EARLY SYMPTOMS Of KIDNEY DISEASE വൃക്കരോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ
ഇന്ന് വ്യക്കരോഗം എന്ന് പറയുന്നത് ഒരു വാർത്തയല്ല. ഓരോ ദിവസം കഴിയുന്തോറും നമ്മുടെ സമൂഹത്തിൽ വൃക്കരോഗികളുടെ എണ്ണം ക്രമേണ കൂടിവരുന്നുമുണ്ട്. ഇന്ത്യയിലുള്ള കണക്കുകൾ പറയുന്നത് നഗരങ്ങളിൽ നോക്കി കഴിഞ്ഞാൽ ഏകദേശം 17 % പേരും വൃക്ക രോഗികളും അല്ലെങ്കിൽ പല വിധത്തിലുള്ള വ്യക്കരോഗ പ്രശ്നങ്ങൾ ഉള്ളവരോ ആണ്. ഗ്രാമങ്ങളിൽ നോക്കി കഴിഞ്ഞാൽ ഏകദേശം 4% പേർ വ്യക്കരോഗ ടെഡൻസിയുള്ളവരും വൃക്കരോഗികളുമാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. നമ്മുടെ സമൂഹത്തിലെ 20 പേരിൽ ഒരാൾ വീതം വൃക്കരോഗികളാണ് എന്ന് പറയുമ്പോൾ എത്രത്തോളം വൃക്കരോഗം നമ്മുടെ സമൂഹത്തിൽ കൂടി വരുന്നുണ്ട് എന്നുള്ളത് നമുക്ക് മനസ്സിലാക്കാൻ ആയിട്ട് സാധിക്കും.
മനസ്സിലാക്കേണ്ട കാര്യം പലപ്പോഴും നമുക്ക് വൃക്കരോഗം അതിൻറെ മൂർദ്ധന്യയാവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് ഒരാൾക്ക് വ്യക്കരോഗമുണ്ട് എന്ന് കണ്ടെത്തപ്പെടുന്നത്. ആ ഒരു സമയത്ത് ഈ ഒരു രോഗിയുടെ വ്യക്കകളെ നമുക്ക് പൂർണ്ണമായും ചികിത്സിച്ച ഭേദപ്പെടുത്താൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് പോയി കഴിയും. ഇതൊരു പക്ഷെ രോഗിയുടെ ജീവന് തന്നെ ആപത്തായി എന്നു വരാം ഇല്ലെങ്കിൽ അവർക്ക് വൃക്കകൾ മാറ്റിവയ്ക്കേണ്ട ഒരു അവസ്ഥയിൽ ചെന്നെതിയെന്ന് വരാം. അതുകൊണ്ടുതന്നെ നമുക്ക് ഒരാൾക്ക് വൃക്കരോഗമുണ്ടെന്ന് തുടക്കത്തിൽ കണ്ടെത്താൻ സാധിക്കുന്നുണ്ടെങ്കിൽ മരുന്നിലൂടെയും ലൈഫ്സ്റ്റയിലൂടെയും മോഡിഫിക്കേഷനിലൂടെയും നമ്മുക്ക് നോർമൽ ആക്കി മുന്നോട്ടുപോകാൻ സാധിക്കും.
ഒരാൾക്ക് വൃക്കരോഗമുണ്ട് എന്ന് തുടക്കത്തിൽ തിരിച്ചറിയാൻ പറ്റുന്ന ചില ലക്ഷണങ്ങൾ വിശദീകരിക്കാം
ഒന്നാമത്തേത്:- ഏറ്റവും കൂടുതൽ വൃക്കരോഗം പിടിപെടാനുള്ള കാരണം എന്ന് പറയുന്നത് ഒന്ന് പാരമ്പര്യമാണ്. Polycystic kidneys പോലെ കുടുംബത്തിൽ കാണുന്ന ചില ഇനം രോഗങ്ങൾ വ്യക്കകളുടെ പ്രവർത്തനം താളം തെറ്റിച്ചെന്ന് വരാം. രണ്ടാമതത്ത്:- ഉയർന്ന രക്തസമ്മർദ്ദം ആണ്. സമൂഹത്തിൽ ഒരുപാട് പേർക്ക് ഇത്തരത്തിൽ രക്തസമ്മർദ്ദം കൺട്രോൾ ആകാതിരിക്കുന്നു ഉണ്ടെങ്കിൽ ഇത് ക്രമേണ വ്യക്കകൾക്ക് താളപ്പിഴ വരുന്നതിന് കാരണമാകും.
