10 SYMPTOMS OF LIVER DISEASE കരൾ രോഗത്തിൻറെ 10 ലക്ഷണങ്ങൾ
കരൾ രോഗത്തിൻറെ 10 ലക്ഷണങ്ങൾ:-
നമ്മുടെ ആരോഗ്യത്തിനും ഭക്ഷണത്തിൻറെ ദഹനത്തിനും രോഗപ്രതിരോധ ശേഷിക്കുമെല്ലാം കരളിൻറെ പങ്ക് എന്താണെന്ന് ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കും. പലപ്പോഴും നിങ്ങളെ ഒരു ഇൻഫെക്ഷൻ ബാധിക്കുമ്പോൾ ഉദാഹരണത്തിന് കൊറോണ പോലത്തെ വൈറസ് ആയിക്കൊള്ളട്ടെ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വൈറസ് പനി ആയിക്കൊള്ളട്ടെ നമ്മളെ ബാധിക്കുന്ന സമയത്ത് നമ്മുടെ ശരീരം ഇതിനെ ഓവർകം ചെയ്തു വരുന്നതിനും ഈ രോഗങ്ങളെയെല്ലാം തരണം ചെയ്തു ആരോഗ്യം കൈവരിക്കുന്നതിനും കരളിൻറെ ആരോഗ്യത്തിന് പ്രധാന പങ്കുണ്ട്. അതുകൊണ്ടാണ് കരൾ രോഗം ഉള്ളവർക്ക് ഒരുതരത്തിലുള്ള ഇൻഫെക്ഷനും വരാൻ പാടില്ല എന്നു പറയുന്നത്. ഒരു ജലദോഷ പനി പോലും അവർക്ക് ചിലപ്പോൾ മാരകമായേക്കാം എന്ന് പറയുന്നത്. കരളിന് പലപ്പോഴും ഗുരുതരമായ രോഗങ്ങൾ ബാധിച്ചാൽ ലക്ഷണങ്ങൾ കാണിക്കാറില്ല. പലപ്പോഴും മറ്റേതെങ്കിലും ആവശ്യത്തിനുവേണ്ടി ജനറൽ ടെസ്റ്റ് അഥവാ ചെക്കപ്പിനു മറ്റെന്തെങ്കിലും ആവശ്യത്തിനുവേണ്ടി ചെയ്യുന്ന രക്ത പരിശോധനയിലും സ്കാനിങ്ങിലും ഒക്കെയാണ് കരളിന് രോഗം ഉണ്ട് അതായത് ലിവർ സിറോസിസ് രോഗത്തിൻറെ സാധ്യത അഥവാ കരൾ വീക്കത്തിന്റെ സാധ്യത ഉണ്ടെന്ന് തിരിച്ചറിയപ്പെടുന്നത്.
പലതരം കാരണങ്ങൾ കൊണ്ടും കരൾ വീക്കം ഒരാൾക്ക് ഉണ്ടാകാറുണ്ട്. ഏറ്റവും പ്രധാന കാരണം മദ്യപാനം ആണ്. തുടർച്ചയായിട്ട് വർഷങ്ങളോളം അമിതമായ രീതിയിൽ മദ്യം കഴിക്കുന്ന ഒരാളുടെ കരളിൻറെ ആരോഗ്യം മോശമായി അവർക്ക് കരൾ വീക്കം വളരെ എളുപ്പത്തിൽ പിടിപെടുന്നു. അതുപോലെതന്നെ നമ്മുടെ ഫാമിലിയിലെ കരൾ വീക്കത്തിന്റെ ഹിസ്റ്ററി ഉണ്ടെങ്കിൽ പലപ്പോഴും നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസ് എന്ന അവസ്ഥ പാരമ്പര്യമായി പല കുടുംബങ്ങളിലും കണ്ടു വരാറുണ്ട്. കൂടാതെ കരളിനെ ബാധിക്കുന്ന ചില തരം രോഗങ്ങൾ ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് ബി ഇൻഫെക്ഷൻ ബാധിച്ചു കഴിഞ്ഞാൽ ക്രമേണ ഇത് കരളിൻറെ ആരോഗ്യം നശിപ്പിക്കുകയും ഇത് സിറോസിസിലേക്ക് ചെന്ന് എത്തുകയും ചെയ്യുന്നു. മാത്രമല്ല ചില ഇനം മരുന്നുകൾ ഇല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ എത്തുന്ന ചില ഇനം മെറ്റലുകളോ ഉദാഹരണത്തിന് ഹെവി മെറ്റലുകൾ ശരീരത്തിൽ തുടർച്ചയായി എത്തിക്കഴിഞ്ഞാൽ ഒരുപക്ഷേ കരളിൻറെ ആരോഗ്യം മോശമാക്കി സിറോസിസിലേക്ക് എത്തി എന്ന് വരും.
