DANGER LURKS ON KITCHEN CUTTING BOARDS അടുക്കളയിലെ കട്ടിങ് ബോർഡുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം
നമ്മുടെ വീടുകളിലെ അടുക്കളയിൽ പച്ചക്കറി, പഴങ്ങളും അരിയുന്നതിനും അതുപോലെ മീനും ഇറച്ചിയും എല്ലാം മുറിക്കുന്നതിനും വേണ്ടിയിട്ട് നമുക്ക് പല നിറത്തിലുള്ള പല രൂപത്തിലുള്ള ചെറിയ കട്ടിങ്ബോർഡ് ഉണ്ട്. പണ്ടുകാലത്ത് വീടുകളിൽ മരത്തിൻറെ ചെറിയ കഷണങ്ങളാണ് കണ്ടുവന്നിരുന്നത്. ഇപ്പോഴത്തെ ന്യൂക്ലിയർ ഫാമിലിയിൽ നമുക്ക് ഇൻസ്റ്റൻറ് ആയി സൂപ്പർമാർക്കറ്റുകളിൽ കിട്ടുന്ന പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ ആണ് ഉപയോഗിക്കുന്നത്. നമുക്കിപ്പോൾ രണ്ടുതരം കട്ടിങ്ങിനു വേണ്ടി രണ്ട് കളറിലുള്ള കട്ടിങ് ബോർഡുകൾ വാങ്ങി വയ്ക്കാം. ഇവ നമുക്ക് കഴുകാനും എളുപ്പമാണ് പ്ലാസ്റ്റിക് ആയതുകൊണ്ട് സൂക്ഷിക്കാനും എളുപ്പമാണ് പെട്ടെന്ന് ഉണങ്ങുകയും ചെയ്യും. ഇതുകൊണ്ട് തന്നെ പ്ലാസ്റ്റിക് ആയ കട്ടിങ് ബോർഡുകൾക്ക് വളരെയേറെ പ്രചാരമുണ്ട് നമ്മുടെ വീടുകളിൽ.
ഇത്തരം പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകളിൽ നമ്മൾ പച്ചക്കറികളും മറ്റു ഭക്ഷണങ്ങളോ നുറുക്കുന്നത് മാരകമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് അമേരിക്കയിലെ താക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തിയിട്ടുള്ള പുതിയൊരു പഠനത്തിൽ വിവരിക്കുന്നുണ്ട്. നമ്മൾ വാങ്ങുന്ന അല്ലെങ്കിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകളിൽ മൈക്രോ പ്ലാസ്റ്റിക് ആണ്. പോളിയെത്തലിൻ, പോളി പ്രോപ്പല്ലിൻ തുടങ്ങിയിട്ടുള്ള മൈക്രോ പ്ലാസ്റ്റിക് ഉപയോഗിച്ചിട്ടാണ് ഇത്തരം പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ ഉണ്ടാക്കുന്നത്. നമ്മൾ ഇവയ്ക്കകത്ത് വെച്ച് പച്ചക്കറികളും മറ്റു ഭക്ഷണങ്ങളും നുറുക്കുന്ന സമയത്ത് നമ്മൾ എത്ര തവണയാണ് ഇതിൻറെ പുറത്ത് കത്തി വെച്ച് വെട്ടുന്നത്. ഇതുമൂലം വളരെ ചെറിയ അളവിന് മൈക്രോ പ്ലാസ്റ്റിക്കുകൾ ഇളകി നമ്മുടെ ഭക്ഷണങ്ങളിലേക്ക് കയറുന്നു.
ഒരിക്കലും നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. ഏതെങ്കിലും തരത്തിലുള്ള അരിപ്പ കൊണ്ട് നീക്കം ചെയ്യാനും സാധിക്കില്ല. ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഈ മൈക്രോ പ്ലാസ്റ്റിക്കുകൾ ഉള്ളതുകൊണ്ട് ഭക്ഷണത്തിന് യാതൊരു രുചി വ്യത്യാസമോ ഒന്നും ഉണ്ടാക്കുന്നില്ല. നിറവ്യത്യാസമോ കളറോ നമുക്ക് പ്രത്യേകിച്ച് കാണാൻ പോലും സാധിക്കാത്ത തരത്തിൽ മൈക്രോ പ്ലാസ്റ്റിക്കുകൾ നമ്മുടെ ഭക്ഷണത്തിൽ കലരും. ഇവ നമ്മുടെ ഉള്ളിലേക്ക് ചെന്നു കഴിഞ്ഞാൽ ഇവ നമ്മുടെ കുടലിനകത്ത് പ്രത്യേകിച്ച് അരിക്കുകയൊന്നുമില്ല അതേപടി നമ്മുടെ രക്തത്തിലേക്ക് ഇവ അബ്സോർബ് ചെയ്യപ്പെടുന്നു. തുടർച്ചയായിട്ട് ഇത്തരത്തിൽ മൈക്രോ പ്ലാസ്റ്റിക്സുകൾ രക്തത്തിൽ കലർന്നാൽ ഉണ്ടാകുന്ന സൈഡ് എഫക്ടുകൾ വളരെയധികം ആണ്. ഒന്നാമത്തേത് ശരീരത്തിലെ നീർക്കെട്ട് അഥവാ ഇൻഫ്ളമേഷൻ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കും. രണ്ടാമത്തേത് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വല്ലാണ്ട് വർദ്ധിച്ചു വരുമെന്ന് നിങ്ങൾക്കറിയാം.
