SYMPTOMS OF FEVER

SYMPTOMS OF FEVER
ഈ ലേഖനം റേറ്റുചെയ്യാൻ ക്ലിക്കുചെയ്യുക!

നമ്മളെ ഇപ്പോൾ ബാധിക്കുന്നതിന്റെ ലക്ഷണങ്ങൾ എന്താണെന്നും എങ്ങനെ കൈകാര്യം ചെയ്യണം എന്നും വിശദീകരിക്കാം:- നമ്മുടെ നാട്ടിൽ ഇപ്പോൾ പനി പടരുന്നതിന് പലവിധ കാരണങ്ങളുണ്ട്.
ഒന്നാമത്:- കുറച്ചുനാളായിട്ട് കടുത്ത ചൂടിൽ നിന്നും നല്ല മഴയിലേക്ക് നമ്മുടെ കാലാവസ്ഥ മാറിയിട്ടുണ്ട്. കാലാവസ്ഥ മാറുന്ന ഈ സമയത്ത് വളരെപെട്ടെന്ന് ഈ വൈറസുകൾക്ക് പ്രജനനം ഉണ്ടാകും. ഈ വൈറസുകൾ പെട്ടെന്ന് തന്നെ അനുകൂല സാഹചര്യത്തിൽ അവർ ഇവിടെ പടർന്നു പിടിക്കുന്നു.

രണ്ടാമത്തേത്:- ഈ മഴ പെട്ടെന്ന് തുടങ്ങുന്ന സമയത്ത് ഈ കൊതുകുകൾ ഭയങ്കരമായിട്ട് പ്രത്യേകിച്ച് മഴ വെള്ളത്തിൽ പെറ്റ് പെരുകും. ഈഡിസ് ഈജിപ്തി വിഭാഗത്തിൽ ഉൾപ്പെടുന്ന ചെറിയ ഇനം കൊതുകാണ് ഡെങ്കു പനി പരത്തുന്നത്. ഈ കൊതുകുകൾ പരത്തുന്ന ഡെങ്കു പനിയാണ് നമ്പർ വൺ വില്ലൻ. ഇതുകൊണ്ട് മാത്രം തീരുന്നില്ല ഈ കാലാവസ്ഥ മാറ്റത്തിന്റെ സമയത്ത് തന്നെ പഴങ്ങളുടെ സമയവും ആണ്. ഒന്ന് കേരളത്തിൽ ഇഷ്ടം പോലെ മാമ്പഴവും ചക്കപ്പഴവും ഉണ്ട്. ഈ സമയത്ത് തന്നെ ഈച്ചകളും വല്ലാണ്ട് പെറ്റു പെരുകുന്ന സീസൺ ആണ്. നിങ്ങളുടെ വീട്ടിലും പരിസരത്തും സാധാരണ കാണുന്നതിനേക്കാൾ കൂടുതൽ ഈച്ചകളുടെ സാന്നിധ്യം കൂടുതൽ കാണാം. ഛർദ്ദി, വയറിളക്കം, ലൂസ് മോഷൻ , വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം ഈച്ചകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ്. ഇങ്ങനെ ഈയൊരു സീസൺ മാറ്റം അതായത് കടുത്ത ചൂടിൽ നിന്നും തണുപ്പിലേക്കുള്ള സീസൺ ചേഞ്ചലാണ് ഇപ്പോൾ പലവിധ രോഗങ്ങളും കടന്നുവരുന്നത്. കുട്ടികളിൽ സാധാരണ രണ്ടുമാസത്തെ അവധി കഴിഞ്ഞ് സ്കൂളിൽ പോയി തുടങ്ങുമ്പോൾ ചെറിയ അസുഖമുള്ള കുട്ടികളിൽ നിന്നും മറ്റു കുട്ടികളിലേക്ക് വളരെ പെട്ടെന്ന് തന്നെ പനിയും, ജലദോഷവും, തൊണ്ടവേദനയും, ചുമയും പടരും. വളരെ സാധാരണയായി ഒന്നോ രണ്ടോ ദിവസം പനിയോടുകൂടി കാണുന്നത് എച്ച് വൺ എൻ വൺ എന്ന് വിളിക്കുന്ന ഇൻഫ്ലുവൻസ വൈറസ് ഉണ്ടാക്കുന്ന പനിയാണ്. ഇത് സാധാരണഗതിയിൽ രണ്ടുദിവസം നമ്മളൊന്ന് വിശ്രമിച്ചാൽ അത്യാവശ്യം വെള്ളമൊക്കെ കുടിച്ച് കഞ്ഞി എല്ലാം കുടിച്ച് വിശ്രമിച്ചു കഴിഞ്ഞാൽ കുട്ടികൾക്കും മുതിർന്നവർക്കും കുറയാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!