മൂന്നാമത്തേത്:- പ്രമേഹരോഗമാണ്. ഇന്ന് നമ്മുടെ സമൂഹത്തിലെ ഏറ്റവും അധികം പേർ വൃക്കരോഗികൾ ആക്കുന്നതിൻ്റെ കാരണം പ്രമേഹരോഗം നിയന്ത്രണത്തിൽ ഇല്ലാത്തതുകൊണ്ടാണ്.
നാലാമത്തേത്:- വൃക്കകളെ ബാധിക്കുന്ന ചിലയിനം പ്രോബ്ലം ഉദാഹരണത്തിന് നിങ്ങൾക്ക് പാമ്പുകടിയേറ്റു നിങ്ങളെ അണലി കടിക്കുന്നെങ്കിൽ അത് ആദ്യം ബാധിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെയാണ്. നിങ്ങൾക്ക് തീപൊള്ളൽ ഏറ്റാൽ വൃക്കകളുടെ പ്രവർത്തനത്തെയാണ് സാരമായി ബാധിക്കുക.
വൃക്കകളെ ബാധിക്കുന്ന ചിലയിനം ഇൻഫെക്ഷൻസ് കൊണ്ടും നമുക്ക് ഈ പ്രശ്നങ്ങൾ വരാം.ഒന്ന് നമുക്ക് S L E എന്ന് പറയുന്ന രോഗം നമ്മുടെ ശരീരത്തിൽ വരുന്ന ഒരു Autoimmune’ രോഗമാണ് Systemic Lupus Erythematosus ഇത്തരം രോഗ ടെഡൻസിയുണ്ടെങ്കിൽ ഇത് വ്യക്കകളെ നേരിട്ട് ബാധിച്ചെന്ന് വരാം. മൂത്രത്തിൽ പഴുപ്പ് വരുന്നവർക്ക് ഇതേ പ്രശ്നം വരാം. വ്യക്കയിൽ വരുന്ന കല്ലുകൾ ശരിയായി ചികിത്സിച്ച് മാറ്റിയില്ലെങ്കിൽ വ്യക്കയുടെ പ്രവർത്തനം താളം തെറ്റാം. ഇങ്ങനെ നിങ്ങളുടെ പലവിധ കാരണങ്ങളും രോഗങ്ങൾക്കൊണ്ടും ഒരുപക്ഷേ വൃക്കയുടെ പ്രവർത്തനം മോശമായിയെന്ന് വരാം.
ഇനി വൃക്കരോഗത്തിന് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ്?
സാധാരണ ഗതിയിൽ ഒരാൾക്ക് വ്യക്കരോഗത്തിൻ്റെ ഡെന്റൻസി വരുമ്പോൾ വളരെ തുടക്കത്തിൽ വലിയ ലക്ഷണങ്ങൾ കാണിക്കാതെയാണ് ഇത് ഗ്രാജുലി മുന്നോട്ടു പ്രോഗ്രസ്സ് ചെയ്യുന്നത്. എന്നിരുന്നാൽ പോലും നമുക്ക് ഒരാളുടെ രക്ത പരിശോധനയിലും അതേപോലെതന്നെ ബി പി പരിശോധനയിലും അവർക്ക് വൃക്കരോഗ ഡെന്റൻസി ഉണ്ടെങ്കിൽ തിരിച്ചറിയാൻ സാധിക്കും.
