BENEFITS OF FIVE TYPES OF NUTS അഞ്ചുതരം നട്ട്സിൻ്റെ ഗുണങ്ങൾ
അണ്ടിപ്പരിപ്പ്, ബദാം, വാൾനട്ട്, പിസ്ത, ബ്രസീൽ നട്ട് ഈ അഞ്ചുതരം നട്ട്സിൻ്റെ ഗുണങ്ങൾ. ഒരു നേരത്തെ ഭക്ഷണമായിട്ട് 5 തരം നട്സ് കഴിക്കാം. ബദാം 12 എണ്ണം, വാൾനട്ട് 6 എണ്ണം, അണ്ടിപ്പരിപ്പ് 10 എണ്ണം, പിസ്താ 20 എണ്ണം, ബ്രസീൽ നട്ട് 2 എണ്ണം ഇത്രയും നട്ട്സ് ആണ് ഒരു നേരം കഴിക്കേണ്ടത്. നമ്മുടെ ശരീരത്തിന് വേണ്ട പ്രോട്ടീൻ, വൈറ്റമിൻ, മിനറൽ, ഫൈബർ ഇതെല്ലാം ഒരു നേരത്തെ നട്ട്സിൽ നിന്നും നമുക്ക് ലഭിക്കുന്നതാണ്. അതിനുപരി ഒരുപാട് ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഓരോന്നിന്റെയും ഗുണങ്ങൾ വിത്യസ്തങ്ങൾ ആണ്.
ബദാമിന്റെ ഗുണങ്ങൾ
ഉയർന്ന അളവിൽ ആന്റിഓക്സിഡൻറ്, മിനറൽസ്, വൈറ്റമിൻസ്, പ്രോട്ടീൻസ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഹാർട്ടിന്, കണ്ണുകൾക്ക്, നമ്മുടെ രക്തക്കുഴലിന് എല്ലാം വളരെ നല്ലതാണ്. ഇത് നല്ല കൊളസ്ട്രോൾ വർധിപ്പിക്കുവാൻ സഹായിക്കുന്നു. ഇതിൽ വൈറ്റമിൻ E അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ കരളിന് നല്ലതാണ്. നമ്മുടെ സ്കിന്നിനും, കണ്ണിനും നല്ലതാണ്. രോഗപ്രതിരോധശേഷി വർദ്ധിക്കുവാനും സഹായിക്കുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ തീവ്രത കുറയ്ക്കുന്നു. ക്യാൻസർ പോലുള്ള മാരക രോഗങ്ങളുടെ ശക്തി കുറയ്ക്കുകയും ചെയ്യുന്നു. പുകവലി മൂലം ഉണ്ടാകുന്ന വിഷാംശത്തെ ഇല്ലാതാക്കുവാൻ ബദാം സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക മൂലം ഹൃദയാഘാത സാധ്യത കുറയുന്നു. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, നേർത്ത വരകൾ, പിഗ്മെന്റേഷൻ ഇവ ഒഴിവാക്കുവാൻ ബദാം സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്തുവാനും സഹായിക്കുന്നു. ബദാമിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ഇവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അതുപോലെ നമ്മുടെ വിശപ്പ് കുറച്ച് ശരീരഭാരം കുറയ്ക്കുവാൻ സഹായിക്കുന്നു. കാരണം ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ബദാം നമ്മുടെ ഊർജ്ജനില വർദ്ധിപ്പിക്കുകയും കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വാൾനട്ടിൻ്റെ ഗുണങ്ങൾ
ഇതിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് സമൃദ്ധയായി അടങ്ങിയിട്ടുണ്ട്. ഹാർട്ടിന് നല്ലതാണ്. നല്ല കൊളസ്ട്രോൾ വർദ്ധിക്കുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. രക്തക്കുഴലിൽ അകത്തെ ബ്ലോക്ക് മാറ്റുവാൻ സഹായിക്കുന്നു. നിങ്ങളുടെ കരളിനും മസിലുകൾക്കും നല്ലതാണ്. തലച്ചോറിന്റെ വളർച്ചയ്ക്കും, ഓർമ്മശക്തി വർധിക്കാനും എല്ലാം വാൾനട്ട് വളരെ മികച്ചതാണ്. മെറ്റബോളിസം കൂട്ടുവാനും ഡിപ്രഷൻ അകറ്റുവാനും വാൾനട്ട് സഹായിക്കുന്നു. അതുപോലെ ഹൃദ്രോഗത്തിന് ഇത് വളരെ മികച്ച ഒന്നാണ്. പ്രമേഹം ഉള്ളവർക്കും കഴിക്കുന്നത് വളരെ നല്ലതാണ് കാരണം ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് ഗുണം ചെയ്യുന്നു. വാൾനട്ടിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ വിശപ്പിനെ കുറച്ച് ശരീരഭാരം കുറയ്ക്കുവാൻ സഹായിക്കുന്നു.
