10 SIGNS OF CANCER 10 SIGNS OF CANCER കാൻസർ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന 10 ലക്ഷണങ്ങൾ 10 Signs Of Cancer
കാൻസർ അഥവാ അർബുദം ഇന്ന് കാണപ്പെടുന്ന രോഗങ്ങളിൽ ഏറ്റവും ഗുരുതരമായ ഒന്നാണ് ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ ഗൗരവത്തോടെയും കരുതലോടെയും സമീപിക്കുന്ന രോഗം ഇതുതന്നെയാണ്. ഒരിക്കൽ പിടിപെട്ടാൽ ജീവൻ തന്നെ നഷ്ടമായേക്കാം എന്ന തോന്നലാണ് പലരെയും ഭയപ്പെടുത്തുന്നത്. എന്നാൽ ക്യാൻസർ എന്നത് ഒരിക്കലും ഒരു മഹാരോഗം അല്ല. കാൻസറിനെ അതിജീവിച്ച എത്രയോ ആളുകൾ നമുക്ക് ഇടയിൽ ഉണ്ട്. ആദ്യം ശ്രദ്ധിക്കേണ്ടതു ശരീരം നൽകുന്ന കാൻസർ ലക്ഷണങ്ങളാണ് അല്ലെങ്കിൽ സൂചനകൾ നേരത്തെ തിരിച്ചറിയുക എന്നതാണ്.
1 ഇടവിട്ടുള്ള പനി
സാധാരണഗതിയിൽ നമ്മെ ബാധിക്കുന്ന ജലദോഷ പനിയിൽ നിന്നെല്ലാം വ്യത്യാസമാണ് കാൻസർ രോഗത്തിന്റെ അനുബന്ധമായി വരുന്ന പനി. ഇടവിട്ട് വന്നുപോകുന്ന പനിയാണ് ഇതിൻറെ പ്രത്യേകത. അധികവും രാത്രിയാണ് ഈ പനി വന്നു പോകുക
2 ചർമ്മത്തിൽ വരുന്ന വ്യത്യാസങ്ങൾ
ചർമ്മത്തിൽ കാഴ്ചയിലോ സ്വഭാവത്തിലോ പെട്ടെന്ന് വരുന്ന വ്യത്യാസങ്ങൾ ഇത്തരത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പുതുതായി വരുന്ന കാക്കപ്പുള്ളികൾ അവയുടെ സവിശേഷതകൾ എല്ലാം ഇതുപോലെ സൂക്ഷ്മമായി നിരീക്ഷിക്കണം
3 വേദന
കാൻസർ രോഗത്തിൻറെ ഭാഗമായി ഇത് ബാധിച്ച അവയവത്തിന്റെ പരിസരത്തായി പലപ്പോഴും വേദന അനുഭവപ്പെടാറുമുണ്ട്. ഈ വേദന വന്നു പോയിക്കൊണ്ടിരിക്കും. അങ്ങനെയുള്ള വേദനകൾ ശരീരത്തിൽ എവിടെയെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതാണ്.
4 ശ്വാസ തടസ്സം
ശ്വാസ തടസ്സം പല ആരോഗ്യ പ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും ഭാഗമായി ഉണ്ടാകാവുന്നതാണ്. കാൻസർ രോഗത്തിന്റെയും ലക്ഷണമായി ഇത് വരാം. അതിനാൽ ശ്വാസതടസ്സം അധികമായി നേരിടുന്ന പക്ഷം പരിശോധന നിർബന്ധമാണ്. പ്രത്യേകിച്ച് നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ ചെറിയ ജോലികൾ ചെയ്യുമ്പോൾ എല്ലാം കിതപ്പ് വരുന്നുണ്ടെങ്കിൽ ആണ് ഏറെ ശ്രദ്ധിക്കേണ്ടത്.
5 ക്ഷീണം
അകാരണമായി എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇതും നിസാരമായി തള്ളിക്കളയരുത്. കാരണം ഇത് കാൻസർ അടക്കമുള്ള രോഗങ്ങളുടെ ലക്ഷണമായി വരുന്ന പ്രശ്നമാണ്. എന്നാൽ ക്യാൻസറിന്റെ ഭാഗമായി വരുന്ന ക്ഷീണം അസഹനീയം ആണെന്ന് ഡോക്ടർമാർ പറയുന്നു.
6 വണ്ണം കുറയൽ
പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥയും ഏറെ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ഗൗരവമുള്ള മാറ്റങ്ങൾ ശരീരത്തിൽ നടത്തുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. കാൻസർ ലക്ഷണമായും ഇങ്ങനെ പെട്ടെന്ന് ശരീരഭാരം കുറയാം.
7 വിവിധ ശാരീരിക പ്രവർത്തനങ്ങളിലെ മാറ്റം
അസ്വാഭാവികമായും ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളിൽ കാണുന്ന മാറ്റങ്ങളെല്ലാം ഇതുപോലെ ശ്രദ്ധിക്കേണ്ടതാണ്. ആവർത്തിച്ചുള്ള ദഹന പ്രശ്നങ്ങൾ, അസാധാരണമായ ക്ഷീണം, നേരത്തെ പറഞ്ഞതുപോലെ പെട്ടെന്ന് വണ്ണം കുറയുന്ന അവസ്ഥ എല്ലാം ഇത്തരത്തിൽ ശ്രദ്ധിക്കേണ്ടതും പരിശോധന വിധേയമാകേണ്ടതും ആണ്.
8 രക്തസ്രാവം
അസാധാരണമായ രീതിയിൽ ഏതെങ്കിലും അവയവങ്ങളിൽ നിന്ന് രക്തസ്രാവം ഉണ്ടായാൽ അതും ഉടൻ തന്നെ പരിശോധന വിധേയമാക്കണം. കാരണം കാൻസർ രോഗത്തിൽ ഇത് ലക്ഷണമായി വരാറുണ്ട്.
9 മുഴകളും വളർച്ചകളും
നമ്മുടെ ശരീരത്തിൽ പ്രകടമായി വരുന്ന മാറ്റങ്ങളും നാം അറിയേണ്ടതുണ്ട്. ചെറിയ മുഴകൾ വളർച്ചകൾ എന്നിവയെല്ലാം ഇത്തരത്തിൽ ശ്രദ്ധിക്കേണ്ടതാണ്. പല ക്യാൻസറുകളിലും ഇവ ലക്ഷണങ്ങളായി വരാറുണ്ട്.
10 വിശപ്പില്ലായ്മ
വിശപ്പില്ലായ്മയും ആഹാരത്തോടുള്ള താൽപര്യക്കുറവും രുചിയില്ലായ്മയും എല്ലാം കാൻസർ അടക്കം പല രോഗങ്ങളുടെയും സൂചനയായി വരുന്നതാണ്. എങ്കിലും തുടർച്ചയായി ഈ പ്രവണതകൾ കാണുന്നുവെങ്കിൽ തീർച്ചയായും പരിശോധിക്കേണ്ടതാണ്. ശ്രദ്ധിക്കുക മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗനിർണയത്തിന് ശ്രമിക്കാതെ ഡോക്ടറെ കൺസൾട്ട് ചെയ്യുക ഇതിനുശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. ഈ വിലപ്പെട്ട അറിവ് പൊതുസമൂഹത്തിന് ഷെയർ ചെയ്യുക
Leave a Reply