്രിഡ്ജിൽ നിങ്ങൾ ഭക്ഷണം ഇങ്ങനെ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ വലിയ അപകടം
പാരയാകുന്ന ഫ്രിഡ്ജ്
നമ്മൾ മലയാളികൾ 99% ആൾക്കാരുടെയും വീട്ടിൽ ഫ്രിഡ്ജ് ഉണ്ടെന്ന് നിങ്ങൾക്കറിയാം. സാധാരണ ഫ്രിഡ്ജിന് രണ്ട് ഭാഗങ്ങൾ ഉണ്ട്. ഒന്ന് അതിന്റെ മുകളിലത്തെ ഫ്രീസർ എന്ന് പറയുന്ന അതായത് നമ്മൾ ഐസ് പോലെ ആക്കി ഭക്ഷണങ്ങൾ സൂക്ഷിക്കുന്ന ഒരു ഭാഗവും അതിൻറെ താഴെ ഒരു ചെറിയ ടെമ്പറേച്ചർ വ്യത്യാസത്തിൽ ഭക്ഷണങ്ങൾ സൂക്ഷിക്കുന്ന ഭാഗവും. ഫ്രീസറിനകത്ത് ടെമ്പറേച്ചർ എപ്പോഴും 0 ഡിഗ്രിയിലാണ് മെയിൻറനന് ചെയ്യുന്നത്. അതായത് വളരെ എളുപ്പം കേടായി പോകുന്ന അതായത് ഇറച്ചി, മീൻ പോലെയുള്ള വസ്തുക്കളും ഐസ്ക്രീം പോലെയുള്ള ഭക്ഷണ പദാർത്ഥങ്ങളും കൂടുതലും ഈ ഫ്രീസറിൽ ആണ് സൂക്ഷിക്കുന്നത്. 0 ഡിഗ്രിക്ക് മുകളിൽ അതായത് നാല് ഡിഗ്രി വരെ ടെമ്പറേച്ചർ മെയിന്റൈൻ ചെയ്യുന്ന സ്ഥലമാണ് ഫ്രിഡ്ജിന്റെ മറ്റു ഭാഗം ഡക്ക് എന്ന് പറയുന്ന ഭാഗം.
ഈ ഒരു ഭാഗത്ത് നമ്മൾ എന്തുകൊണ്ട് ഭക്ഷണം 4 ഡിഗ്രിക്ക് താഴെ ടെമ്പറേച്ചർ മെയിന്റൈൻ ചെയ്യണമെന്ന് പറയുന്നത് എന്നുവെച്ചാൽ നാല് ഡിഗ്രി മുതൽ 60 ഡിഗ്രി വരെയുള്ള ടെമ്പറേച്ചറിൽ ആണ് സാധാരണ ബാക്ടീരിയകൾ ഫംഗസുകൾ അതുപോലെ മറ്റു ഓർഗാനിസം എല്ലാം തന്നെ പെറ്റു പെരുകുന്നത്. പലരും വിചാരിച്ചിരിക്കുന്നത് ഫ്രിഡ്ജിൽ നമ്മൾ ഭക്ഷണം വയ്ക്കുമ്പോൾ അതിനകത്തുള്ള ബാക്ടീരിയകളും ഫംഗസുകളും എല്ലാം നശിച്ചുപോകും എന്നുള്ളതാണ്. എന്നാൽ അങ്ങനെയല്ല സംഭവിക്കുന്നത് ഫ്രിഡ്ജിൽ നമ്മൾ വെക്കുമ്പോൾ ഒരു 4 ഡിഗ്രിക്ക് താഴെ ടെമ്പറേച്ചർ വരുന്ന സമയത്ത് ഭക്ഷണത്തിനകത്തുള്ള ബാക്ടീരിയകളും വൈറസുകളും ഫംഗസുകളും ഒരു ഡോർമെന്റ് സ്റ്റേജില് അങ്ങനെ ഇരിക്കും. അതായത് ഇവ പെറ്റ്പെരുകുന്ന ഒരു സാഹചര്യം ഉണ്ടാകുന്നില്ല. എന്നാൽ എപ്പോഴാണ് ഇവയുടെ ടെമ്പറേച്ചർ 4 ഡിഗ്രിക്ക് മുകളിലേക്ക് വരുന്നത് അപ്പോൾ മുതൽ ഇവർ പെറ്റു പെരുകാൻ ആയി തുടങ്ങും.