ഇന്ന് നമ്മുടെ സമൂഹത്തിൽ അലർജി രോഗങ്ങൾ ഒരുപാട് കൂടിക്കൊണ്ട് വരുന്നു. അലർജി രോഗങ്ങൾ എന്ന് പറയുന്നത് ഒരുതരം ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. ജലദോഷം, തുമ്മൽ, ചുമ, ശ്വാസം മുട്ട് തുടങ്ങി സന്ധിവേദന വരെ എത്രതരം ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉണ്ട്. ഈ മൈക്രോ പ്ലാസ്റ്റിക്കുകൾ ഏറ്റവും കൂടുതൽ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉണ്ടാക്കുന്നു. മാത്രമല്ല രക്തക്കുഴലിനകത്ത് വളരെ ചെറിയ രക്തക്കുഴലിനകത്ത് ഇവ വന്ന് അടിഞ്ഞുകൂടി പലതരത്തിലുള്ള സൈഡ് എഫക്ട് ഉണ്ടാക്കുന്നു. ഒന്നാമത്തേത് ഇവ പാൻക്രിയാസിന്റെ ഫംഗ്ഷനിൽ വ്യത്യാസം വരുത്തിയിട്ട് നമ്മുടെ ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥ ഉണ്ടാക്കുന്നു. ഇതുകൊണ്ട് ഉണ്ടാകുന്നതെന്താ ഒന്നാമത്തെത് അമിതവണ്ണം ഉണ്ടാകും. രണ്ടാമത്തെത് പ്രമേഹ രോഗത്തിലേക്ക് വളരെ പെട്ടെന്ന് ചെന്ന് എത്തും. തുടർന്ന് ഇത് ഹൃദയത്തിൻറെ പ്രവർത്തനം താളം തെറ്റിക്കുന്നു.
കൂടാതെ ഇത് നമ്മുടെ ആന്തരിക അവയവങ്ങൾക്ക് അകത്തുള്ള വളരെ ചെറിയ രക്തക്കുഴലുകൾക്കകത്ത് കേടുപാട് ഉണ്ടാക്കുന്നു. വൃക്കകൾക്കകത്ത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പുരുഷന്മാരുടെ അകത്ത് ഇത് അവരുടെ ബീജ ഉൽപാദനം നടക്കുന്ന ചെറിയ രക്തക്കുഴലുകൾ ഉണ്ട് ഇവയ്ക്കകത്ത് ഉള്ള രക്തം നൽകുന്ന ചെറിയ കുഴലുകൾക്ക് അകത്ത് വന്ന് അടിഞ്ഞുകൂടുകയും ബീജ ഉത്പാദനത്തെ ബാധിക്കുകയും ചെയ്യുന്നു. പുരുഷന്മാരിൽ വന്ധ്യത ഉണ്ടാക്കുന്ന പ്രധാന കാരണം ഇത്തരത്തിൽ മൈക്രോപ്ലാസ്റ്റിക് ഉള്ളിൽ പോകുന്നതാണ്. മാത്രമല്ല കണ്ണിനകത്ത് കാഴ്ചയ്ക്ക് ഉണ്ടാകുന്ന ചെറിയ വ്യത്യാസം കണ്ണിൻറെ റെറ്റിനക്കടിയിൽ വന്ന് അടിഞ്ഞുകൂടി ബി ജനറേഷൻ പോലുള്ള രോഗങ്ങളിലേക്ക് ചെന്നെത്തിക്കുന്നു.