ഇതൊന്നുമല്ലാതെ തന്നെ അമിതവണ്ണം ഇന്ന് ഒരുപാട് പേരിൽ കരളിൻറെ ആരോഗ്യം മോശമാക്കുന്നതായിട്ടും പൊണ്ണത്തടി ഉള്ളവർക്കും കരൾ രോഗം വരുന്നതായിട്ടും കണ്ടെത്തിയിട്ടുണ്ട്. അപാരമായ റീജനറേറ്റിംഗ് കപ്പാസിറ്റി അതായത് സ്വയം വളർന്നു വരാൻ കഴിവുള്ളതും സ്വയം റിപ്പയർ ചെയ്യാൻ കഴിവുള്ളതുമായ ഒരു അവയവമാണ് കരൾ. നമ്മുടെ ശരീരത്തിൽ നിന്ന് കരളിൻറെ പകുതിഭാഗം മുറിച്ച് ഒരാൾക്ക് നമ്മൾ ദാനം നൽകിയാൽ പോലും കരളിൻറെ ബാക്കിഭാഗം വളർന്ന് നമ്മുടെ കരളിനെ പൂർവസ്ഥിതിയിലേക്ക് എത്തിക്കും. അത്രത്തോളം പവർഫുൾ ആണ് നമ്മുടെ കരൾ. എന്നാൽ കരളിൻറെ കോശങ്ങൾക്ക് തുടർച്ചയായി ഉണ്ടാകുന്ന സെല്ലുലാർ സ്ട്രസ് ആണ് കരളിൻറെ കോശങ്ങൾ നശിക്കുന്നതിനും കരളിനകത്ത് സ്കാറിംഗ് സംഭവിക്കുന്നതിനും ക്രമേണ സിറോസിസിലേക്ക് അഥവാ കരൾ വീക്കം എന്ന അവസ്ഥയിലേക്ക് എത്തുന്നതും.
എന്നാൽ ഇതിനകത്തുള്ള അപകടം എന്തെന്ന് അറിയാമോ?
കരളിൻറെ ആരോഗ്യം മോശമായി വരുന്നത് ശ്രദ്ധിക്കാറില്ല തിരിച്ചറിയപ്പെടാറില്ല. പലപ്പോഴും കരളിന്റെത് എന്ന് തോന്നിക്കാതെ ശരീരത്തിൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ അവഗണിച്ച് വിടുമ്പോൾ പലപ്പോഴും ഇത് ക്രമേണ വർദ്ധിച്ചു വർദ്ധിച്ച് കരൾ വീക്കം പോലെയുള്ള കരളിനെ മോശമാകുന്ന അവസ്ഥയിലേക്ക് ചെന്ന് എത്താറുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കരളിൻറെ ആരോഗ്യം മോശമാണെന്ന് ശരീരത്തിൽ കാണുന്ന 10 പ്രധാന ലക്ഷണങ്ങൾ വിശദീകരിക്കാം. എല്ലാവരും അറിഞ്ഞിരിക്കുക. തുടക്കത്തിൽ ഈ ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിച്ചാൽ നമുക്ക് കരളിന് പ്രോപ്പർ ആയിട്ടുള്ള ചികിത്സ നൽകിയിട്ട് കരളിൻറെ ആരോഗ്യം തിരിച്ച് പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കും.
ഒന്നാമത്തെ ലക്ഷണം
വിട്ടുമാറാത്ത അസിഡിറ്റി, ഓക്കാനം, ഛർദ്ദി പോലെയുള്ള പ്രശ്നങ്ങൾ ആണ്. കരൾ വീക്കം പോലെയുള്ള ഒരാൾക്ക് അവരുടെ കരളിലേക്കുള്ള രക്തയോട്ടത്തിൽ വ്യത്യാസം ഉണ്ടാകും. കരൾ വീക്കമുള്ള ഒരാളുടെ കരളിനകത്തേക്ക് രക്തം പാസ് ചെയ്യുന്നതിൽ കരളിൻറെ കോശങ്ങളിൽ വരുന്ന വ്യത്യാസം കാരണം സാധിക്കിക്കത്തില്ല. അതുകൊണ്ട് എന്തു സംഭവിക്കും കരളിലേക്ക് വരുന്ന രക്തക്കുഴലുകൾ ക്രമേണ ഡയലേറ്റ് ചെയ്യാൻ തുടങ്ങും. ഈ രക്ത കുഴലിലേക്ക് രക്തം തിരിച്ച് ഫ്ലോ ചെയ്യാൻ തുടങ്ങും. ഈ ഒരു അവസ്ഥയെ പ്രോട്ടർ ഹൈപ്പർ ടെൻഷൻ എന്നാണ് പറയുന്നത്.
ഈ ഒരു അവസ്ഥ കൊണ്ട് സംഭവിക്കുന്നത് എന്താണ് ?
നമ്മുടെ ആമാശയത്തിന് ചുറ്റുമുള്ള അന്നനാളത്തിന്റെ താഴത്തെ ഭാഗത്തിനു ചുറ്റുമുള്ള രക്തക്കുഴലുകൾ ക്രമേണ ഡയ്ലേറ്റ് ചെയ്യുവാൻ തുടങ്ങും. മാത്രമല്ല ചെറുകുടലിനകത്തുള്ള ചെറു രക്തക്കുഴലുകളും ഡൈലേറ്റ് ചെയ്യാൻ തുടങ്ങും. ഇത് ആ ഒരു ഭാഗത്ത് വിട്ടുമാറാത്ത അസിഡിറ്റിയും ബുദ്ധിമുട്ടുകളും നെഞ്ചരിച്ചിലും പോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാക്കും. പലപ്പോഴും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അതായത് വയറിനകത്ത് അല്പം ഭക്ഷണം ഉള്ളിൽ ചെന്നാൽ തന്നെ ഭയങ്കര അസ്വസ്ഥത. അസിഡിറ്റിയുടെയും ദഹനക്കേടിന്റെയും ലക്ഷണങ്ങളാണ് പലപ്പോഴും ആദ്യം കാണിക്കുന്നത്.
ഇടയ്ക്കിടയ്ക്ക് ഓക്കാനം വരിക, പലപ്പോഴും അല്പം ഛർദ്ദിച്ചു കഴിഞ്ഞാൽ ആശ്വാസം തോന്നും. ചിലരിൽ തുടർച്ചയായിട്ട് ഉണ്ടാകുന്ന ഛർദിയിൽ ഈ ആമാശയത്തിന് ചുറ്റും ഡയലൈറ്റ് ചെയ്തു നിൽക്കുന്ന രക്ത കുഴലുകൾ പൊട്ടുകയും ഇതുമൂലം രക്തം ഛർദ്ദിക്കുന്ന ഒരു അവസ്ഥയിലേക്ക് ചെന്നെത്തുകയും ചെയ്യും. പലപ്പോഴും ഇത്തരത്തിൽ രക്തം ഛർദ്ദിക്കുന്ന അവസ്ഥ എത്തുമ്പോഴാണ് പരിശോധനയിലൂടെ ഒരാൾക്ക് കരൾ രോഗം ഉണ്ട് എന്ന് കണ്ടെത്തപ്പെടുന്നത്.
രണ്ടാമത്തെ ലക്ഷണം
നമ്മുടെ ശരീരത്തിൻറെ പല ഭാഗത്തും ഉണ്ടാകുന്ന നീർക്കെട്ട് അഥവാ വീക്കം ആണ്. പലപ്പോഴും കരളിൻറെ പ്രവർത്തനം താളം തെറ്റുന്നതു കൊണ്ട് ശരീരത്തിൽ ലവണങ്ങൾ സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും എല്ലാം ഒരു മെറ്റാബോളിസത്തിന്റെ വ്യത്യാസം വരുന്നു. രക്തത്തിൽ അമിതമായിട്ട് മിനറലുകളും ലവണങ്ങളും അടിഞ്ഞുകൂടുന്നു. ഇത് നമ്മുടെ ശരീരത്തിലുള്ള ഫ്ലൂയിഡ് ഇമ്പാലൻസിൽ വ്യത്യാസം വരുകയും നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ കൂടുതൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമാവുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ ഡിപെൻഡ് ഭാഗങ്ങൾ അതായത് ഇരു കാലുകളിലും നമ്മുടെ വയറിൻറെ താഴത്തെ ഭാഗത്ത് മുഖത്തിന്റെ താടിയുടെ ഭാഗത്ത് കൈകളിൽ എല്ലാം തന്നെ നേർവീക്കം ക്രമേണ കാണുന്ന അവസ്ഥ ഉണ്ടാകും. ഒരുപക്ഷേ നിങ്ങൾ കുറച്ചു സമയം കിടന്നു കഴിഞ്ഞാൽ അഥവാ റസ്റ്റ് എടുത്തു കഴിഞ്ഞാൽ നീര് കുറച്ച് കുറയുന്നത് പോലെ തോന്നുകയും വീണ്ടും നമ്മൾ നിന്നു കഴിഞ്ഞാൽ നീര് വീക്കം കൂടുന്നതുപോലെയും ഉള്ള ലക്ഷണങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയും.