സാധാരണ നമ്മൾ എപ്പോഴാണ് ഫ്രിഡ്ജിൽ ഭക്ഷണം വയ്ക്കുന്നത്? ഉച്ചയ്ക്ക് മുൻപ് നമ്മൾ ഭക്ഷണം പാചകം ചെയ്ത് ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ബാക്കിയുള്ളവ വൈകുന്നേരം ഉപയോഗിച്ച് പിന്നീട് ബാക്കി വരുന്നവ നമ്മൾ ഒരു പാത്രത്തിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു. ഇതാണ് സാധാരണ എല്ലാവരും ചെയ്യുന്നത്. എന്നാലേ ഇതിനകത്ത് സംഭവിക്കുന്നത് മനസ്സിലാക്കണം. സാധാരണ നമ്മൾ പാകം ചെയ്യുന്ന ഭക്ഷണം രണ്ടു മണിക്കൂർ മാത്രമാണ് കേടുകൂടാതെ അത് പുറത്തിരിക്കുന്നത്. ഇതിൻറെ ചൂട് പോയിക്കഴിഞ്ഞാൽ പിന്നെ രണ്ടു മണിക്കൂർ കഴിയുമ്പോൾ ഇവയ്ക്കകത്ത് ഭക്ഷണം ചെറുതായി അഴുകിത്തുടങ്ങും. ഇവയ്ക്ക് അകത്ത് ബാക്ടീരിയകൾ പെറ്റു പെരുകാൻ ആയിട്ട് തുടങ്ങും. പലപ്പോഴും നമ്മൾ ഉച്ചയ്ക്ക് ഉണ്ടാക്കുന്ന ഭക്ഷണം രാത്രി വരെ പുറത്തുവച്ച് കഴിയുമ്പോൾ ഏഴ് മണിക്കൂർ കൊണ്ട് തന്നെ ഇതിനകത്ത് ബാക്ടീരിയകൾ നന്നായിട്ട് പെറ്റു പെരുകി തുടങ്ങും. എന്നിട്ടാണ് ഇവയെ നമ്മൾ പാത്രത്തിലടച്ച് ഫ്രിഡ്ജിനകത്തേക്ക് വെക്കുന്നത്. എന്ത് സംഭവിക്കും പിറ്റേദിവസം രാവിലെ എടുത്ത് പുറത്തേക്ക് വച്ച് നോർമൽ ടെമ്പറേച്ചറിലേക്ക് വരുമ്പോൾ തന്നെ ബാക്ടീരിയകൾ വല്ലാണ്ട് പെറ്റു പെരുക്കാനും കറിക്ക് ടേസ്റ്റ് വ്യത്യാസം അനുഭവപ്പെടാനും തുടങ്ങും. നമ്മൾ ഇത് നോക്കാതെ ചൂടാക്കുകയും കഴിക്കുകയും ചെയ്യുന്നു. ഇതിനകത്ത് ബാക്ടീരിയകളും ടോക്സിൻസും ഉണ്ട്.
വളരെ പെട്ടെന്ന് ഗ്യാസ്, ദഹന പ്രശ്നങ്ങൾ, അസിഡിറ്റി അല്ലെങ്കിൽ ദഹനക്കേട് ഉണ്ടായിരുന്നു വരാം. അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ടത് ഭക്ഷണം പാകം ചെയ്ത് അതിൻറെ ചൂട് പോയി കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങൾക്ക് കഴിക്കാൻ ആവശ്യമുള്ള അത്രയും ഭക്ഷണം പുറത്തുവച്ച് ബാക്കിയുള്ളവ നിങ്ങൾ ഒരു പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. അന്നുതന്നെ വീണ്ടും ഭക്ഷണം എടുക്കണമെങ്കിൽ ഫ്രിഡ്ജിൽ നിന്നും എടുക്കാം. ചിലര് ഭക്ഷണം പാചകം ചെയ്തിട്ട് രണ്ടോ മൂന്നോ ദിവസത്തേക്കായി കറികൾ ഉണ്ടാക്കി ഉപയോഗിക്കുന്നവർ ഉണ്ടാകും. ഇത്തരക്കാർ ചെയ്യേണ്ടത് ഭക്ഷണം പാകം ചെയ്ത് നമ്മൾ തണുപ്പിച്ച് ഫ്രിഡ്ജിലേക്ക് വച്ചതിനു ശേഷം ആവശ്യത്തിനുള്ളത് നമ്മൾ എടുത്തതിനുശേഷം രണ്ട് മിനിറ്റിനകം ഇവ തിരിച്ച് ഫ്രിഡ്ജിനകത്തേക്ക് വയ്ക്കണം. ഐസ്ക്രീം നിങ്ങൾ ഫ്രീസറിൽ വയ്ക്കുന്നു. നിങ്ങൾ പുറത്തെടുത്തു വച്ചു കഴിഞ്ഞാൽ രണ്ട് മിനിറ്റിനകത്ത് ആവശ്യമുള്ള സാധനം പകർന്നെടുത്തിയിട്ട് ബാക്കി അടച്ച് അതേപോലെതന്നെ ഫ്രിഡ്ജിനകത്ത് വയ്ക്കുക. പുറത്ത് ഇത് കൂടുതൽ സമയം ഇരുന്നു കഴിഞ്ഞാൽ ഇതിന്റെ ടെമ്പറേച്ചർ ഉയരുവാനും ഇതിനകത്ത് ഉള്ള ബാക്ടീരിയ പെട്ടെന്ന് തന്നെ മൾട്ടിപ്പിൾ ചെയ്തുവരാനുള്ള സാധ്യത കൂടുതലാണ്. ഇനി നിങ്ങൾ ഫ്രിഡ്ജിൽ വയ്ക്കുന്ന മറ്റു ഭക്ഷണങ്ങൾ അതായത് പാക്കറ്റ് ഭക്ഷണങ്ങൾ ഉണ്ട്. ഇത് ചിലപ്പോൾ ഫ്രീസറിൽ വയ്ക്കേണ്ട ഭക്ഷണമാകാം.
ഫ്രിഡ്ജിൽ എങ്ങനെ ഭക്ഷണം വയ്ക്കണം പാക്കറ്റ് ഭക്ഷണം വാങ്ങുമ്പോൾ ഇവ സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കാം
എപ്പോഴും ഈ പാക്കറ്റ് ഭക്ഷണത്തിനകത്ത് ഇവ സൂക്ഷിക്കേണ്ട ടെമ്പറേച്ചർ രേഖപ്പെടുത്തിയിട്ടുണ്ടാകും. 0 ടെമ്പറേച്ചർ എന്നാണ് എഴുതിയിരിക്കുന്നത് എങ്കിൽ ഫ്രീസറിനകത്ത് വെക്കേണ്ടതാണ്. ഇനി അതല്ല നോർമൽ അതായത് പുറത്തുള്ളതിനേക്കാൾ ചെറിയ കൂൾ ടെമ്പറേച്ചറിൽ ആണ് സൂക്ഷിക്കേണ്ടത് എങ്കിൽ നിങ്ങൾക്ക് ഫ്രിഡ്ജിന്റെ താഴെയുള്ള ഡക്കുകളിൽ വയ്ക്കാവുന്നതാണ്. മുട്ട പോലെയുള്ള ഭക്ഷണങ്ങൾ പലപ്പോഴും ആൾക്കാർ ചെയ്യുന്നത് വാതിലിന്റെ ഡോറിൽ ആയിരിക്കും വച്ചിരിക്കുന്നത്. എന്നാല് നമ്മൾ മനസ്സിലാക്കിയിരിക്കേണ്ടത് പലപ്പോഴും വാതിൽ കൂടി ചേർന്നിരിക്കുന്ന ഭക്ഷണ സാധനങ്ങൾ മുട്ട ഉൾപ്പെടെയുള്ള സാധനങ്ങൾ കേടാകാൻ സാധ്യതയുണ്ട്. പലപ്പോഴും നിങ്ങൾ കോഴിമുട്ടയും താറാവിന്റെ മുട്ടയോ ഒക്കെ മേടിച്ചു വച്ച് കഴിഞ്ഞാൽ വളരെ പെട്ടെന്ന് കേടായി പോകുന്നതിനു കാരണം ഇടയ്ക്കിടയ്ക്ക് നമ്മൾ ഫ്രിഡ്ജിനകത്ത് തുറക്കുന്ന ഭാഗത്ത് വയ്ക്കുന്നതുകൊണ്ടാണ്. മുട്ട നല്ലൊരു കണ്ടെയ്നറിനകത്തു വച്ച് നിങ്ങൾക്ക് സൂക്ഷിക്കാവുന്നതാണ്. അതല്ലെങ്കിൽ നിങ്ങൾ മൂന്നോ നാലോ പത്തോ മുട്ട പൊട്ടിച്ച് ഒരു പാത്രത്തിനകത്ത് ഒഴിച്ച് നിങ്ങൾക്ക് വേണമെങ്കിൽ ഫ്രീസറിനകത്ത് വയ്ക്കാം ഒരു പ്രശ്നവുമില്ല. ഒരിക്കലും ഷെല്ലോടുകൂടി നിങ്ങൾ മുട്ട ഫ്രീസറിനകത്ത് സൂക്ഷിക്കരുത്.