അണ്ടിപ്പരിപ്പിന്റെ ഗുണങ്ങൾ
അണ്ടിപ്പരിപ്പ് ആണെങ്കിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇൻസ്റ്റന്റ് ആയിട്ട് എനർജി കൂട്ടുവാൻ സഹായിക്കും. മാത്രമല്ല ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് വേണ്ട വൈറ്റമിൻസ്, മിനറൽസ് അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുവാൻ അണ്ടിപ്പരിപ്പ് വളരെ നല്ലതാണ്. കാരണം ഇതിൽ പ്രോട്ടീൻ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് ഡൈറ്റിൽ അണ്ടിപ്പരിപ്പ് ഉൾപ്പെടുത്തുന്നത്. നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിന് കൂട്ടിത്തരുവാൻ സഹായിക്കുന്നു. രക്തസമ്മർദം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകുന്ന സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് നല്ലത്. പ്രമേഹ സാധ്യത കുറയ്ക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു. പിത്തസഞ്ചിയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
പിസ്തയുടെ ഗുണങ്ങൾ
പിസ്ത വാങ്ങുന്ന സമയത്ത് ഉപ്പ് ചേർക്കാത്ത പിസ്ത വേണം വാങ്ങുവാൻ. കാരണം നമ്മുടെ ശരീരത്തിലേക്ക് ഉയർന്ന അളവിൽ സോഡിയം എത്താൻ സാധ്യത കൂടുതലാണ്. ഇത് ശരീരത്തിന് നല്ലതല്ല. ഉപ്പ് ചേർക്കാത്ത റോസ്റ്റ് ചെയ്തിട്ടുള്ള പിസ്താ ആണെങ്കിൽ അതൊരു മികച്ച പ്രോബയോട്ടിക് ആണ്. നമ്മുടെ കുടലിനകത്തുള്ള ബാക്ടീരിയകൾക്ക് നല്ലൊരു സപ്ലിമെൻറ് ആയിട്ട് വർക്ക് ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കും. കൊളസ്ട്രോളിനെ കണ്ട്രോൾ ചെയ്യാൻ സഹായിക്കും. നമ്മുടെ പാൻക്രിയാസിന്റെ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുവാൻ സഹായിക്കും. പ്രമേഹരോഗം കുറയ്ക്കുവാൻ സഹായിക്കും. മാത്രമല്ല ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എനർജി വർദ്ധിപ്പിക്കുവാൻ സഹായിക്കും. ഇതിനകത്ത് ല്യൂട്ടിനും, നിയാസാന്തിനും പോലുള്ള 2 അമിനോ ആസിഡുകൾ ഏറ്റവും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. കണ്ണുകൾക്ക് വളരെ നല്ലതാണ്. പ്രത്യേകിച്ച് 40 വയസ്സ് കഴിഞ്ഞാൽ കണ്ണുകൾക്ക് മങ്ങൽ വരുന്ന ഒരു സാഹര്യം ഒഴിവാക്കാൻ പിസ്ത കഴിച്ചാൽ വളരെ ഗുണപ്രദമാണ്.