മൂന്നാമത്തെ ലക്ഷണം
നമ്മുടെ രോഗപ്രതിരോധശേഷിയിൽ വരുന്ന ഗണ്യമായ കുറവാണ് ഒരാൾക്ക് വിട്ടുമാറാത്ത ഇൻഫെക്ഷൻ വരുന്നത്. പ്രത്യേകിച്ച് ബാക്ടീരിയൽ ഇൻഫെക്ഷൻ വരികയാണെങ്കിൽ അത് നമ്മുടെ ശരീരത്തിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് തുടർച്ചയായിട്ട് വരുന്ന ഇൻഫെക്ഷൻ, സ്കിന്നിൽ വരുന്ന ചൊറിച്ചിൽ, ചിലർക്ക് ശരീരത്തിൽ വരുന്ന ചെറിയ ചെറിയ കുരുക്കൾ, പ്രത്യേകിച്ച് കാലുകളിൽ വരുന്ന വീട്ടുമാറാത്ത കുരുക്കളും വരുന്നുണ്ടെങ്കിൽ ഡെഫിനിറ്റിലി ഇത് കരളിൻറെ പ്രവർത്തനത്തിൽ വരുന്ന പ്രശ്നമാണോ എന്ന് പരിശോധിക്കേണ്ടതാണ്.
മാത്രമല്ല ഞാൻ നേരത്തെ പറഞ്ഞല്ലോ കരളിന് പ്രോബ്ലം ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തെ ബാധിക്കുന്ന ഒരു ചെറിയ ജലദോഷ പനി പോലും ഒരുപക്ഷേ കടുത്ത രീതിയിൽ വന്നെന്നു വരാം. ഒരു രോഗം നമ്മുടെ ശരീരത്തിന് ബാധിച്ച് കഴിഞ്ഞാൽ അത് ഓവർകം ചെയ്യാൻ ഒരുപക്ഷേ അവർക്ക് സാധിച്ചില്ല എന്ന് വരാം. പലപ്പോഴും ഇത്തരക്കാരിൽ ഒരു കടുത്ത വൈറൽ രോഗമോ ഡെങ്കിപ്പനിയോ അല്ലെങ്കിൽ കൊറോണ വൈറസ് ഇൻഫെക്ഷൻ ഇതുപോലെയുള്ളവ വന്നു കഴിഞ്ഞാൽ ഒരുപക്ഷേ അവർക്ക് പെട്ടെന്ന് അത് ഓവർകം ചെയ്യാൻ സാധിക്കില്ല. പെട്ടെന്ന് തന്നെ ശരീരം മൊത്തം ബാധിക്കുന്ന ഒരു അണുബാധയിലേക്ക് പോയി എന്ന് വരാം.
നാലാമത്തെ പ്രധാനപ്പെട്ട ലക്ഷണം
നമ്മുടെ ശരീരത്തിൽ വരുന്ന മെലിച്ചിൽ ആണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീനെ നമ്മുടെ ശരീരത്തിലേക്ക് വലിച്ചെടുത്ത് നമ്മുടെ ശരീരത്തിന്റെ ഓരോ മസിലുകളിലേക്ക് എത്തിക്കുന്നു. മസിലുകളെ വികസിപ്പിക്കാൻ സഹായിക്കുന്നത് എല്ലാം തന്നെ നമ്മുടെ കരളാണ്. കരളാണ് നമ്മുടെ രക്തത്തിന് അകത്തുള്ള ഫ്ലൂയിഡ് പ്രോട്ടീൻ ആയിട്ടുള്ള ആൽബിമിനെ നിലനിർത്തി നമ്മുടെ ബ്ലഡിന്റെ വോളിയം കറക്റ്റ് ആക്കാൻ സഹായിക്കുന്നത്. കരളിൻറെ പ്രവർത്തനം മോശമാകുമ്പോൾ നമ്മുടെ രക്തത്തിൻറെ അകത്തുള്ള പ്രോട്ടീൻ നമ്മുടെ ശരീരത്തിൽ നിന്നും നഷ്ടപ്പെടാൻ തുടങ്ങും. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ നമ്മുടെ ശരീരം ഇതിനെ മറികടക്കാൻ വേണ്ടി നമ്മുടെ മസിലുകളിൽ സ്റ്റോക്ക് ചെയ്തിട്ടുള്ള പ്രോട്ടീനെ തിരിച്ച് രക്തത്തിലേക്ക് റിലീസ് ചെയ്യുന്നു.