എത്രതരം രോഗങ്ങളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്നതെന്ന് ആലോചിച്ചു നോക്കിയേ. പ്ലാസ്റ്റിക് കട്ടിംങ്ങ് ബോർഡ് നമ്മൾ ഉപയോഗിച്ചാൽ പെട്ടെന്ന് ഒന്നും ഈ മൈക്രോ പ്ലാസ്റ്റിക് ഉണ്ടാകുന്നില്ല. വർഷങ്ങൾ കൊണ്ട് വളരെ ഗ്രാജ്വലിയാണ് ഇവ നമ്മുടെ ശരീരത്തിന് അകത്ത് സൈഡ് എഫക്ട് ഉണ്ടാക്കുന്നത്. ഒരിക്കലും നമ്മുടെ ശരീരത്തിനകത്ത് ഇത്തരത്തിലുള്ള രോഗം വന്നാൽ ഇത് പ്ലാസ്റ്റിക് കൊണ്ടാണെന്ന് നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കത്തില്ല. പ്രത്യേകിച്ച് ഇത് കണ്ടെത്താനുള്ള ഒരു ടെസ്റ്റിംഗ് മെത്തേഡ്സ് ഇന്ന് അവൈലബിളും അല്ല. ഇത്തരത്തിലെ അപകടകാരിയായ മൈക്രോ പ്ലാസ്റ്റിക് നമ്മുടെ ഉള്ളിലേക്ക് എത്തുന്നത് ഈ പ്ലാസ്റ്റിക് കട്ടിങ് ബോർഡിലൂടെ മാത്രമല്ല. ചൂടോടുകൂടി ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പേപ്പറുകളിൽ പൊതിഞ്ഞാലോ പ്ലാസ്റ്റിക് പ്ലേറ്റുകളിൽ വിളമ്പിയാലോ നിങ്ങൾ ഈ തട്ടുകടകളിൽ നിന്ന് കറികൾ വാങ്ങുമ്പോൾ ചൂടോടുകൂടി കവറുകളിൽ ഒഴിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ
ഇങ്ങനെ ചെയ്യുമ്പോൾ എന്ത് സംഭവിക്കും. ഈ കറികളുടെ അകത്തേക്ക് പ്ലാസ്റ്റിക്കിൽ നിന്നും മൈക്രോ പ്ലാസ്റ്റിക് ഇളകി പറ്റിപ്പിടിക്കുന്നു. ഇത് നമ്മൾ അറിയുന്നുമില്ല. ക്രമേണ ഇവ നമ്മളുടെ ഭക്ഷണത്തിലൂടെ അകത്തേക്ക് എത്തുന്നു. ഇങ്ങനെ നമ്മൾ പൊതിയുന്ന പ്ലാസ്റ്റിക് മുതൽ നമ്മൾ കട്ട് ചെയ്യാൻ ഉപയോഗിക്കുന്ന കട്ടിംഗ് ബോർഡുകൾ മുതൽ എല്ലാ വസ്തുക്കളിൽ കൂടിയും മൈക്രോപ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു. എന്തുകൊണ്ടാണ് നമ്മുടെ സമൂഹത്തിൽ ഇപ്പോഴും പലവിധ രോഗങ്ങൾ പെരുകുന്നത്. ഞാൻ ഇവിടെ ഇപ്പോൾ വിശദീകരിച്ച രോഗങ്ങൾ പെരുകുന്നത് എന്തുകൊണ്ടെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായി കാണുമല്ലോ. നിങ്ങൾ ചോപ്പിങ്ങ് പോലെയുള്ള കട്ടിങ് ബോർഡുകൾ വാങ്ങുകയാണെങ്കിൽ ഒരു കാരണവശാലും കട്ടിങ് ബോർഡുകൾ വാങ്ങാതിരിക്കുകയും തടി പോലെയുള്ള കട്ടിങ് ബോർഡുകൾ വാങ്ങുകയും ചെയ്യുക. ഇതിൽ തന്നെ ഏറ്റവും നല്ലത് പുളിയുടെ തടിയിലുള്ള കട്ടിങ് ബോർഡുകളാണ്. നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും മര കമ്പനിയിൽ പോയിട്ട് പുളിയുടെ ചെറിയ തടി പലക വേടിച്ച് ആവശ്യമായ അളവിൽ കട്ട് ചെയ്തു നിങ്ങൾക്ക് ഉപയോഗിക്കാം.