ഒന്നാമത്തേത് :- ഒരാളുടെ രക്ത സമ്മർദ്ദം വല്ലാണ്ട് ഉയർന്ന് നിൽക്കുന്നുവെന്ന് ഇരിക്കട്ടെ. ഒരു 200/110 അലെങ്കിൽ 200/120 ലവലിലേക്ക് നിൽക്കുന്നു. ഉപ്പ് നിയന്ത്രിച്ചിട്ടോ ശരിയായി വ്യായാമം ചെയ്തിട്ടോ നിങ്ങൾക്ക് ബി പി കൺട്രോൾ ആകുന്നില്ല നിങ്ങൾക്ക് അമിത വണ്ണം ഇല്ല. ഇത്തരത്തിലൊരു സാഹചര്യത്തിൽ ഇത് വ്യക്കരോഗത്തിൻ്റെ ഡെൻറ്റൻസി ആണോ എന്ന് നമ്മൾ സംശയികേണ്ടത് ആവശ്യമാണ്. പലപ്പോഴും ഒരാൾക്ക് ഉയർന്ന പ്രമേഹം ഉണ്ട്. ഡയബറ്റിസ് കൺട്രോൾ അല്ലെന്നിരിക്കട്ടെ. അവർക്ക് ഒരു പക്ഷെ ഉയർന്ന ബി പി ഇല്ലാതെ തന്നെ അവർക്ക് ക്രിയാറ്റിൻ ലവലിൽ വേരിയേഷൻ അല്ലെങ്കിൽ കിഡ്നി വേരിയേഷൻസ് കണ്ടു എന്ന് വരാം. എന്നാൽ പ്രവർത്തനത്തിൽ ഒരാൾക്ക് പ്രമേഹം നോർമൽ ആണ് പക്ഷെ ഉയർന്ന രക്തസമ്മർദ്ദമാണ് കാണുന്നതെങ്കിൽ മാത്രമാണ് ഈ പറഞ്ഞ രീതിയിലുള്ള സംശയങ്ങൾ വേണ്ടത്.
രണ്ടാമത്തേത് :- നമ്മുക്ക് രക്ത പരിശോധനയിൽ ആണ് അറിയാൻ പറ്റുക. പലപ്പോഴും നമ്മൾ കിഡ്നിയുടെ ഫംഗ്ക്ഷൻ പരിശോധിക്കുന്ന സമയത്ത് ക്രിയാറ്റിൻ എന്ന് പറയുന്ന വാല്യു നമുക്കൊരു 1.3 യുടെ മുകളിലേക്ക് കാണുന്നതെങ്കിൽ ഒരു പക്ഷെ ഇത് വൃക്ക രോഗത്തിൻ്റെ ഡെൻറ്റൻസി ആണോ എന്ന് സംശയിക്കണം. തുടർച്ചയായിട്ട് വീണ്ടും നമ്മൾ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. ഈ ക്രിയാറ്റിൻ എന്നു പറയുന്നത് 1.3 യുടെ മുകളിലേക്ക് ചില ഇൻഫെക്ഷൻ ഉണ്ടെങ്കിൽ വരാം. ഇല്ലെങ്കിൽ നിങ്ങൾക്ക് വെള്ളം കുടിയിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ട് സംഭവിക്കാം. ചില മരുന്നുകളുടെ സൈഡ് എഫക്കറ്റ് ആയി സംഭവിക്കാം. ഡോക്ടർമാർ ഇതെല്ലാം നോക്കിയിട്ട് ഇതെല്ലാം നിയന്ത്രിച്ച് ചെയ്യുമ്പോൾ പലപ്പോഴും ഈ ക്രിയാറ്റിൻ നോർമലിലേക്ക് വരും. എന്നാൽ ഈ പറഞ്ഞ നിയന്ത്രണങ്ങളും വരുത്തിയിട്ട് ക്രിയാറ്റിൻ നോർമനിലേക്ക് വരുന്നില്ല എന്നുണ്ടെങ്കിൽ ഇത് വൃക്കരോഗ സെറ്റൻസിയാണോ എന്ന് ഉറപ്പായിട്ടും സംശയിക്കേണ്ടതാണ്.
മൂന്നാമത്തേത് :- രക്തത്തിൽ യൂറിയയുടെ അളവ് അതായത് ശരീരത്തിൽ നിന്നും അരിച്ച് പുറത്തേക്ക് കളയുന്ന വിഷപദാർത്ഥമായ യൂറിയ രക്തത്തിൽ ഒരു പരിധിക്ക് മുകളിലേക്ക് പോകുന്നുണ്ടെങ്കിൽ ഇത് വൃക്ക രോഗത്തിൻ്റെ ഡെൻറൻസി ആണോ എന്ന് സംശയിക്കേണ്ടതാണ്. സാധാരണ വളരെ തുടക്കത്തിലെ വൃക്കരോഗത്തിൻ്റെ ഡെൻറ്റൻസി തിരിച്ചറിയുന്നത് ഈ പറഞ്ഞ മൂന്നു മാർഗ്ഗങ്ങളിലൂടെയാണ്.