ഇതിൻറെ ഫലം ആയിട്ട് എന്ത് സംഭവിക്കും? നമ്മുടെ ശരീരത്തിലെ മസിലുകളിൽ ഉള്ള പ്രോട്ടീന്റെ അളവ് കുറയുകയും നമ്മുടെ മസിലുകൾ പെട്ടെന്ന് മെലിഞ്ഞ് ശോഷിച്ചു വരുന്നത് കാണാം. പലപ്പോഴും കരൾ രോഗികളെ നിങ്ങളൊന്നു ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും. ശരീരം പെട്ടെന്ന് ശോഷിച്ച് അതായത് നമ്മൾ കാറ്റ് അഴിച്ചുവിടുന്നത് പോലെ ശരീരം പെട്ടെന്ന് ഉണങ്ങിപ്പോകുന്നത് കാണാൻ സാധിക്കും. അവരെ നമ്മൾ ശ്രദ്ധിച്ചു നോക്കിയാൽ വയർ മാത്രം മുന്നിലേക്ക് വീർത്തിരിക്കുകയും ശരീരം മെലിഞ്ഞ ഉണങ്ങിയിരിക്കുന്നതും കാണാം.
അഞ്ചാമത്തെ ലക്ഷണം
നമ്മുടെ ശരീരത്തിൽ വരുന്ന ചൊറിച്ചിലാണ്. നിങ്ങൾക്ക് അറിയാം കരളിൻറെ പ്രവർത്തനം മോശമാകുന്ന സമയത്ത് കരളിന്റെ പ്രധാനപ്പെട്ട ബിലുറൂബിൻ അഥവാ പിത്തരസം നമ്മുടെ രക്തത്തിൽ കലരാൻ സാധ്യതയുണ്ട്. രക്തത്തിൽ നോർമലി കാണുന്നതിനേക്കാൾ വളരെ ഉയർന്ന അളവിൽ ബിൽ റൂബിൻ കണ്ടുകഴിഞ്ഞാൽ അഥവാ പിത്തരസം കണ്ടു കഴിഞ്ഞാൽ ഇത് നമ്മുടെ ശരീരത്തുള്ള കോശങ്ങൾക്ക് അകത്ത് അടിഞ്ഞു കൂടുന്നു. ഇത് നമ്മുടെ ശരീരത്തിന് വല്ലാത്തൊരു ചൊറിച്ചിൽ ശരീരത്തിന്റെ പല ഭാഗത്തും ചൊറിച്ചിൽ അനുഭവപ്പെടാൻ കാരണമാകും. പലപ്പോഴും പറയാറുണ്ട് മഞ്ഞപ്പിത്തം ഉണ്ടെങ്കിൽ രക്തത്തിൽ ബിൽ റൂബിന്റെ അളവ് അതായത് പിത്തരസത്തിന്റെ അളവ് ഉയർന്നു കഴിഞ്ഞാൽ നമ്മുടെ കണ്ണിനും നഖത്തിനും എല്ലാം മഞ്ഞ നിറം കാണുമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ മനസ്സിലാക്കാം നമ്മുടെ ശരീരത്തിൽ പിത്തരസം ഒരു പരിധിക്ക് മുകളിലേക്ക് ഉയർന്ന അളവിലേക്ക് വരുമ്പോൾ മാത്രമാണ് കണ്ണിലേക്ക് നഖങ്ങളിലേക്ക് കളർ ചെയ്ഞ്ചിങ് വരുന്നത്. ഇതെല്ലാതെ ചെറിയ അളവിൽ വരുന്ന പിത്തരസത്തിന്റെ വ്യത്യാസങ്ങൾ നമ്മുടെ കണ്ണിൽ ഒന്നും ചെയ്ഞ്ചസ് വരുത്താറില്ല. ആദ്യം വരുന്നത് നമ്മുടെ ശരീരത്തിൽ അവിടെ ഇവിടെയായി ചൊറിച്ചിൽ ആണ് .