ഇനി നിങ്ങൾ പുറത്തുനിന്ന് ഇറച്ചിയും മീനോ വാങ്ങി വരുമ്പോൾ ഫ്രീസറിൽ സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കാം ? എല്ലാവരും പതിവായി ചെയ്യുന്നത് മൂന്നോ നാലോ ദിവസത്തേക്കുള്ള മീന് ഒരുമിച്ച് വാങ്ങിയിട്ടാണ് നമ്മൾ ഫ്രീസറിൽ സൂക്ഷിക്കുന്നത്. ചിലർ ചെയ്യുന്നത് വാങ്ങിക്കൊണ്ടുവരുന്ന അതേപടി കഴുകി ഒരു പാത്രത്തിലോ അല്ലെങ്കിൽ പാക്കറ്റിലോ ആക്കി ഫ്രിഡ്ജിൽ വയ്ക്കുന്നു. നമ്മൾ എന്തു ചെയ്യും ഓരോ ദിവസവും വേണ്ടത് എടുത്ത് ബാക്കിയുള്ളത് വീണ്ടും ഫ്രിഡ്ജിന്റെ അകത്തേക്ക് വയ്ക്കുന്നു ഇങ്ങനെ ചെയ്യാൻ ഒരിക്കലും പാടില്ല. ഫ്രീസറിൽ നമ്മൾ 0 ഡിഗ്രിയും സൂക്ഷിച്ചിരിക്കുന്ന മത്സ്യങ്ങൾ പുറത്തെടുത്ത് ഇവന് ഡിപ്രോസ്റ് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് നോർമൽ ടെമ്പറേച്ചറിൽ ബാക്ടീരിയ കേറി മത്സ്യം അഴുകി തുടങ്ങാനുള്ള സാധ്യതയുണ്ട്.
വീണ്ടും നിങ്ങൾ ആവശ്യത്തിന് എടുത്ത് ഫ്രീസറിലേക്ക് വയ്ക്കുകയാണെങ്കിൽ ഡീസോസ്റ്റ് ചെയ്ത് ഈ അഴുകി തുടങ്ങിയ മത്സ്യം ആയിരിക്കും നിങ്ങൾ ഫ്രിഡ്ജിലേക്ക് വയ്ക്കുന്നത്. ഈയൊരു സാഹചര്യം ഒഴിവാക്കാൻ വാങ്ങിക്കൊണ്ടുവരുന്ന മീനോ ഇറച്ചിയോ മൂന്നോ നാലോ ദിവസത്തേക്ക് നിങ്ങൾ വാങ്ങുന്നത്, ഓരോ ദിവസത്തേക്കും ഉള്ളത് വെവ്വേറെ പാത്രങ്ങളിൽ ആക്കിയോ പാക്ക് ചെയ്തോ ഫ്രീസറിനകത്തേക്ക് വെക്കേണ്ടതാണ്. ഓരോ ദിവസവും വേണ്ടത് ആവശ്യത്തിന് മാത്രം എടുത്തു ഉപയോഗിക്കുക. ഫ്രിഡ്ജ് രണ്ട് ഡെക്ക ഉള്ളതാണെങ്കിൽ കുഴപ്പമില്ല. ഒരു ഡെക്കാണെങ്കിൽ അതായത് ഒരു ഡോർ ഉള്ള ഫ്രിഡ്ജ് ആണെങ്കിൽ പലപ്പോഴും ഫ്രീസർ മുകളിലും ബാക്കി ഭാഗം താഴെയുമാണ്.