പലപ്പോഴും മൂത്രത്തിനകത്ത് അമിതമായിട്ട് പതയുടെ ഡെൻറൻസി കാണുകയാണെങ്കിൽ നിങ്ങൾ ആദ്യം ഇത് വൃക്കരോഗം ആണോ എന്ന് സംശയിക്കേണ്ടതുണ്ട്. കാരണം നമ്മുടെ രക്തത്തിൽ കാണേണ്ട പ്രോട്ടീനെ നമ്മുടെ വ്യക്കകൾ അമിതമായി അരിച്ച് മൂത്രത്തിലൂടെ വിടുന്ന സമയത്ത് മൂത്രത്തിൽ പത അമിതമായി കണ്ടെന്നു വരാം. നിങ്ങൾ വെള്ളം കുടിക്കുന്നത് കുറഞ്ഞിരുന്നല്ലോ ഇല്ലെങ്കിൽ മൂത്രം വെള്ളത്തിലേക്ക് വളരെ ഫോഴ്സ് ഫുള്ളി ഒഴിച്ചിരുന്നാല്ലോ മൂത്രത്തിൽ പത കാണാം. അതല്ലാ ഉദ്ദേശിക്കുന്നത്. നിങ്ങൾ ഇപ്പോൾ ക്ലോസറ്റില്ലേക്ക് മൂത്രം ഒഴിച്ചു കഴിഞ്ഞാൽ ക്ലോസറ്റിനകത്തുള്ള വെള്ളത്തിൽ അമിതമായി പത കാണുന്നു. സാധാരണഗതിയിൽ ഇത്തരത്തിൽ പത വന്നിരുന്നാൽ ഒരു 15, 20 സെക്കറ്റിനകത്ത് ഇവ പൊട്ടിയങ്ങ് പോകും. വെള്ളം തിരിച്ച് നോർമലിലേക്ക് വരും എന്നാൽ നിങ്ങൾ മൂത്രമൊഴിച്ച് കഴിഞ്ഞ് ഒന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞിട്ടും ആ പത അവിടെ തന്നെ കെട്ടി നിൽക്കുന്നുണ്ടെങ്കിൽ ഇത് Albumin മൂത്രത്തിലൂടെ അമിതമായി പോകുന്നതാണോ എന്ന് സംശയിക്കേണ്ടതും മൂത്രം പരിശോധിക്കേണ്ടതും ആണ്. ഇത്തരം കേസുകളിൽ മൂത്രത്തിലൂടെ എത്ര Microalbumin അളവ് പുറത്തേയ്ക്ക് പോകുന്നുണ്ടോയെന്ന് നോക്കി കഴിഞ്ഞാൽ ഇത് വൃക്കയുടെ എന്തെങ്കിലും താള പിഴയാണോയെന്ന് പരിരോധിക്കാൻ സാധിക്കും.