ആറാമത്തെ ലക്ഷണം
നമ്മുടെ ശരീരത്തിന്റെ നിറം പെട്ടെന്ന് കുറഞ്ഞുവരുന്നു. നമ്മുടെ മുഖവും ശരീരവും എല്ലാം കറുത്തു വരുന്നത് കാണാം. പലപ്പോഴും നല്ല കളർ ഉള്ള ഒരാൾ അവരുടെ നിറം കുറഞ്ഞ് കറുത്തു വരുന്നുണ്ടെങ്കിൽ ഡെഫിനിറ്റിലി അവർക്ക് കരൾ രോഗം ഉണ്ടോ എന്ന് പരിശോധിക്കണം. ഇതിന് കാരണം രക്തത്തിനകത്തുള്ള മിനറലുകളുടെയും പ്രോട്ടീനുകളുടെയും വൈറ്റമിൻസ് പ്രോപ്പർ ആയിട്ട് നിലനിർത്താനുള്ള കഴിവ് കുറയുന്നത് കൊണ്ടാണ്. നമ്മുടെ സ്കിന്നിൻറെ നോർമൽ ആയിട്ടുള്ള ഒരു ഇലാസ്റ്റിറ്റി, സ്മൂത്ത്നസ് കുറയുകയും ഒരു വരൾച്ച കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ഓവർ ആയിട്ട് മേലാറ്റിൻ, പിഗ്മെന്റ് ഡെപ്പോസിഷൻ കൂടുകയും ചെയ്യും. ഇത് നമ്മുടെ സ്കിന്നിനെ പെട്ടെന്ന് കറുത്തു പോവുകയും ചെയ്യും. കരൾ രോഗം ഉള്ളവരെ ഒറ്റനോട്ടത്തിൽ ഡോക്ടർമാർ തിരിച്ചറിയുന്നത് ഇത്തരത്തിൽ അവർക്ക് പ്രകടമായി വരുന്ന മെലിച്ചിലും സ്കിന്നിന്റെ നിറവ്യത്യാസവും ആണ്.
ഏഴാമത്തെ ലക്ഷണം
നമ്മുടെ ശരീരത്തിന്റെ പല ഭാഗത്തും വരുന്ന ചെറിയ ബ്ലീഡിങ് സ്പോട്ടുകളാണ് അതായത് കരൾ രോഗമുള്ളവർക്ക് രക്തത്തിൽ പ്ലേറ്റ് ലൈറ്റുകളുടെ അളവ് പലപ്പോഴും കുറഞ്ഞുനിൽക്കുന്നത് കാണാം. ഇത്തരക്കാരിൽ ഒരുപക്ഷേ ശരീരം അല്പം സ്ട്രെയിൻ ചെയ്യുമ്പോഴോ ശരീരം എവിടെയെങ്കിലും തട്ടുന്ന സമയത്തോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നമ്മുടെ രക്തം ചത്തുകിടക്കും. അതായത് സ്കിന്നിന്റെ അടിയിൽ വളരെ പിങ്കിഷ് ആയിട്ടുള്ള ചെറിയ കളർ ചേഞ്ചസുകൾ കാണാൻ പറ്റും. പലപ്പോഴും നമ്മുക്ക് ഡെങ്കിപ്പനിയെല്ലാം വന്നിട്ട് നമ്മുടെ ശരീരത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് ഒരു പരിധിക്കുള്ളിൽ കുറയുന്ന സമയത്ത് ശരീരത്തിൽ ചെറിയ റെഡ് സ്പോട്ടുകൾ കാണത്തില്ലേ. അതുപോലെയുള്ള ചെയ്ഞ്ചസ് ലിവർ സിറോസിസിന്റെ കേസുകളിൽ അതായത് കരൾ വീക്കം ഉള്ളവരിൽ കണ്ടുവരാറുണ്ട്. ഇത് പ്ലേറ്റ്ലെറ്റ് കുറയുന്നതുകൊണ്ട് വരുന്ന കോംപ്ലിക്കേഷൻ ആണ്.