ഫ്രീസറിൽ നിന്ന് മീനിന്റെയും ഇറച്ചിയുടെയോ വെള്ളം താഴേക്ക് നമ്മൾ വെച്ചിരിക്കുന്ന ഭക്ഷണത്തിലേക്ക് വീഴുകയും ബാക്ടീരിയൻ ക്രോസ് കണ്ടാമിനേഷനും സാധ്യതയുണ്ട്. ഈ ഒരു സാഹചര്യവും നിങ്ങൾ ഒഴിവാക്കണം. നിങ്ങൾ ഇറച്ചിയോ മീനോ വയ്ക്കുമ്പോൾ നന്നായി പാക്ക് ചെയ്ത് അവയുടെ വെള്ളം താഴേക്ക് വരാത്ത വിധത്തിൽ മാത്രമേ നിങ്ങൾ അത് വെക്കാൻ പാടുള്ളൂ. ഇനി നിങ്ങൾ ഇറച്ചിയും മീനും പലപ്പോഴും കോൾഡ് സ്റ്റോറിൽ നിന്നും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. നമ്മുടെ വീടുകൾ പലപ്പോഴും ഒരു 24 അവേഴ്സ് കറണ്ട് ഇല്ലാ എന്നുണ്ടെങ്കിൽ നമ്മുടെ ഫ്രിഡ്ജിൽ വച്ചിരിക്കുന്ന ഇറച്ചിയും മീനും കേടാകാനുള്ള സാധ്യതയുണ്ട്. ഇതേ അവസ്ഥ തന്നെ കോൾഡ് സ്റ്റോറേജുകളിലും സംഭവിക്കാൻ സാധ്യതയുണ്ട്.
ഭക്ഷണം കൂടുതൽ പഴകി കഴിഞ്ഞാൽ പ്രത്യേകിച്ച് ഇറച്ചിയും മീനും എല്ലാം കൂടുതൽ പഴകി കഴിഞ്ഞ് നമ്മൾ വാങ്ങുമ്പോൾ ഒരുപക്ഷേ ഫ്രീസ് ചെയ്തു വച്ചിരിക്കുന്നത് കൊണ്ട് അറിയാൻ സാധ്യതയില്ല. വങ്ങിക്കൊണ്ടുവന്ന് കഴിക്കുമ്പോൾ ആയിരിക്കും വയറു കേടാകുന്നത്. അതുകൊണ്ട് തന്നെ കോൾഡ്സ്റ്റോറേജിൽ നിന്നും വാങ്ങുന്ന ബ്രോയിലർ ചിക്കൻ എല്ലാം ഫ്രഷ് ആണോ എന്ന് തിരിച്ചറിയണം. ഇങ്ങനെ തിരിച്ചറിയാൻ ആയിട്ട് ഫ്രഷ് ബ്രോയിലർ ചിക്കൻ വാങ്ങുന്ന സമയത്ത് ഫ്രീസറിൽ വെച്ചിട്ടാണ് എടുക്കുന്നത് എങ്കിൽ പോലും അവയ്ക്ക് ഒരു ഇളം ചുവപ്പ് നിറം ഉണ്ടാകും. അതോടൊപ്പം അതിൻറെ എല്ലിന് ഒരു ബ്രൈറ്റ് റെഡ് കളർ ഉണ്ടാകും. എന്നാൽ നിങ്ങൾ ഇറച്ചി പഴകിയതാണ് വാങ്ങുന്നതെങ്കിൽ അവയ്ക്ക് ഒരു വെളുത്ത നിറം ആയിരിക്കും കൂടുതലും ഉണ്ടാകുക. ഇവയുടെ എല്ലുകൾ കറുത്തിരിക്കുന്നത് കാണാം. ഇത്തരത്തിലുള്ള പഴകിയ ഇറച്ചി നിങ്ങൾ വാങ്ങി നിങ്ങളുടെ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്നത് വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് വയറിന് ഇൻഫെക്ഷൻ വരാനുള്ള സാധ്യതയുണ്ട്.