സാധാരണ ആരോഗ്യമുള്ള ഒരാളിന് ഒരു 20 യൂണിറ്റിന് താഴെയായിരിക്കും മൂത്രത്തിൽ കാണുന്ന Microalbumin ൻ്റെ അളവ്. പ്രമേഹ രോഗികൾക്ക് Microalbumin അളവ് 100 വരെ കാണാറുണ്ട്. എന്നാൽ അതിനു മുകളിലേക്ക് കാണുന്നുണ്ടെങ്കിൽ ഉറപ്പായിട്ടും അത് രക്തപരിശോധന നടത്തി ഡോക്ടറെ കണ്ട് വൃക്കരോഗ ഡെറ്റൻസി ഉണ്ടോ എന്ന് പരിശോധിക്കണം. തുടർന്ന് കാണുന്ന വൃക്ക രോഗത്തിൻറെ ലക്ഷണമാണ് മൂത്രത്തിനകത്ത് ഒരു കലക്കൽ കാണുക. പലപ്പോഴും മൂത്രത്തിനകത്ത് രക്തത്തിൻറെ സാന്നിധ്യം കാണുന്നത്. ചില സമയത്ത് മൂത്രത്തിൽ മെറൂൺ കളറിൽ കണ്ടെന്നു വരാം. വെള്ളം കുടിക്കാത്തവരുടെയും അമിതമായ യൂറിനറി ഇൻഫെക്ഷൻ ഇടയ്ക്കിടയ്ക്ക് വരുന്നവരുടെയും എല്ലാം തന്നെ മൂത്രത്തിന് മെറൂൺ കളർ കാണാം. എന്നിരുന്നാലും അത് വൃക്കരോഗത്തിൻ്റെ ഡെറ്റൻസി ഉള്ളവരിൽ കാണാറുണ്ട്. നമുക്ക് വ്യക്കയിൽ കല്ലിൻറെ ടെൻഡൻസി, മൂത്രനാളിയിൽ കല്ലുണ്ടെങ്കിലും മൂത്രത്തിൽ രക്തത്തിൻറെ സാന്നിധ്യം കാണാറുണ്ട്. ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ നമുക്ക് യൂറിൻ പരിശോധിച്ചു ഒരു ഡോക്ടറുടെ ഒപീനിയൻ എടുത്തു കഴിഞ്ഞാൽ കൃത്യമായി തിരിച്ചറിയാൻ സാധിക്കും. ഇത് വൃക്ക രോഗമാണ് മറ്റ് എന്തെങ്കിലും പ്രശ്നമാണോ എന്ന് മനസ്സിലാക്കാം. ഈ പറഞ്ഞ ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണുക.
വൃക്കരോഗം ഒരല്പം കൂടി കൂടി കഴിഞ്ഞാൽ കാണിക്കുന്ന ലക്ഷണങ്ങൾ?
പാദത്തിൽ നീര് വരുക. നിങ്ങൾ പകൽ കുറച്ചുനേരം കാല് തൂക്കിയിട്ടിരിക്കുന്നു. പ്രത്യേകിച്ച് കാലിൻറെ പാദത്തിന്റെ ആംഗിളുകളിൽ നീര് വരുന്നു. ഇത് വിട്ടു മാറുന്നില്ല. രണ്ടു കാലുകളിലും ഒരുപോലെ കാണുന്നു. യൂറിക്കാസിഡ് ടെൻഡൻസി ഉണ്ടെങ്കിലോ, രക്തത്തിൽ പ്രോട്ടീൻ അളവ് കുറവാണെങ്കിലോ നിങ്ങൾക്ക് അനീമിയ അതായത് വിളർച്ചയുണ്ടെങ്കിലോ ഇത്തരത്തിൽ പാദത്തിൽ നീര് കാണാം. എന്നാൽ ഈ ടെസ്റ്റുകൾ എല്ലാം നോർമൽ ആണ് എന്നിട്ടും നീരു വിട്ടു പോകുന്നില്ല എങ്കിൽ ഇത് വൃക്കരോഗ ടെൻഡൻസി ആണോ എന്ന് സംശയിക്കേണ്ടത്. മാത്രമല്ല നിങ്ങളുടെ മുഖത്ത് ഒരു നീർക്കോള കണ്ടെന്നു വരാം. പകൽ എപ്പോഴും നിങ്ങൾ സ്ട്രെയിൻ ചെയ്തിരുന്നാലും പെട്ടെന്ന് ക്ഷീണം വരുന്ന ഒരു ടെൻഡൻസി കണ്ടെന്നു വരാം. ഇതിനു കാരണം രക്തത്തിൽ യൂറിയയുടെ അളവ് അല്പം കൂടിക്കഴിഞ്ഞിരുന്നാൽ നിങ്ങൾക്ക് രക്തത്തിൽ ടോക്സിൻ അതായത് വിഷപദാർത്ഥം നിൽക്കുന്ന ലക്ഷണങ്ങൾ കാണിക്കും. അൽപം നടക്കുമ്പോൾ തന്നെ കിതപ്പ് വരുക, നിങ്ങൾക്ക് വിശപ്പില്ലായ്മ അനുഭവപ്പെടുക, ഓക്കാനം അനുഭവപ്പെട്ടു വരാം, അൽപം ഭക്ഷണം കഴിച്ചാൽ മതിയെന്ന തോന്നൽ അനുഭവപ്പെട്ടു വരാം, ശരീരത്തിന് അമിതമായ ഉഷ്ണം, ഒരു വിയർപ്പ്, വിമിഷ്ടം, ശ്വാസമുട്ടൽ, നെഞ്ചെരിച്ചിൽ പോലെയുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടു വരാം. രക്തത്തിൽ ടോക്സിൻസ് നിൽക്കുന്നതിൻ്റെ ഭാഗമായിട്ട് ശരീരത്തിൽ ഇടയ്ക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടെന്ന് വരാം, സ്കിനിന് വല്ലാത്ത ഡ്രൈനസ്സ് അനുഭവപ്പെട്ടെന്ന് വരാം.