എട്ടാമത്തെ പ്രധാനപ്പെട്ട ലക്ഷണം
കരൾ രോഗമുള്ളവർക്ക് രാത്രി ഉറക്കത്തിൽ വരുന്ന ചെയ്ഞ്ച് ആണ് എട്ടാമത്തെ പ്രധാനപ്പെട്ട ലക്ഷണം. ഇവർ രാത്രി ഉറങ്ങാൻ കിടന്നു കഴിഞ്ഞാൽ ഇവർക്ക് വലിയ ഉറക്കം കിട്ടത്തില്ല. രാത്രി അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു മറിഞ്ഞ് വെളുപ്പിന് 4 മണി വരെ ഉറങ്ങാതെ കിടക്കും. വെളുപ്പ് സമയം ആകുമ്പോഴേക്കും ഇവർക്ക് ഉറക്കം വരും. വെളുപ്പ് സമയത്തിനുശേഷം കിടന്നുറങ്ങുന്നു. ഏകദേശം രാവിലെ ജോലിക്ക് പോകാൻ എഴുന്നേൽക്കണം എന്ന് പറഞ്ഞാൽ സാധിക്കില്ല. ഇവർ രാവിലെ കൂടുതൽ സമയം കിടന്നുറങ്ങും. ഉച്ചവരെ സുഖമായി ഉറങ്ങും. ഉച്ചയ്ക്ക് ശേഷം എഴുന്നേറ്റ് വെറുതെ ഇരിക്കും. കാരണം ഉന്മേഷം ഒട്ടും ഉണ്ടാകില്ല ഈ ഒരു അവസ്ഥ വീണ്ടും തുടരുന്നു. രാത്രികളിൽ ഇവർ പഴയതുപോലെ ഉറങ്ങാതിരിക്കുന്ന സിറ്റുവേഷൻ ഉണ്ടാകുന്നു.
ഒമ്പതാമത്തെ ലക്ഷണം
ഒമ്പതാമത്തെ ലക്ഷണം ഉന്മേഷ കുറവാണ്. നമുക്ക് ജോലി ചെയ്യാനുള്ള ഉന്മേഷമോ എനർജിയോ ശരീരത്തിന് ഉണ്ടാകില്ല. നമ്മുടെ ശരീരത്തിൽ നിന്നുള്ള മെറ്റാബോളിസം കമ്പ്ലീറ്റ് താളം തെറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഇത് സംഭവിക്കുന്നത്. ഇത്തരത്തിൽ പ്രോട്ടീന്റെ മെറ്റബോളിസത്തിൽ പ്രശ്നം വരുന്നതുകൊണ്ട് നമുക്ക് തലച്ചോറിന് കൺഫ്യൂഷനും തലയ്ക്ക് പെരുപ്പ് പോലെയോ ഇല്ലെങ്കിൽ ഓർമ്മക്കുറവോ ഇല്ലെങ്കിൽ നമ്മൾ ഒരു കാര്യത്തിൽ ശ്രദ്ധിക്കുന്ന സമയത്ത് തലയ്ക്ക് മന്ദതയോ അനുഭവ പെട്ടെന്ന് വരാം.
പത്താമത്തെ ലക്ഷണം
വിശപ്പില്ലായ്മയാണ് പത്താമത്തെ ലക്ഷണം. നിങ്ങൾക്കറിയാമല്ലോ നമ്മുടെ കരളാണ് നമ്മുടെ ദഹനത്തിന്റെ പ്രധാന പങ്കുവഹിക്കുന്നത്. കരളിനെ ഒരു രോഗം ബാധിച്ചു കഴിഞ്ഞാൽ ആദ്യം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണം വിശപ്പിലായ്മ ആണ്. കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം പ്രോപ്രറായി ദഹിക്കത്തില്ല. ഞാൻ നേരത്തെ പറഞ്ഞല്ലോ. അസിസിറ്റി പോലെയുള്ള പ്രശ്നം വിട്ടുമാറാതെ നിൽക്കും. മാത്രമല്ല വിശപ്പ് എന്ന വികാരം നമ്മുടെ ഉള്ളില് ഉണ്ടാകുന്നില്ല. ഭക്ഷണം കാണുമ്പോൾ കഴിക്കണമെന്നുള്ള തോന്നൽ ഉണ്ടാകുന്നുമില്ല. ഇത്തരത്തിൽ ഞാൻ ഈ പറഞ്ഞ 10 ലക്ഷണങ്ങൾ കരളിന്റെ പ്രോബ്ലം തുടങ്ങുന്നവർക്ക് വളരെ കോമണായി കാണുന്നതാണ്.