ബ്രസീൽ നട്ടിൻ്റെ ഗുണങ്ങൾ
ബ്രസീൽ നട്ട് മലയാളികൾക്ക് പൊതുവേ പരിചയമുള്ളതല്ല. ചക്കക്കുരു പോലെയിരിക്കും. സാധാരണ നട്സ് കിട്ടുന്ന എല്ലാ കടകളിലും ഇത് കിട്ടും. ഡെയിലി രണ്ടെണ്ണം കഴിച്ചാൽ വളരെ നല്ലതാണ്. ഇതിൻറെ ഗുണം എന്ന് പറയുന്നത് ഏറ്റവും ഉയർന്ന അളവിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. തൈറോയിഡ് പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഒന്നാണ് സെലിനിയം. തൈറോയിഡിന് വരുന്ന ആന്റി ബോഡി ഇഷ്യൂ പ്രോബ്ലം എല്ലാം പരിഹരിക്കുന്നതിന് സെലീനിയമാണ് വേണ്ടത്. നമ്മുടെ ഹാർട്ടിനെ സഹായിക്കും, ഇമ്മ്യൂണിറ്റിക്ക് നല്ലത്. ഹോർമോൺസിന്റെ പ്രവർത്തനത്തിന് നല്ലതാണ്. കുട്ടികൾ ഉണ്ടാകാത്ത പ്രോബ്ലം അതായത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾക്ക് അതേപോലെ അവർക്ക് കൗണ്ട് കുറയുന്നതും എല്ലാം പരിഹരിക്കുവാൻ വേണ്ട ഘടകങ്ങൾ നമ്മുടെ ബ്രസീൽ നട്ടിൽ സമൃദ്ധിയായിട്ട് ഉണ്ട്. കൂടാതെ ബ്രസീൽ നട്ട് നമ്മുടെ പാൻക്രിയാസിന്റെ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുന്നു. അതായത് നമ്മുടെ ശരീരത്തിൽ ഇൻസുലിൻ ആവശ്യത്തിന് ഉണ്ടെങ്കിൽ പോലും ഇതിനെ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ഷുഗറിനെ തിരിച്ചറിയുന്നതിനുള്ള കഴിവ് കുറയുന്നത് കൊണ്ടാണ് നമുക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. ഈയൊരു പ്രശ്നം പരിഹരിച്ച് നമ്മുടെ ഇൻസുലിന്റെ സെൻസിറ്റിവിറ്റി നന്നായി വർദ്ധിപ്പിച്ച് ഷുഗറും ആയി നന്നായി മെറ്റബോളിസായി ചെയ്യാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ് ബ്രസീൽ നട്ട്.
ഇതുകൊണ്ടാണ് നമ്മുടെ ഭക്ഷണക്രമത്തിൽ നട്ട്സ് ഉൾപ്പെട്ടുത്തണം എന്ന് പറയുന്നത്. ഭക്ഷണം കുറച്ച് ഒരു നേരം ഒന്നോ രണ്ടോ തരം നട്ട്സ് ഉപയോഗിച്ചാൽ വെയ്റ്റ് ലോസ് ചെയ്യുന്നവർക്ക് നല്ലതാണ്. കാരണം ഭക്ഷണത്തിൽ നിന്ന് കിട്ടേണ്ട വൈറ്റമിൻസ്, മിന്നറൽസ്, പ്രോട്ടീൻ ഇതെല്ലാം ഈ നട്ട്സിൽ നിന്ന് ലഭിക്കും. അതുകൊണ്ടാണ് വർക്കൗട്ട് ചെയ്യുന്നവർ നട്ട്സ് ഉപയോഗിക്കുന്നത്. നമ്മുടെ ജീവിതം ആരോഗ്യകരമായി കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണ്
“നല്ല ഭക്ഷണമാണ് നല്ല ആരോഗ്യം”
BENEFITS OF FIVE TYPES OF NUTS
Walnuts, almonds, walnuts, pistachios and Brazil nuts are the benefits of these five types of nuts. 5 types of nuts can be eaten as an early meal. 12 almonds, 6 walnuts, 10 walnuts, 20 pistachios, and 2 Brazil nuts should be consumed in one meal. All the protein, vitamin, mineral and fiber needed by our body can be obtained from nuts. Apart from that, it also contains many benefits. The benefits of each of these are different.