നമ്മൾ ഫ്രിഡ്ജിൽ വയ്ക്കുന്ന ഭക്ഷണം കേടുവരാതെ ഇരിക്കണമെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-
പല വീട്ടമ്മമാരും ചെയ്യുന്ന കാര്യമാണ് ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് തുറക്കുന്നു അടയ്ക്കുന്നു. നിങ്ങൾക്ക് നോക്കിയാൽ അറിയാം. അടക്കളയിൽ ഒരു ദിവസം ഫ്രിഡ്ജ് 150 തവണ തുറന്നു അടക്കുന്നതു കാണാം. വേണ്ട വേണ്ട സാധനങ്ങൾ എടുക്കുന്നു, വക്കുന്നു എന്ന രീതി. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ഒരു അപകടം പതിയിരിക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് നിങ്ങൾ ഫ്രിഡ്ജ് തുറന്നടയ്ക്കുന്ന സമയത്ത് ഫ്രിഡ്ജിനകത്തുള്ള ടെമ്പറേച്ചർ വളരെ പെട്ടെന്ന് ഉയർന്നുവരും. ഞാൻ നേരത്തെ പറഞ്ഞല്ലോ 4 ഡിഗ്രിക്ക് താഴെ ഫ്രിഡ്ജിനകം മെയിൻറനന് ചെയ്താൽ മാത്രമേ ഭക്ഷണങ്ങൾ കേടുകൂടാതെ ഇരിക്കത്തുള്ളൂ.
പ്രത്യേകിച്ച് വേനൽക്കാലം ഒക്കെ ആകുന്ന സമയത്ത് ഇടയ്ക്കിടയ്ക്ക് തുറന്നു അടക്കുകയാണെങ്കിൽ ഫ്രിഡ്ജിന്റെ ടെമ്പറേച്ചർ മാറിപ്പോകും. അതുപോലെതന്നെ ഓരോ തവണയും ഫ്രിഡ്ജിനകം കൂടുതൽ തണുപ്പിച്ചെടുക്കണമെങ്കിൽ നിങ്ങൾക്ക് ഒരുപാട് കറണ്ട് കൂടുതൽ ചിലവാക്കേണ്ടി വരും. ഈ ഒരു സാഹചര്യം ഒഴിവാക്കേണ്ടതിന് വേണ്ടി നിങ്ങൾക്കു വേണ്ട സാധനങ്ങൾ എല്ലാം ഒരുതവണ ഫ്രിഡ്ജ് തുറന്ന് എടുത്തതിനുശേഷം നിങ്ങൾ ഫ്രിഡ്ജ് അടയ്ക്കുക. എല്ലാം കഴിഞ്ഞ് ഒരുമിച്ച് നിങ്ങൾക്ക് ജോലി കഴിഞ്ഞു എല്ലാം സാധനങ്ങളും ഫ്രിഡ്ജിലേക്ക് വയ്ക്കാം. ഈയൊരു രീതിയിൽ നിങ്ങൾ ഒരു ദിവസം പകൽ രണ്ടോ മൂന്നോ തവണ ഫ്രിഡ്ജ് തുറന്ന് അടച്ചു കഴിഞ്ഞാൽ നമുക്ക് ഫ്രിഡ്ജിനകത്തുണ്ടാകുന്ന ഭക്ഷണം കേടാകാതെ സൂക്ഷിക്കാം.
നിങ്ങൾ എന്തെങ്കിലും ജോലി ചെയ്യുകയാണെങ്കിൽ ജോലിക്ക് ഇടയിൽ നിന്നും ഫ്രിഡ്ജിൽ നിന്നും എന്തെങ്കിലും എടുക്കണമെന്നുണ്ടെങ്കിൽ കൈ കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രമേ ഫ്രിഡ്ജിൽ നിന്നും എടുക്കാവൂ. ഇല്ലെങ്കിൽ നിങ്ങൾ ഫ്രിഡ്ജിനകത്തേക്ക് നിങ്ങളുടെ കയ്യിലും അന്തരീക്ഷത്തിലുള്ള ബാക്ടീരിയകളെ വളരെ എളുപ്പത്തിൽ എത്തിക്കുകയാണ് ചെയ്യുന്നത്. അതേപോലെ പല വീട്ടമ്മമാരും ചെയ്യുന്ന ഒരു കാര്യമാണ് ഭക്ഷണത്തിന്റെ ചൂട് പൂർണമായും മാറുന്നതിന് മുൻപ് ഫ്രിഡ്ജിലേക്ക് വയ്ക്കും. ഇങ്ങനെ വയ്ക്കുമ്പോൾ ഉള്ള അബദ്ധം എന്തെന്ന് അറിയാമോ? നിങ്ങൾ വയ്ക്കുന്ന ഭക്ഷണത്തിൻറെ രുചിയിൽ വ്യത്യാസം ഉണ്ടാകും എന്നുള്ളത് മാത്രമല്ല ഭക്ഷണം ചൂടോടുകൂടി ഫ്രീസറിനകത്ത് അല്ലെങ്കിൽ ഫ്രിഡ്ജിനകത്ത് വെക്കുന്ന സമയത്ത് ഫ്രിഡ്ജിനകത്തുള്ള ടെമ്പറേച്ചറുമായി ഈ ചൂട് മാറുവാനും വളരെ പെട്ടെന്ന് ഫ്രിഡ്ജിൽ ഇരിക്കുന്ന ഭക്ഷണങ്ങൾ കേടായി പോകാനും സാധ്യതയുണ്ട്. അതുകൊണ്ട് ഒരിക്കലും ചെറുചൂടെങ്കിലും ഉള്ള ഭക്ഷണം അതേപടി ഫ്രിഡ്ജിലേക്ക് വയ്ക്കാൻ പാടില്ല.