കൂടാതെ രാത്രിയിൽ കൂടുതൽ തവണ മൂത്രം പോകണമെന്നുള്ള തോന്നൽ വരാം. ഒഴിക്കുന്ന സമയത്ത് അധിക മൂത്രം പോകുന്നില്ല. രക്തത്തിൽ ഉയർന്ന അളവിൽ യൂറിയ വന്നു കഴിഞ്ഞാൽ ഇടയ്ക്കിടയ്ക്ക് മൂത്രം പോകണമെന്ന തോന്നലുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. പുരുഷ്യൻമാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കമുണ്ടെങ്കിലും ഈ ലക്ഷണം കാണിച്ചെന്ന് വരാം. ഈ പറഞ്ഞ ലക്ഷണങ്ങൾ തുടക്കത്തിലേ കാണിക്കുകയാണെങ്കിൽ ഉറപ്പായിട്ടും നിങ്ങൾ ഒരു ഡോക്ടറെ കണ്ടിട്ട് വേണ്ട ട്രീറ്റ്മെൻ്റ് എടുത്തു കഴിഞ്ഞാൽ നോർമലാക്കാൻ പറ്റും. ഉദാഹരണത്തിന് നിങ്ങൾക്ക് തുടക്കത്തിൽ കിഡ്നിക്ക് വലിയ പ്രശ്നമില്ല പക്ഷെ ഉയർന്ന രക്തസമ്മർദ്ദം കാണുന്നു എന്നിരിക്കട്ടെ മരുന്നുകളിലൂടെ അതിനെ കൺട്രോൾ ചെയ്ത് വന്നാൽ കിഡ്നി കംപ്ലയൻറ് വരുന്ന അവസ്ഥ നോർമലാക്കാൻ പറ്റും. രക്തത്തിലൂടെ ഉയർന്ന പ്രോട്ടീൻ പോകുന്നത് തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ ചികിത്സയിലൂടെ നോർമലിലേക്ക് കൊണ്ടു വരാൻ പറ്റും. ചികിത്സയിൽ മരുന്നിൻറെ നിയന്ത്രണവും അതോടൊപ്പം ഭക്ഷണ നിയന്ത്രണവും വ്യായാമവും ഉണ്ടെങ്കിൽ നമുക്ക് ഒരു പരിധി വരെ ഈ വൃക്കരോഗത്തെ പിടിച്ചു നിറുത്തി ആളുകളെ നോർമലാക്കാൻ സാധിക്കും. ഇന്ന് പ്രമേഹ രോഗികൾ കൂട്ടുന്നു, അമിത വണ്ണവും മറ്റു രോഗാവസ്ഥകൾക്കൊണ്ട് വ്യക്കകൾക്ക് രോഗാവസ്ഥ കൂടി വരുന്ന സാഹചര്യത്തില് ഈ പറഞ്ഞ അറിവ് വളരെ വിലപ്പെട്ടതാണ്. അതുകൊണ്ട് പരമാവധി സുഹൃത്തുകളുടെ അറിവിലേക്ക് ഷെയർ ചെയ്യുക. ഒരു ജീവൻ വളരെ വിലപ്പെട്ടതാണ്. നമ്മൾ കാരണം ഒരു ജീവനെങ്കിലും തിരിച്ചു പിടിക്കാൻ സാധിക്കട്ടെ.
Leave a Reply