Benefits of almonds
Contains high amounts of antioxidants, minerals, vitamins and proteins. It is very good for our heart, eyes and blood vessels. It helps increase good cholesterol. It contains vitamin E which is good for the liver. Good for our skin and eyes. It also helps to increase immunity. Reduces the severity of free radicals in the body. It also reduces the power of malignant diseases like cancer. Almonds help to eliminate the toxicity caused by smoking. Lowering the level of bad cholesterol reduces the risk of heart attack. Almonds help to get rid of wrinkles, fine lines and pigmentation on the skin. It also helps regulate blood glucose levels. Polyphenols present in almonds regulate blood pressure. These improve brain health. Likewise, our appetite helps us lose some weight. Because it contains a lot of protein. Almonds boost our energy levels and improve vision.
Benefits of Walnut
It is rich in omega three fatty acids. Good for the heart. Increases good cholesterol and lowers bad cholesterol. It helps to remove the internal block in the blood vessel. Good for your liver and muscles. Walnuts are great for brain development and memory enhancement. Walnut helps to increase metabolism and ward off depression. It is also very good for heart disease. It is also good for people with diabetes because walnuts are good for controlling glucose levels. Walnuts contain a lot of fiber, which helps with gut health. It contains a lot of fiber which helps to reduce hunger and reduce weight.
Benefits of Nuts
If it is nuts, it will help to increase energy instantly in a very short time. It is also high in protein. Contains vitamins and minerals required by the body. Nuts are very good for weight loss. Because it contains the most protein. That is why nuts are included in the diet. Keeps your heart healthy. It helps to reduce bad cholesterol in the body with some good cholesterol. Helps to lower systolic blood pressure which can lead to high blood pressure, heart disease and stroke. Good for bone health. Reduces the risk of diabetes. Increases brain activity. Reduces the risk of gallstones.
Benefits of pistachios
When buying pistachios, you should buy pistachios without added salt. Because there is a high chance of sodium reaching our body. It is not good for the body. Roasted unsalted pistachios are an excellent probiotic. It works as a good supplement for the bacteria in our gut. It also helps to increase immunity. Helps control cholesterol. It helps to increase the sensitivity of our pancreas. Helps reduce diabetes. It also contains high amounts of potassium. Therefore, it helps to increase energy. It contains the highest amount of 2 amino acids like lutein and niacin. Very good for eyes. Eating pistachios is very beneficial especially after the age of 40 to avoid a condition that causes blurred vision.
Benefits of Brazil Nut
Brazil nuts are not generally familiar to Malayalis. It looks like gum. You can find it in any store that sells regular nuts. A daily intake of two is very good. Its benefit is that it contains the highest amount of selenium. Selenium is one of the most effective for reducing thyroid problems. Selenium is needed to address all of the thyroid’s anti-body issue problems. It helps our heart and is good for immunity. Good for hormone function. Our Brazil Nuts are rich in the elements needed to solve the problem of not having children, that is, the sexual problems of women and men, as well as the decrease in their count. Also Brazil nut increases the sensitivity of our pancreas. That is, even if there is enough insulin in our body, we have type 2 diabetes because the ability to recognize the sugar reaching our body is reduced. Brazil nut is a food that solves this problem by increasing the sensitivity of our insulin and helps us to metabolize sugar better.
This is why it is said that nuts should be included in our diet. Eating one or two nuts at a time is good for weight loss. Because the vitamins, minerals and protein that you need to get from food can be obtained from these nuts. That’s why exercisers use nuts. It is our duty to lead our life healthily
“Good food is good health”
Leave a Reply