ഫ്രിഡ്ജിൽ വെള്ളം വെക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫ്രിഡ്ജിൽ എപ്പോഴും ഗ്ലാസ് ബോട്ടലിൽ മാത്രം വെള്ളം വെച്ച് അതെടുത്ത് കുടിക്കുന്നതാണ് നല്ലത്. കാരണം പ്ലാസ്റ്റിക് കുപ്പികളിൽ വയ്ക്കുകയാണെങ്കിൽ പ്ലാസ്റ്റിക്കിന്റെ നിലവാരം നമ്മൾ ഉറപ്പുവരുത്തേണ്ടതാണ്. പലപ്പോഴും നമ്മൾ ചെയ്യുന്നത് വീട്ടിൽ വാങ്ങുന്ന മിനറൽ വാട്ടർ ബോട്ടിലിൽ ആയിരിക്കും നിങ്ങൾ വെള്ളം നിറച്ച് ഫ്രിഡ്ജിൽ വയ്ക്കുന്നത്. നിങ്ങൾ വയ്ക്കുന്ന പ്ലാസ്റ്റിക് ബോട്ടിൽ ക്വാളിറ്റി ഉള്ളതല്ല എന്നുണ്ടെങ്കിൽ പ്ലാസ്റ്റിക് ബോട്ടിലിന്റെ ഉൾവശത്തുള്ള ബിസ്ഫെനോൾ എ (ബിപിഎ) എന്ന് പറഞ്ഞിട്ടുള്ള രാസവസ്തുക്കൾ വെള്ളത്തിൽ കലരാൻ സാധ്യതയുണ്ട്. പലപ്പോഴും നമ്മൾ ഇത്തരത്തിലുള്ള ബോട്ടിൽ വെള്ളം കുടിക്കുന്ന സമയത്ത് വെള്ളത്തിൽ ഒരു ചെറിയ ഒരു പ്ലാസ്റ്റിക് ചൊവ്വ ഒക്കെ അനുഭവപ്പെടാറുണ്ട്. ഇത് ഇത്തരത്തിൽ പ്ലാസ്റ്റിക്കിന്റെ കണങ്ങൾ വെള്ളത്തിൽ കലരുന്നത് കൊണ്ടാണ്. അതുകൊണ്ട് ഇത് ഒഴിവാക്കണം. നിങ്ങൾ പ്ലാസ്റ്റിക് ബോട്ടിലുകളാണ് ഫ്രിഡ്ജിൽ വയ്ക്കുന്നതെങ്കിൽ അതിൻറെ നമ്പർ ഗ്രേഡിങ് എന്നു പറയുന്നത് NO 5 ആണ്. NO 5 ഉള്ള പ്ലാസ്റ്റിക് ആണ് നമ്മൾ വാങ്ങുന്നത് എന്ന് ഉറപ്പുവരുത്തണം. പലപ്പോഴും നിങ്ങൾ വാങ്ങുന്ന കോളകളുടെ ബോട്ടിൽ 2 ലിറ്റർ കോളുകളുടെ ബോട്ടിൽ എല്ലാം തന്നെ വെള്ളം നിറച്ച് ഫ്രിഡ്ജിൽ വയ്ക്കുന്നവരുണ്ട്. മനസ്സിലാക്കുക ഇത്തരം ബോട്ടിലുകൾ എല്ലാം തന്നെ ഒരുതവണ ഉപയോഗിച്ച് കളയാൻ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. ഇത്തരം ബോട്ടിലുകളിൽ വെള്ളം നിറച്ചു വയ്ക്കുന്നത് ശരീരത്തിന് വളരെയേറെ ദോഷകരമാണ് എന്ന് മറക്കാതിരിക്കുക.