ഇല്ലെങ്കിൽ ഓൺലൈനിലോ നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും സൂപ്പർമാർക്കറ്റുകളിലും പുളിയുടെ തടി കൊണ്ടുള്ള കട്ടിങ് ബോർഡുകൾ നിങ്ങൾക്ക് കിട്ടും. പുളിയുടെ തടിയുടെ പ്രത്യേകത എന്ന് പറയുന്നത്. നിങ്ങൾ കത്തി ഉപയോഗിച്ച് ഇതിൻറെ പുറത്ത് വെട്ടിക്കഴിഞ്ഞാൽ തടി ചെറുതായി ഇളകി നമ്മുടെ ഭക്ഷണത്തിലേക്ക് അധികം വരുകയില്ല. കാരണം പുളിയുടെ തടിയാണ്. പണ്ട് നമ്മുടെ ഇറച്ചി വെട്ട് കടകളിൽ ഇറച്ചി മുറിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. പുളിയുടെ തടി കിട്ടിയില്ലെങ്കിൽ മറ്റ് ഏതൊരു പലകയും ഉപയോഗിച്ച് നിങ്ങൾക്ക് കട്ടിങ് ബോർഡുകൾ തയ്യാറാക്കുകയോ ഉപയോഗിക്കുകയോ ചെയ്യാം. പ്ലാസ്റ്റിക്കൊണ്ടുള്ളവ ഒഴിവാക്കുകയാണ് നല്ലത്. പ്രത്യേകിച്ച് നിങ്ങൾക്ക് അടുക്കളകളിൽ കട്ടിങ് ചെയ്യുന്നതിന് രണ്ട് തരത്തിലുള്ള കട്ടിങ് ബോർഡുകൾ ഉപയോഗിക്കാം. പച്ചക്കറികളും ഇലകളും അരിയുന്നതിന് വേണ്ടിയിട്ട് അതായത് വെജിറ്റബിൾസ് അരിയുന്നതിനു വേണ്ടി ഒരു കട്ടിങ് ബോർഡും ഉപയോഗിക്കാം.
അതുപോലെ നോൺ വെജ് അതായത് മീനോ, ഇറച്ചിയോ വെട്ടുന്നതിന് വേണ്ടി മറ്റൊരു കട്ടിംഗ് ബോർഡ് ഉപയോഗിക്കുക. ഉപയോഗം കഴിഞ്ഞതിനുശേഷം നന്നായിട്ട് വെറും വെള്ളത്തിൽ കഴുകി അതിനുശേഷം സോപ്പ് ലായനിയിലോ ഇല്ലെങ്കിൽ ഒരു ഡിറ്റർജന്റ് ലായനിയിലോ ബ്ലീച്ചിംഗ് പൗഡർ കലക്കിയ ലായനിയിലോ ഒന്നു മുക്കി കഴുകിയെടുക്കുക. ഇങ്ങനെ ചെയ്യുന്നതായിരിക്കും ഇതിലുള്ള ബാക്ടീരിയകൾ നശിക്കാൻ നല്ലത്. ഇങ്ങനെ നിങ്ങൾക്ക് സെയ്ഫ് ആയി ഉപയോഗിക്കുവാൻ പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ മാറ്റി നിങ്ങൾക്ക് തടിയുടെ നല്ലൊരു കട്ടിംഗ് ബോർഡുകൾ വാങ്ങി ഉണക്കി സൂക്ഷിക്കാം. അതുപോലെതന്നെ വെജിറ്റബിൾ നുറുക്കുവാൻ ഉള്ള കട്ടിങ് ബോർഡുകൾ തടിയുടെ തന്നെ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉപയോഗിക്കുന്ന സിമ്പിൾ ആയിട്ടുള്ള കട്ടിങ് ബോർഡുകൾ നമ്മളെ എളുപ്പത്തിൽ അപകടത്തിൽ ചെന്നെത്തിക്കാൻ സാധ്യതയുള്ള കാര്യമാണ് അതുകൊണ്ടാണ് വിശദീകരിച്ചത്.
എല്ലാം കുടുംബങ്ങളുടെ അറിവിലേക്കും നിങ്ങൾ ഈ ഒരു അറിവ് പകർന്നു കൊടുക്കുക. ഇത്തരത്തിൽ ഒരുപാട് പേർക്ക് മൈക്രോ പ്ലാസ്റ്റിക് കൊണ്ട് അലർജി പ്രശ്നങ്ങൾ പിടിപെടുന്നത് ചെറുക്കാൻ ഈയൊരു അറിവ് നിങ്ങൾക്ക് ഉപകാരപ്പെടും. മറ്റുള്ളവരേ ആരോഗ്യത്തിലേക്ക് കൊണ്ടു വരാൻ നമ്മൾക്ക് ഓരോരു തർക്കും കടമയുണ്ട്. ശ്രദ്ധിക്കുക ആരോഗ്യത്തോടെ ജീവിക്കുക. “HEALTH IS WEALTH”
Leave a Reply