രോഗം മൂർശിക്കുന്നതിനനുസരിച്ച് ഇനിയും കൂടുതൽ ലക്ഷണങ്ങൾ അതായത് വയറിന്റെ പുറത്ത് നമ്മുക്ക് കാണുന്ന രീതിയിൽ രക്തക്കുഴലുകൾ ഡയലീറ്റ് ചെയ്തുവരുന്ന സിറ്റി വേഷ്യൻസ് സംഭവിക്കാം. നമ്മുക്ക് തലകറക്കം പോലുള്ള പ്രശ്നങ്ങൾ നമ്മളെ കൂടുതൽ ബുദ്ധിമുട്ടുക , വെയ്റ്റ് ലോസ് പോലെയുള്ളവ അതായത് നമ്മുടെ ശരീരഭാരം കൂടുതൽ കുറഞ്ഞു പോകുന്ന സിറ്റിവേഷ്യൻ സംഭവിക്കാം. ഹിമോഗ്ലോബിന്റെ അളവ് കുറഞ്ഞീട്ട് വിളർച്ച പോലെയുള്ള അവസ്ഥ കണ്ടു വരാറുണ്ട്. ഇതെല്ലാം നമ്മളിൽ കരൾ രോഗം മൂർച്ഛിക്കുമ്പോൾ ഉണ്ടാകുന്ന പലയിനം ലക്ഷണങ്ങളാണ്. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. ഞാൻ ആദ്യം പറഞ്ഞ 10 ലക്ഷണങ്ങളിൽ ഓരോന്നും മറ്റ് പല രോഗങ്ങളുടെ ലക്ഷണമായി കൊണ്ടുവരാറുണ്ട്
ഉദാഹരണത്തിന് നമുക്ക് വിട്ടുമാറാതെ വരുന്ന നെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ പോലെയുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ദഹനക്കേടിന്റെ ഭാഗമായിട്ടോ അല്ലെങ്കിൽ വയറിൽ വരുന്ന അൾസറിന്റെ ഭാഗമായിട്ട് കണ്ടു വരാറുണ്ട്. നമ്മുടെ ശരീരത്തിൽ രക്തം ചത്തുകിടക്കുന്ന പോലെ പിങ്കിഷ് കളറിൽ സ്പോട്ട് ആയി കിടക്കുക അതുപോലെ ശരീരത്തിലെ പ്ലേറ്റ്ലെറ്റ് കുറയുക എന്ന അവസ്ഥയും കണ്ടു വരാറുണ്ട്. ഉറക്കം കുറയുന്ന അവസ്ഥയും കണ്ടുവരാറുണ്ട്. ഉന്മേഷക്കുറവ് എന്നിവ ഹൈപ്പർടെൻഷൻ അതായത് ഉയർന്ന രക്തസമ്മർദ്ദം പോലെയുള്ള കണ്ടീഷൻസ് കൊണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ ഞാൻ നേരത്തെ പറഞ്ഞ ലക്ഷണങ്ങൾ ഏതെങ്കിലും 4 എണ്ണം ഒരുമിച്ചു കണ്ടാൽ മാത്രമേ ഇത് കരളിൻറെ പ്രശ്നമാണെന്ന് സംശയിക്കേണ്ടൂ. അതുകൊണ്ട് ഇത്തരത്തിൽ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ടിട്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണ്ട ടെസ്റ്റുകൾ ചെയ്തിട്ട് അദ്ദേഹത്തിൻറെ നിർദ്ദേശം സ്വീകരിക്കാം. നമ്മുടെ കരളിൻറെ ആരോഗ്യം ഇമ്പ്രൂവ് ചെയ്തുനിർത്തിയാൽ മാത്രമേ നമുക്ക് വരുന്ന പലയിനം രോഗങ്ങളെ ചെറുത് നിർത്തുവാനും നമ്മുടെ ശരീരം ഉന്മേഷത്തോടെ കൂടി മുന്നോട്ടു പോകുവാനും സാധിക്കുകയുള്ളൂ. തുടക്കത്തിലെ ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ കരൾ രോഗം മൂർഷിക്കാതെ നമുക്ക് ഈ രോഗത്തിന് ചെറുത്തുനിൽക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ എല്ലാ സുഹൃത്തുക്കളുടെയും അറിവിലേക്ക് ഈ അറിവ് ഷെയർ ചെയ്യുക.
“രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് “
HAPPY JOURNEY
Leave a Reply