ഫ്രിഡ്ജിൽ വെക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തെല്ലാം എന്ന് വിശദീകരിക്കാം
പൊതുവേ പഴവർഗ്ഗങ്ങൾ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാതിരിക്കുക. പലരും ചെയ്യുന്നത്, പഴങ്ങൾ കേടായി വരുന്ന സമയത്ത് ഫ്രിഡ്ജിൽ വയ്ക്കും. കേടാകാതിരിക്കാൻ വേണ്ടി ചെയ്യുന്നതാണ് ഇങ്ങനെ പക്ഷെ ഇതിനകത്തുള്ള ബാക്ടീരിയകൾ മറ്റു ഭക്ഷണങ്ങളിലേക്ക് പടരാനുള്ള സാധ്യത ഏറെയാണ്. കഴിയുന്നത്ര നിങ്ങൾക്ക് നിത്യ ഉപയോഗത്തിനുള്ള പഴവർഗ്ഗങ്ങൾ വാങ്ങുമ്പോൾ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള വാങ്ങി വേഗം ഉപയോഗിച്ച് തീർക്കുന്നതായിരിക്കും നല്ലത്. ഫ്രിഡ്ജിൽ വച്ച് ഇവ ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. അതേപോലെ തന്നെ മുറിച്ച തണ്ണിമത്തൻ ഒക്കെ ബാക്കി വന്നാൽ ബാക്കി ഫ്രിഡ്ജിൽ വയ്ക്കുന്ന ശീലം നല്ലതല്ല. അതിൻറെ രുചി മാറും. വളരെ പെട്ടെന്ന് ബാക്ടീരിയ പടർന്ന് ഇൻഫെക്ഷൻ വരാനും കാരണമാകും. ഇവയെല്ലാം മുറിച്ചു കഴിഞ്ഞാൽ കഴിയുന്നത്ര ഉപയോഗിച്ച് തീർക്കുക.
അതേപോലെതന്നെ ഉള്ളി, ഉരുളക്കിഴങ്ങ് പോലെയുള്ളവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതി ഒഴിവാക്കുക. ഇവ നിങ്ങൾ വാങ്ങി മൂന്നോ നാലോ ദിവസം കൊണ്ട് ഉപയോഗിച്ച് തീർക്കുക. ഇങ്ങനെ പോകുന്നതായിരിക്കും നല്ലത്. വിട്ടുമാറാത്ത വയറുവേദന, വയറിന് ഇൻഫെക്ഷൻ ഇതൊക്കെ വന്ന് ഡോക്ടറെ പോയി കാണുന്ന സമയത്ത് ഒരിക്കലും ഇതിനകത്ത് ഒളിഞ്ഞിരിക്കുന്ന യഥാർത്ഥ വില്ലൻ നിങ്ങളുടെ വീട്ടിലെ ഫ്രിഡ്ജ് ആണ് എന്ന് ഒരിക്കലും ആരും ചിന്തിക്കുന്നില്ല. നിങ്ങൾ പലരും ചെയ്യുന്നത് ഇത്തരത്തിലുള്ള രോഗത്തിന് ഡോക്ടറെ പോയി കാണുകയും ഗ്യാസിന് മറ്റും പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നു എന്നുള്ളതാണ്. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഈ പ്രശ്നങ്ങൾ മാറാൻ നമ്മൾ വാങ്ങുന്ന ഫ്രിഡ്ജിനെ ഹെൽത്തിയായി ഉപയോഗിച്ചു കഴിഞ്ഞാൽ നമുക്ക് ഉണ്ടാകുന്ന ഇത്തരത്തിലുള്ള പല രോഗങ്ങളെയും ഒഴിവാക്കി നിർത്താൻ സാധിക്കും. എല്ലാ കുടുംബങ്ങളുടെയും അറിവിലേക്ക് ഞാനീ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ ഷെയർ ചെയ്യുക.
“WE CAN TURN OUR SMALL KNOWLEDGE INTO GOOD FOR OTHERS. WE ONLY HAVE ONE LIFE. HAPPY JOURNEY”
“നമുക്ക് നമ്മുടെ ചെറിയ അറിവുകൾ മറ്റുള്ളവർക്കു നന്മയാക്കി മാറ്റാം. നമുക്ക് ഒരു ജീവിതം മാത്രമേയുള്ളൂ. ശുഭ യാത്ര”
Leave a Reply